ജോസ് കെ മാണി ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് തന്നെ മത്സരിച്ചേക്കും. ആര് മത്സരിക്കും എന്നതില്‍ ഇതുവരേയും അന്തിമ ചിത്രം ആയിട്ടില്ല. മുതിര്‍ന്ന നേതാവും കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയംഗം കെ ഐ ആന്റണിക്കാണ് മുന്‍ഗണന. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത യോഗത്തിന്റെ നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. കെഐ ആന്റണിക്ക് പുറമേ അഡ്വ: ജോസ് ടോമിന്റേയും പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് എന്‍എം രാജുവിന്റേയും സ്റ്റീഫന്‍ ജോര്‍ജിന്റേയും പേരുകള്‍ പരിഗണനയിലുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ […]
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ തില്ലങ്കേരി ഡിവിഷനില്‍ ഈ മാസം 21 നാണ് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ്. എംബിഎ വിദ്യാര്‍ത്ഥിയായ ലിന്റ ജയിംസാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. യുവസ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി വിജയിക്കാനാണ് യുഡിഎഫ് പദ്ധതി. എന്നാല്‍ ആകെ എട്ട് നാമനിര്‍ദശേ പത്രികകള്‍ ലഭിച്ച തില്ലങ്കേരി ഡിവിഷനില്‍ മൂന്ന് ലിന്റമാരാണ് മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബിനോയ് കുര്യന് പുറമേ കെ ജയപ്രകാശ് (ബിജെപി), മൈക്കിള്‍ തോമസ് (ജെഎസ്എസ്), ലിന്റ ജയിംസ് (കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം), […]
ആലപ്പുഴ: ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറിയും കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ബൈജു കലാശാല കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. ബൈജു കലാശാലക്കൊപ്പം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജെ അശോക് കുമാറും ജോസ് കെ മാണി ഗ്രൂപ്പില്‍ ചേര്‍ന്നു. മതേതര നിലപാട് സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അണികളെ വഞ്ചിച്ചുവെന്ന് ഇരുവരും ആരോപിച്ചു. തോറ്റു തുന്നം പാടിയിട്ടും നേതാക്കള്‍ തമ്മിലടിച്ച് കോണ്‍ഗ്രസ് ശിഥിലമാകുന്നു. വര്‍ഗീയതയെ ചെറുക്കാനും […]
ജോസ് കെ മാണി ഇന്ന് എംപി സ്ഥാനം രാജി വെച്ചേക്കും. ചൊവ്വാഴ്ച്ച രാത്രി ഡല്‍ഹിയിലെത്തിയ ജോസ് കെ മാണി ഇന്ന് തന്നെ രാജികത്ത് കൈമാറിയേക്കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചന. ആ സീറ്റില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. മുതിര്‍ന്ന നേതാക്കളായ പികെ സജീവ്, സ്റ്റീഫന്‍ ജോര്‍ജ്, പിടി ജോസ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്. ഗുജറാത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. തദ്ദേശ […]
നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി സീറ്റില്‍ കണ്ണുറപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. നിലവില്‍ സിപിഐഎമ്മിന്റെ കൈയ്യിലുള്ള സീറ്റ് ലഭിക്കുകയാണെങ്കില്‍ ജില്ലാ സെക്രട്ടറി എന്‍എം രാജുവിനെ മത്സര രംഗത്തിറക്കും. തിരുവല്ല സീറ്റിലായിരുന്നു ജോസ് കെ മാണി വിഭാഗം ആദ്യം നോട്ടമിട്ടിരുന്നത്. ലഭിക്കില്ലെന്ന ഉറപ്പായതോടെയാണ് റാന്നിയില്‍ ആലോചനകള്‍ എത്തിയത്. കഴിഞ്ഞ അഞ്ച് തവണയായി സിപിഐഎമ്മിന്റെ രാജു എബ്രഹാമാണ് മണ്ഡലത്തില്‍ വിജയിക്കുന്നത്. ഈ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടു നല്കിയാല് സിപിഐഎമ്മിന് ജില്ലയില്‍ രണ്ട്സീറ്റുകളായി കുറയും. […]
പാലായില്‍ ഭരണം തുടങ്ങി അടിത്തറ ഉറക്കും മുമ്പ് സിപിഐഎം-കേരള കോണ്‍ഗ്രസ് പോര്. മാണി സി കാപ്പന്റെ പിതാവ് ചെറിയാന് ജെ കാപ്പന്റെ പേരിലുള്ള സ്മാരകത്തിനോട് ചേര്‍ന്ന് മൂത്രപ്പുര സ്ഥാപിക്കാന്‍ ജോസ് പക്ഷത്തെ ചെയര്മാന് തീരുമാനിച്ചതാണ് പ്രശ്നത്തിന് വഴി തെളിച്ചത്. ഇത്തരമൊരു നീക്കം ചെറിയാന് ജെ കാപ്പനെ അപമാനിക്കാനുള്ള ശ്രമമാണെന്ന് സിപിഐഎം ആരോപിച്ചു. പാലാ മുനിസിപ്പാലിറ്റി കീഴിലുള്ള സിന്തറ്റിക്ട്രാക്കോട് കൂടിയുള്ള സ്റ്റേഡിയത്തിന്റെ കവാടമാണ് മുന്‍ എംപിയും സ്വാതന്ത്രസമര സേനാനിയുമായ ചെറിയാന് ജെ കാപ്പന്റെ സ്മാരകം. കവാടത്തോട് ചേര്‍ന്ന് കായിക […]
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിക്ക് നല്‍കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലാതെ എ വിജയരാഘവന്. ”ഇപ്പോള്‍ തെരഞ്ഞെടുപ്പില്ല, തെരഞ്ഞെടുപ്പ് വരുമ്പോള്‍ പറയാം. എന്തിനാണ് നമ്മള് മുന്‍കൂട്ടി അത് പറയുന്ന”തെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി വിജയരാഘവന് പറഞ്ഞത്. ”എന്‍സിപി പിളര്‍പ്പ് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പറയുന്നതാണ്. മുന്നണിക്ക് ശ്രദ്ധയില്‍ അതൊന്നുമില്ല. ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ആലപ്പുഴയില്‍ ഇടതു മുന്നണി മുന്നേറ്റം നേടി. അവിടെയുള്ള വിഷയങ്ങള്‍ പ്രാദേശിക കാര്യങ്ങളാണ്.” പരസ്യ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമാണെന്നും അത് പ്രാദേശികമായി തന്നെ പരിശോധിക്കുമെന്നും […]
കോട്ടയം: കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മക്കള്‍ രാഷ്ട്രീയം ഒരു അസാധാരണ സംഭവമല്ല. കെഎം മാണിയുടെ മകന് ജോസ് കെ മാണി, ടിഎം ജേക്കബ്ബിന്റെ മകന് അനൂപ് ജേക്കബ്ബ്, ബാലകൃഷ്ണപ്പിള്ളയുടെ മകന് ഗണേഷ്കുമാര്, പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്, കെഎം ജോര്‍ജിന്റെ മകന് ഫ്രാന്‍സിസ് ജോര്‍ജ് എന്നിങ്ങനെ പോകുന്നു ആ നിര. ആ നിരയിലേക്ക് മറ്റൊരാള്‍ കൂടി വരുന്നു എന്നതാണ് പുതിയ രാഷ്ട്രീയ വിശേഷം. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫാണ് […]
റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയെന്ന് എല്‍ഡിഎഫ് നേതാവ് ടിഎന്‍ ശിവന്‍കുട്ടി. എല്‍ഡിഎഫ് നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി. പഞ്ചായത്തിലെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ പിന്തുണ നേടി വിജയിച്ചത് കൊണ്ട് രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിക്ക് ശോഭ തയ്യാറായില്ല. തുടര്‍ന്നാണ് നടപടിയെന്ന് ശിവന്‍കുട്ടി അറിയിച്ചു. കേരള കോണ്‍ഗ്രസ് എം അംഗമാണ് ശോഭ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റാന്നി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് ശോഭാ ചാര്‍ളി ഇന്നലെ പറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് […]
റാന്നി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ മികച്ച വിജയം എല്‍ഡിഎഫ് നേടിയതോടെ റാന്നി നിയമസഭ സീറ്റില്‍ പാര്‍ട്ടിയുടെ ജയസാധ്യത വിലയിരുത്താന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിന്റെ ആലോചന. ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷനില്‍ വിജയിച്ചതോടെയാണ് ഈ നീക്കം. എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ റാന്നി സീറ്റില്‍ ജോസ് കെ മാണി വിഭാഗം ശ്രദ്ധ വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉചിതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയതിന് ശേഷം സീറ്റ് ചോദിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ക്കനുസരിച്ച് […]