Posts in category: Local Body Election
അയോദ്ധ്യയിലെ ഗ്രാമത്തില്‍ ‘ഗ്രാമപ്രദ്ധാനായി’ മദ്രസ അധ്യാപകന്‍; അവിശ്വസനീയമെന്ന് പ്രതികരണം

റമദാന്‍ സമ്മാനമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയമെന്നാണ് സ്ഥാനാര്‍ത്ഥി പിന്നീട് പ്രതകരിച്ചത്. മത്സരിച്ച ഏക മുസ്ലിം സ്ഥാനാര്‍ത്ഥിയും ഇദ്ദേഹം തന്നെയായിരുന്നു. The post അയോദ്ധ്യയിലെ ഗ്രാമത്തില്‍ ‘ഗ്രാമപ്രദ്ധാനായി’ മദ്രസ അധ്യാപകന്‍; അവിശ്വസനീയമെന്ന് പ്രതികരണം appeared first on Reporter Live.

‘സിപിഐഎമ്മിന് മാത്രം പോളിംഗ് ഏജന്റുമാരുള്ള ബൂത്ത്; കീഴടങ്ങേണ്ടി വന്നു’; കുഞ്ഞിരാമന്‍ എംഎല്‍എക്കെതിരായ പരാതിയില്‍ ഉറച്ച് പ്രിസൈഡിംഗ് ഓഫീസര്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഉദുമ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കുഞ്ഞിരാമന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ ഉറച്ച് നിന്ന് പ്രിസൈഡിംഗ് ഓഫീസര്‍ ഡോ. കെഎം ശ്രീകുമാര്‍. പരാതി തെളിയിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് ശ്രീകുമാര്‍ പറഞ്ഞു. ശ്രീകുമാറിന്റെ പരാതിയില്‍ വിഷയം തങ്ങളുടെ അധികാര പരിതിയില്‍ വരുന്നതല്ലെന്നും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടിക്ക് പിന്നാലെയാണ് ശ്രീകുമാറിന്റെ പ്രതികരണം. സിപിഐഎമ്മിന് മാത്രം പോളിങ് ഏജന്റുമാരുള്ള ബൂത്തായിരുന്നു അതെന്നും വേട്ടെടുപ്പിന് തലേന്ന് പോളിംഗ് ഏജന്റുമാര്‍ വന്ന് കഴിഞ്ഞ തവണ […]

അവിണിശ്ശേരി എന്‍ഡിഎ ഭരിക്കും; പഞ്ചായത്തില്‍ ഹൈക്കോടതി ഇടപെടല്‍

തൃശൂരിലെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എന്‍ഡിഎക്ക് ലഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എന്‍ഡിഎ പ്രതിനിധികളായ ഹരി സി നരേന്ദ്രന്‍, ഗീതാ സുകുമാരന്‍ എന്നിവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാമെന്ന് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ ഉത്തരവിട്ടു. രണ്ട് തവണ ഇടത് അംഗങ്ങള്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും യുഡിഎഫ് പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്ന പേരില്‍ സത്യപ്രതിജ്ഞക്ക് ശേഷം രാജിവെക്കുകയായിരുന്നു. ഈ സാഹചര്യം തുടരുന്നതിനാല്‍ തങ്ങളെ വിജയികളാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വോട്ടെടുപ്പില്‍ രണ്ടാമതെത്തിയ […]

വി വി രാജേഷിന് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ടെന്ന് പരാതി; ‘കോര്‍പറേഷനിലേക്ക് മത്സരിച്ചത് ഇക്കാര്യം മറച്ചുവെച്ച്’

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ വി വി രാജേഷ് കള്ളവോട്ടിന് ശ്രമിക്കുകയാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്. രണ്ട് മണ്ഡലങ്ങളിലായി ബിജെപി നേതാവിന് മൂന്ന് വോട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നെടുമങ്ങാട് 167-ാം നമ്പര്‍ ബൂത്തില്‍ ഒന്നും വട്ടിയൂര്‍ക്കാവ് 57-ാം ബൂത്തില്‍ രണ്ട് വോട്ടും ഉള്ളതായാണ് വോട്ടര്‍ പട്ടികയിലെ വിവരമെന്ന് കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. ബൂത്ത് നമ്പറും സീരിയല്‍ നമ്പറും വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറും […]

ചെന്നിത്തലയുടെ തൃപ്പെരുന്തുറയില്‍ നേരത്തെ നിഷേധിച്ച കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം എല്‍ഡിഎഫിന്; മൂന്നാമതും വിജയമ്മ

ആലപ്പുഴ:ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ വീണ്ടും ഭരണം എല്‍ഡിഎഫിന്. നേരത്തെ രണ്ടുതവണ രാജിവെച്ച വിജയമ്മ ഫിലേന്ദ്രനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു. ബിജെപി അധികാരത്തില്‍ വരാതിരിക്കാനാണ് എല്‍ഡിഎഫിന് പിന്തുണ നല്‍കിയതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്താണിത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പഞ്ചായത്താണിത്. ഒരു മുന്നണികള്‍ക്കും ഇവിടെ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെയായിരുന്നു വോട്ടുനില. എല്‍ഡിഎഫിനാവട്ടെ, ഒരു വോട്ടിന്റെ കുറവും. തുടര്‍ന്നാണ് കോണ്‍ഗ്രസ്-എല്‍ഡിഎഫ് ധാരണയാവാമെന്ന […]

യുഡിഎഫ് പിന്തുണ എല്‍ഡിഎഫിന്; തിരുവന്‍വണ്ടൂരില്‍ ഇടത് ഭരണമായി

തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ബിജെപി അധികാരം പിടിക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നെങ്കിലും ബിജെപിയ്‌ക്കെതിരെ ഇടത് വലത് മുന്നണികള്‍ ഒന്നിക്കുകയായിരുന്നു. The post യുഡിഎഫ് പിന്തുണ എല്‍ഡിഎഫിന്; തിരുവന്‍വണ്ടൂരില്‍ ഇടത് ഭരണമായി appeared first on Reporter Live.

അവിണിശ്ശേരിയില്‍ നാടകീയത ഒഴിയുന്നില്ല; ഇന്നലെത്തെ യുഡിഎഫ് പിന്തുണ ഇന്ന് വേണ്ടെന്ന് എല്‍ഡിഎഫ്, രണ്ടാമതും രാജി

തൃശ്ശൂര്‍: അവിണിശ്ശേരി പഞ്ചായത്തില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. ആദ്യ രാജിക്ക് പിന്നാലെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചു. യുഡിഎഫിന്റെ പിന്തുണയോടെ ഭരണം വേണ്ടെന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് എആര്‍ രാജു, വൈസ് പ്രസിഡന്റ് ഇന്ദിര ജയകുമാര്‍ എന്നിവരാമ് രാജിവെച്ചത്. ബുധനാഴ്ചയാണ് രണ്ടാം തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റായി സിപിഐഎമ്മിന്റെ എആര്‍ രാജുവിനെ തെരഞ്ഞെടുത്തത്. യുഡിഎഫ് പിന്തുണയോടെയായിരുന്നു ബിജെപിയില്‍നിന്നും എല്‍ഡിഎഫ് പഞ്ചായത്ത് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ […]

വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചു; പാങ്ങോട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ്

തിരുവനന്തപുരം വെഞ്ഞാറമൂട് പാങ്ങോട് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധികളുടെ പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനം നേടിയത്. 19 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫിന് എട്ട് മെമ്പര്‍മാരും, കോണ്‍ഗ്രസിന് ഏഴ്, എസ്ഡിപിഐയ്ക്ക് രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച ദിലീപ് കുമാറിന് എട്ട് വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിലെ എം എം ഷാഫിവെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് വോട്ട് ഉള്‍പ്പെടെ ഒമ്പത് വോട്ടുകള്‍ നേടി. എസ്ഡിപിഐയുടെ രണ്ട് […]

ബിജെപി ഭരിച്ച അവിണിശ്ശേരി പിടിച്ചെടുത്ത് എല്‍ഡിഎഫ്; പിന്തുണച്ച് യുഡിഎഫ്

തൃശൂര്‍: അവിണിശ്ശേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. കഴിഞ്ഞ തവണ ബിജെപി ഭരിത്ത പഞ്ചായത്താണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. സിപിഐഎമ്മിന്റെ എആര്‍ രാജു വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ മൂന്ന് അംഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് രാജു തന്നെ തെരഞ്ഞെടുക്കപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപിയെ മാറ്റി നിര്‍ത്താന്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രാദേശിക നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും യുഡിഎഫ് പിന്തുണയോടെ എആര്‍ രാജുവിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, യുഡിഎഫ് പിന്തുണ വേണ്ടെന്ന് വാദിച്ച് തെരഞ്ഞെടുക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം […]

പാര്‍ട്ടി സമ്മര്‍ദം; ചെന്നിത്തലയുടെ പഞ്ചായത്തില്‍ സിപിഐഎം പ്രസിഡണ്ട് രാജിവെച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുംതുറയില്‍ യുഡിഎഫ് പിന്തുണയോടെ ലഭിച്ച പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് സിപിഐഎം. പ്രസിഡണ്ട് വിജയമ്മ രാജികത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദമാണ് രാജിക്ക് കാരണമെന്നാണ് വിവരം. പഞ്ചായത്ത് ഭരണം രാജിവെച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ച് നേരത്തെ സിപിഐഎം ജില്ലാ സെക്രട്ടറി പ്രാദേശീക നേതൃത്വത്തിന് കത്തയച്ചെങ്കിലും ഉടന്‍ രാജിയില്ലെന്നായിരുന്നു വിജയമ്മ ഫിലേന്ദ്രന്റെ പ്രതികരണം. പട്ടികജാതി വനിതക്ക് പ്രസിഡണ്ട് സ്ഥാനം സംവരണം ചെയ്തിട്ടുള്ള ചെന്നിത്തലയില്‍ യുഡിഎഫിനും ബിജെപിക്കും ആറ് സീറ്റ് വീതവും […]