‘വധുവിനെ തേടുന്നു’ , കോട്ടയം അതിരമ്പുഴ-കാണക്കാരി റോഡിലൂടെ പോകുമ്പോള്‍ നിങ്ങള്‍ക്ക് ഇങ്ങനെയൊരു ബോര്‍ഡ് കാണാം. ഇത് വിവാഹ മാട്രിമോണിയുടെ പരസ്യമാണെന്ന് കരുതരുത്. ബോര്‍ഡിലെ വിവരണം മുഴുവന്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് കാര്യം മനസിലാവും. എട്ട് വര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയാവാതെ വന്നതോടെ കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യന്‍ സ്ഥാപിച്ചതാണ് ഈ ബോര്‍ഡ്. എട്ട് വര്‍ഷമായി അനീഷ് പങ്കാളിയെ തേടുകയാണ്. 28 ാം വയസില്‍ തുടങ്ങിയ കല്യാണാലോചനയില്‍ ഇതുവരേയും 27 പേരെ വിവാഹം ആലോചിച്ചു. ഒടുവില്‍ വയസ് 36 […]
കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. നേരത്തെ കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ആവശ്യപ്പെടാനാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കും. ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ ചിന്റു കുര്യന് ജോയ്, സംസ്ഥാന സെക്രട്ടറിമാരായ ടോം കോര അഞ്ചേരില്‍, ടിജോ ജോസഫ്, ജോബിന് ജേക്കബ്ബ്, മുന്‍ ജില്ല അദ്ധ്യക്ഷന്‍ ജോബിന് അഗസ്റ്റിന് എന്നിവരുടെ പേരുകളാണ് യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. […]
ഇത് മനുഷ്യരിലേക്ക് പകരില്ലെന്ന സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. പക്ഷേ താരതമ്യേന അതിനുള്ള സാധ്യത വളരെ കുറവാണ് എന്ന് പറയാന്‍ സാധിക്കും. പക്ഷിപ്പനി സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. The post പക്ഷിപ്പനി: ‘മനുഷ്യരിലേക്ക് പകരില്ലെന്ന് സ്ഥിരീകരിച്ചിട്ടില്ല’; പ്രഹരണ ശേഷി കുറവാണെന്ന് കോട്ടയം ഡിഎംഒ appeared first on Reporter Live.
ആലപ്പുഴയിലും കുട്ടനാടും താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണ്. ഇത് മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. The post സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 38000 താറാവുകളെ കൊല്ലും, മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ലെന്ന് കെ രാജു appeared first on Reporter Live.
പഞ്ചായത്ത് അംഗത്തെ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ പഞ്ചായത്ത് അംഗം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുകയാണ്. കോട്ടയം ആര്‍പ്പൂക്കരയിലാണ് സംഭവം. പഞ്ചായത്ത് പത്താം വാര്‍ഡ് അംഗം സിപി ഐഎമ്മിലെ പ്രിന്‍സ് മാത്യൂവിനാണ് മര്‍ദനമേറ്റത്. ഇതേ വാര്‍ഡിലെ മുന്‍ മെമ്പറുടെ ഭര്‍ത്താവായ തെക്കേടം സജി മര്‍ദിച്ചെന്നാണ് ആരോപണം. പ്രദേശികതലത്തില്‍ ഉണ്ടായ വിഷയമാണ് തര്‍ക്കത്തിലേക്കെത്തിയത്. അങ്ങാടിപള്ളിക്ക് സമീപം റേഷന്‍കട നടത്തുകയാണ് സജി. കടയോട് ചേര്‍ന്ന് ടാറിങ് സാധനങ്ങളും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടെ കത്തിക്കുന്നത് പതിവാണ്. ഇത് […]
കോട്ടയം: കോട്ടയം ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളില്‍ അഞ്ചും സ്വന്തമാക്കി യുഡിഎഫ്. പാലാ നഗരസഭ മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്. ചങ്ങനാശേരി, ഏറ്റുമാനൂര്‍, വൈക്കം, ഈരാറ്റുപേട്ട, കോട്ടയം നഗരസഭകളാണ് യുഡിഎഫ് സ്വന്തമാക്കിയത്. കോട്ടയത്ത് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണത്തിലെത്തിയത്. കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് 22, യുഡിഎഫ് 21, എന്‍ഡിഎ 8 എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെ സ്വതന്ത്രയായ ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനെ പിന്തുണച്ചതോടെ നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. ഏറ്റുമാനൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസിന്റെ ലൗലി ജോര്‍ജ് നഗരസഭ ചെയര്‍പേഴ്സണായി. മൂന്ന് സ്വതന്ത്രരും യുഡിഎഫിനെ പിന്തുണച്ചതോടെയാണ് ഭരണം […]
കോട്ടയം: കോട്ടയം നഗരസഭ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് ഭരണം യുഡിഎഫിന് ലഭിച്ചത്. ബിന്‍സി സെബാസ്റ്റ്യന്‍ ചെയര്‍പേഴ്സണായി. കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് 22, യുഡിഎഫ് 21, എന്‍ഡിഎ 8 എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെ സ്വതന്ത്രയായ ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനെ പിന്തുണച്ചതോടെ നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. ഏറ്റുമാനൂര്‍ നഗരസഭ ഭരണവും യുഡിഎഫിനാണ്. കോണ്‍ഗ്രസിന്റെ ലൗലി ജോര്‍ജ് നഗരസഭ ചെയര്‍പേഴ്സണായി. മൂന്ന് സ്വതന്ത്രരും യുഡിഎഫിനെ പിന്തുണച്ചതോടെയാണ് ഭരണം ലഭിച്ചത്. 35 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി ഏഴ്, സ്വതന്ത്രര്‍ […]
കോട്ടയം: വൈക്കം നഗരസഭയില്‍ യുഡിഎഫ് അധികാരത്തിലെത്തിയേക്കും. സ്വതന്ത്രരായി വിജയിച്ച രണ്ട് പേര് ഒരു മുന്നണിയെയും പിന്തുണക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് യുഡിഎഫിന് ഭരണം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചത്. സ്വതന്ത്രരായ അയ്യപ്പന്, എസി മണിയമ്മ എന്നിവരാണ് ഒരു മുന്നണിയെയും പിന്തുണക്കാതെ ഒറ്റക്ക് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. മണിയമ്മക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനം നിരസിച്ചതോടെ കോണ്‍ഗ്രസ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന് സ്ഥാനങ്ങളിലേക്ക് മറ്റംഗങ്ങളെ പരിഗണിച്ച് തുടങ്ങി. 11 സീറ്റ് നേടിയ കോണ്‍ഗ്രസാണ് നഗരസഭയിലെ വലിയ ഒറ്റകക്ഷി. എല്‍ഡിഎഫിന് ഒമ്പത് […]
കോട്ടയം: ഏറ്റുമാനൂര്‍ നഗരസഭയില്‍ യുഡിഎഫ് ഭരണത്തിലേറും. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞതിനെ തുടര്‍ന്നാണ് യുഡിഎഫിന് അധികാരം സ്വന്തമാക്കാന്‍ കഴിഞ്ഞത്. 35 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി ഏഴ്, സ്വതന്ത്രര്‍ മൂന്ന് എന്നതാണ് കക്ഷി നില. രണ്ട് സ്വതന്ത്രര്‍ പിന്തുണച്ചാല്‍ യുഡിഎഫിന് ഭരണം ലഭിക്കും, മൂന്ന് സ്വതന്ത്രര്‍ പിന്തുണച്ചാല്‍ എല്‍ഡിഎഫിന് ഭരണം എന്ന സാധ്യതയാണുണ്ടായിരുന്നത്. ബിജെപി ഇരുമുന്നണികളെയും പിന്തുണക്കില്ല. സ്വതന്ത്ര കൗണ്‍സിലറായ സുനിത ബിനീഷും മറ്റൊരു സ്വതന്ത്ര അംഗവുമാണ് യുഡിഎഫിന് പിന്തുണ […]
കോട്ടയം: കോട്ടയം നഗരസഭയില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ബിന്‍സി സെബാസ്റ്റ്യന്‍ ഡിസിസി ഓഫീസിലെത്തി പിന്തുണ അറിയിച്ചു. ഇതോടെ യുഡിഎഫിനും എല്‍ഡിഎഫിനും 22 സീറ്റുകളായി. ബിന്‍സിയുടെ പിന്തുണ യുഡിഎഫ് ഉറപ്പിച്ചതോടെ ഭരണം തീരുമാനിക്കുക നറുക്കെടുപ്പിലൂടെയായിരിക്കും. ഗാന്ധിനഗര്‍ സൗത്ത് വാര്‍ഡില്‍നിന്ന് വിജയിച്ച ബിന്‍സി സെബാസ്റ്റ്യനുമായി ഇരുമുന്നണി നേതൃത്വവും ചര്‍ച്ച നടത്തിയിരുന്നു. അഞ്ചു വര്‍ഷം ചെയര്‍പേഴ്സണാക്കാമെന്ന് ബിന്‍സിയോട് യുഡിഎഫ് നേതാക്കള്‍ സമ്മതിച്ചതായാണ് സൂചന. അതേസമയം, അഞ്ചു വര്‍ഷം ബിന്‍സിക്ക് ചെയര്‍പേഴ്സണ്‍ പദവി നല്‍കുന്നതിനോട് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. 52-ാം വാര്‍ഡില്‍നിന്ന് […]