Posts in category: LDF Govt
ഓണം ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു; ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍

ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കര്‍ശനമായി ഉറപ്പാക്കിയാകും ഓണം സ്പെഷ്യല്‍ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. റേഷന്‍ കടകള്‍വഴി നല്‍കുന്ന മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിവാരം ഉറപ്പാക്കാനുള്ള കര്‍ശന നടപടി വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓണം സ്പെഷ്യല്‍ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നതാണു ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം. വിലക്കുറവെന്നുകണ്ടു മോശപ്പെട്ട ഉത്പന്നം വിതരണത്തിനെത്തിക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. ഓണം സ്പെഷ്യല്‍ കിറ്റിലേക്കുള്ള […]

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍; കിറ്റിലുള്ളത് ക്രീം ബിസ്ക്കറ്റടക്കം പതിനഞ്ചിനങ്ങള്‍

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ തിരുവനന്തപുരത്ത് നിർ‍വ്വഹിച്ചു. ഇത്തവണ 15 ഭക്ഷ്യ വിഭവങ്ങളാണ് ഓണക്കിറ്റിൽ ഉള്ളത്. വെളിച്ചെണ്ണ, സേമിയ മുതലായവയക്കുപുറമേ കുട്ടികള്‍ക്കായി ക്രീം ബിസ്ക്കറ്റുകളും ഓണക്കിറ്റിലുണ്ടാകും. ഒരു കിറ്റിന് 469.70 രൂപയാണ് വില കണക്കാക്കുന്നത്. 86 ലക്ഷം റേഷന്‍കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്. ഇന്നു മുതൽ ഓഗസ്റ്റ് രണ്ട് വരെ മഞ്ഞ കാർഡ് ഉടമകൾക്കും, ഓഗസ്റ്റ് നാല് മുതൽ ഏഴ് വരെ […]

സ്റ്റേഡിയം മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ

സ്റ്റേഡിയം മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാൻ. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ ഏതറ്റം വരെയും പോകും. സ്‌പോർട്‌സ് കേരള ലിമിറ്റഡിന്റെ കീഴിലുള്ള എല്ലാ സ്റ്റേഡിയങ്ങളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്രിക്കറ്റ് കലണ്ടറിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെടുത്തിയിരുന്നു. പക്ഷേ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ കാരണം അത് നഷ്ടപ്പെട്ടു. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്. സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ […]

‘സാധ്യമായ എല്ലാ മേഖലകളിലും സഹകരണം അഭ്യർത്ഥിക്കുന്നു’; അമേരിക്കൻ കോൺസൽ ജനറലിനോട് മുഖ്യമന്ത്രി

സാധ്യമായ എല്ലാ മേഖലകളിലും അമേരിക്കയുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈയിലെ അമേരിക്കൻ കോൺസൽ ജനറൽ ജൂഡിത്ത് റാവിനുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളം വൈജ്ഞാനിക സമൂഹമായി മാറാനുള്ള ശ്രമത്തിലാണ്. അതിന് സഹായകമായ വിധത്തിൽ ഗവേഷണ പഠന പ്രവർത്തനങ്ങൾക്ക് അമേരിക്കയിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ‘2021 ജനുവരിയിൽ എമിനന്റ് സ്കോളർഷിപ്പ് ഓൺലൈൻ പദ്ധതി കേരളം ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി കേരളത്തിലെ വിദ്യാർത്ഥികൾ സംവദിക്കുന്ന പരിപാടിയാണിത്. ഇതിൽ […]

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കും; നടത്തുന്നത് മൂന്നുതരത്തിലുള്ള പരിശോധനകളെന്ന് മന്ത്രി രാജീവ്

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രീകൃത പരിശോധനാ സംവിധാനം നാളെ ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി രാജീവ്. കെ -സിസ് (Kerala-Centralised Inspection System) എന്ന പോര്‍ട്ടല്‍ അടിസ്ഥാനമാക്കിയാണ് പരിശോധനാ സംവിധാനം പ്രവര്‍ത്തിക്കുക. എന്‍ഐസിയാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കേന്ദ്രീകൃത പരിശോധനാ സൗകര്യം ഒരുക്കുക. ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, […]

‘ഇതെല്ലാം പ്രതിപക്ഷത്തിന്റെ ലീലാവിലാസം’; 2015ല്‍ ചെന്നിത്തല കോടിയേരിക്ക് നല്‍കിയ മറുപടിയുമായി മുഖ്യമന്ത്രി

രാഷ്ട്രീയതാത്പര്യത്തിനുവേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ഒരു ലീലാവിലാസമായി മാത്രമേ അടിയന്തരപ്രമേയത്തെ കാണുന്നുള്ളൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അഴിമതി കേസുകള്‍ പോലും പിന്‍വലിച്ചവരാണ് ഇപ്പോള്‍ പുതിയ ന്യായവാദവുമായി ഇറങ്ങിയിട്ടുള്ളതെന്ന്, 2015ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കോടിയേരി ബാലകൃഷ്ണന് നല്‍കിയ മറുപടി സഹിതം മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്ററി പ്രിവിലേജിന്റെ അതിര് ഏതുവരെ എന്ന സഭാനടപടിക്രമം സംബന്ധിച്ച പ്രശ്നമാണ് സുപ്രീംകോടതി പരിശോധിച്ചത്. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കാണുകയോ പേരെടുത്ത് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിധത്തിലുള്ള ഒരു അടിയന്തരപ്രമേയത്തിന് ഇവിടെ പ്രസക്തിയില്ലെന്നും […]

നാലു മിഷനുകളെ ഉള്‍പ്പെടുത്തി ഏകോപിത നവകരളം കര്‍മ്മപദ്ധതി 2; മന്ത്രിസഭായോഗതീരുമാനങ്ങള്‍

നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും ഉള്‍പ്പെടുത്തി ഏകോപിത നവകരളം കര്‍മ്മപദ്ധതി 2 രൂപീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂര്‍ത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കേണ്ടതിനാലും വിദ്യാഭ്യാസ മിഷന്റെ പേര് ‘വിദ്യാകിരണം’ എന്ന് പുനര്‍നാമകരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. നവകേരളം കര്‍മ്മപദ്ധതിയുടെ നടത്തിപ്പിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കണ്‍വീനറായും നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ജോ. കണ്‍വീനറായും […]

‘ബിജെപിക്കാര്‍ ചാകുന്നെങ്കില്‍ ചാകട്ടെയെന്ന് സര്‍ക്കാരിന്റെ മനസിലിരുപ്പ്’; ‘ഇസ്ലാമിക ഭീകരരുടെ വധഭീഷണി’യില്‍ കെഎസ് രാധാകൃഷ്ണന്‍

ബിജെപിക്കാര്‍ ചാകുന്നെങ്കില്‍ ചാകട്ടെ എന്നാകാം ആഭ്യന്തര വകുപ്പിന്റെ മനസിലിരുപ്പെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെഎസ് രാധാകൃഷ്ണന്‍. തനിക്ക് നേരെ ഉയര്‍ന്ന വധഭീഷണിയില്‍ പൊലീസ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ടാണ് കെഎസ് രാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. മൂന്നു തവണയാണ് തനിക്ക് നേരെ വധഭീഷണി ഉയര്‍ന്നതെന്നും പിന്നില്‍ ഇസ്ലാമിക ഭീകരവാദികളാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞത്: ”ഈ മാസം പതിനാറാം തീയതി പകല്‍ സമയം കൃത്യം 11:28നാണ് എനിക്കും കുടുംബത്തിനും ഇസ്ലാമിക ഭീകരവാദികളില്‍ നിന്നും വധഭീഷണി ഉണ്ടായത്. ‘ Love […]

‘കിറ്റ് കൊടുത്താലും പെന്‍ഷന്‍ കൊടുത്താലും പരാതി’; അടുത്ത തവണ ഈ 41 പോലും സ്വാഹ; കൂടുതല്‍ വാചകമടി വേണ്ടെന്ന് പ്രതിപക്ഷത്തോട് എംഎം മണി

കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ഭക്ഷ്യ കിറ്റ് കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നമെന്ന് എംഎം മണി. ജനങ്ങള്‍ മരിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും എംഎം മണി പറഞ്ഞു. ”കിറ്റ് കൊടുക്കാതെ, റേഷന്‍ കൊടുക്കാതെ പാവപ്പെട്ടവര്‍ മരിച്ചാലും പ്രശ്‌നമില്ല എന്ന മട്ടിലാണ് കുഞ്ഞാലിക്കുട്ടി സംസാരിച്ചത്. പ്രാണവായു കിട്ടാതെ ആളുകള്‍ മരിച്ചുവീണതും ഗംഗയില്‍ ഉള്‍പ്പെടെ ശവം ഒഴുകി നടന്നതും അവര്‍ക്കു പ്രശ്‌നമല്ല. കിറ്റ് കൊടുത്താല്‍ പരാതി കൃത്യ സമയത്ത് പെന്‍ഷന്‍ കൊടുത്താലും പരാതി. കിറ്റിന് എതിരെ ഹൈക്കോടതിയില്‍ പോലും പരാതി […]

സംസ്ഥാനത്തെ കൊവിഡ് മരണ കണക്കില്‍ വൈരുധ്യം; സര്‍ക്കാര്‍ പുറത്തുവിട്ടതിലധികം പേര്‍ മരണപ്പെട്ടതായി വിവരാവകാശ രേഖ

സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കില്‍ വൈരുധ്യം. വിവരാവകാശ രേഖകള്‍ പ്രകാരം 23,486 പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച്ച പുറത്തുവിട്ട വാര്‍ത്ത കുറിപ്പില്‍ ആകെ 16,170 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ വെളിപ്പെടുത്തിയ കണക്കിനേക്കാള്‍ 7316 പേരാണ് വിവരകാശ രേഖ പ്രകാരം ലഭിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2020 ജനുവരി മുതലുള്ള കണക്കുകളാണ് വിവരാവകാശ രേഖകള്‍ പ്രകാരം പുറത്തുവന്നിരിക്കുന്നത്. യത്ഥാര്‍ത്ഥ മരണ സംഖ്യ മറച്ചു വെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കൊവിഡ് മരണത്തിലെ […]