Posts in category: LDF government
സോളാര്‍ പീഡന കേസുകള്‍ സിബിഐക്ക് വിട്ടത് മന്ത്രിസഭ ചര്‍ച്ച ചെയ്യാതെയെന്ന് റിപ്പോര്‍ട്ട്; നിയമോപദേശപ്രകാരം തീരുമാനമെടുത്തത് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ ലൈംഗിക പീഡന കേസുകള്‍ സിബിഐക്ക് വിട്ടത് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന രണ്ട് മന്ത്രിസഭാ യോഗങ്ങളിലും കേസ് സിബിഐക്ക് വിടുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശപ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനമെടുത്തതെന്നാണ് വിവരം. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ആരോപണ വിധേയരായ സോളാര്‍ പീഡന പരാതികളുടെ അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. […]

സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ഉത്തരവ്‌; പ്രതിസ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടു. ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. സംസ്ഥാന സര്‍ക്കാരിന്റേതാണ് തീരുമാനം. സോളാര്‍ ലൈംഗിക പീഡന കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സോളാര്‍ സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. ഈ മാസം 12നാണ് പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, ബിജെപി നേതാവ് അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. നിലവില്‍ ആറു കേസുകള്‍ പ്രത്യേകസംഘമാണ് […]

സ്പീക്കര്‍ക്ക് എതിരായ പ്രതിപക്ഷ പ്രമേയം തള്ളി; ഒരിഞ്ചുപോലും തല കുനിയില്ലെന്ന് പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം മൂന്നുമണിക്കൂര്‍ നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ തള്ളി. വോട്ടെടുപ്പിന് ശേഷമാണ് പ്രമേയത്തിന്മേലുള്ള ചര്‍ച്ച നിരാകരിച്ചത്. പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി. പി ശ്രീരാമകൃഷ്ണന് സ്വര്‍ണ കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെ വളരെ ശക്തമായിത്തന്നെ ശ്രീരാമകൃഷ്ണന്‍ മറുപടി പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഒരിഞ്ചുപോലും തല കുനിയില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല കെഎസ് യു പ്രവര്‍ത്തകനില്‍നിന്നും വളര്‍ന്നിട്ടില്ലെന്നും മുനീര്‍ നല്ലതുപോലെ പകര്‍ന്നാട്ടം അറിയുന്ന ആളാണെന്നും അദ്ദേഹം പരിഹസിച്ചു. […]

‘മിത്രംസ്, തൊലിക്കട്ടി അലങ്കാരമാക്കരുത്, ഇത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട്, മോദിയുടെ ഒരു രൂപ പോലുമില്ല’; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ അന്നദാന മണ്ഡപം നിര്‍മ്മിച്ചതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ത്ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ‘ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന […]

ബജറ്റില്‍ വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമയെന്ന് മുല്ലപ്പള്ളി; ‘കേരളത്തിന്റെ കടബാധ്യത ഇന്ന് മൂന്നു ലക്ഷം കോടി’

സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴ മാത്രമായിരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക മരവിപ്പിനേക്കാള്‍ വലുതാണ് സര്‍ക്കാര്‍ വരുത്തി വച്ച പൊതുകടമെന്നും അഞ്ചു വര്‍ഷം മുന്‍പ് ഒന്നര ലക്ഷം കോടി രൂപ പൊതുകടം ഉണ്ടായിരുന്ന കേരളത്തിന്റെ കടബാധ്യത ഇന്ന് മൂന്നു ലക്ഷം കോടിയായെന്നും മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളിയുടെ വാക്കുകള്‍: കടം പെരുകി സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴ മാത്രമായിരിക്കും. […]

പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചക്ക് സാധ്യതയുണ്ട്; എന്തൊക്കെ ചെയ്താലെന്ന് വിശദീകരിച്ച് ജേക്കബ്ബ് തോമസ്

തിരുവനന്തപുരം: ഇനിയുള്ള നാല് മാസം പിണറായി വിജയന്‍ സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്‍ ഡിജിപിയും ബിജെപി സഹയാത്രികനുമായ മുന്‍ ഡിജിപി ജേക്കബ്ബ് തോമസ്. 21 വയസ്സുകാരിയെ പോലും മേയര്‍ ആക്കാന്‍ കാണിച്ച ധൈര്യം സര്‍ക്കാരിന് വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇനിയുള്ള നാല് മാസം സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചക്ക് സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയ ഫോര്‍മുല […]

വയനാട്ടില്‍ വിംസ് അല്ല, സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് തന്നെ; ആസാദ് മൂപ്പന്റെ നിര്‍ദ്ദേശം തള്ളി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വയനാടിന് സ്വന്തമായി മെഡിക്കല്‍ കോളെജ് വേണമെന്ന ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി സര്‍ക്കാര്‍. സ്വകാര്യ മെഡിക്കല്‍ കോളെജായ ഡിഎം വിംസ് ഏറ്റെടുക്കാനുള്ള ആലോചന സര്‍ക്കാര്‍ പിന്മാറി. വയനാട്ടില്‍ സ്വന്തം നിലയില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനമായത്. വിംസ് എറ്റെടുക്കാനുള്ള നിര്‍ദ്ദേശം വേണ്ടെന്ന് വെക്കാനും സ്വന്തം നിലയില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളെജ് സ്ഥാപിക്കാനുമാണ് തീരുമാനം. ഡിഎം വിംസിന്റെ ഉടമസ്ഥരായ ഡിഎം എജ്യുക്കേഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് […]

‘ജനം ഒപ്പം നിന്നു, വാഗ്ദാനം പാലിക്കാനായി’; ഗെയില്‍ തടസങ്ങള്‍ മറികടന്നത് ആശങ്കകള്‍ പരിഹരിച്ചെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ന്യായമായ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ എല്ലാ തടസ്സങ്ങളും മറികടന്നത്. പ്രശ്‌നങ്ങള്‍ കാരണം 2014-ല്‍ പൈപ്പ് ലൈനിന്റെ എല്ലാ പ്രവൃത്തിയും ഗെയില്‍ നിര്‍ത്തിവെച്ചതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 450 കിലോമീറ്റര്‍ നീളമുള്ള കൊച്ചി-മംഗളൂരു പൈപ്പ് ലൈനിന്റെ 414 കിലോമീറ്ററും കേരളത്തിലാണ്. വലിയ […]

യുഡിഎഫുമായി ചര്‍ച്ച നടക്കവേ ജനപക്ഷ പിന്തുണ എല്‍ഡിഎഫിന്; പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കും

കോട്ടയം: യുഡിഎഫുമായി ചര്‍ച്ചകള്‍ നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരവേ പഞ്ചായത്ത് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ ജനപക്ഷം. പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്തിലാണ് ജനപക്ഷം അംഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ചത്. പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും അഞ്ച് സീറ്റുകള്‍ വീതവും ജനപക്ഷത്തിന് നാല് സീറ്റുകളുമാണുള്ളത്. വോട്ടെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ജനപക്ഷവും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. എല്‍ഡിഎഫിലെ ജോര്‍ജ് മാത്യുവിനും യുഡിഎഫിലെ റോജി തോമസിനും അഞ്ച് വോട്ടുകള്‍ വീതവും ജനപക്ഷത്തിലെ അനില്‍കുമാര്‍ മഞ്ഞപ്ലാക്കലിന് നാല് വോട്ടുകളും ലഭിച്ചു. രണ്ടാം ഘട്ട […]

‘അധികാര ഹുങ്ക് ഉപയോഗിച്ച് എന്തുംചെയ്യാം എന്ന കേന്ദ്ര ധാരണ കര്‍ഷകര്‍ തകര്‍ത്തു’; മുഖ്യമന്ത്രി സമരപന്തലില്‍

തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരപന്തലിലെത്തിയാണ് മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യ കണ്ട ഏറ്റവും ശക്തമായ കര്‍ഷക പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്. കര്‍ഷകര്‍ക്ക് രാജ്യത്ത് അര്‍ഹമായം പരിഗണന നല്‍കുന്നില്ല. ബിജെപി ഗവര്‍ണമെന്റ് കര്‍ഷകരുടെ തലപര്യമല്ല ഉയര്‍ത്തി പിടിക്കുന്നത്. കേന്ദ്രത്തിന്റെ താല്‍പര്യം കോര്‍പ്പറേറ്റുകളുടേത്.അവര്‍ക്ക് ഗുണം ഉണ്ടാകുന്ന പോലെ നിയമങ്ങള്‍ നിര്‍മിക്കുന്നു. കാര്‍ഷിക രംഗം ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം തകര്‍ക്കനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമത്തിനു […]