Posts in category: kerala governor
ബാര്‍കോഴ: ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണത്തില്‍ നിയമോപദേശം തേടി ഗവര്‍ണര്‍

ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഴിമതി നിയമന നിരോധന നിയമ ഭേദഗതി പ്രകാരം ജനപ്രതിനിധികള്‍ക്കെതിരെ നടത്തുന്ന അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്താനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കെ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടാണ് ഏറ്റവും നിര്‍ണായകമാകുക. കേസിന്റെ നാള്‍ വഴി പരിശോധിച്ചാല്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കാനാവില്ലെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. പുതിയ […]

പ്രളയകാരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

കേരളത്തിലെ പ്രളയകാരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. The post പ്രളയകാരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഓഖി: ഗവര്‍ണര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും

ഓഖി ചുഴലിക്കാറ്റു മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി രൂപീകരിക്കുന്ന ദുരിതാശ്വാസഫണ്ടിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും The post ഓഖി: ഗവര്‍ണര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് ആരംഭിക്കും; നിയമസഭ പ്രക്ഷുബ്ധമായേക്കും

ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമ സഭയില്‍ ഇന്ന് ആരംഭിക്കും. കൊച്ചിയില്‍ യുവനടിക്കു നേരെ ഉണ്ടായ ആക്രമണം പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. നിയമസഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്താനുള്ള പ്രമേയം എ പ്രദീപ്കുമാര്‍ എംഎല്‍എയാണ് നിയമസഭയില്‍ അവതരിപ്പിക്കുക. The post നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് ആരംഭിക്കും; നിയമസഭ പ്രക്ഷുബ്ധമായേക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, […]

ഗവര്‍ണ്ണറുടേത് ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണെന്ന് വിഎം സുധീരന്‍

നിയമസഭയില്‍ ഗവര്‍ണ്ണര്‍ നടത്തിയ നയപ്രഖ്യാപനം ദിശാബോധമില്ലാത്തതാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. വിലക്കയറ്റം കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒന്നും പ്രഖ്യാപനത്തില്‍ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. The post ഗവര്‍ണ്ണറുടേത് ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണെന്ന് വിഎം സുധീരന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പി സദാശിവത്തെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കുന്നതിന് എതിരായ ഹർജി തള്ളി

കേരളാ ഗവർണർ പി സദാശിവത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കുന്നതിന് എതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളി. കേരളത്തിലെ ഗവർണർ ആയ വ്യക്തിയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഹർജിയിൽ കഴമ്പില്ലെന്നും റിട്ടയേഡ് ചീഫ് ജസ്റ്റിസുമാരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളതെന്നും ചൂണ്ടികാട്ടിയാണ് കോടതി പൊതുതാൽപ്പര്യ ഹർജി തള്ളിയത്. മെയ് 2ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം പുതിയ അധ്യക്ഷനെ സംബന്ധിച്ച് തീരുമാനമെടുക്കും. മെയ് 12ന് ആണ് നിലവിലെ അധ്യക്ഷൻ കെജി […]

ഗവർണറുടെ നടപടിയെ പ്രകീർത്തിച്ച് ബിജെപി

ഗവർണറുടെ നടപടി ഭരണഘടനയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതാണെന്ന് ബിജെപി. എതിർപ്പുള്ളവർ മാന്യമായാണ് പ്രതികരിക്കേണ്ടത്. സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ പറഞ്ഞു. അതെസമയം, ഗവർണറുടെ 356-ാം വകുപ്പിനെ കുറിച്ചുള്ള പരാമർശത്തെ പിന്തുണച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും രംഗത്തുവന്നു. ഭരണഘടനയിലെ 356 ആം വകുപ്പ് ഉപയോഗിക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്ന ഗവർണറുടെ കണ്ടെത്തൽ അതീവ ഗൗരവതരമാണ് എന്നും ന്യായാധിപൻ കൂടിയായ ഗവർണർക്ക് ഭരണഘടന ആരും പറഞ്ഞ് കൊടുക്കേണ്ടതില്ലെന്നും പിണറായി […]

മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ പ്രതിഷേധത്തിന്റെ യും പ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ സഭയില്‍ മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്കെതിരെ വേണമെന്ന് കേരളാ ഗവര്‍ണര്‍ പി സദാശിവം. സഭയിലുണ്ടായ സംഭവങ്ങള്‍ രാഷ്ട്രപതിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് രാജ്ഭവന്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. നിര്‍ഭാഗ്യകരമായ സംഭവമാണ് ഇന്നലെ നിയമസഭയില്‍ നടന്നെതെന്നും. ഇക്കാര്യത്തില്‍ സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷത്തിന്റെയും നിയമസഭാസെക്രട്ടറിയുടെയും വിശദീകരണം ലഭിച്ചെന്നും ഗവര്‍ണര്‍ അറിയിച്ചു വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം, പരിഭാഷ  2015-2016 കേരള ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി ശ്രീ കെ എം […]

പി സദാശിവത്തെ കേരളാ ഗവര്‍ണറായി നിയമിച്ചു

ദില്ലി:  മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചു. നിയമന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് ഗവര്‍ണര്‍ പദവി സ്വീകരിക്കുന്നത്. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ചീഫ് ജസ്റ്റിസാണ്. ചീഫ് ജസ്റ്റിസിനു രാഷ്ട്രപതിയും. മുന്‍ ചീഫ് ജസ്റ്റിസ് കേരളാ ഗവര്‍ണറായി വരുന്നതിനെതിരെ ബിജെപിയും മറ്റ് ബാര്‍ അസോസിയേഷനുകളും രംഗത്തു വ്ന്നിരുന്നു.  

പി സദാശിവം കേരളാ ഗവര്‍ണറാകും

ദില്ലി: സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് പി സദാശിവം കേരളാ ഗവര്‍ണറാകും. ഇത് സംബന്ധിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിഭവനെ വൈകാതെ അറിയിക്കും. ഷീലാ ദീക്ഷിതിന്റെ രാജി അംഗീകരിച്ചികൊണ്ടുള്ള അറിയിപ്പിനൊപ്പം സദാശിവത്തിന്റെ നിയമന ഉത്തരവും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാദ്യമായാണ് ഒരു സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് ഗവര്‍ണര്‍സ്ഥാനത്ത് എത്തുന്നത്. ഒന്‍പത് മാസക്കാലം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് സേവനം അനുഷ്ഠിച്ച പി സദാശിവം വിരമിച്ച ശേഷം ഗവര്‍ണ്ണര്‍സ്ഥാനത്തേക്ക് എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളാ ഗവര്‍ണ്ണറായിരുന്ന ഷീലാ ദീക്ഷിത് രാജി വച്ച […]