രണ്ടു ദിവസത്തിന് മുന്നേ കേരള പോലീസ് പേജിൽ ഒരു ബഹളം നടന്നു… പാട്ടും ബഹളവും കേട്ടപ്പോൾ കരുതി എന്തോ ആഘോഷമെന്ന്… പക്ഷെ എല്ലാവരും പോയി കട്ടയ്ക്ക് വലിച്ചു കീറി ഓടിക്കുന്നു…കുട്ടൻ പിള്ള പോലീസെ… എന്നും പറഞ്ഞ് മറ്റു ചിലർ/…. പോലീസുകാരൊക്കെ ഇങ്ങനെ എയറിൽ പറക്കുക എന്നുവച്ചാ… മോശമല്ലേ… ആർക്ക് ? അവർക്ക് തന്നെ..!! സംഭവം വേറൊന്നുമില്ല, പോലീസ് കാര്‍ കുറച്ചു സൗഹൃദം കാണിച്ചതാണ്.. സൗഹൃദത്തോടെ ചായ ഇട്ട് യുവാക്കൾക്ക് ട്രീറ്റ് കൊടുത്തു.. ആഹാ സംഗതി കൊള്ളാലോ? ഹോ […]
വനിതകളെ വഴികാട്ടിത്തുടങ്ങിയ പ്രമുഖ മാസിക കുറച്ചു ദിവസം എയറിലായിരുന്നു…ഒന്ന് താഴേക്ക് ഇറക്കിയതും ദേ ഇന്നലെ കേരള പോലീസ് പിടിച്ച് വീണ്ടും എയറിൽ കയറ്റിയിരിക്കുകയാണ്. സംഗതി ദിലീപിനെയും ദിലീപിന്റെ വഴികാട്ടിയെയും വിടാറായില്ലെടെ… എന്നൊക്കെ നിങ്ങൾ ചോദിക്കുമായിരിക്കും … പക്ഷെ എന്തെര് പറയാനാണ്… . കേരള പോലീസ് പോലും താഴെ നിർത്തുന്നില്ല , പിന്നിപ്പോൾ എങ്ങനെയാ കളഞ്ഞിട്ട് പോകുക… കഴിഞ്ഞ ദിവസം കേരള പോലീസിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ ഒരു മാഗസിൻ കവർ പേജ് പ്രത്യക്ഷപ്പെട്ടു… പെട്ടു എന്ന് പറഞ്ഞാ […]
ചങ്ങനാശേരി അപകടത്തില്‍പ്പെട്ട ബൈക്ക് റൈഡേഴ്സിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ കമന്റിട്ട യുവാക്കള്‍ക്ക് മറുപടിയുമായി കേരള പൊലീസ്. അപകടങ്ങളില്‍പ്പെടാതെ ജനങ്ങളെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും അതിനെതിരെ ഒളിഞ്ഞിരുന്ന് ആക്രമിച്ചാലും, കൂട്ടം കൂടി ആക്രമിച്ചാലും കര്‍ത്തവ്യം തുടരുക തന്നെ ചെയ്യുമെന്ന് കേരള പൊലീസ് വ്യക്തമാക്കി. ‘ചങ്ങനാശേരി അപകടത്തില്‍പ്പെട്ടവര്‍ ധീരന്മാരാണ്, പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെയെന്ന് വയ്ക്കും. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു. മലയാളികള്‍ ഇതൊക്കെ കണ്ട് തുടങ്ങിയതല്ലേയുള്ളൂ’യെന്ന കമന്റുകള്‍ക്കാണ് പൊലീസിന്റെ മറുപടി. റോഡുകളില്‍ അഭ്യാസപ്രകടനം കാണിക്കുന്നവര്‍ക്കെതിരെയും അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും മോട്ടോര്‍ […]
വിൽപ്പനയ്ക്കെത്തിച്ച മത്സ്യം പൊലീസ് നശിപ്പിച്ച സംഭവത്തിൽ വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവൻ. മേരി വിൽപ്പനയ്ക്കായി എത്തിച്ച മത്സ്യം മുഴുവൻ നശിപ്പിക്കാൻ കേരളാ പൊലീസിന് എന്തധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപടണമെന്നും ഹരീഷ് വാസുദേവൻ വ്യക്തമാക്കി. ഹരീഷ് വാസുദേവന്റെ കുറിപ്പ് അപ്പൊ പറ മുഖ്യമന്ത്രീ, അഞ്ചു തെങ്ങ് കൊച്ചുമേത്തൻ കടവിലെ മേരിയും കുടുംബവും (കുരിശുമേരി) കടുത്ത CPIM അനുഭവികളാണ്. അങ്ങയുടെ വലിയ ആരാധകരാണ്. ദാരിദ്രം സഹിക്കവയ്യാതെയാണ് മേരി ചേച്ചി മിനിഞ്ഞാന്ന് 16,000 രൂപ മുടക്കി […]
കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകൻ അടക്കമുള്ള കള്ളനോട്ട് സംഘം പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. സ്കൂൾ വിദ്യാർത്ഥികളെപ്പോലും “വർഷങ്ങളായി തുടർച്ചയായി നിരീക്ഷിച്ച്” അവർക്ക് മേൽ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാർത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെയും ആ ‘ജാഗ്രത’ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കൊടുങ്ങല്ലൂർ സ്വദേശികളായ ബിജെപി പ്രവർത്തകൻ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് കള്ളനോട്ടടിച്ച കേസിൽ പിടിയിലായത്. ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരുടെ കൈവശത്ത് […]
കൊല്ലം ചടയമംഗലത്ത് പെണ്‍കുട്ടിയും പൊലീസുമായുണ്ടായ വാക്കേറ്റ സംഭത്തില്‍ ചടയമംഗലം മലക്കം മറിഞ്ഞ് പൊലീസ്. പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്ന് പറഞ്ഞ പൊലീസ് നടപടി വ്യാപക വിമര്ശനത്തിനിടയായതൊടെയാണ് വിദ്യാര്‍ഥിനിയായ ഗൗരിക്കെതിരെ പെറ്റി കെസെടുത്ത് വിവാദത്തില്‍ നിന്നും തലയൂരിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊല്ലം ചടയമംഗലത്ത് പൊലീസും ഗൗരിനന്ദയെന്ന പെണ്‍കുട്ടിയുമായി വാക്കേറ്റമുണ്ടായത്. ബാങ്കിന് മുന്നില്‍ ക്യൂ നിന്ന മധ്യവയസ്ക്കനെ പിഴ ചുമത്തിയത് ചോദ്യം ചെയ്ത് ഗൗരി രംഗത്ത് എത്തുകയും പിന്നീട് ഗൗരിക്കെതിരെയും പൊലീസ് കെസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് കെസെടുത്തതെന്ന് […]
സോഷ്യല്‍മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയാന്‍ ഒന്‍പത് പോംവഴികളുമായി കേരള പൊലീസ്. നവ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണെന്നും വ്യാജ അക്കൗണ്ടുകളാണ് വില്ലന്മാരെന്നും പൊലീസ് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. ഫ്രണ്ട് റിക്വസ്റ്റുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ജീവിതം കുരുക്കിലാകും. പരിചയമില്ലാത്ത പ്രൊഫൈലുകളില്‍ നിന്നും വരുന്ന ചാറ്റ് റിക്വസ്റ്റുകള്‍ക്ക് തമാശയ്ക്ക് പോലും മറുപടി നല്‍കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു. കേരള പൊലീസ് സന്ദേശം ഇങ്ങനെ: നവ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. വ്യാജ അക്കൗണ്ടുകളാണ് വില്ലന്മാര്. ഒരു […]
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഓട്ടോ ഡ്രൈവര്‍ യൂണിഫോം ധരിക്കാതെ എത്തിയ സംഭവത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സിഐയുടെ നേതൃത്വത്തിലുള്ള സംഘം. തീവ്രവാദിയെ അറസ്റ്റ് ചെയ്യുന്നതിന് സമാനമായ രീതിയിലായിരുന്നു വണ്ടിപ്പെരിയാര്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ റഫീക്കിനെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പത്തോളം പൊലീസുകാര്‍ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചടയമംഗലത്ത് പൊലീസിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് കേരളാ പൊലീസിനെതിരായ പുതിയ പരാതി. വണ്ടിപ്പെരിയാറില്‍ നടന്നത്; വണ്ടിപ്പെരിയാര്‍ ഓട്ടോ […]
കൊല്ലം ചടയമംഗലം എസ്ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി പെറ്റിയടി വിവാദത്തില്‍ പൊലീസിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയായ ഗൗരിനന്ദ. വളരെ മോശം അനുഭവമാണ് പൊലീസില്‍ നിന്ന് നേരിടേണ്ടി വന്നതെന്നും പറയാന്‍ പറ്റാത്ത ഒരു മോശം വാക്കാണ് എസ്ഐ തന്നോട് പറഞ്ഞതെന്നും ഗൗരിനന്ദ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഗൗരി പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍: ”ആ പൊലീസുകാരില്‍ നിന്ന് മോശമായ അനുഭവമുണ്ടായത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്. മോശമായാണ് എസ്ഐ സംസാരിച്ചത്. എന്നോട് കൂടുതല്‍ സംസാരിക്കേണ്ടെന്ന് പറഞ്ഞു. ബഹുമാനത്തോടെയാണ് ഞാന്‍ സംസാരിച്ചത്, അത് എനിക്ക് തിരിച്ച് കിട്ടണമെന്ന് […]
മാങ്കുളം ആനക്കുളത്ത് വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാലപ്പുഴ ജോസ്, ഭാര്യ സെലിന് ജോസ് എന്നിവരാണ് മരിച്ചത്. ജോസിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഭാര്യ സെലിനെ വീടിനുള്ളില്‍ മരിച്ച നിലയിലുമാണ് കണ്ടത്. മൂന്നാര്‍ പോലീസ് സ്ഥലത്തേക്കെത്തുന്നു. സെലിന്റെ തലയില്‍ ഇടിയേറ്റ പോലുള്ള മുറിവ് ഉള്ളതായാണ് സൂചന. ഇവരെ പുറത്തു കാണാതെ വന്നതോടെ അയല്‍വാസികളെത്തി പരിശോധിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാവൂ. പൊലീസ് […]