സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ രീതികള്‍ അശാസ്ത്രിയമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണത്തില്‍ അപാകതയുണ്ടെന്നും അതിനാല്‍ അത് പിന്‍വലിക്കണമെന്നുമാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. രണ്ട് പ്രളയങ്ങളും, കൊവിഡും പ്രതിസന്ധിയിലാക്കിയ വ്യാപാരികള്‍ക്കായി അതിജീവനത്തിനായി പാക്കേജ് പ്രഖ്യാപിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വ്യാപാരികളെ അടച്ചിടുന്നതിന് പകരം രോഗബാധിതരെയും അവരുമായി സമ്പര്‍ക്കമുള്ളവരെയും കണ്ടെത്തി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യേണ്ടത്. വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും വ്യാപാരികള്‍ വ്യക്തമാക്കി. ടാക്സ് ഇളവും, കട വാടക നികുതി ഒഴിവാക്കുകയും, […]
കൊവിഡ് രണ്ടാം തരംഗത്തിനൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വരുകയാണ്. അതിന്റെ ഭാഗമായി സിനിമ ഷൂട്ടിങ്ങിനും കേരളത്തില്‍ അനുമതി ലഭിച്ചു. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ ഇളവുകളെ കുറിച്ച് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാഇണ് സംവിധായകന് വിനോദ് ഗുരുവായൂര്‍. കടകള്‍ തുറക്കുന്ന കാര്യത്തിലാണ് വിനോദ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. രാത്രി 12 വരെ ഷോപ്പ് തുറന്നാല്‍ തിരക്കില്ലാത്ത, അകലം പാലിക്കാന്‍ എളുപ്പമാവും.രാത്രികള്‍ കൃത്യമായി ഉപയോഗിച്ചാല്‍ ക്യു നിര്‍ത്തി തിരക്ക് കൂട്ടുന്നത് ഒഴിവാക്കാന്‍ പറ്റില്ലേ എന്നും വിനോദ് ചോദിക്കുന്നു. ഇനിയും […]
ലോക്ക്ഡൗൺ പൊതു ഇളവിന്റെ കാര്യത്തില്‍ ഐഎംഎ ഉൾപ്പെടെയുള്ള വിദഗ്ദരുടെ അഭിപ്രായം മാനിച്ചുകൊണ്ട് തീരുമാനമെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. The post ബക്രീദിന് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് ഉമ്മന്‍ ചാണ്ടി; ‘ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസമാണ്, ആരും ദുരുപയോഗം ചെയ്യില്ല’ appeared first on Reporter Live.
ഇംഗ്ലണ്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഇംഗ്ലണ്ടില്‍ വാക്സിനേഷന് ഏതാണ്ട് അറുപത്തെട്ടുശതമാനം പൂര്‍ത്തീകരിച്ചതോടെയാണ് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. ജാഗ്രതയോടെ മുന്നിലേക്കു പോകുകയെന്ന നിര്‍ദേശത്തോടെയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. പൊതുപരിപാടികളില്‍ എത്രപേര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാന്‍ പുതിയ ഇളവുപ്രകാരം കഴിയും. നൈറ്റ് ക്ലബ്ബുകള്‍ ഇനി തുറന്നുപ്രവര്‍ത്തിക്കും. എന്നാല്‍ പബ്ബുകളിലും റസ്റ്റോറന്റുകളിലും ടേബിളുകളില്‍ ഭക്ഷണം അധികം പ്രോത്സാഹിപ്പിക്കുന്നില്ല. മാസ്ക്കുകള്‍ നിര്‍ബന്ധമില്ല. ചില പ്രദേശങ്ങളില്‍ മാത്രമാണ് മാസ്ക്കുകള്‍ ധരിക്കണമെന്ന നിര്‍ബന്ധം നിലവിലുള്ളത്. രാജ്യാന്തര യാത്രകള്‍ക്കുള്ള […]
ഇടുക്കി അടിമാലിയില്‍ ബേക്കറിയുടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. അടിമാലി ഇരുമ്പുപാലം ടൗണിൽ ബേക്കറി ആന്‍ഡ് ടീ ഷോപ്പ് നടത്തിവന്നിരുന്ന വിനോദിനെയാണ് ഇന്ന് പുലർച്ചെ കടയ്ക്കുള്ളിൽ തന്നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ക് ഡൗൺമൂലം കച്ചവടം കുറഞ്ഞതും കടബാധ്യത കൂടിയതുമാണ് ആത്മഹത്യക്ക് കാരണം എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പുലര്‍ച്ചെ പതിവുപോലെ കടതുറക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ വിനോദ് കടതുറന്നുടന് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. പാലുമായി കടയിലെത്തിയ യുവാവാണ് വിനോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. […]
ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്കിയ സര്‍ക്കാരിന്റെ സമീപനം കുരുടൻ ആനയെ കണ്ടപോലെയാണെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. സര്‍ക്കാരിന്റെ നിബന്ധനകള്‍ അവ്യക്തമാണ്. മുസ്ലിം പള്ളികളില്‍ 40 പേരേ പ്രവേശിപ്പിക്കാമെന്ന നിബന്ധന നിലവിലെ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണെന്നും അത്തരത്തില്‍ വിശ്വാസികളുടെ എണ്ണം നിജപ്പെടുത്തല്‍ പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹല്ലില്‍ എണ്ണം നിശ്ചയിച്ച് വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് വിശേഷാവസരങ്ങളില്‍ അത് കൂടുതല്‍ സങ്കീര്‍ണ്ണമാകും. അത് പരിഗണിക്കാതെ എണ്ണം നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അത് പള്ളിക്കമ്മിറ്റിക്കാരും വിശ്വാസികളും തമ്മിലെ […]
വലിയപെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. തിരക്ക് വർദ്ധിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിപ്പിക്കും. ഇളവ് അനുവദിച്ചിരിക്കുന്ന ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെഎണ്ണം നാല്പതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പൊലീസ് […]
തിരുവനന്തപുരം: കൊവിഡ് ലോക്ഡൌണില് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ലോക്ക്ഡൌൺ വലിയ സാമ്പത്തിക സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിംഗിന് അനുമതി നല്‍കിയിട്ടുണ്ട്. വിശേഷദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശനം അനുവദിക്കും. സാധാരണ ദിനങ്ങളില്‍ നേരത്തെ നിർദേശിച്ചിരിക്കുന്ന എണ്ണത്തില്‍ കുടുതല്‍ പേരെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കരുത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ പലതരം പ്രതികരണങ്ങളാണുണ്ടാക്കുന്നത്. മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം […]
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച്ച മദ്യശാലകളും തുറന്നു പ്രവര്‍ത്തിക്കും. ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് മദ്യശാലകള്‍ക്കും ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയത്. പെരുന്നാള്‍ പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന വ്യാപാരികളുടെ ആവശ്യത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് മൂന്നുദിവസം ലോക്ഡൗണില്‍ ഇളവ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവുവരുത്തിയത്. എ, ബി, സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളിലാകും ഇളവുകള്‍. ട്രിപ്പിള്‍ ലോക്ഡൗണുള്ള ഡി വിഭാഗത്തില്‍ […]
അശാസ്ത്രീയ രീതികളില്‍ നിന്നും പിന്മാറാന് കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. The post ‘ബക്രീദിന് സര്‍വ്വത്ര ഇളവ്, ഓണത്തിനും ക്രിസ്തുമസിനും അടച്ചിടലും എന്ന് പറയുന്നതിലെ യുക്തിയെന്താണ്?’; ചോദ്യവുമായി വി മുരളീധരന് appeared first on Reporter Live.