Posts in category: Kunchacko Boban
നയന്‍താര വീണ്ടും മലയാളത്തിലേക്ക്; ‘നിഴലി’ല്‍ കുഞ്ചാക്കോ ബോബനൊപ്പം

എസ് സഞ്ജീവ് തിരക്കഥയൊരുക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയ്‌ക്കൊപ്പം സംവിധായകന്‍ ഫെല്ലിനി ടി പി, ഗണേശ് ജോസ്, അഭിജിത്ത് എം പിള്ള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. The post നയന്‍താര വീണ്ടും മലയാളത്തിലേക്ക്; ‘നിഴലി’ല്‍ കുഞ്ചാക്കോ ബോബനൊപ്പം appeared first on Reporter Live.

“ട്രെഡ്മില്ലില്‍ ഡാന്‍സ് ചെയ്യണമെന്നത് ആഗ്രഹമായിരുന്നു; എന്നാൽ ഞാന്‍ ഇനി വേറെ വഴി നോക്കട്ടെയെന്ന് ചാക്കോച്ചൻ

ചലിക്കുന്ന ട്രെഡ് മില്ലില്‍ കിടിലന്‍ നൃത്തചുവടു വച്ച്‌ യുവതാരം അശ്വിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കമല്‍ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ അപൂര്‍വസഹോദരങ്ങള്‍ എന്ന ചിത്രത്തിലെ ഡാന്‍സ് നമ്ബറായ അണ്ണാത്തെ ആടുരാര്‍ എന്നു തുടങ്ങുന്ന ഗാനമാണ് അശ്വിന്‍ ട്രെഡ്മില്ലില്‍ അനായാസം അവതരിപ്പിക്കുന്നത്. നടന്‍ അജു വര്‍ ഗീസാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ട്രെഡ്മില്ലില്‍ ഡാന്‍സ് ചെയ്യണം എന്നത് എപ്പോഴത്തെയും ആഗ്രഹമായിരുന്നു. പക്ഷെ ഇതു കണ്ടപ്പോള്‍ ഞാന്‍ അതേക്കുറിത്ത് രണ്ടാമതൊന്നു ചിന്തിക്കുകയാണ്. മനസ്സ് നിറയ്ക്കുന്ന പ്രകടനം. ഞാന്‍ ഇനി വേറെ […]

ഇസയ്ക്ക് ഒരു വയസ്സ്; പിറന്നാള്‍ കേക്കിൽ സര്‍പ്രൈസുമായി ചാക്കോച്ചൻ

കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോ ബോബന്റെ മകൻ ഇസ്ഹാക്കിന്റെ ഒന്നാം പിറന്നാൾ. നിരവധി പേരാണ് താരങ്ങളും ആരാധകരുമുൾപ്പടെ ആശംസ അറിയിച്ച്‌ എത്തിയത്. പിറന്നാൾ കേക്കിനടുത്തിരുന്ന് ചിരിക്കുന്ന ഇസയുടെ ചിത്രം ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇത് വെറുമൊരു കേക്ക് അല്ല…. പിറന്നാൾ കേക്കിൽ ഒരു സന്ദേശം ഒളിപ്പിച്ച് വച്ചിട്ടുണ്ട് ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയുള്ള കേക്കാണ് സമ്മാനിച്ചത്. ഇസഹാക്കിന്റെ പേടകമെന്ന പേരായിരുന്നു കേക്കിന് നൽകിയത്. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ […]

10 കിലോമീറ്റർ ഓടിക്കയറി ചാക്കോച്ചന്‍’; എങ്ങനെ സാധിക്കുന്നുവെന്ന് ആരാധകർ

ഫിറ്റ് നെസ്സിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ക്വാറൻ്റൈൻ കാലത്ത് വീട്ടിനുള്ളിൽ തന്നെയാണ് പല താരങ്ങളുടെ വര്‍ക്ക് ഔട്ട്. ഇപ്പോൾ ഇതാ കുഞ്ചാക്കോ ബോബൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ വൈറലാകുന്നത് . താരം പത്ത് കീ.മി ദൂരം സ്റ്റെപ്പ് കയറിയിറങ്ങി വർക്കൌട്ട് ചെയ്ത ഫോട്ടോയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോക്ക് താഴെ നിരവധി കമന്‍റുകളാണ് എത്തുന്നത്. ഈ പ്രായത്തിലും […]

കാവ്യയോട് പ്രണയം തോന്നിയിട്ടുണ്ട്; പക്ഷെ ഭാവനയോടില്ല; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

അനിയത്തി പ്രാവിലൂടെ സിനിമയിലേക്ക് തുടക്കം കുറിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. പിന്നീട് മലയാളത്തിൻറ്‍റെ ചോക്ലേറ്റ് ബോയെന്ന പേര് ലഭിച്ചു. സിനിമയിൽ റൊമാൻസ് രംഗങ്ങൾ അഭിനയിച്ച് ഫലിപ്പിക്കും എന്നാൽ ആ ചോക്ലേറ്റ് ബോയ്ക്ക് പല നായികമാര്‍ക്കൊപ്പം പ്രണയം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു നായികയുടെ അടുത്ത് തനിക്കത് സാധിച്ചിട്ടില്ലെന്ന് തുറന്ന് പറയുകയാണ് ‘സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അതുകഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവരും പെടും. എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന. […]

താരങ്ങളെ പോലെ വീട്ടിലിരിക്കു..ലോകത്തെ സംരക്ഷിച്ച് സൂപ്പർ ഹീറോകളാകൂ

നിങ്ങളുടെ താരങ്ങളെല്ലാം ഇപ്പോള്‍ വീട്ടിലിരിക്കുന്നു ഈ നായകന്‍മാരെപ്പോലെ നിങ്ങളും വീട്ടിലിരിക്കൂ..അതിലൂടെ സൂപ്പർ ഹീറോകളാവൂവെന്ന് നടൻ കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ മലയാള സിനിമയിലെ മുൻനിരതാരങ്ങളെല്ലാം ഒന്നിച്ചുള്ള ഒരു കാരിക്കേച്ചറാണ് ചാക്കോച്ചൻ പങ്കുവെച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്,ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ നിവിന്‍ പോളി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ഒരു വീടിന്റെ ഉമ്മറത്ത് ഇരിക്കുന്നത് കാണാം എന്നാൽ ചിത്രത്തിൽ ആസിഫ് അലിയെയും പൃഥ്വിരാജിനെയും കാണാനില്ലെന്നുള്ള പരാതിയുമായി […]

അപ്പന്റെ സിനിമ കാണാന്‍ മകനെത്തി; ഈ ചെറുക്കന്‍ ഇത് എന്നാത്തിനുള്ള പുറപ്പാടാ? അവനെ കണ്ട് പ്രേക്ഷകര്‍ ചോദിക്കുന്നു..

മകന്‍ പിറന്നത് മുതല്‍ കുഞ്ചാക്കോ ബോബന്‍ എന്ന അപ്പനും പ്രിയ എന്ന അമ്മയും സന്തോഷത്തിന്റെ കൊടുമുടിയിലാണ്. അവന്‍ പിറന്ന അന്ന് ചാക്കോച്ചന്‍ രണ്ട് കുഞ്ഞിക്കാലുകള്‍ സോഷ്യല്‍ മീഡിയയിലിട്ട് ആ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ കണ്‍മണിയെ ഇവര്‍ക്ക് കിട്ടിയത്. പിന്നീട് ഇസഹാക്ക് എന്ന പേരിട്ടത് പോലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ബൈബിളില്‍ പറയുന്ന സാറക്കും എബ്രഹാമിനും തൊണ്ണൂറാം വയസ്സില്‍ ഉണ്ടായ മകനാണ് ഇസഹാക്ക്. തങ്ങള്‍ക്കും പതിനാല് വര്‍ഷത്തിന് ശേഷമാണല്ലോ മകനുണ്ടായത്. അതിനാല്‍ […]

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങികുഞ്ചാക്കോ ബോബനും പൊന്നോമനയും; മകനൊപ്പമുള്ള നിമിഷങ്ങൾ ആരാധകർക്കായി പങ്കുവെച്ച് താരം!

പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ദൈവം സമ്മാനിച്ച മാലാഖയായിരുന്നു ഇസഹാക്ക്. ഇക്കുറി പുതുവർഷം ആഘോഷിക്കാൻ ഇവർക്കൊപ്പം ഇവരുടെ പൊന്നോമന കൂടിയുണ്ട് . മകനോടൊപ്പമുള്ള സുന്ദരമായ നിമിഷങ്ങളും ആരാധകരുമായി ചാക്കോച്ചൻ പങ്കുവെയ്ക്കാറുണ്ട്. മകനെ മടിയിലിരുത്തി അവനുമായി സന്തോഷം പങ്കിടുന്ന വീഡിയോയായണ് ഇപ്പോൾ ചാക്കോച്ചൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. […]

“114 കിലോ ഭാരമുള്ള കരടിയെ നിങ്ങൾ ഉയർത്തിയാൽ സൂപ്പർമാനാകും” വൈറലായി കുഞ്ചാക്കോ ബോബന്റെ ചിത്രം!

മലയാളികളുടെ ചോക്ലേറ്റ് ഹീറോ എന്നാണ് കുഞ്ചാക്കോ ബോബനെ വിശേഷിപ്പിക്കാറുള്ളത്.അന്നുമിന്നും മലയാള സിനിമയിൽ ആരാധകരുള്ള നടനാണ് ചാക്കോച്ചൻ.സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ താരം കുടുംബ വിശേഷങ്ങളും ,ലോക്കേഷൻ തമാശകളും പങ്കുവെച്ചു എത്താറുണ്ട്.ഇതിനെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സുഹൃത്തിനോടൊപ്പമുള്ള താരത്തിന്റെ രസകരമായ ഒരു ലോക്കേഷൻ ചിത്രമാണ്. രണ്ട് ചത്രങ്ങൾ പങ്കുവെച്ചിരിക്കുന്നതിൽ ഒന്നാമത്തേത് 114 കിലോ ഭാരമുള്ള സഹൃത്തിന എടുത്തു പോകുന്നതാണ് ,രണ്ടാമത്തെ ചിത്രത്തിൽ ഇതേ സുഹൃത്ത് തന്നെ താരത്തെ കൂളായി എടുത്ത് ഉയർത്തുന്നതാണ്.അതിനേക്കാളും […]

ഒരു സിനിമ ചെയ്യുമ്പോള്‍ ഇത്ര കോടി കിട്ടിയെന്ന് തളളാൻ താല്‍പര്യമില്ല; കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിലെ താരങ്ങൾ അഭിനയത്തിൽ നിന്നും സംവിധാനത്തേക്ക് ചുവടുറപ്പിക്കാൻ തയ്യാറാവുകയാണ്. പുതിയ സംവിധായകരെ കൂട്ടത്തിൽ മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോ ചാക്കോച്ചനെ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനാണ് താരം നൽകിയ മറുപടിയാണ് വേറിട്ടതാക്കുന്നത് ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ ബജറ്റ് 50 കോടി, 100 കോടി എന്ന് പറയാനും 150 കോടി, അല്ലെങ്കില്‍ 200 കോടി കിട്ടിയെന്നും തള്ളാന്‍ താല്‍പര്യമില്ലെന്നും ചാക്കോച്ചന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു ”ഒരു മാസ് സിനിമ ചെയ്യാന്‍ ഞാന്‍ ഒന്നുംകൂടി മൂക്കട്ടെ. സിനിമ ചെയ്യുമ്പോള്‍ […]