പിണറായി വിജയന് സര്‍ക്കാരിന്റെ ജനകീയ മുഖവും വികസനാത്മക സമീപനവും സമന്വയിച്ച ബജറ്റാണ് ധനമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ചതെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ എംപി. സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും പുരോഗമനപരമായി സമീപിക്കുന്നു എന്നതാണ് തോമസ് ഐസക് അവതരിപ്പിച്ച ഈ ബജറ്റിന്റെ സവിശേഷത. കേരളത്തിന്റെ വികസനക്കുതിപ്പിന് ഇത് ആക്കം കൂട്ടും. കേരളത്തിന്റെ ചരിത്രത്തിലെ മികച്ച ബജറ്റുകളിലൊന്നായി ഇതു വിലയിരുത്തപ്പെടുമെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. പ്രധാനമായും യുവജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ് ഈ ബജറ്റ്. വിദ്യാഭ്യാസത്തിലും തൊഴിലവസരങ്ങള്‍ […]
‘എന്നും ഇരുട്ടു മാത്രമാവണമെന്നില്ല, നേരം പുലരുകയുംസൂര്യന് സര്‍വ തേജസ്സോടെ ഉദിക്കുകയുംകനിവാര്ന്ന പൂക്കള്‍ വിരിയുകയുംവെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും.നമ്മള് കൊറോണയ്ക്കെതിരെ പോരാടിവിജയിക്കുകയുംആനന്ദം നിറഞ്ഞ പുലരിയെ തിരികെഎത്തിക്കുകയും ചെയ്യും.’…… പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസ് വിദ്യാര്‍ത്ഥിനിയുടെ കവിത ചൊല്ലികൊണ്ടായിരുന്നു തോമസ് ഐസകിന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. എട്ടാംക്ലാസുകാരി സ്നേഹയുടെ കവിതയാണ് തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത്. പിന്നാലെ ഈ കൊച്ചുമിടുക്കിയെ തിരയുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍. ചെറുപ്പം മുതല്‍ തന്നെ കവിതയിലും കഥയിലുമെല്ലാം താല്പര്യം പ്രകടിപ്പിച്ചിരുന്ന സ്നേഹ സ്കൂളില്‍ കോവിഡ് കാലത്ത് കുട്ടികളുടെ […]
കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ തുച്ഛമായ അലവന്‍സില്‍ പ്രവര്‍ത്തിച്ച ആശാ പ്രവര്‍ത്തകര്‍ക്ക് 1000 രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. The post ആശാപ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്; അലവന്‍സില്‍ 1000 രൂപയുടെ വര്‍ധനവ് appeared first on Reporter Live.
ബജറ്റ് അവതരണത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ റെക്കോര്‍ഡ് മറികടന്ന് ധനമന്ത്രി തോമസ് ഐസക്. 2 മണിക്കൂര്‍ 55 മിനിറ്റായിരുന്നു കെഎം മാണിയുടെ ബജറ്റ് അവതരണമെങ്കില്‍ തോമസ് ഐസകിന്റെ ബജറ്റ് 3 മണിക്കൂര്‍ പിന്നിട്ടു. കേരള ചരിത്രത്തിലെ തന്നെ ഏറ്റഴും നീളമുള്ള ബജറ്റ് പ്രസംഗമാണ് തോമസ് ഐസകിന്റേത്. ഇന്ന് രാവിലെ 9 നാണ് സംസ്ഥാന ബജറ്റ് അവതരണം തുടങ്ങിയത്. ഈ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഇന്ന് തോമസ് ഐസക് സഭയില്‍ അവതരിപ്പിക്കുന്നത്. പാലക്കാട് കുഴല്‍മന്ദം […]
കൊച്ചി കടവന്തറയിൽ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ കേന്ദ്രം ആരംഭിക്കുന്നതായും മന്ത്രി പ്രഖ്യാപിച്ചു. The post വനിതാ- പട്ടിക ജാതി സംവിധായകർക്കും നാടക കലാകാരന്മാർക്കും പ്രോത്സാഹനമായി ധനസഹായം; കൊച്ചി കടവന്തറയിൽ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ കേന്ദ്രം ആരംഭിക്കും appeared first on Reporter Live.
കമ്പോള വിലയേക്കാൾ താഴ്ന്ന നിരക്കിലാകും ഈ പദ്ധതിയിലൂടെ മരുന്ന് വീട്ടിൽ എത്തിച്ചു കൊടുക്കുക. വയോജനങ്ങൾക്ക് ഒരു ശതമാനം അധികം ഇളവും നൽകും. The post വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചുനല്കാൻ കാരുണ്യ അറ്റ് ഹോം പദ്ധതി appeared first on Reporter Live.
തിരുവനന്തപുരം: കേരള മീഡിയ അക്കാദമിക്ക് അഞ്ച് കോടി രൂപയും കേരള മ്യൂസിയത്തിന് ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്ഷന് 1000 രൂപ വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടെ പ്രസ് ക്ലബ്ബ് സ്ഥാപിക്കുമെന്നും മന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ആരോഗ്യ സര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ പല്‍പ്പുവിന്റെ പേര് നല്‍കും. അഞ്ച് വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ജോലി […]
ആരോഗ്യമേഖലയില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി കേരള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലൂടെ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 41.5 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ കിടത്തി ചികിത്സാ ആനുകൂല്യം സര്‍ക്കാര്‍ നല്‍കും. കഴിഞ്ഞ 2 വര്‍ഷം 16.2 ലക്ഷം കുടുംബങ്ങള്‍ ആരോഗ്യ പരിരക്ഷ നല്കി. 941 കോടി രൂപ ചെലവഴിച്ച് 190 സര്‍ക്കാര്‍ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയതിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് […]
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം. ഒപ്പം നീല, വെള്ള കാര്‍ഡുകാര്‍ക്ക് 15 രൂപക്ക് 10 കിലോ അരി ലഭ്യമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. ‘കൊവിഡ്-19 വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് പുറമേ നീല, വെള്ള കാര്‍ഡിന് ഉടമകളായ 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി വീതം 15 രൂപക്ക് ലഭ്യമാക്കും. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപയാണ് […]
തിരുവനന്തപുരം: പ്രവാസികള്‍ക്കായി ബജറ്റില്‍ പ്രഖ്യാപനം നടത്തി ധനമന്ത്രി തോമസ് ഐസക്. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തും. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു. മടങ്ങിവരുന്ന പ്രവാസികളുടെ പെന്ഷന് 3000 രൂപയാക്കി ഉയര്‍ത്തി. വിദേശത്ത് തുടരുന്നവര്‍ക്ക് 3500 രൂപയും പ്രഖ്യാപിച്ചു. മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ […]