Posts in category: KERALA ELECTION 2021
‘തെരഞ്ഞെടുപ്പ് നേതൃത്വം ഉമ്മന്‍ ചാണ്ടിയ്ക്ക് കൊടുത്തത് ചെന്നിത്തലയേക്കുറിച്ച് അറിയാവുന്നതുകൊണ്ട്’; ബാര്‍ കോഴകേസില്‍ നിന്ന് പിന്മാറാന്‍ കെപിസിസി സമ്മര്‍ദ്ദമെന്ന് ബിജു രമേശ്

നിയമസഭാ തെരഞ്ഞെടുപ്പ് നേതൃത്വം കോണ്‍ഗ്രസ് പാര്‍ട്ടി ഉമ്മന്‍ ചാണ്ടിയെ ഏല്‍പിച്ചത് രമേശ് ചെന്നിത്തലയേക്കുറിച്ച് അറിയാവുന്നതുകൊണ്ടാണെന്ന് ബിജു രമേശ്. ആഭ്യന്തരമന്ത്രി ആയിരിക്കെ കാലുപിടിച്ച് പറഞ്ഞതുകൊണ്ടാണ് രമേശ് ചെന്നിത്തലയെ രഹസ്യ മൊഴിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ നിന്ന് പിന്‍മാറാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഇപ്പോഴും സമ്മര്‍ദ്ദം ഉണ്ട്. ഇപ്പോഴും കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമീപിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപദ്രവിക്കരുതെന്നാണ് ഇവര്‍ പറയുന്നത്. രമേശ് ചെന്നിത്തലയേ കുറിച്ച് […]

ഉമ്മന്‍ ചാണ്ടി നയിക്കും, ആന്റണി സഹായിക്കും; തെരഞ്ഞെടുപ്പ് നേരിടാന്‍ ഹൈക്കമാന്‍ഡ് ഒരുക്കങ്ങളിങ്ങനെ

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ഉമ്മന്‍ ചാണ്ടി നയിക്കും. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാനായി ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാന്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡുമായി ഡല്‍ഹിയില്‍വെച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വിഎം സുധീരന്‍ എന്നിവരടക്കും പത്തുപേരടങ്ങുന്നതാണ് തെരഞ്ഞെടുപ്പ് കമ്മറ്റി. ശശി തരൂരിനെക്കൂടി കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുമതലയും ഉമ്മന്‍ ചാണ്ടിയെയാണ് […]

‘കേരളം തിരിച്ചുപിടിക്കണം’; യുവാക്കളേയും സ്ത്രീകളേയും രംഗത്തിറക്കുമെന്ന് എ കെ ആന്റണി; ‘ഭൂരിപക്ഷവും പുതുമുഖങ്ങള്‍’

നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ ഇറക്കി കേരളം പിടിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഭൂരിപക്ഷം പേരും പുതുമുഖങ്ങളായിരിക്കുമെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പരിഗണനയുണ്ടാകുമെന്നും എ കെ ആന്റണി പറഞ്ഞു. യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല. ജയിക്കുക മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തേക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകളില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കൊപ്പം സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ട് […]

ധര്‍മ്മജന്‍ തെരഞ്ഞെടുപ്പ് കളത്തിലേക്കോ?; വിജയ സാധ്യതയെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍

യുഡിഎഫ് ഇത്തവണ കൂടുതലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇത്തവണ പരീക്ഷണം നടത്തിയത് കൂടുതലും വിജയ പ്രദമായതോടെയാണ് യുഡിഎഫ് നിയമസഭയിലേക്ക് ഇത്തരമൊരു പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നത്. ഇതില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ നിന്ന് സിനിമ നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കാന്‍ നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചു എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ധര്‍മ്മജന്‍ ജനിച്ച് വളര്‍ന്ന ബോള്‍ഗാട്ടി ഉള്‍പ്പടെ […]

രണ്ട് തവണ മത്സരിച്ച് തോറ്റവരാണോ? സീറ്റിന് വേണ്ടി ഇനി നില്‍ക്കേണ്ടെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളുമാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നാല് തവണ മത്സരിച്ചവരെയും രണ്ടുതവണ തോറ്റവരെയും മത്സരിപ്പിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവരെയും നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് ഇളവുകളുണ്ടാവും. എംപിമാരെ മത്സരിപ്പിക്കില്ലെന്നും മണ്ഡലത്തിലെ രണ്ട് വീതം സ്ഥാനാര്‍ത്ഥികളെ എംപിമാര്‍ക്ക് നിര്‍ദ്ദേശിക്കാമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് ഏകദേശ രൂപരേഖ ഹൈക്കമാന്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. നല്ല പ്രതിച്ഛായയുള്ളവരെയും ജനപിന്തുണയുള്ളവരെയും സ്ഥാനാര്‍ത്ഥിയാക്കാനും നിര്‍ദ്ദേശമുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സാമുദായിക […]

തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് സാധ്യത പഠിക്കാന്‍ ഏജന്‍സിയെ നിയോഗിച്ച് സുരേഷ് ഗോപി; വര്‍ക്കലയിലേക്ക് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിന്റെ ഭാഗമായി തലസ്ഥാനത്തെ മണ്ഡലങ്ങളില്‍ ആറോളം നേതാക്കള്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. കുമ്മനം രാജശേഖരന്‍ നേമത്തും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും വി മുരളീധരന്‍ കഴക്കൂട്ടത്തും വിവി രാജേഷ് വട്ടിയൂര്‍ക്കാവിലും സംസ്ഥാന സമിതി അംഗം സുധീര്‍ ആറ്റിങ്ങലിലും പ്രചരണം ആരംഭിച്ചു കഴിഞ്ഞു. നേരത്തെ തന്നെ പ്രചരണം ആരംഭിച്ച് മേല്‍ക്കൈ നേടി തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കുക എന്ന പദ്ധതിയാണ് ബിജെപി നടപ്പിലാക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ […]

മലമ്പുഴയില്‍ വിഎസിന് പകരക്കാരന്‍ കൃഷ്ണദാസോ രാജേഷോ ഗോകുല്‍ ദാസോ?; സിപിഐഎം ഇത് വരെ പരാജയപ്പെട്ടിട്ടില്ലാത്ത മണ്ഡലം

പാലക്കാട്: സിപിഐഎം ഒരു വട്ടം പോലും തോല്‍വിയറിഞ്ഞിട്ടില്ലാത്ത മണ്ഡലമാണ് മലമ്പുഴ. വിഎസ് അച്യൂതാനന്ദന്‍ മത്സരിക്കാനെത്തിയ 2001 മുതല്‍ താര മണ്ഡലമാണ് മലമ്പുഴ. ഓരോ തവണ മത്സരിക്കുമ്പോഴും ഭൂരിപക്ഷം ഉയര്‍ത്തുകയാണ് വിഎസ് ചെയ്തത്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിഎസ് മലമ്പുഴ മണ്ഡലത്തില്‍ മത്സരിക്കാനുള്ള സാധ്യത. ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലുള്ള വിഎസിന് ആരായിരിക്കും ഇടതുമുന്നണിയില്‍ നിന്നുള്ള പകരക്കാരന്‍ എന്നതാണ് പാലക്കാട്ടെ പ്രധാന ചര്‍ച്ച. ആറോളം സിപിഐഎം നേതാക്കളുടെ പേരാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മറ്റി […]

മുന്‍ ജില്ലാ കളക്ടറെ മലപ്പുറത്ത് മത്സരത്തിനിറക്കാന്‍ സിപിഐഎം; ഒപ്പം യു ഷറഫലിയും

മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ മുന്‍ ജില്ലാ കളക്ടറെ തെരഞ്ഞെടുപ്പ് മത്സരത്തിനിറക്കാന്‍ ശ്രമിച്ച് സിപിഐഎം. മലപ്പുറം മുന്‍ ജില്ലാ കളക്ടര്‍ എംസി മോഹന്‍ദാസിനെ മുന്‍ മന്ത്രി എപി അനില്‍കുമാറിനെതിരെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ മോഹന്‍ദാസ് ഇത് വരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.നിലവില്‍ നാല് സീറ്റ് കൈയ്യിലുള്ള എല്‍ഡിഎഫ് ഇത്തവണ ഏഴ് സീറ്റുകളാണ് ലക്ഷ്യമിടുന്നത്. പൊന്നാനി മണ്ഡലത്തില്‍ പി ശ്രീരാമകൃഷ്ണന്‍ തന്നെ മത്സരിക്കും. തവനൂരില്‍ കെടി ജലീലും നിലമ്പൂരില്‍ പിവി അന്‍വറും വീണ്ടും മത്സരിക്കും. ഏറനാട് മണ്ഡലത്തില്‍ ജനപ്രിയനായ കായിക […]

‘ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കും’; എ കെ ആന്റണി പ്രചാരണത്തില്‍ സജീവമാകുമെന്ന് ഹൈക്കമാന്‍ഡ്‌

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാന്റിന്റെ പച്ചക്കൊടി. The post ‘ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കും’; എ കെ ആന്റണി പ്രചാരണത്തില്‍ സജീവമാകുമെന്ന് ഹൈക്കമാന്‍ഡ്‌ appeared first on Reporter Live.

എ സമ്പത്തിനെ മണ്ഡലം പിടിച്ചെടുക്കാന്‍ പരീക്ഷിച്ചേക്കും; പികെ ബിജുവും എംബി രാജേഷും തെരഞ്ഞെടുപ്പ് ഗോദയിലുണ്ടാവാം

തിരുവനന്തപുരം: മുന്‍ എംപി എ സമ്പത്തിനെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും. തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാനാവും സമ്പത്തിനെ നിയോഗിക്കുക. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സമ്പത്ത് വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധിയായി ദല്‍ഹിയില്‍ സമ്പത്തിനെ നിയോഗിച്ചിരുന്നു. മുന്‍ എംപിമാരായ പികെ ബിജുവും എംബി രാജേഷും ഈ തെരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടാവുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. കോങ്ങാടോ തരൂരോ പികെ ബിജു മത്സരിച്ചേക്കും. നിലവില്‍ തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പികെ ബിജുവിന് അവിടേയും സാധ്യതയുണ്ട്. […]