Posts in category: Kerala
ലൈഫ്മിഷന്‍ ക്രമക്കേട്: സ്വപ്‌ന സുരേഷിന്റേയും ശിവശങ്കറിന്റേയും വാട്‌സ്ആപ്പ് ചാറ്റുകള്‍ വിജിലന്‍സിന് കൈമാറാന്‍ അനുമതി

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ്മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, ചാറ്റേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ വിജിലന്‍സിന് കൈമാറാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കി. ഒരാഴ്ച്ചക്കുള്ളില്‍ സിഡാക്കില്‍ നിന്നുള്ള വിവിരങ്ങള്‍ വിജിലന്‍സിന് കൈമാറണം. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനും വിജിലന്‍സിന് അനുമതി ലഭിച്ചിട്ടുണ്ട്. കേസില്‍ മൂവരുടേയും വാട്‌സ്ആപ്പ് ചാറ്റുകള്‍ വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ലൈഫ് മിഷന്‍ […]

ജമാഅത്ത് സഖ്യത്തെ യുഡിഎഫ് എങ്ങനെ ന്യായീകരിക്കുമെന്ന് എ വിജയരാഘവന്‍; ജനത്തെ പറ്റിക്കാനാണ് യുഡിഎഫ് വ്യത്യസ്ത സ്വരത്തില്‍ സംസാരിക്കുന്നത്

തിരുവനന്തപുരം: ബിജെപിയുമായും ജമാഅത്തുമായും യുഡിഎഫിന് സഖ്യമുണ്ടെന്ന് ആവര്‍ത്തിച്ച് എ വിജയരാഘവന്‍. യുഡിഎഫ് എങ്ങനെ ജമാഅത്ത് സഖ്യത്തെ ന്യായീകരിക്കുമെന്നും വിജയരാഘവന്‍ ചോദിച്ചു.വെല്‍ഫയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി. എം.എം ഹസന്‍ തീര്‍ത്ഥാടനം പോലെയാണ് വെല്‍ഫയര്‍പാര്‍ട്ടി നേതാക്കളെ കാണാന്‍ പോയത്. ന്യൂനപക്ഷ വിരുദ്ധതയും അവസരവാദ രാഷ്ട്രീയമാണ് യുഡിഎഫിന്റേത്. കേന്ദ്ര നേതാക്കളും കേരളത്തിലെ ഒരു വിഭാഗം നേതാക്കളും അവിശുദ്ധ സഖ്യത്തിനെതിരെയാണ്. ആളുകളെ പറ്റിക്കാനാണ് വ്യത്യസ്ത സ്വരത്തില്‍ അവര്‍ സംസാരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. അപകടകരമായ തകര്‍ച്ചയാണ് യുഡിഎഫ് നേരിടുന്നത്. രണ്ട് പ്രബല നേതാക്കള്‍ ജയിലിലാണ്. […]

സ്ഥാനാര്‍ത്ഥി പട്ടിക വൈകിയെങ്കിലും പ്രചരണം ശക്തമാക്കി കോണ്‍ഗ്രസ്; വീല്‍ചെയറില്‍ സജീവമായി രമ്യാ ഹരിദാസ് എംപിയും

തദ്ദേശ തെരഞ്ഞെടുപ്പില്‍ കുന്നംകുളത്ത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിക്കുന്നതില്‍ കോണ്‍ഗ്രസ് വലിയ അനിശ്ചിതത്വം നേരിട്ടെങ്കിലും പ്രചാരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. മന്ത്രി എസി മൊയിതീനും രമ്യ ഹരിദാസ് എംപിയും നേരിട്ടെത്തിയാണ് ഇവിടെ പ്രചാരണം. മന്ത്രി എസി മൊയിതീന്‍ നിയോജക മണ്ഡലത്തില്‍ സജീവമായി തന്നെ സജീവമാണ്. കാല്‍വഴുതി വീണ് എല്ലിന് പൊട്ടലേറ്റ് കിടപ്പിലായ രമ്യാ ഹരിദാസ് എംപിയും ഇവിടെ പ്രചാരണത്തില്‍ സജീവമാണ്. ശുചിമുറിയില്‍ തെന്നിവീണ് ഇടത് കാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ് രമ്യഹരിദാസ് എംപി. ഒരുദിവസമെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ […]

കാസര്‍കോട് എആര്‍ ക്യാമ്പില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി; പൊലീസുകാരന് പരുക്ക്

സിവില്‍ പൊലീസ് ഓഫിസറായ സുധാകരനാണ് പരുക്കേറ്റത്. The post കാസര്‍കോട് എആര്‍ ക്യാമ്പില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി; പൊലീസുകാരന് പരുക്ക് appeared first on Reporter Live.

സിഎം രവീന്ദ്രനെ 10ന് ഇഡി ചോദ്യം ചെയ്യും; ചോദ്യം ചെയ്യല്‍ വോട്ടെടുപ്പ് ദിവസത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ 10-ാം തീയതി ഇഡി ചോദ്യം ചെയ്യും. അടുത്ത വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കി. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ഇഡിയുടെ ചോദ്യംചെയ്യല്‍ നടക്കുന്നത്. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനായി ഇഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആദ്യതവണ ഹാജരാവാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രേഖാമൂലം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ തവണയും ഇഡി നോട്ടീസ് നല്‍കി. കൊവിഡിന് ശേഷമുള്ള ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിച്ചതോടെ […]

ഡോളര്‍കടത്ത് കേസ്: സ്വപ്‌നയും സരിത്തും മാപ്പ് സാക്ഷി; കൂടുതലും രാഷ്ടീയക്കാരുടെ പണമെന്ന് കണ്ടെത്തല്‍

ഡോളര്‍കടത്ത് കേസില്‍ സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷും സരിത്തും മാപ്പ് സാക്ഷി. ഇരുവരും ടൂള്‍ മാത്രമായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേര്‍ത്തിരുന്നു. വിദേശത്തേക്ക് വലിയ അളവില്‍ ഡോളര്‍കടത്തിയെന്നാണ് കണ്ടെത്തല്‍. ഇതില്‍ കൂടുതലും രാഷ്ട്രീയക്കാരുടെ പണമാണെന്നും റിവേഴ്‌സ് ഹവാലയാണ് നടത്തിയിരിക്കുന്നതെന്നുമാണ് സൂചന.നൂറുകോടിയിലേറെ രൂപ വിദേശത്തേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തല്‍. കടത്തിയതിലേറെയും കൈക്കൂലി പണമാണ്. യൂണി ടക് ഉടമ സന്തോഷ് ഈപ്പനേയും മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് ആയിരുന്ന […]

വടകരയില്‍ തിരിച്ചെത്തി മുരളീധരന്‍; ജനകീയമുന്നണിക്കായി പ്രചാരണത്തില്‍ സജീവമായി എംപി

വടകര: കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി വടകര എംപി കെ മുരളീധരന്‍. കൈപ്പത്തി അടയാളത്തില്‍ വോട്ട് തേടുന്ന കെപി ജയകുമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചതോടെയാണ് മുരളീധരന്‍ ചോറോട് പഞ്ചായത്തില്‍ മുരളീധരന്‍ പ്രചാരണം ആരംഭിച്ചത്. ചോറോട് ഗ്രാമപഞ്ചായത്തിലെ ജനകീയമുന്നണിയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യാനാണ് മുരളീധരന്‍ എത്തിയത്. ആര്‍എംപി-യുഡിഎഫ് ധാരണയില്‍ ജനകീയമുന്നണിക്ക് വിരുദ്ധമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം അനുവദിക്കുകയും ചെയ്തു. […]

ബുറേവി ആശങ്ക ഒഴിയുന്നു; കേരളത്തിലെത്തുക ശക്തി കുറഞ്ഞ്, ജാഗ്രത തുടരും

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് അതിതീവ്രന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലെര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് ആയിരിക്കും. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടുന്നതിനു മുമ്പേ ശക്തികുറഞ്ഞ് അതിതീവ്രന്യൂനമര്‍ദമായി മാറുകയായിരുന്നു. ഇത് കേരളതീരത്തെത്തുമ്പോഴേക്കും വീണ്ടും ദുര്‍ബലമാവുമെന്നാണ് സൂചന. ഇന്ന് ഉച്ചയോടെ കാറ്റ് കേരളതീരത്തെത്തും. മണിക്കൂറില്‍ 30-40 കിലോ മീറ്റര്‍ വരെ ആയിരിക്കും കാറ്റിന്റെ വേഗം. അതേസമയം ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന […]

Collector for vigil against pandemic spread in Wayanad

Police to be deployed in tribal hamlets

Kerala govt. projects mired in nepotism, corruption, says Oommen Chandy

Former Chief Minister Oommen Chandy has said that all development projects of the Left Democratic Front (LDF) government were mired in nepotism or co