Posts in category: KIIFB
ഐസക്കിനെതിരായ പരാതിലും വിശദീകരണത്തിലും കഴമ്പുണ്ടെന്ന് സ്പീക്കര്‍; ‘ഇനി എത്തിക്‌സ് കമ്മറ്റി തീരുമാനിക്കട്ടെ’

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശ ലംഘന വിഷയത്തില്‍ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ഉന്നയിക്കപ്പെട്ടതുകൊണ്ടാണ് വിഡി സതീശന്റെ നോട്ടീസ് എത്തിക്‌സ് കമ്മറ്റിക്ക് വിട്ടതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. നോട്ടീസ് നല്‍കിയ അംഗം ഉന്നയിച്ച പരാതി ഗൗരവപ്പെട്ടതാണ്. എന്നാല്‍ അതിന് മറുപടി നല്‍കിയ മന്ത്രി മുന്നോട്ടുവെച്ച നിലപാടും അടിസ്ഥാന സ്വഭാവമുള്ളതാണ്. ഇത് കേവലം ഒരു അവകാശ ലംഘന പ്രശ്‌നം മാത്രമായി കാണാന്‍ കഴിയില്ല. രണ്ടുവശവും പരിശോധിച്ച് എത്തിക്‌സ് കമ്മറ്റി അക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്നാണ് സ്പീക്കര്‍ഡ എന്ന നിലയില്‍ എന്റെ തീരുമാനമെന്നും […]

‘ഐസകിനെതിരായ അവകാശലംഘനം ഗൗരവപൂര്‍വ്വം പരിഗണിക്കും’: എത്തിക്‌സ് കമ്മറ്റി ചെയര്‍മാന്‍ പ്രദീപ് കുമാര്‍

തിരുവനന്തപുരം: കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി താമസ് ഐസകിനെതിരായ അവകാശ ലംഘന പരാതി ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് കുമാര്‍ എംഎല്‍എ. ഏത് വിഷയം വന്നാലും എത്തിക്‌സ് കമ്മറ്റി അത് ഗൗരവപൂര്‍വ്വവും നീതിപൂവമായും കൈകാര്യം ചെയ്യുമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.വിഷയത്തില്‍ തോമസ് ഐസകിനേയും പരാതിക്കാരനായ എംഎല്‍എയും കേട്ടാല്‍ മാത്രമെ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമമനുസരിച്ച് തോമസ് ഐസക് വലിയ അവകാശ ലംഘനമാണ് നടത്തിയിട്ടുള്ളതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് പ്രതികരിച്ചു. സിഎജി […]

ഐസക്കിന് തിരിച്ചടി; അവകാശ ലംഘന നോട്ടീസ് എത്തിക്‌സ് കമ്മറ്റിക്ക് വിട്ടു; നിയമസഭാ ചരിത്രത്തില്‍ ആദ്യം

കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസകിനെതിരായ അവകാശ ലംഘന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മറ്റിക്ക് വിട്ടു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെതാണ് തീരുമാനം. കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് പരസ്യപ്പെടുത്തിയെന്ന വിഡി സതീശന്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി. പരാതി എത്തിക്‌സ് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കറുടെ തീരുമാനം തോമസ് ഐസകിന് കനത്ത തിരിച്ചടിയാണ്. എത്തിക്‌സ് കമ്മറ്റിക്ക് വിടാതെ സ്പീക്കര്‍ പരാതി തള്ളുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്ക് എതിരായ […]

‘കിഫ്ബി അഴിമതിയുടെ പുതിയ മോഡല്‍’; ചെമ്പൂച്ചിറ സ്‌കൂള്‍ അഴിമതി സര്‍ക്കാര്‍ വെള്ള പൂശുന്നെന്ന് ചെന്നിത്തല

കിഫ്ബിയിലൂടെ നടത്തുന്ന അഴിമതിയുടെ പുതിയ മോഡലാണ് ചെമ്പൂച്ചിറ സ്‌കൂളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന കെട്ടിടത്തില്‍ കുട്ടികളുടെ സുരക്ഷിതത്വത്തിനു യാതൊരു ഉറപ്പും നല്‍കാന്‍ സാധിക്കില്ല എന്നത് വ്യക്തമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി 180 കോടി രൂപ മുടക്കി പണിഞ്ഞ കെട്ടിടവും മുന്‍പ് പൊളിഞ്ഞു വീണിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ നടന്ന ഈ ഗുരുതരമായ അഴിമതിയില്‍ സ്വന്തം വകുപ്പിലെ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും, സ്വയം […]

‘കിഫ്ബിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ട്, അനുവദിച്ചത് ചട്ടങ്ങള്‍ പാലിച്ചുതന്നെ’; വിവാദത്തില്‍ വിശദീകരണവുമായി ആര്‍ബിഐ

കിഫ്ബി മസാലാ ബോണ്ടിന് അനുമതി നല്‍കിയത് കൃത്യമായ ചട്ടങ്ങള്‍ പാലിച്ചുതന്നെയെന്ന് ആര്‍ബിഐ. അനുമതി നല്‍കിയപ്പോള്‍ ബോഡി കോര്‍പറേറ്റുകള്‍ക്ക് വിദേശ വായ്പ്പയെടുക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ഫെമ പ്രകാരമുള്ള അനുമതിയാണ് ആര്‍ബിഐ നല്‍കിയത്. സംസ്ഥാനങ്ങള്‍ വിദേശ പണം സമാഹരിക്കുന്നതിന്റെ ഭരണഘടനാ സാധുത തങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2018 ജൂണിലാണ് കിഫബി മസാലാ ബോണ്ടിന് ആര്‍ബിഐ അനുമതി നല്‍കിയത്. ബോഡി കോര്‍പറേറ്റുകള്‍ക്ക് വിദേശ വായ്പ്പയെടുക്കാന്‍ അപ്പോഴത്തെ വ്യവസ്ഥകള്‍ അനുസരിച്ച് അനുവാദമുണ്ടായിരുന്നെന്നും ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്നുമാണ് റിസര്‍വ് […]

‘വിവാദങ്ങള്‍ അടിസ്ഥാന രഹിതം, സ്വാഭാവിക നടപടി’; തോമസ് ഐസക്കില്‍ അതൃപ്തിയില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ടില്‍ ധനമന്ത്രി തോമസ് ഐസകുമായി അതൃപ്തിയെന്ന വാര്‍ത്ത നിഷേധിച്ച് സ്പീക്കര്‍. വിവാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അവകാശ ലംഘന നോട്ടീസില്‍ അഭിപ്രായം തേടിയിട്ടുണ്ട്. അത് സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. കിഫ്ബി വിവാദത്തിലേക്ക് നിയമസഭയെ വലിച്ചിഴച്ചുവെന്ന് സ്പീക്കറുടെ വിലയിരുത്തലും പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസില്‍ ധനമന്ത്രിയുടെ മറുപടി വൈകുന്നതുമായിരുന്നു ധനമന്ത്രിയില്‍ സ്പീക്കര്‍ക്ക് അതൃപ്തിയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനം. വിഷയത്തില്‍ സ്പീക്കര്‍ രേഖാമുലം ധനമന്ത്രിയില്‍ നിന്നും മറുപടി തേടിയിരുന്നു. എന്നാല്‍ ഒരാഴ്ച്ച പിന്നിട്ടിട്ടും മറുപടി നല്‍കാതെ […]

‘മസാല ബോണ്ടും ലണ്ടനിലെ മണിയടിയുമെല്ലാം പരിശോധിക്കും’;സംശയം ഉന്നയിച്ചവരെ പരിഹസിച്ചവര്‍ വെള്ളം കുടിക്കുമെന്ന് വിഡി സതീശന്‍

കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. കിഫ്ബിയെ കുറിച്ച് സംശയങ്ങളും ഉത്കണ്ഠയും ആക്ഷേപവും ഉന്നയിച്ചവരെയെല്ലാം പരിഹസിച്ചവര്‍ വെള്ളം കുടിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിഡി സതീശന്റെ പ്രതികരണം. ‘കിഫ്ബിയെക്കുറിച്ചും ഇഡി അന്വേഷിക്കുമെന്ന് വാര്‍ത്ത.അപ്പോള്‍ മസാല ബോണ്ട്, 9.72 ശതമാനം പലിശ,സിഡി പി ക്യു,ലണ്ടനിലെ മണിയടി, ഫെമാ നിയമത്തിന്റെ ലംഘനം,ഭരണഘടനയുടെ 293 (1) വകുപ്പ്,ഡോളര്‍ – രൂപ വ്യത്യാസം,എല്ലാം പരിശോധിക്കപ്പെടും.കിഫ്ബിയെക്കുറിച്ച് സംശയങ്ങളും ഉത്കണ്ഠയും ആക്ഷേപവും ഉന്നയിച്ച വരെയെല്ലാം […]

‘കിഫ്ബി മസാല ബോണ്ടില്‍ ആരൊക്കെ പണം മുടക്കിയെന്ന് പറയൂ’; ധനമന്ത്രിയെ വെല്ലുവിളിച്ച് മാത്യൂ കുഴല്‍നാടന്‍

കൊച്ചി: കിഫ്ബി മസാലബോണ്ടില്‍ ആരൊക്കെയാണ് പണം മുടക്കിയത്, എത്ര ശതമാനമാണ് ചെലവാക്കിയതെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യൂ കൂഴല്‍ നാടന്‍. സുതാര്യമാണെന്നും അഴിമതി രഹിതമാണെന്നും പറയുന്ന സര്‍ക്കാര്‍ അത് കേരള സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടണമെന്ന് മാത്യൂ കുഴല്‍നാടന്‍ വെല്ലുവിളിച്ചു.കിഫ്ബി മസാലബോണ്ടില്‍ ഇഡി അന്വേഷണത്തിന് പിന്നാലെയായിരുന്നു കുഴന്‍നാടന്റെ പ്രതികരണം. കിഫ്ബിയുടെ ആദ്യഘട്ടത്തില്‍ തന്നെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാത്യൂ കുഴല്‍നാടന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തടസപ്പെടുത്താനുള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ […]

‘കേരളത്തില്‍ ഭരണസ്തംഭനം സൃഷ്ടിക്കാനുള്ള ശ്രമം’;ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. ഇഡിക്ക് സിഎജി റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമല്ലെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തില്‍ ഭരണ സ്തംഭനം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമാണിത്. ഇത് അസാധാരണമാണെന്നും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ എജി തന്നെ ഇറങ്ങിയിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. ഇതിന്റെ ഭാഗമായി വാര്‍ത്തകള്‍ ചോര്‍ത്തുക,അടിസ്ഥാന രഹിതമായ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണെതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ എജി ഓഡിറ്റ് ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞതിനപ്പുറമൊന്നും ഇടത് സര്‍ക്കാരും ചെയ്തിട്ടില്ല. […]

ഇഡി അന്വേഷണം കിഫ്ബിയിലേക്കും; ആര്‍ബിഐക്ക് കത്ത്

തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കിഫ്ബി മസാല ബോണ്ടില്‍ ആര്‍ബിഐയില്‍ നിന്നും വിവരങ്ങള്‍ തേടിയിരിക്കുകയാണ് ഇഡി. ആര്‍ബിഐക്ക് ഇഡി കത്തയച്ചു. ആര്‍ബിഐയുടെ അനുമതിയോട് കൂടിയാണ് മസാല ബോണ്ടുകള്‍ വിദേശ വിപണിയില്‍ ഇറക്കിയതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതിനാല്‍തന്നെ ആര്‍ബി ഐ സംസ്ഥാന സര്‍ക്കാരിന് മസാല ബോണ്ടുകള്‍ ഇറക്കാന്‍ കൊടുത്തിരിക്കുന്ന അനുമതി നല്‍കിയതടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം തേടികൊണ്ടാണ് കത്തയച്ചിരിക്കുന്നത്. കിഫ്ബി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി നരിമാന്റെ നിയമോപദേശം തേടുമെന്ന് സൂചനയുണ്ടായിരുന്നു.സര്‍ക്കാരിന് പുറത്ത് […]