മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. മുംബൈ ഉയര്‍ത്തിയ 197 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം വെറും 15.5 ഓവറില്‍ കേരളം മറികടന്നു. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ച മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്റെ വിജയ ശില്‍പ്പി. 54 പന്തില്‍ പുറത്താവാതെ 137 റണ്‍സാണ് അസറൂദ്ദീന്‍ നേടിയത്. പേരുകേട്ട മുംബൈ ബൗളര്‍മാരെ അടിച്ചു പരത്തിയ അസറുദ്ദീനൊപ്പം നായകന് സഞ്ജു സാസംണും (12 പന്തില്‍ 22 റണ്‍സ്), റോബിന് ഉത്തപ്പയും (33) കൂടി ചേര്‍ന്നതോടെ കേരളം […]