Posts in category: Kummanam Rajasekharan
കസവ് മുണ്ടുടുത്ത് മലയാളിയായി പുതിയ കേന്ദ്ര മന്ത്രി; യുവാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ആദ്യമന്ത്രിസഭാ യോഗത്തില്‍ മുണ്ടുടുത്തെത്തി മലയാളിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയുമായ പുതിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മലയാളി ശൈലിയില്‍ കസവുമുണ്ടുടുത്താണ് അദ്ദേഹം യോഗത്തില്‍ പങ്കെടുത്തത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയില്‍ പരിഗണക്കപ്പെട്ട ഏക മലയാളി കൂടിയാണ് ഇലക്ട്രോണിക്ക്, ഐ ടി നൈപുണി വികസനം എന്നീ വകുപ്പുകളുടെ ചുമതലയേറ്റെടുത്ത രാജീവ് ചന്ദ്രശേഖര്‍. അതേസമയം രാജീവ് ചന്ദ്രശേഖറിനെ സഹമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതുള്‍പ്പെടെ കേരളത്തില്‍ നിന്നുമുള്ള പുതിയ ആരെയും ഗവര്‍ണര്‍, മന്ത്രി പദങ്ങളിലേക്ക് പരിഗണിക്കാതിരുന്നതില്‍ ബിജെപി കേരള ഘടകത്തിന് കടുത്ത […]

‘സുരേന്ദ്രനെതിരായ കുരുക്ക് മുറുകുന്നു, രക്ഷപ്പെടുത്താന്‍ അമിത് ഷാ രംഗത്തിറങ്ങേണ്ടി വരും’; അധ്യക്ഷ കസേരയ്ക്ക് കുമ്മനം ‘റെഡി’

അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രന് മാറിനില്‍ക്കേണ്ടി വന്നാല്‍ ആരാവും പാര്‍ട്ടിയെ നയിക്കുകയെന്നതും ബിജെപിക്ക് മുന്നിലുള്ള ഗൗരവമേറിയ പ്രതിസന്ധിയാണ്. The post ‘സുരേന്ദ്രനെതിരായ കുരുക്ക് മുറുകുന്നു, രക്ഷപ്പെടുത്താന്‍ അമിത് ഷാ രംഗത്തിറങ്ങേണ്ടി വരും’; അധ്യക്ഷ കസേരയ്ക്ക് കുമ്മനം ‘റെഡി’ appeared first on Reporter Live.

വനംകൊള്ള: ആദിവാസികള്‍ക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ അഴിമതി മറയ്ക്കുന്നെന്ന് കുമ്മനം രാജശേഖരന്‍

മന്ത്രിസഭാ തീരുമാനപ്രകാരം നടന്ന കൊള്ള ഉദ്യോഗസ്ഥന്‍മാരുടെ തലയിലിട്ട് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.സംസ്ഥാനത്ത് നടന്ന വനംകൊള്ളയ്ക്ക് വേണ്ടി സര്‍ക്കാര്‍ നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തി. കേന്ദ്രത്തെ അറിയിക്കാതെ വനത്തിന്റെ പേരില്‍ നിയമം കൊണ്ടു വന്നത് ചട്ടലംഘനമാണെന്നും കുമ്മനം കുറ്റപ്പെടുത്തി. സംരക്ഷിത വനങ്ങളിലെ മരം മുറിക്കാനുള്ള അധികാരം എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ സാധിക്കുന്നതെന്ന് ചോദിച്ച് അദ്ദേഹം പാവപ്പെട്ട ആദിവാസികള്‍ക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ അഴിമതി മറയ്ക്കുകയാണെന്നും ആരോപിച്ചു. യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ ആദിവാസികളെയും […]

‘ഫോണില്‍ ബന്ധപ്പെടാന്‍ സുരക്ഷാ പ്രശ്നങ്ങള്‍’? കുഴല്‍പ്പണ കേസ് പ്രതിരോധിക്കാന്‍ ബിജെപിക്ക് ലോക്ഡൗൺ തടസമായി, ആശയവിനിമയം സാധ്യമായില്ല

കൊച്ചി: കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ബിജെപിക്ക് ലോക്ഡൗണ്‍ പ്രതിസന്ധി സൃഷ്ടിച്ചെന്ന് അഭ്യൂഹങ്ങള്‍. നേതാക്കള്‍ തമ്മില്‍ വിഷയത്തില്‍ കൃത്യമായ ആശയവിനിമയം നടന്നില്ലെന്നാണ് അഭ്യൂഹങ്ങള്‍ വ്യക്തമാക്കുന്നത്. കൊടകര കുഴല്‍പ്പണ കേസ് തൃശൂര്‍ ജില്ലാ നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയപ്പോള്‍ സംസ്ഥാന നേതൃത്വത്തിന് കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. ജില്ലാ നേതാക്കള്‍ ധര്‍മ്മരാജനുമായി ബന്ധപ്പെട്ടുവെന്ന് പൊലീസ് വെളിപ്പെടുത്തിയതോടെ ആരോപണ വിധേയരായ നേതാക്കളുടെ പേരെടുത്ത് പ്രതിരോധിക്കാന്‍ സംസ്ഥാന നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ ശ്രമിച്ചിരുന്നില്ല. കെ. സുരേന്ദ്രനിലേക്ക് അന്വേഷണം നീളുന്നതിനെയാണ് പാര്‍ട്ടി ഭയപ്പെട്ടിരുന്നത് എന്ന് […]

‘നേമത്ത് അക്രമവും ഗുണ്ടാ വിളയാട്ടവും’; ഇതിനോട് പ്രതികരിക്കാന്‍ ശിവന്‍കുട്ടിക്ക് സമയമില്ലെന്ന് കുമ്മനം

ഐഷാ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ച മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കുമ്മനം രാജശേഖരന്‍.ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന മന്ത്രി, മറ്റൊരു സംസ്ഥാനത്ത് രജിസ്ട്രര്‍ ചെയ്തിരിക്കുന്ന കേസില്‍ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണ്. നേമം മണ്ഡലത്തില്‍ അക്രമവും വ്യാപക ഗുണ്ടാ വിളയാട്ടവും നടക്കുന്നതിന്റെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കൊവിഡ് ചികിത്സാ കേന്ദ്രത്തിനു നേരെ പോലും ആക്രമണം ഉണ്ടായി. ഇതിനോടൊന്നും പ്രതികരിക്കാന്‍ സ്ഥലം എംഎല്‍എ ആയ മന്ത്രിക്ക് സമയം ഉണ്ടായിരുന്നില്ലെന്നും കുമ്മനം പറഞ്ഞു. കുമ്മനം രാജശേഖരന്‍ പറയുന്നു: ”രാജ്യവിരുദ്ധ […]

ശിവൻകുട്ടി തീവ്രവാദ ചിന്താ​ഗതിക്കാരെ പിന്തുണയ്ക്കുന്നു; ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ കുമ്മനം

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടി തീവ്രവാദ ചിന്താ​ഗതിക്കാരനെ പിന്തുണയ്ക്കുന്നുവെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയക്കുന്നതിനു പിന്നിൽ ചേതോവികാരം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്ന് കുമ്മനം ഔദ്യോ​ഗിക പ്രസ്താവനയിൽ അറിയിച്ചു. ഐഷാ സുൽത്താനയെ ഫോണിൽ വിളിച്ച് പിന്തുണയും ആശംസയുമറിച്ച വി ശിവൻകുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ലക്ഷദ്വീപിലെ ജനങ്ങൾക്കു മേൽ കേന്ദ്ര സർക്കാർ ബയോവെപ്പൺ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമർശമാണ് ഐഷ നടത്തിയതെന്നും കുമ്മനം വ്യക്തമാക്കി. ലക്ഷദ്വീപിലെ ജനങ്ങൾക്കു മേൽ കേന്ദ്ര സർക്കാർ ബയോവെപ്പൺ […]

‘ഇല്ല, ഞങ്ങള്‍ ഡിജിപിയെ മാത്രമേ കാണൂ, മുഖ്യമന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ല’; കള്ളപ്പണത്തിലെ ‘ആക്രമണ’ത്തില്‍ കുമ്മനം

ബിജെപിയെ നശിപ്പിക്കാന്‍ സിപിഐഎം നടത്തുന്ന ശ്രമങ്ങള്‍ക്ക് പൊലീസിനും പങ്കുണ്ടെന്ന പരാതിയുമായി ഡിജിപിയെയും കാണുമെന്ന് കുമ്മനം രാജശേഖരന്‍.പൊലീസിന്റെ തോന്ന്യാസം അവസാനിപ്പിക്കണമെന്ന് പറയാനാണ് ഡിജിപിയെ കാണാന്‍ പോകുന്നതെന്ന് കുമ്മനം പറഞ്ഞു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. കുമ്മനം പറഞ്ഞത്: ”ഡിജിപിയെ കണ്ട് പൊലീസിന്റെ തോന്ന്യാസം അവസാനിപ്പിക്കണമെന്ന് പറയാന്‍ പോവുകയാണ്. എന്നാല്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ കാണില്ല. എല്ലാ കാര്യങ്ങളും അദ്ദേഹം തന്നെ ചെയ്യുമ്പോള്‍, അദ്ദേഹത്തെ പോയി നേരിട്ട് കണ്ടിട്ട് എന്തുകാര്യം. പരാതി […]

ഗവര്‍ണറോട് പരാതി പറഞ്ഞ് കുമ്മനവും സംഘവും; ‘സിപിഐഎം ബിജെപിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു’

ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദുമായി കൂടികാഴ്ച്ച നടത്തി. കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, അഡ്വ. പി സുധീര്‍, എസ്. സുരേഷ്, വിവി രാജേഷ് എന്നിവരാണ് ഗവര്‍ണറുമായി കൂടികാഴ്ച്ച നടത്തിയത്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി പാര്‍ട്ടിയെ നശിപ്പിക്കാന്‍ സിപിഐഎം ശ്രമം നടത്തുന്നുവെന്നാരോപിച്ച ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വിഷയത്തില്‍ ഇടപെട്ട് നിതീ ലഭ്യമാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഇന്ധനവിലയില്‍ പുകഞ്ഞ് നിയമസഭ; സബ്‌സിഡിയെങ്കിലും നല്‍കിക്കൂടേയെന്ന് പ്രതിപക്ഷം കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് ബി ജെ പി നേതാക്കളെ […]

‘സന്യാസി തുല്യനായ കുമ്മനത്തെ വെച്ച് പ്രതിരോധിക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസം’; രാഹുല്‍ ഈശ്വര്‍

കൊടകരകുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുമ്മനം രാജശേഖരനെ വെച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനായത് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസമെന്ന് രാഹുല്‍ ഈശ്വര്‍. ബിജെപിയിലും സംഘപരിവാറിലും ആദരണീയനായ കുമ്മനം രാജശേഖരന്‍ വിവാദങ്ങള്‍ക്കിടെ എടുത്ത നിലപാട് ബിജെപി നേതൃത്വത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ മാറ്റി ഒന്നിച്ച് മുന്നോട്ട് പോവാന്‍ സഹായിച്ചേക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കുമ്മനം രാജശേഖരനെ ഇറക്കി പ്രതിരോധിച്ചത് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസം. ബിജെപി, സംഘപരപരിവാര്‍ വളരെ ക്രെഡിബിലിറ്റി ഉള്ള കുമ്മനം രാദേശേഖരനെ പോലെ ഉള്ളൊരാള്‍, അദ്ദേഹം വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് […]

ബിജെപി കോര്‍ കമ്മിറ്റി: യോഗം ചേരാന്‍ നിശ്ചയിച്ച ഹോട്ടലിന് നോട്ടീസ് നല്‍കിയത് പ്രതിഷേധാര്‍ഹമെന്ന് നേതാക്കള്‍

വിവാദങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേരാന്‍ നിശ്ചയിച്ച ഹോട്ടലിന് ലോക്ഡൗണ്‍ ചട്ട ലംഘന നോട്ടീസ് നല്‍കിയ പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാക്കള്‍. ഇതു ഫാസിസ്റ്റ് നടപടിയാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും ആരോപിച്ചു. കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നു. ബിജെപിയെ കരിതേച്ച് ജനമധ്യത്തില്‍ ഒറ്റപ്പെടുത്താനാണു ശ്രമമാണിത്. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ അനുവദിക്കില്ല. ഇതിനിടെ കൊടകര കുഴല്‍പ്പണക്കേസിലെ […]