Posts in category: Madhuraraja
‘അത് സന്തോഷമുള്ള കാര്യമായിരുന്നു’; മധുരരാജയില്‍ മമ്മൂട്ടിയുമായുള്ള അനുഭവത്തെ കുറിച്ച് സണ്ണി ലിയോണി

മധുരരാജയില്‍ മമ്മൂട്ടിയുമായുള്ള അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം സണ്ണി ലിയോണി. തന്റെ പുതിയ ചിത്രമായ ‘ഷീറോ’യുടെ പ്രസ്മീറ്റില്‍ വെച്ചാണ് സണ്ണി ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയുമായുള്ള സണ്ണി ലിയോണിന്റെ ഗാനം മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട രണ്ട് താരങ്ങള്‍ ഒരുമിച്ചെത്തിയപ്പോള്‍ വലിയ ആവേശത്തിലായിരുന്നു എല്ലാവരും. അതുകൊണ്ട് തന്നെയാണ് സണ്ണിയോട് മാധ്യമങ്ങള്‍ മമ്മൂട്ടിയെ കുറിച്ചുള്ള ചോദ്യം ചോദിച്ചത്. മലയാളത്തിന്റെ മെഗാ സ്റ്റാറിനൊപ്പമുള്ള സണ്ണിയുടെ അനുഭവം എങ്ങിനെയായിരുന്നു എന്നത് അറിയാന്‍ ഓരോ ആരാധകര്‍ക്കും താത്പര്യമുണ്ടാവും. വളരെ ചുരുങ്ങിയ വാക്കുകളിലാണ് […]

‘ഈ നാടിന്റെ പ്രതീക്ഷയാണ് നെല്‍സേട്ടന്‍’; ‘മധുരരാജ’ നിര്‍മ്മാതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

മമ്മൂട്ടി ചിത്രം മധുരരാജ നിര്‍മ്മിച്ച നെല്‍സണ്‍ ഐപ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരത്തിന്. തൃശ്ശൂര്‍ കുന്നംകുളം നഗരസഭയിലേക്കാണ് നെല്‍സണ്‍ ജനവിധി തേടുന്നത്. അഞ്ചാം വാര്‍ഡായ വൈശ്ശേരിയില്‍ നിന്ന് കൈപ്പത്തി ചിഹ്നത്തിലാണ് നെല്‍സണ്‍ ഐപ്പ് മത്സരിക്കുന്നത്. ‘ഈ നാടിന്റെ പ്രതീക്ഷയാണ് നെല്‍സേട്ടന്‍’ എന്ന ക്യാപ്ഷനോടെ നിര്‍മ്മാതാവ് തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഡ്രൈവറായി തുടങ്ങി കഠിനാധ്വാനത്തിലൂടെ പണം സമ്പാദിച്ച നെല്‍സണ്‍ ഐപ്പ് കാറിന്റെ ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്ന പോസാണ് പോസ്റ്ററിന് തെരഞ്ഞെടുത്തിരിക്കുന്നതും. മധുരരാജയിലെ മമ്മൂട്ടി കഥാപാത്രത്തേപ്പോലെ […]