Posts in category: Maharashtra
റെസിഡന്‍സ് ഏരിയകള്‍ക്കും റോഡുകള്‍ക്കും ജാതിപ്പേരുകള്‍ വേണ്ട; പേരുമാറ്റത്തിന് സുപ്രധാന നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

ശുചീകരണത്തൊഴില്‍ ചെയ്യുന്ന ദളിത് സമുദായത്തില്‍പ്പെട്ട ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് അവരുടെ ജാതിയും തൊഴിലും സൂചിപ്പിക്കുന്ന പേരുകള്‍ നല്‍കുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി താക്കറെ പറഞ്ഞു. The post റെസിഡന്‍സ് ഏരിയകള്‍ക്കും റോഡുകള്‍ക്കും ജാതിപ്പേരുകള്‍ വേണ്ട; പേരുമാറ്റത്തിന് സുപ്രധാന നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ appeared first on Reporter Live.

‘ജയ് മഹാരാഷ്ട്ര്, അനുഗ്രഹിക്കണം’; കോണ്‍ഗ്രസ് വിട്ട് ശിവസേനയിലെത്തിയ ശേഷം ഊര്‍മിള

മുംബൈ: ഗ്രൂപ്പ് പോരാട്ടത്തില്‍ മടുത്ത് കോണ്‍ഗ്രസ് വിട്ട ബോളിവുഡ് താരം ഊര്‍മിള മതോണ്ഡകര്‍ ശിവസേനയില്‍ ചേര്‍ന്നു. ശിവസേനയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള ശിവസേനയില്‍ അംഗത്വം എടുത്തത്. 46കാരിയായ ഊര്‍മിളയെ ശിവസേന നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനമെടുക്കും. കലാകാരി എന്ന നിലയിലാണ് ഊര്‍മിളയുടെ നോമിനേഷന്‍. ഗവര്‍ണര്‍ നോമിനേഷന്‍ അംഗീകരിച്ചാല്‍ അവര്‍ എംഎല്‍സി ആകും. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് […]

‘തിരിച്ചടിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്’; കേന്ദ്ര ഏജന്‍സികളുടെ അന്വേഷത്തില്‍ ബിജെപിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കവെ പ്രധാന എതിരാളിയും പഴയ സഖ്യകക്ഷിയുമായ ബിജെപിക്ക് കടുത്ത ഭാഷയില്‍ താക്കീതുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വെല്ലുവിളികളില്‍നിന്നും കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണെന്നും തിരിച്ചടിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും താക്കറെ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയില്‍ കേന്ദ്രഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് തുറന്നടിച്ച താക്കറെ, ഏജന്‍സികളെ അന്വേഷണത്തെ താന്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ‘ഞാന്‍ നിശബ്ദനും ശാന്തനുമാണിപ്പോള്‍. അതിനര്‍ത്ഥം എനിക്ക് ശേഷിയില്ലന്നല്ല. നിങ്ങളിപ്പോള്‍ എന്റെ കുടുംബത്തെയും ഉപദ്രവിച്ചു തുടങ്ങി. എന്റെ കുട്ടികളെ ഉന്നംവെച്ചു. കുടുംബത്തെയും […]

കോണ്‍ഗ്രസ് പൃഥ്വിരാജ് ചവാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ‘ബിജെപിക്ക് അധികാരം എങ്ങനെ ഉപയോഗിക്കണമെന്നതില്‍ കൃത്യമായ പദ്ധതി’

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ വരുമാനത്തെ കുറിച്ച് അന്വേഷിച്ചാണ് നോട്ടീസ്. 21 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. നോട്ടീസില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ പൃഥ്വിരാജ് ചവാന്‍ വിമര്‍ശിച്ചു. ബിജെപിക്ക് അധികാരം എങ്ങനെ ഉപയോഗിക്കണമെന്നതില്‍ കൃത്യമായ പദ്ധതിയുണ്ട്. ഒരേ പോലെയാണ് എല്ലാം നടക്കുന്നത്. സമാനമായ നോട്ടീസ് ശരദ് പവാറിന് കുറച്ചു ദിവസങ്ങള്‍ക്ക് […]

‘പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടിക്ക് വേണ്ട’; മുതിര്‍ന്ന ബിജെപി നേതാവ് ജയ്സിംഗാരോ ബിജെപി വിട്ടു

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന ജയ്സിംഗാരോ ഗെയ്ക്വാഡ് പാട്ടീല്‍ പാര്‍ട്ടി വിട്ടു. അദ്ദേഹം തന്റെ രാജി കത്ത് മഹാരാഷ്ട്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീലിന് കൈമാറി. തനിക്ക് പാര്‍ട്ടി അവസരങ്ങള്‍ നല്‍കുന്നില്ലായെന്ന് ആരോപിച്ചാണ് രാജി. ‘ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. എന്നാല്‍ പാര്‍ട്ടി തനിക്ക് അവസരങ്ങള്‍ നല്‍കുന്നില്ല. അതിനാലാണ് തന്റെ നീക്കം.’ ജയ്സിംഗാരോ പിടി ഐയോട് പ്രതികരിച്ചു. പാര്‍ട്ടി സംസ്ഥാന യൂണിറ്റില്‍ നിവന്ന് രാജി വെക്കുന്നതിനോടൊപ്പം പാര്‍ട്ടി അംഗത്വവും ഒഴിവാക്കുകയാണെന്ന് ചന്ദ്രകാന്ത് […]

ഉറങ്ങാതെ വെബ്ബ്‌സീരീസ് കണ്ട് ഹീറോയായി; കൗമാരക്കാരന്‍ കാത്തത് 75 പേരുടെ ജീവന്‍

വെബ്‌സീരീസ് കണ്ടുകൊണ്ടിരുന്ന കുനാല്‍ പുലര്‍ച്ചെ നാലുമണിയോടെ അടുക്കളഭാഗം കുലുങ്ങുന്നതായി തോന്നിയപ്പോള്‍ വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചുണര്‍ത്തി. The post ഉറങ്ങാതെ വെബ്ബ്‌സീരീസ് കണ്ട് ഹീറോയായി; കൗമാരക്കാരന്‍ കാത്തത് 75 പേരുടെ ജീവന്‍ appeared first on Reporter Live.

കങ്കണയുമായുള്ള വാക്‌പോരിന് പിന്നാലെ ഊര്‍മ്മിള ശിവസേനയില്‍; നിയമസഭയിലെത്തിച്ച് പാര്‍ട്ടി; ശിവസേനയ്ക്ക് ഊര്‍മ്മിള പ്രിയപ്പെട്ടതായത് ഇങ്ങനെ

ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കറിനെ പാര്‍ട്ടിയിലെത്തിച്ച് ശിവസേന. മഹാരാഷ്ട്ര നിയമസഭയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന എംഎല്‍സിയായിട്ടാണ് ഊര്‍മ്മിളയുടെ രംഗപ്രവേശം. ശിവസേനയെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ഊര്‍മ്മിള ശക്തമായ നിലപാടെടുത്തിരുന്നു. ശിവസേനയുടെ പ്രതിനിധിയായി ഊര്‍മ്മിള എത്തുമെന്ന കാര്യം പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊര്‍മ്മിളയുമായി സംസാരിച്ചെന്നും റാവത്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഊര്‍മ്മിള കോണ്‍ഗ്രസില്‍നിന്നും രാജി വെച്ചത്. ഇതിന് ശേഷമാണ് ശിവസേന നടിയെ സമീപിച്ചത്. സേനയുടെ […]

ബിജെപിക്ക് അടിക്കടി തിരിച്ചടി; ഏക്‌നാഥ് ഖഡ്‌സെക്ക് പിന്നാലെ പങ്കജ മുണ്ടെയും പാര്‍ട്ടി വിട്ടേക്കും

മുംബൈ: ബിജെപി ദേശീയ സെക്രട്ടറിയും മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന പങ്കജ മുണ്ടെ ബിജെപി വിടുന്നതായുള്ള അഭ്യൂഹം ശക്തം. പങ്കജ മുണ്ടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി വേദി പങ്കിട്ടതിന് പിന്നാലെയാണ് പ്രചാരണം. ചൊവ്വാഴ്ച്ച പൂനെയില്‍ കരിമ്പ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ശരദ് പവാറിനൊപ്പം പങ്കജ മുണ്ടെയും എത്തിയിരുന്നു. ഇതിന് പുറമേ കഴിഞ്ഞ ദിവസം ശരദ് പവാറിനെ പ്രശംസിച്ചുകൊണ്ടുള്ള പങ്കജ മുണ്ടെയുടെ ട്വീറ്റും ബിജെപി വിടുകയാണെന്ന പ്രചാരണത്തിന് ആക്കം കൂട്ടി. ‘ഹാറ്റ്‌സ് ഓഫ് ശരദ് പവാര്‍. […]

ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക്; ആദ്യം ഒരുമിക്കുന്നത് മുംബൈയില്‍ തന്നെ

മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷികളായ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവര്‍ തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക്. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഏറ്റവും സമ്പന്നമായ ബൃഹണ്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് 2022ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് മൂന്നുപാര്‍ട്ടികളും ചേര്‍ന്ന് മുന്നണിയായി മത്സരിക്കുക. 33,400 കോടി രൂപയുടെ വാര്‍ഷിക ബഡ്ജറ്റുള്ള കോര്‍പ്പറേഷനാണിത്. ശിവസേന നയിക്കുന്ന എംവിഎ മഹാരാഷ്ട്ര തലസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും. എംവിഎ സ്ഥിരമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് മഹാരാഷ്ട്രയില്‍ മൂന്നുപാര്‍ട്ടികളും […]

ഖഡ്‌സെ തിരിച്ചെത്തി; ബിജെപിയില്‍ നിന്ന് എംഎല്‍എമാരെ എത്തിക്കാന്‍ എന്‍സിപി കോണ്‍ഗ്രസ് ശ്രമം

മഹാരാഷ്ട്രയിലെ ബിജെപിയില്‍ നിന്ന് ഏക്‌നാഥ് ഖാട്‌സെ എന്‍സിപിയിലേക്ക് തിരിച്ച് വന്നതിന് പിന്നാലെ എന്‍സിപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ എംഎല്‍എമാരെ തിരിച്ച് വിളിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുകയാണ് ഇരു പാര്‍ട്ടികളും The post ഖഡ്‌സെ തിരിച്ചെത്തി; ബിജെപിയില്‍ നിന്ന് എംഎല്‍എമാരെ എത്തിക്കാന്‍ എന്‍സിപി കോണ്‍ഗ്രസ് ശ്രമം appeared first on Reporter Live.