Posts in category: liquor
മദ്യവില വര്‍ധനവില്‍ 100 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല; മറുപടിയുമായി മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: മദ്യവില വര്‍ധനയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത് ഡിസ്റ്റിലറി ഉടമകളുമായുള്ള ഗൂഢാലോചനയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഈ സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന് 14 ശതമാനം വില വര്‍ധിപ്പിച്ചു. 120 കോടിയുടെ അധിക വരുമാനം ഡിസ്റ്റിലറികള്‍ക്കുണ്ടായി. സംഭവത്തില്‍ 100 കോടിയുടെ അഴിമതിയാണ് നടന്നതെന്നും അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഫണ്ട് കണ്ടെത്താനുള്ള നീക്കമാണിതെന്നും ചെന്നിത്തല ആരോപിച്ചു. വിലവര്‍ധനവ് സംബന്ധിച്ച് എകെജി സെന്ററില്‍ വച്ച് ചര്‍ച്ച നടന്നോ, മുഖ്യമന്ത്രിക്ക് അറിവുണ്ടോ […]

തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ഒഴുകിയത് ‘തമിഴ് ജവാന്‍’; മലയാളികള്‍ വന്‍തോതില്‍ വ്യാജമദ്യമെത്തിച്ച് വിറ്റഴിക്കുന്നെന്ന് എക്സൈസ് റിപ്പോര്‍ട്ട്

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബ്രാന്‍ഡായ ജവാന്റെ പേരില്‍ വ്യാജ മദ്യം കേരളത്തില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നെന്ന് പൊലീസിന്റെയും എക്‌സൈസ് ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ട്. മലയാളികളുടെ പങ്കാളിത്തത്തോടെ തമിഴ്‌നാട്ടില്‍ മൂന്ന് ഡിസ്റ്റിലറികള്‍ പ്രവര്‍ത്തിക്കുന്നെന്നും ഈ മദ്യം സംസ്ഥാനത്തെ മദ്യശാലകളിലൂടെയും ചില്ലറ വില്‍പ്പനക്കാരിലൂടെയും വന്‍ തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതു മൂലം യഥാര്‍ത്ഥ ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വ്യാജമദ്യ റാക്കറ്റിന്റെ സ്ഥിരം ഇടപാടുകാരായി ചില ബാറുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് ചില രാഷ്ട്രീയ പ്രതിനിധികള്‍ പോലും […]

മദ്യവില കൂട്ടാന്‍ ബെവ്‌കോ; കൂടുന്നത് ലിറ്ററിന് നൂറുരൂപയോളം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ ആലോചിച്ച് ബിവറേജസ് കോര്‍പറേഷന്‍. നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന വില കൂട്ടാനാണ് തീരുമാനം. അടിസ്ഥാന വില ഏഴ് ശതമാനം ഉയര്‍ത്തണമെന്നാണ് ബെവ്‌കോ മുന്നോട്ടുവെക്കുന്ന ആവശ്യം. വില വര്‍ധനയ്ക്ക് ബെവ്‌കോ സര്‍ക്കാരിന്റെ അനുമതി തേടി. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മദ്യത്തിന് ലിറ്ററിന് നൂറുരൂപയെങ്കിലും വില വര്‍ധിക്കും. സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ബെവ്‌കോ മദ്യത്തിന് വില വര്‍ധിപ്പിക്കാനും ആലോചിക്കുന്നത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മദ്യവില്‍പന ഡിസംബര്‍ 21 മുതലാണ് പുനരാരംഭിച്ചത്. The post […]

വോട്ടു പിടിക്കാൻ മദ്യവിതരണം; യുഡിഎഫ് സ്ഥാനാർത്ഥിയും കൂട്ടരും അറസ്റ്റിൽ

പോതമേട് ഒന്നാം നമ്പർ വാർഡിന് സമീപത്തെ മേഘദൂത് റിസോർട്ടിലാണ് സ്ഥാനാർത്ഥി എസ്.സി രാജയും ഇയാളുടെ കൂട്ടാളികളും മദ്യസൽക്കാരം നടത്തിയത്. The post വോട്ടു പിടിക്കാൻ മദ്യവിതരണം; യുഡിഎഫ് സ്ഥാനാർത്ഥിയും കൂട്ടരും അറസ്റ്റിൽ appeared first on Reporter Live.

രാജസ്ഥാനില്‍ മദ്യം വാങ്ങിക്കുമ്പോള്‍ ഇനി പശു സെസ്സും നല്‍കണം; പുതിയ ഉത്തരവുമായി സര്‍ക്കാര്‍

മദ്യത്തിന്റെ വിലയ്‌ക്കൊപ്പം സര്‍ചാര്‍ജായി പശു സെസ്സും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ ഇനത്തില്‍ ലഭിക്കുന്ന തുക പശുക്കളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് The post രാജസ്ഥാനില്‍ മദ്യം വാങ്ങിക്കുമ്പോള്‍ ഇനി പശു സെസ്സും നല്‍കണം; പുതിയ ഉത്തരവുമായി സര്‍ക്കാര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

മദ്യം കഴിച്ച് വിദ്യാര്‍ത്ഥിയുടെ മരണം; ലഹരിക്കായി ഗുളികചേര്‍ത്തതാണ് മരണകാരണമെന്ന് കണ്ടെത്തല്‍

കൊടുങ്ങല്ലൂര്‍ കയ്പമംഗലത്ത് മദ്യം കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചത് മദ്യത്തില്‍ മാനസിക രോഗത്തിനുള്ള ഗുളിക കലര്‍ന്നതിനാലെന്ന് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലാണ് ഒന്നിച്ച് മദ്യപിച്ച നാലു വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞ് വീഴുകയും ഇതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തത്. The post മദ്യം കഴിച്ച് വിദ്യാര്‍ത്ഥിയുടെ മരണം; ലഹരിക്കായി ഗുളികചേര്‍ത്തതാണ് മരണകാരണമെന്ന് കണ്ടെത്തല്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സൗദിയില്‍ വന്‍ മദ്യ ശേഖരം പിടികൂടി

സൗദി അറേബ്യയില്‍ വന്‍ മദ്യ ശേഖരം പിടികൂടി. വില്പനക്ക് തയ്യാറാക്കിയ പ്രമുഖ ബ്രാണ്ടുകളുടെ സ്റ്റിക്കര്‍ പതിച്ച ഇരുപത്തിരണ്ടായിരം കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. സ്വദേശി പൗരന്റെ ഉടമസ്ഥതയിലുളള റിയാദിലെ ഗോഡൗണിലാണ് മദ്യ ശേഖരം സൂക്ഷിച്ചിരുന്നത്. The post സൗദിയില്‍ വന്‍ മദ്യ ശേഖരം പിടികൂടി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

മാഹിയിലും വരുന്നു, മദ്യനിരോധനം!

കണ്ണൂര്‍: കേരളത്തിലെ കുടിയന്മാരുടെ ആശ്വാസ കേന്ദ്രമായിരുന്ന മാഹിയിലും മദ്യനിരോധനം വേണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിലെ ഡ്രൈഡേ ദിനങ്ങളില്‍ കുടിയന്മാര്‍ കൂട്ടത്തോടെയെത്തുന്നത് ജനജീവിതം ദുസഹമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രക്ഷോഭമാരംഭിക്കുകയാണ് മാഹിയിലെ ജനങ്ങള്‍. മാഹിയിലും നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ഭീമഹര്‍ജി സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മയ്യഴി ജനത. ഡ്രൈഡേകളില്‍ മലബാറിലെ കുടിയന്മാരുടെ പറുദീസയായിരുന്നു മാഹി. എന്നാല്‍ ഡ്രൈഡേകളില്‍ കേരളത്തില്‍ നിന്നുള്ള കുടിയന്മാരുടെ ഒഴുക്ക് മാഹിയെ തകര്‍ക്കുമെന്ന തിരിച്ചറിവ് ഇവിടെയും മദ്യനിരോധനം ആവശ്യമാണെന്ന് ഇവരെ പ്രേരിപ്പിച്ചു. കുടിച്ച് ബോധമില്ലാതെ വഴിയില്‍ കിടക്കുന്ന കേരളീയര്‍ […]

ബജറ്റ് ഘടന മാറ്റുുന്ന മദ്യ നിരോധനം

തിരുവനന്തപുരം: ഒറ്റയോഗത്തില്‍ മദ്യ വില്‍പന നിര്‍ത്താന്‍ യുഡിഎഫ് യോഗം തീരുമാനിച്ചതോടെ സംസ്ഥാന ബജറ്റില്‍ വരുന്ന വന്‍വിടവാണ് സാമ്പത്തിക മേഖലയിലെ ചര്‍ച്ചാ വിഷയം. മൊത്തം റവന്യൂ വരുമാനത്തിന്റെ 12 ശതമാനമായ 8,433 കോടി രൂപ ഇല്ലാതാവുന്നതോടെ ശമ്പളവും പെന്‍ഷനും കഴിഞ്ഞാല്‍ ഒരു കാര്‍ ഓടിക്കാന്‍ പോലും ഇപ്പോഴത്തെ നികുതി ഘടനയില്‍ കേരളത്തിന് കഴിയില്ല എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. 15 വയസ്സിനു മുകളിലൂള്ള ഓരോ ആളും ശരാശരി 8.3 ലിറ്റര്‍ വച്ച് കുടിക്കാവുന്നത്ര മദ്യം കേരളത്തില്‍ വിറ്റു പോകു […]