Posts in category: Kerala flood
ജന്മനാ തളർന്ന മെൽബിനെ ഒരു അനക്കം പോലും അറിയിക്കാതെ അവർ പുറത്തെത്തിച്ചു; പ്രളയക്കെടുതിയിലും മനം കവരുന്ന കാഴ്ച്ച

അതി തീവ്രമായ മഴക്കെടുതി മൂലം വാടക വീടിനു ചുറ്റും വെള്ളം ഇരച്ചു കയറിയപ്പോള്‍ പകച്ചുനില്‍ക്കാനേ ലാലിക്ക് കഴിഞ്ഞുള്ളൂ. ലാലിയുടെ വീട്ടിലേക്ക് വെള്ളം കയറിയില്ല. എന്നാല്‍ വീട്ടിലേക്കുള്ള വഴി വെള്ളത്തില്‍ മുങ്ങിയതോടെ പുറത്തിറങ്ങാന്‍ നിര്‍വാഹമില്ലാതെയായി. വീടിന് സമീപമെല്ലാം വെള്ളം കയറിയതിനാല്‍ അയല്‍വാസികളെല്ലാം ക്യാമ്പിലേക്ക് മാറുകയും ചെയ്തു. ജന്മനാ തളര്‍ന്നുകിടക്കുന്ന മകനെയുംകൊണ്ട് എങ്ങനെ വീടിനു പുറത്തുകടക്കും എന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോഴാണ് രക്ഷകരായി സാമൂഹ്യ സേവകരായ യുവാക്കളെത്തിയത്. തളര്‍ന്നുകിടക്കുന്ന മെല്‍ബിനെയും അമ്മ ലാലിയെയും യുവാക്കള്‍ വീടിനു പിറകിലൂടെ ഒരുവിധം പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് […]

ഒരു ലോഡ് സാധനങ്ങളുമായി നടൻ ടൊവിനോയും ജോജു ജോര്‍ജും നിലമ്പൂർ ദുരിതാശ്വാസ ക്യാംപിലേക്ക്

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി നടൻ ടൊവിനോ തോമസിന്റെ വീട്ടില്‍ ആരംഭിച്ച കളക്ഷന്‍ പോയിന്റില്‍ നിന്ന് ഒരു ലോറി സാധനങ്ങള്‍ നിലമ്പൂർ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവര്‍ക്കായി കൊണ്ടു പോയി. ലോറിയില്‍ സാധനങ്ങള്‍ കയറ്റുന്നതിനായി ടൊവിനോയും നടൻ ജോജു ജോര്‍ജും ഉണ്ടായിരുന്നു. ഇരുവരും നിലമ്ബൂരിലേക്ക് പോയ സംഘത്തിനൊപ്പമുണ്ട്. കഴിഞ്ഞ പ്രളയത്തിലും ടൊവിനോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിയിരുന്നു. tovino- kerala flood- joju george The post ഒരു ലോഡ് സാധനങ്ങളുമായി നടൻ ടൊവിനോയും ജോജു ജോര്‍ജും നിലമ്പൂർ ദുരിതാശ്വാസ ക്യാംപിലേക്ക് appeared […]

ഇതൊന്നും വിളിച്ചു പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല, എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലുമിത് ആവർത്തിച്ചാൽ കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും – മുൻ എംപി ഇന്നസെന്റ്

ജീവിതത്തിൽ ഇതുവരെ നേടിയതൊന്നും നമ്മൾ മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ലെന്ന വാസ്തവമാണ് സംസ്ഥാനത്ത് തുടർച്ചയായിട്ടുണ്ടായ രണ്ടു പ്രളയങ്ങളും നമ്മെ പഠിപ്പിച്ചത്. ഇക്കുറി സഹായം നല്‍കാന്‍ ചിലര്‍ മടി കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ടെങ്കിലും  ദുരിതത്തിലായവര്‍ക്കുള്ള സഹായം നല്‍കുന്നതില്‍ പിശുക്ക് മാറ്റിവെച്ച് ഇന്നും മലയാളികള്‍ മുന്നിട്ട് എത്തുന്നുണ്ടെന്നതിൽ സംശയമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ച കാശ് അര്‍ഹരിലേക്കെത്തിയില്ലെന്ന പ്രചാരണം ഇപ്പോഴും പരക്കുന്നുണ്ടെങ്കിലും പ്രളയക്കെടുതിയിൽ അനുഭവിക്കുന്നവർക്കായി മലയാളികൾ ഒറ്റകെട്ടായി തന്നെ  സംഭാവന  നൽകുന്നുണ്ടെന്നതിൽ സംശയമില്ല.  ഇത്തരം നന്മ നിറഞ്ഞ പ്രവർത്തികൾ നമുക്ക് നല്‍കുന്ന ആശ്വാസം എത്ര […]

നൗഷാദിക്കാ,തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെതാണ്;സിദ്ധിഖ്

പ്രളയ ദുരിതത്തിൽ കഴിയുന്നവർക്കു ഇക്കുറി സഹായം നല്‍കാന്‍ ചിലര്‍ മടി കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നുവെങ്കിലും ദുരിതത്തിലായവര്‍ക്കുള്ള സഹായം നല്‍കുന്നതില്‍ പിശുക്ക് മാറ്റിവെച്ച് ഇന്നും മലയാളികള്‍ മുന്നിട്ട് എത്തുന്നുണ്ടെന്നതിൽ സംശയമില്ല.ഇത്തരം നന്മ നിറഞ്ഞ പ്രവർത്തികൾ നമുക്ക് നല്‍കുന്ന ആശ്വാസം എത്ര വലുതാണെന്ന് പറയാൻ കഴിയാത്ത ഒന്നാണ്. ഇതിനു ഉത്തമ ഉദാഹരണമാണ് നൗഷാദ് എന്ന മനുഷ്യൻ.ഇങ്ങോട്ടൊന്നും പ്രതീക്ഷിക്കാതെ ഉള്ളതെല്ലാം പെറുക്കി കൊടുത്ത ഈ മനുഷ്യൻ നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് മനുഷ്യത്വം എന്നാലെന്തെന്ന്. കഴിഞ്ഞ കുറെ കാലങ്ങളായി നന്മയെന്ന വാക്ക് തന്നെ […]

നൗഷാദ് എന്നാല്‍ സന്തോഷം നല്‍കുന്നവര്‍; സഹജീവിക്ക് വേണ്ടി ജീവന്‍ ത്യജിച്ച നൗഷാദും തനിക്കുള്ളതെല്ലാം നല്‍കിയ നൗഷാദും;ജോയ് മാത്യു പറയുന്നു

പ്രളയ ദുരിതത്തിൽ കഴിയുന്നവർക്കു ഇക്കുറി സഹായം നല്‍കാന്‍ ചിലര്‍ മടി കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നുവെങ്കിലും ദുരിതത്തിലായവര്‍ക്കുള്ള സഹായം നല്‍കുന്നതില്‍ പിശുക്ക് മാറ്റിവെച്ച് ഇന്നും മലയാളികള്‍ മുന്നിട്ട് എത്തുന്നുണ്ടെന്നതിൽ സംശയമില്ല.ഇത്തരം നന്മ നിറഞ്ഞ പ്രവർത്തികൾ നമുക്ക് നല്‍കുന്ന ആശ്വാസം എത്ര വലുതാണെന്ന് പറയാൻ കഴിയാത്ത ഒന്നാണ്. ഇതിനു ഉത്തമ ഉദാഹരണമാണ് നൗഷാദ് എന്ന ചെറുപ്പക്കാരൻ . ദുരിതമനുഭവിക്കന്നവര്‍ക്ക് കച്ചവടക്കണ്ണുകളില്ലാതെ തന്റെ കൈയിലുള്ളതെല്ലാം നല്‍കിയ നൗഷാദ് എന്ന ചെറുപ്പക്കാരനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ ജോയ്മാത്യു . ബ്രോഡ് വേയില്‍ വഴിയോര […]

പ്രളയക്കെടുതിയിൽ ജീവനും കൊണ്ടോടിയവർക്ക് വേണ്ടി സഹായമഭ്യർത്ഥിച്ച ഗായിക സയനോര ഫിലിപ്പിന് പ്രവാസിയുടെ പരിഹാസം; വിമർശനവുമായി നടൻ ജോയ് മാത്യു രംഗത്ത്

കണ്ണൂരിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടി സഹായമഭ്യർത്ഥിച്ച ഗായിക സയനോരയെ പരിഹസിച്ച പ്രവാസിയെ വിമര്‍ശിച്ച്‌ നടൻ ജോയ് മാത്യു. വടക്കന്‍ ജില്ലകളിലെ ജനജീവിതം ദുസ്സഹമാക്കി മഴ തുടരുന്നതിനിടെ കനത്ത മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കൂടിയുണ്ടായപ്പോള്‍ നിരവധിപേർക്കാണ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്താകെ 1221 ക്യാമ്പുകളിലായി 40,967കുടുംബങ്ങളിലെ 1,45,928 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. വയനാട് ജില്ലയില്‍ മാത്രം 24,990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ എത്തിയവരില്‍ പലരും തകര്‍ന്ന വീടുകളില്‍ നിന്നും യാതൊരു അവശ്യസാധനവുമെടുക്കാതെ ജീവനും കൊണ്ടോടി […]

ദുരിത മഴശമിച്ചെങ്കിലും പുനഃസ്ഥാപിക്കാതെ ട്രെയിന്‍ ഗതാഗതം; റദ്ധാക്കിയ സർവീസുകൾ ഇവ

സംസ്ഥാനത്ത് നാല് ദിവസങ്ങളിലായി അപ്രതീക്ഷിതമായി പെയ്ത ദുരിത പെയ്ത് ശമിച്ചെങ്കിലും റെയിൽ ഗതാഗതം ഇന്നും തടസപ്പെടും. ഏഴ് സര്‍വീസുകള്‍ പൂര്‍ണ്ണമായും ഒരു സര്‍വീസ് ഭാഗികമായും റദ്ദാക്കി. മലബാര്‍ മേഖലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ് . തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076) ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്പ്രസ് (16526) തിരുനല്‍വേലി വഴി തിരിച്ചുവിട്ടു. റദ്ദാക്കിയ ട്രെയിനുകള്‍: 12484- അമൃത്സര്‍ കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ് […]

‘അമിക്കസ്‌ ക്യൂറിയുടേത് ശാസ്ത്രീയ പഠനമല്ല, അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണം’; അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രളയത്തെ കുറിച്ചുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. അമിക്കസ്‌ക്യൂറിയുടേത് ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള പഠനമല്ലെന്നും ശാസ്ത്രലോകം തള്ളിയ കണക്കുകള്‍വച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അതിവര്‍ഷംതന്നെയാണ് പ്രളയത്തിന് കാരണമെന്നും ഇക്കാര്യം കേന്ദ്ര ജലകമ്മിഷന്‍ ശരിവച്ചതായുമാണ് സര്‍ക്കാര്‍ പറയുന്നത്. The post ‘അമിക്കസ്‌ ക്യൂറിയുടേത് ശാസ്ത്രീയ പഠനമല്ല, അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണം’; അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ appeared first […]