Posts in category: LDF
എതിരാളികളില്ലാതെ 25 ഇടതുസ്ഥാനാര്‍ഥികള്‍; 18 പേരും കണ്ണൂരില്‍

നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി കഴിഞ്ഞതോടെ അവസാനിച്ചതോടെ സംസ്ഥാനത്ത് എതിരാളികളില്ലാത്ത 25 സ്ഥാനാര്‍ഥികള്‍. The post എതിരാളികളില്ലാതെ 25 ഇടതുസ്ഥാനാര്‍ഥികള്‍; 18 പേരും കണ്ണൂരില്‍ appeared first on Reporter Live.

പിന്‍സീറ്റ് ഡ്രൈവിംഗിന്റെ കാലം കഴിഞ്ഞു; വിമതരാവാനും സ്ത്രീകളുണ്ട് മുന്നില്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള ദിവസം കഴിഞ്ഞതോടെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്ന് തീരുമാനമായി കഴിഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ കൂടാതെ നിരവധി വിമതസ്ഥാനാര്‍ത്ഥികളും മത്സരക്കളത്തില്‍ സജീവമാണ്. വിമതസ്ഥാനാര്‍ത്ഥികളില്‍ പൊതുവേ പുരുഷന്‍മാരാണ് കൂടുതലും ഉണ്ടാവാറുള്ളത്. എന്നാല്‍ ഇത്തവണ അന്തരീക്ഷം മാറിയിട്ടുണ്ട്. പുരുഷന്‍മാരുടെ അത്ര തന്നെ സ്ത്രീകളും ഇത്തവണ വിമത സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ട്. സംവരണ സീറ്റുകളില്‍ മത്സരിപ്പിക്കുകയും ജനറല്‍ സീറ്റുകളാവുമ്പോള്‍ പാര്‍ട്ടികള്‍ സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുകയുമാണ് പതിവ്. എന്നാല്‍ പല സ്ത്രീകളും അങ്ങനെ പിന്മാറാന്‍ തങ്ങള്‍ തയ്യാറല്ല എന്ന ഉറച്ച നിലപാടെടുത്താണ് പല […]

കായംകുളത്ത് അടിമുടി വിമതര്‍; മുന്നണികള്‍ കടുത്ത പ്രതിസന്ധിയില്‍, എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥിതി ഇങ്ങനെ

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ വിമത നീക്കങ്ങളില്‍ വലഞ്ഞിരിക്കുകയാണ് കായംകുളത്ത് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍. കായംകുളം നഗരസഭയിലേക്കുള്ള മത്സരത്തില്‍ എല്‍ഡിഎഫിന് ആറ് വാര്‍ഡുകളിലും യുഡിഎഫിന് അഞ്ച് വാര്‍ഡുകളിലുമാണ് വിമത നീക്കമുള്ളത്. നഗരസഭ ചെയര്‍മാനായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ശിവദാസനെതിരെ ലോക്കല്‍ കമ്മിറ്റി അംഗമായ ജിതേഷ്‌ലാല്‍, 37-ാം വാര്‍ഡില്‍ എല്‍ജെഡി സ്ഥാനാര്‍ഥി പിഎസ് സുല്‍ഫിക്കറിനെതിരെ നഗരസഭ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന എഎന്‍എല്‍ നേതാവ് ആറ്റക്കുഞ്ഞ്, ഡിവൈഎഫ്‌ഐ നേതാവ് റിയാസ് എന്നിവരാണ് വിമതരായി മല്‍സരിക്കുന്നത്. സിപിഐഎം ഏരിയ കമ്മിറ്റി അംഗം ശ്രീനിവാസന്‍ […]

‘സ്ത്രീ സാന്നിധ്യം രാഷ്ട്രീയത്തിൽ കുറവ്’ : മുകേഷ്

അടിസ്ഥാനപരമായ സംഘടനാ ശേഷിയും പ്രവർത്തന പരിചയവും നമ്മുടെ സ്ഥാനാര്ഥിക്കുണ്ടെന്ന് എംഎൽഎ മുകേഷ് The post ‘സ്ത്രീ സാന്നിധ്യം രാഷ്ട്രീയത്തിൽ കുറവ്’ : മുകേഷ് appeared first on Reporter Live.

‘പത്ത് ലക്ഷം തൊഴില്‍, എല്ലാ വീട്ടിലും ഇന്റര്‍നെറ്റ്’; വികസനത്തിനും സാമൂഹ്യമൈത്രിയ്ക്കും വോട്ടുചോദിച്ച് എല്‍ഡിഎഫ് പ്രകടന പത്രിക

‘വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട’ എന്ന തലവാചകത്തോടെ എല്‍ഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കി. വികസനം, സാമൂഹിക ക്ഷേമം, തൊഴില്‍ എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, എല്ലാ വീടുകലിലും ഇന്റര്‍നെറ്റ്, കൊവിഡ് വാക്‌സിന്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കും, ക്ഷേമ പെന്‍ഷന്‍ ജനുവരി മുതല്‍ 1500 രൂപയായി വര്‍ധിപ്പിക്കും, 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ക്ഷേമപെന്‍ഷന്‍, കുടുംബശ്രീ അംഗത്വം 50 ലക്ഷമാക്കും തുടങ്ങിയവയാണ് എല്‍ഡിഎഫ് മാനിഫെസ്റ്റോയില്‍ പ്രധാന […]

‘തൃപ്തരല്ല, ഭിന്നതയില്ല’; എല്‍ഡിഎഫിനൊപ്പം മുന്നോട്ടുപോകുമെന്ന് കോഴിക്കോട് ജെഡിഎസ്

തദ്ദേശതെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് കോഴിക്കോട് ജെഡിഎസ്. കോഴിക്കോട് അനുവദിച്ച സീറ്റുകളില്‍ ജെഡിഎസ് പൂര്‍ണ്ണ തൃപ്തരല്ലെന്ന് ജില്ലാ പ്രസിഡന്റ് കെ ലോഹ്യ പറഞ്ഞു. The post ‘തൃപ്തരല്ല, ഭിന്നതയില്ല’; എല്‍ഡിഎഫിനൊപ്പം മുന്നോട്ടുപോകുമെന്ന് കോഴിക്കോട് ജെഡിഎസ് appeared first on Reporter Live.

‘മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല… എന്റെ അയ്യന്‍, എന്റെ അയ്യന്‍’; എല്‍ഡിഎഫും യുഡിഎഫും വിവാദങ്ങളില്‍ കുരുങ്ങിയതില്‍ സുരേഷ് ഗോപി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ശബരിമല വിവാദം ഓര്‍മ്മിപ്പിച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. യുഡിഎഫും എല്‍ഡിഎഫും വിവാദങ്ങളില്‍ കുരുങ്ങിയിരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി ശബരിമല വിവാദവുമായി ബന്ധപ്പെടുത്തി പരോക്ഷ പരാമര്‍ശം നടത്തിയത്. ‘അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല, എന്നാല്‍ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ത്ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു, എന്റെ അയ്യന്‍… എന്റ അയ്യന്‍…’, […]

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ വയല്‍ക്കിളികളെ പിന്തുണയ്ക്കാന്‍ ഉറച്ച് യുഡിഎഫും ബിജെപിയും

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ വയല്‍ക്കിളികളെ പിന്‍തുണയ്ക്കാനൊരുങ്ങി കോണ്‍ഗ്രസും ബിജെപിയും. The post തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ വയല്‍ക്കിളികളെ പിന്തുണയ്ക്കാന്‍ ഉറച്ച് യുഡിഎഫും ബിജെപിയും appeared first on Reporter Live.

ഇക്കുറി തെരഞ്ഞെടുപ്പിനൊരു വൈദികനുമുണ്ട്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രചരണം സജീവം

ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലൊരു വൈദികനുമുണ്ട് മത്സരിക്കാന്‍. എറണാകുളം ജില്ലയിലാണ് വൈദികന്‍ മത്സരിക്കാനിറങ്ങിയിരിക്കുന്നത്. ഫാദര്‍ മാത്യൂസ് കണ്ടോത്രക്കലാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രായമഗംലത്ത് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗം ജനറല്‍ സെക്രട്ടറിയാണ് നിലവില്‍. രായമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് വൈദികന്‍ ജനവിധി തേടുന്നത്. രായമംഗലം എല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ ചാപ്പലിലെ പ്രധാന വൈദികനാണ്. സ്‌കൂള്‍ പഠനകാലത്ത് കെഎസ്‌യു പ്രവര്‍ത്തകനായാണ് ഫാദര്‍ മാത്യൂസിന്റെ രാഷ്ട്രീയ പ്രവേശനം. ഇപ്പോള്‍ ഇടതുമുന്നണിയോടൊപ്പമാണ് രാഷ്ട്രീയ ഇഷ്ടം. The post ഇക്കുറി തെരഞ്ഞെടുപ്പിനൊരു […]

കാരാട്ട് ഫൈസലിന് ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി; അത്ര തന്നെ ബാധ്യതയും

കൊടുവള്ളി: സിപിഐഎം എതിര്‍ത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാരാട്ട് ഫൈസലിനുള്ളത് ഒന്നേ കാല്‍ കോടി രൂപയുടെ ആസ്തി. വ്യാഴാഴ്ച സമര്‍പ്പിച്ച സത്യപ്രസ്താവനയിലാണ് ഈ വിവരം. 3300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു കോടി രൂപ വിലമതിക്കുന്ന വീടുള്ളതായും 27,71,000 രൂപയുടെ സ്വത്തുക്കള്‍ ബിസിനസിലും വാടകയിനത്തിലുമായി സമ്പാദിച്ചായും വരണാധികാരിക്ക് മുമ്പില്‍ സമര്‍പ്പിച്ച സത്യപ്രസ്താവനയില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് ബാങ്കില്‍ 74,35,850 രൂപ ലോണ്‍ ഇനത്തില്‍ നല്‍കാനുണ്ട്. അതേ ബാങ്കില്‍ 9,46,310 രൂപയുടെ ഗോള്‍ഡ് ലോണും […]