Posts in category: lakshadweep administrator
‘1.47 കോടി മലയാളികള്‍ തെറി വിളിച്ചു’; കണക്കുമായി പ്രുഫല്‍ പട്ടേല്‍, ‘കാര്യമാക്കുന്നില്ല’

ലക്ഷദ്വീപില്‍ ജനദ്രോഹ നടപടികള്‍ സ്വീകരിച്ചതിന് പിന്നാലെ തനിക്ക് നേരെ കേരളത്തില്‍നിന്ന് പ്രതിഷേധിച്ചവരുടെ കണക്കുമായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ രംഗത്ത്.1.47 കോടി മലയാളികളാണ് തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ വന്ന് തെറിവിളികള്‍ നടത്തിയതെന്ന് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രഫുല്‍ പറഞ്ഞു.ചീത്തവിളികള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. സേവ് ലക്ഷദ്വീപ് ഫോറം കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തില്‍ ആറുപേരാണ് കഴിഞ്ഞദിവസം പ്രഫുല്‍ പട്ടേലിനെ കണ്ടത്. ചര്‍ച്ച സൗഹാര്‍ദപരമായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം, പരിഷ്‌കാരങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്ന […]

ലക്ഷദ്വീപ് ജനതയ്ക്ക് തിരിച്ചടി; കരട് നിയമങ്ങൾക്ക് സ്റ്റേയില്ല, ഹർജി ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടപ്പിലാക്കിയ കരട് നിയമങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി. കരട് മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്ന ആവശ്യവും തള്ളിയ കോടതി ആക്ഷേപങ്ങൾ കേന്ദ്രമന്ത്രാലയത്തെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവരാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ദ്വീപ് ജനതയുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് കരട് നിയമങ്ങൾ തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കരട് നിയമങ്ങളും നിയമ നിർമ്മാണവുമായും ബന്ധപ്പെട്ട് […]

‘ലാപ്‌ടോപ്പ് ഗുജറാത്തിലേക്ക് ലാബിലേക്കയച്ചതില്‍ ദുരൂഹത, പൊലീസ് വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നു’; ഐഷാ സുല്‍ത്താന കോടതയില്‍

കൊച്ചി: രാജ്യദ്രോഹ കേസില്‍ തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഐഷാ സുല്‍ത്താന ഹൈക്കോടതിയില്‍. പൊലീസ് പിടിച്ചെടുത്ത തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഗുജറാത്തിലേക്ക് അയച്ച സംഭവത്തില്‍ ദുരൂഹതയുണ്ട്. വ്യാജ തെളിവുകള്‍ നിര്‍മ്മിക്കാനാണോ ഇങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നുവെന്നും ഐഷ സുല്‍ത്താന ഹൈക്കോടതിയെ അറിയിച്ചു. ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളിയ ആയിഷ സുല്‍ത്താന വാട്‌സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തുവെന്ന വാദം വ്യാജമാണെന്ന് വ്യക്തമാക്കി. വാട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ചാനല്‍ ചര്‍ച്ച നടക്കുന്ന […]

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയില്‍; ഇന്ന് ദ്വീപിലേക്ക്, പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ വൈ കാറ്റഗറി സുരക്ഷ

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊച്ചിയിലെത്തി. ലക്ഷദ്വീപിലേക്കുള്ള യാത്രമധ്യേയാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. നേരത്തെ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദര്‍ശനമെങ്കിലും വന്‍ ധൂര്‍ത്ത് വാര്‍ത്തയായതോടെപ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ലക്ഷദ്വീപിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ നിലവില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും. എയര്‍ ഇന്ത്യ വിമാനത്തില്‍ അഗത്തിയിലേക്കും തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കവരത്തിയിലും എത്തുന്ന പ്രഫുല്‍ പട്ടേല്‍ ചില നിര്‍ണ്ണായക യോഗങ്ങളില്‍ പങ്കെടുക്കും. ഇക്കോ ടൂറിസം, മത്സ്യ ബന്ധമേഖലകളെ ബാധിക്കുന്ന ചില […]

ലക്ഷദ്വീപ് ഭരണപരിഷ്‌കാരം; എം പി മുഹമ്മദ് ഫൈസലിന്റേത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി എം പി മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങള്‍, സര്‍ക്കാര്‍ ഡയറിഫാമുകള്‍ പൂട്ടാനുള്ള തീരുമാനം, ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ച നടപടി തുടങ്ങിയവ ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. അതിനിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ രാവിലെ കൊച്ചിയില്‍ നിന്നും […]

‘ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ടതുപോലുമില്ല, അടിസ്ഥാന തത്വങ്ങള്‍ ഭരണകൂടം അവഗണിച്ചു’; ലക്ഷദ്വീപ് വിഷയത്തില്‍ ഹൈബി ഈഡന്‍ സഭയില്‍ പറഞ്ഞത്

നയരൂപീകരണത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകപോലും ചെയ്യാതെ തള്ളിക്കളയുന്ന സമീപനമാണ് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നായിരുന്നു ഹൈബി ഈഡന്റെ പ്രധാന വിമര്‍ശനം. The post ‘ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ടതുപോലുമില്ല, അടിസ്ഥാന തത്വങ്ങള്‍ ഭരണകൂടം അവഗണിച്ചു’; ലക്ഷദ്വീപ് വിഷയത്തില്‍ ഹൈബി ഈഡന്‍ സഭയില്‍ പറഞ്ഞത് appeared first on Reporter Live.

‘ലക്ഷദ്വീപില്‍ ഭക്ഷ്യക്കിറ്റിന്റെ ആവശ്യമില്ല’; അഡ്മിനിസ്‌ട്രേഷന്റെ വാദം അംഗീകരിച്ച് കോടതി, ഹര്‍ജി തീര്‍പ്പാക്കി

ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അഡ്മിനിസ്‌ട്രേഷന്റെ വാദത്തെ അംഗീകരിച്ച് ഹൈക്കോടതി. ലക്ഷദ്വീപില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടെന്നുള്ള ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പില്ലെന്നും ലോക്ക്ഡൗണ്‍ സമയത്തെ ഭരണകൂടത്തിന്റെ ഇടപെടല്‍ തൃപ്തികരമാണെന്നും കോടതി നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തില്‍ ഹര്‍ജിക്കാരന്‍റെ ആവശ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തീര്‍പ്പാക്കി. ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം കെ കെ നാസിഹ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ദ്വീപില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പ്രദേശത്തെ 80 ശതമാനത്തിലധികം ആളുകളും ജോലിക്ക് പോകാനോ ഉപജീവനം കണ്ടെത്താനോ […]

‘പൃഥ്വിരാജിനെ രാജ്യദ്രോഹിയാക്കിയാല്‍ കെ. സുരേന്ദ്രനും കൂട്ടരും പൂജ്യത്തില്‍ നിന്ന് മൈനസാവും’

ലക്ഷദ്വീപിലെ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ നടന്‍ പൃഥ്വിരാജിനെ പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്ന സൂചന കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിഷയത്തില്‍ ഐഷാ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഉള്‍പ്പെടെയുള്ള ബിജെപി കരുനീക്കങ്ങള്‍ കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പൃഥ്വിയെ ചോദ്യം ചെയ്താല്‍ കേരളത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് സൂചന. സംഘപരിവാര്‍ ചായ്വുള്ള ജനം ടിവിയില്‍ പൃഥ്വി വ്യക്തിപരമായി അപമാനിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത് ഉള്‍പ്പെടെ ബിജെപിക്കെതിരെ ജനരോഷത്തിന് കാരണമായിരുന്നു. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നായിരുന്നു ജനം […]

ഐഷയുടെ ലാപ്ടോപ്പില്‍ കൃത്രിമ തെളിവുണ്ടാക്കാന്‍ സാധ്യതയെന്ന് എളമരവും ആരിഫും; ‘സ്റ്റാന്‍ സ്വാമിയുടെ കാര്യത്തിലും സമാനനീക്കം നടന്നു; പരിശോധന ബോധപൂര്‍വ്വമായ നടപടി’

സംവിധായിക ഐഷ സുല്‍ത്താനയുടെ വീട്ടില്‍ നടന്ന ലക്ഷദ്വീപ് പൊലീസ് പരിശോധനയില്‍ ആശങ്കയുണ്ടെന്ന് എളമരം കരീം എംപി. ഐഷയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ കൃത്രിമം നടക്കുമോയെന്ന് സംശയമുണ്ട്. ഭീമ കൊറേഗാവ് കേസിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോണില്‍ കൃത്രിമ തെളിവ് സൃഷ്ടിച്ചിരുന്നു. സ്റ്റാന്‍ സ്വാമിയുടെ ഓഫീസിലെ ലാപ് ടോപ്പിലും കൃത്രിമ തെളിവുണ്ടാക്കിയിരുന്നു. ഐഷയ്‌ക്കെതിരെയും ഇത് നടക്കുമെന്ന സംശയം തനിക്കുണ്ടെന്ന് എളമരം കരീം പറഞ്ഞു. ഇന്നത്തെ പരിശോധന പൊലീസിന്റെ ബോധപൂര്‍വ്വമായ നടപടിയെന്ന് സംശയമുണ്ടെന്നും വിഷയത്തില്‍ കോടതിയും സര്‍ക്കാരും ഇടപെടണമെന്നും എളമരം […]

ഐഷയെ വീണ്ടും ചോദ്യം ചെയ്യുന്നു; ദ്വീപ് പൊലീസ് കൊച്ചിയില്‍

രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. ഐഷയുടെ കൊച്ചിയിലെ ഫ്‌ലാറ്റിലെത്തിയാണ് കവരത്തി പൊലീസ് ചോദ്യം ചെയ്യുന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് പൊലീസിന്റെ ചോദ്യംചെയ്യല്‍ നടപടിയെന്നും ആരോപണമുണ്ട്. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്.ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പ്രാരംഭ ഘട്ടത്തില്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന ഐഷയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. […]