Posts in category: Kerala
‘അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ധനസഹായം, എഞ്ചിനിയറിംഗിന് സ്‌പെഷ്യല്‍ ഓഫര്‍’; പാലാ രൂപത

കുടുംബ വര്‍ഷം 2021 ആഘോഷത്തിന്റെ ഭാഗമായി അഞ്ചിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പാലാ രൂപത. പാലായിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ഉള്‍്‌പ്പെടെയുള്ള ഓഫറുകളാണ് പാലാ രൂപത പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്ററില്‍ മാര്‍ ജോസഫ് കല്ലങ്ങാട്ടിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2000ന് ശേഷം വിവാഹിതരായ 5 കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്കാണ് ഫാമിലി അപ്പോസ്തലേറ്റ് വഴി പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം, ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് […]

‘ചരക്ക് സേവന നികുതി വകുപ്പിലെ അധിക തസ്തികകള്‍ പഞ്ചായത്ത് വകുപ്പിലേക്ക്’; ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്ത് ജിഎസ്ടി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ചരക്ക് സേവന നികുതി വകുപ്പില്‍ അധികം വന്ന തസ്തികകള്‍ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഗ്രാമപഞ്ചായത്തുകളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തിക അധികമായി സൃഷ്ടിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. തസ്തിക സൃഷ്ടിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒഴിവുകള്‍ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും തുടര്‍നടപടികള്‍ക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. ചരക്ക് സേവന നികുതി വകുപ്പില്‍ നിന്നും സ്വാഭാവികമായി റദ്ദായി പോകുന്ന 208 ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളാണ് ഏറെ ജോലിഭാരം […]

Tree-felling orders issued as per 2005 Act: Minister

He says order aimed at protecting interests of high range farmers

കരുവന്നൂര്‍ തട്ടിപ്പ്; എട്ടുപേര്‍ക്കെതിരെ നടപടിയുമായി സിപിഐഎം; നാലു പേരെ പുറത്താക്കി

കരുവന്നൂര്‍ ബാങ്ക് വായ്പ്പാ തട്ടിപ്പുക്കേസില്‍ സിപിഐഎമ്മില്‍ കൂട്ട നടപടി. പാര്‍ട്ടി അംഗങ്ങളായ എട്ടു പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സികെ ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. പ്രതികളായ നാലു പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയെയും മാറ്റി. രണ്ടു ജില്ലാ കമ്മറ്റി അംഗങ്ങളെ ഏരിയ കമ്മറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തുകൊണ്ടാണ് സിപിഐഎം നടപടി സ്വീകരിച്ചിരിക്കുന്നത്. ജില്ലാ കമ്മറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, കെ.ആര്‍ വിജയ എന്നിവരെയാണ് തരം […]

‘സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം, പല ജില്ലകളിലും സ്റ്റോക്കില്ല’; വി മുരളീധരന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ പലജില്ലകളിലും വാക്സിന്‍ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ മാസം 18 ന് ശേഷം സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭിച്ചിരുന്നു. ഈ വാക്‌സിന്‍ കാര്യക്ഷമമായി വിതരണം ചെയ്യുകയുണ്ടായി. അതിനാല്‍ തന്നെ ഇന്ന് തിരുവനന്തപുരമുള്‍പ്പടെ പല ജില്ലകളിലും വാക്‌സിന്‍ നല്‍കാനില്ലാത്ത സാഹചര്യമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പല ജില്ലകളിലും കൊവിഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്ക് പൂജ്യമാണ്. പത്തനംതിട്ടയില്‍ കൊവാക്‌സിന്‍റെ 1000 ത്തോളം ഡോസ് ബാക്കിയുണ്ട്. സ്റ്റോക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഉടന്‍ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രം നല്‍കുന്ന […]

‘പിള്ളേര് പൊളിയാണ്’; രാജാജി നഗറിലെ വൈറല്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

സൂര്യയുടെ അയന്‍ സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ച രാജാജി നഗറിലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികള്‍ക്ക് നല്ല ഭാവിയുണ്ട്. പഠനത്തോടൊപ്പം ഈ രംഗത്തെ കഴിവും ശേഷിയും ഇനിയും ഇവര്‍ ഉപയോഗിക്കട്ടെ. വളരാന്‍ ഒരാകാശം തന്നെ ഇവര്‍ക്ക് മുന്നിലുണ്ടെന്ന് ആശംസകുറിപ്പില്‍ മന്ത്രി വ്യക്തമാക്കി. മന്ത്രി പറഞ്ഞത്: തിരുവനന്തപുരം രാജാജി നഗറിലെ കുട്ടികള്‍ തമിഴ് സിനിമാതാരം സൂര്യക്ക് ജന്മദിന സമ്മാനമായി ചെയ്ത വീഡിയോ കണ്ടു. വിസ്മയിപ്പിക്കുന്ന താളം ഈ കലാസൃഷ്ടിക്കുണ്ട് . ‘അയന്‍’ സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ച് ഈ […]

‘ദേശീയപാത വികസനത്തിനായി ആരാധനാലയങ്ങള്‍ മാറ്റേണ്ടി വന്നാല്‍ സഹകരിക്കും’; നിലപാട് വ്യക്തമാക്കി കെസിബിസി

ദേശീയപാത വികസന പദ്ധതികള്‍ക്കായി ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കേണ്ടതായി വന്നാല്‍ വിശ്വാസികളും പള്ളിഭാരവാഹികളും അതുമായി സഹകരിക്കാന്‍ തയ്യാറാകണമെന്ന് കെസിബിസി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വന്നാല്‍ ദൈവം അത് ക്ഷമിക്കുമെന്ന ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നിര്‍ദ്ദേശവുമായി കെസിബിസി രംഗത്തെത്തിയത്. സര്‍ക്കാരിന്റെ ഇത്തരം പദ്ധതികള്‍ക്കായി ആരാധനലായങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നാല്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതുമായി പൊരുത്തപ്പെടണമെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. അതേസമയം ഇത്തരം പദ്ധതികളില്‍ ചരിത്രപ്രധാന്യമുള്ള ആരാധനാലയങ്ങളെ ബാധിക്കാതെ വിധത്തില്‍ […]

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കല്‍ കോളേജ് സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 51 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ […]

Kerala High Court seeks Centre’s response on repatriating IS recruit

Petition moved by mother of Nimisha Fathima, a Keralite woman now languishing in a prison in Afghanistan, for the repatriation of her daughter and granddaughter