Posts in category: Kunjacko Boban
കരാട്ടെ കിഡ്; പുതിയ ലുക്കുമായി ചാക്കോച്ചന്റെ ഇസഹാക്ക്

മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് താരമാണ് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോയുടെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോള്‍ കുഞ്ഞ് ഇസഹാഖ് ആണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. ഇസഹാക്ക് ബാല്‍ക്കണിയില്‍ നിന്ന് കാഴ്ചകള്‍ കാണുന്ന ഒരു ചിത്രമാണ് ഇന്ന് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. കരാട്ടെ പൊസിഷനിലാണ് കുഞ്ഞ് നിന്ന് കാഴ്ച്ചകള്‍ കാണുന്നത്. അതിനാല്‍ കരാട്ടെ കിഡ് എന്ന ക്യാപ്ഷനോടെ ഇട്ട ചിത്രത്തിന് ആരാധകരുടെയും മറ്റ് താരങ്ങളുടെതുമടക്കം നിരവധി കമന്റുകളാണ് ലഭിയ്ക്കുന്നത്. The post […]

‘നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ’

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഒരു നിയമം പാലിക്കണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ.ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ആ നിയമമെന്തെന്ന് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്. ‘നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ’ എന്നാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ആ സുവർണ നിയമം. രസകരമായ കമന്റുകളും വിവാഹ വാർഷിക ആശംസകളുമായി പോസ്റ്റിന് താഴെ ആരാധകർ സജീവമാണ് 2005ലായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും വിവാഹം.14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറന്നത്. ഇസഹാക്ക് […]

കുഞ്ചാക്കോയുടെ നായികയായി അഭിനയിക്കുന്നത് നിമിഷയാണെന് അറിഞ്ഞപ്പോൾ പലരും വിമർശനമായി എത്തി;അത് പറഞ്ഞു നിമിഷ കരഞ്ഞിട്ടുണ്ട്

ഒരു കുപ്രസിദ്ധ പയ്യനിലേയും ചോലയിലേയും അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നടിയാണ് നിമിഷ സജയൻ.എന്നാൽ സിനിമയിൽ സൗന്ദര്യത്തിന്റെ പേരിൽ താൻ ഒറ്റപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് താരം. അഭിനയം മാത്രമല്ല സിനിമയിൽ പിടിച്ചു നിൽക്കാൻ സൗന്ദര്യവും വേണെമെന്ന് പറഞ്ഞു ഒരു കൂട്ടം ആളുകൾ നിമിഷയെ അക്ര മിച്ചുവെന്നും പറയുകയാണ് സംവിധായക സൗമ്യ സദാനന്ദൻ. കുഞ്ചാക്കോ ബോബൻ നിമിഷ എന്നിവർ അഭിനയിക്കുന്ന മംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ് സൗമ്യ. കുഞ്ചാക്കോയുടെ നായികയായി അഭിനയിക്കുന്നത് […]

മലയാളികൾ ഒരിക്കലും മറക്കാത്ത ആ പ്രണയചിത്രങ്ങൾ

പ്രണയത്തെ പ്രമേയമാക്കാത്ത സിനിമകള്‍ കുറവാണ്. പ്രണയം പ്രമേയമാക്കിയ സിനിമകള്‍ അനവധിയുണ്ട് മലയാളത്തില്‍. നായകനും നായികയും സന്തോഷത്തോടെ ഒന്നിച്ച സിനിമയും, ഒരു നോവായി ഇന്നും അവശേഷിക്കുന്ന സിനിമയും മലയാളത്തിലുണ്ടായി. പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും പ്രണയം ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്ന മലയാളി, മലയാളസിനിമയിലെ ഒട്ടുമിക്ക പ്രണയ ചിത്രങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒന്നിക്കലിൻറെയും വിരഹത്തിൻറെയും കഥ പറഞ്ഞ പ്രണയചിത്രങ്ങൾ അവര്‍ ഒന്നിച്ചിരുന്നെങ്കില്‍ എന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കുക വരെയുണ്ടായിട്ടുണ്ട്. അതുതന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. കാലം മാറുന്തോറും സിനിമയ്ക്കും മാറ്റങ്ങൾ ഉണ്ടായി. […]

ഒരുപാട് നാളത്തെ അലച്ചിലുകള്‍ക്കും കഷ്ടപാടുകള്‍ക്കും ഒടുവില്‍ സിനിമ ചെയ്യാന്‍ അവസരം തന്നത് ദിലീപായിരുന്നു; ജോണി ആന്റണി

ദിലീപിന്റെ കരിയറിലെ എക്കാലത്തേയും മികച്ച വിജയ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്കെത്തിയ ദിനമാണ് ജൂലൈ 4. ജോണി ആന്റണി സംവിധാനം ചെയ്ത സി ഐഡി മൂസ 2003 ജൂലെ 4നായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. ഭാവന നായികയായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.ചിത്രം പതിനേഴ് വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ ജോണി ആന്റണി. ജോണി ആന്റണിയുടെ കുറിപ്പ്: നമസ്‌കാരം, ഇന്ന് ജൂലൈ നാല്… 17 വര്‍ഷം മുന്നേ 2003 ജുലൈ 4ന് ആണ് […]

ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ നിർബന്ധിച്ചു .. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! വെളിപ്പെടുത്തലുമായി ശാലിനി

ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരജോഡികളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും പ്രേക്ഷകരുടെ ഉള്ളിൽ ഇടം പിടിച്ചത്. പിന്നീട് ഇരുവരും ഒന്നിച്ചെത്തിയ മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിച്ച സിനിമകളിൽ ഒന്നായിരുന്നു നിറം. ഇരുവരും ഒന്നിച്ചെത്തിയത് കൊണ്ട് തന്നെ ചിത്രം ഇന്നും ആരാധകരുടെ മനസ്സിൽ മായാത്ത ഓർമ്മകൾ സമ്മാനിക്കുന്നു.പ്രണയത്തിന്റെ കയ്പ്പും മധുരവും മലയാളികൾക്ക് പകർന്നു തന്ന ചിത്രം. അതെ സമയം തന്നെ 1999ല്‍ എത്തിയ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം […]

ഭൂമിയിലെ ദൈവത്തിന്റെ കൈകൾ; ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. സക്രീനില്‍ താന്‍ വേഷമിട്ട ഡോക്ടര്‍ കഥാപാത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്. ”സ്‌ക്രീനിലെ എന്റെ ഡോക്ടര്‍ കഥാപാത്രങ്ങള്‍… ഒരു പക്ഷെ ഞാന്‍ സെക്കന്‍ഡ് ഗ്രൂപ്പ് പഠിച്ചതു കൊണ്ടാകാം..ഒരു യഥാര്‍ഥ ഡോക്ടറാകാന്‍ ഞാന്‍ ആഗ്രഹിച്ചിരിക്കാം. ഡോക്ടര്‍മാരുടെ ദിനത്തില്‍, യഥാര്‍ഥ ജീവിത നായകന്മാരുടെ പ്രതിബദ്ധത, അര്‍പ്പണബോധം, മാനവികത എന്നിവയ്ക്ക് എന്റെ സല്യൂട്ട്.കാരണം അവ ഭൂമിയിലെ ദൈവത്തിന്റെ കൈകളാണ്” എന്നാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. കൊവിഡിനെതിരെ പോരാടുന്നതിൽ ഡോക്ടേഴ്‌സും ആരോഗ്യ പ്രവത്തകരും വഹിക്കുന്ന […]

ചാക്കോച്ചന്റെ ഇഷ്ട നായിക ആര്? മറുപടി കേട്ട് തലയിയിൽ കൈവെച്ച് ഉണ്ണി മുകുന്ദൻ

മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോകളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയുടെ വമ്ബന്‍ വിജയത്തിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിനുണ്ടായത്. ഇടയ്ക്ക് സിനിമയില്‍ ഇടവേള ഉണ്ടായെങ്കിലും തിരിച്ചുവരവില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് ചാക്കോച്ചന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ചാക്കോച്ചനൊപ്പം മല്ലു സിംഗ് എന്ന ചിത്രത്തില്‍ ഒന്നിച്ച നടനാണ് ഉണ്ണി മുകുന്ദന്‍. വൈശാഖ് സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ചാക്കോച്ചന്റെയും ഉണ്ണി മുകുന്ദന്റെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു […]

അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ അന്ന് മലയാള സിനിമയിലെ ഒരു പ്രമുഖ നടനോട് പണം കടം ചോദിച്ചു…പക്ഷെ അയാൾ തന്നില്ല!

മലയാളികൾക്ക് പ്രീയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ.ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞു.ഇപ്പോളിതാ വര്‍ഷങ്ങള്‍ക്ക് മുമ്ബ് കുഞ്ചാക്കോ ബോബന്‍ നല്‍കിയ ഒരു അഭിമുഖമാണ് വാര്‍ത്തകളില്‍ ഇപ്പോള്‍ ഇടം നേടുന്നത്. ഞാന്‍ വളരെ സോഫ്റ്റ് ഹാര്‍ട്ട്ഡ് ആയൊരു ആളാണ്. അതിന് കാരണം തന്റെ അപ്പനാണ്. അദ്ദേഹം ഒരു ബിസിനസുകാരന്‍ ആയിരുന്നു. പക്ഷെ ബിസിനസ്കാരന്‍ എന്നതിലുപരി അദ്ദേഹം സൗഹൃദത്തിനു ഒരുപാട് പ്രാധാന്യം നല്‍കിയ വ്യക്തിയായിരുന്നു. അമ്മയുടെ സ്വര്‍ണമെടുത്തു കൂട്ടുകാരനെ സഹായിക്കാന്‍ പോയ അപ്പനെ താന്‍ കണ്ടിട്ടുണ്ട്. […]

ഞങ്ങളുടെ റെയിൻബോ ബോയ്; ഇസഹാക്കിന്റെ പുത്തൻ ചിത്രവുമായി ചാക്കോച്ചൻ

മലയാളത്തന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും മകൻ ഇസഹാക്കിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത് . ലോക്ക്ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയാണ് ചാക്കോച്ചൻ ഇസഹാക്ക് ബാൽക്കണിയിൽ നിൽക്കുന്ന ഒരു ചിത്രമാണ് ചാക്കോച്ചൻ ഷെയർ ചെയ്തിരിക്കുന്നത്, ചിത്രത്തിന്റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായി ആകാശത്ത് വിരിഞ്ഞൊരു മഴവില്ലും കാണാം. ഞങ്ങളുടെ റെയിൻബോ ബോയ് എന്നാണ് ചാക്കോച്ചൻ ഇസയെ വിശേഷിപ്പിക്കുന്നത്. ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു ആണ്‍കുഞ്ഞ് […]