Posts in category: Malappuram
സംസ്ഥാന നേതാക്കളെത്തി; അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല കരുവാരക്കുണ്ടില്‍ ഇനി ബീഫിന് വില 250 രൂപ

മലപ്പുറം: ബീഫിന്റെ വിലയെ ചൊല്ലിയുള്ള വാശിയേറിയ മത്സരം നടന്ന കരുവാരക്കുണ്ടില്‍ പ്രശ്‌ന പരിഹാരം. ബീഫ് വ്യാപാരികള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ വില 180 രൂപ വരെയായിരുന്നു. ഇനി ആ വിലക്കല്ല കരുവാരക്കുണ്ടില്‍ ബീഫ് ലഭിക്കുക. പുന്നക്കാട് ചുങ്കത്തെ രണ്ട് അറവുശാലക്കാര്‍ തമ്മിലാണ് വാശിയേറിയ മത്സരം നടന്നത്. കിലോക്ക് 260 രൂപ എന്നുള്ളതില്‍ നിന്ന് 180 രൂപയായി കുറഞ്ഞിരുന്നു. പിന്നീട് 220 രൂപക്കാണ് എല്ലാവരും വില്‍പ്പന നടത്തിയത്. ഇത് കനത്ത നഷ്ടം വരുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന നേതാക്കള്‍ ഇടപെടുകയായിരുന്നു. […]

പട്ടുവത്ത് സ്ഥാനാര്‍ത്ഥിയില്ലാതെ മുസ്ലിംലീഗ്; ഉരുക്കുകോട്ടയിലെ തിരിച്ചടിക്ക് കാരണം ഇങ്ങനെ

മലപ്പുറം: സ്വന്തം ഉരുക്കുകോട്ടയായ ഇരിക്കൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പട്ടുവത്ത് മുസ്ലിം ലീഗിന് ഇക്കുറി സ്ഥാനാര്‍ത്ഥിയില്ല. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ടി വരികയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെയാണ് ലീഗിന് അക്കിടി പിണഞ്ഞത്. പട്ടുവം സീറ്റിലേക്ക് കെ മുംതാസിനെയായിരുന്നു ലീഗ് ഔദ്യോഗികമായി തീരുമാനിച്ചത്. പത്രിക സമര്‍പ്പിച്ചതും മുംതാസിന്റെ പേരില്‍ത്തന്നെ. എന്നാല്‍ വനിത ലീഗ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ടിപി ഫാത്തിമ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. പാര്‍ട്ടി തീരുമാനവും അച്ചടക്ക […]

ഈ സ്ഥാനാര്‍ത്ഥിയെ വേണ്ട; നേതാവിന്റെ കാറിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചിട്ടും ഫലമില്ല, ഡിസിസി ഓഫീസില്‍ ഇരച്ചെത്തി പ്രവര്‍ത്തകര്‍

മലപ്പുറം: കോണ്‍ഗ്രസ് കമ്മറ്റി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് ഓഫിസില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. കൊണ്ടോട്ടി നഗരസഭയിലെ 16ാം വാര്‍ഡായ കാരിമുക്കില്‍ കോണ്‍ഗ്രസ് കമ്മറ്റി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യം. കോണ്‍ഗ്രസ് കൊണ്ടോട്ടി മുന്‍സിപാലിറ്റി കാരിമുക്ക് വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജില്ലാ ഓഫീസില്‍ പ്രതിഷേധിക്കുന്നത്. കോണ്‍ഗ്രസ് പ്രഖ്യപിച്ച സതീശനെ മാറ്രി വാര്‍ഡ് കമ്മറ്റി നിശ്ചയിച്ച പികെ രാജനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. നാല്‍പ്പത് വാര്‍ഡുകളുള്ള കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന് അനുവദിച്ചുകിട്ടിയ പതിനഞ്ചെണ്ണത്തിലെ ഏക എസി ജനറല്‍ […]

വോട്ട് മലപ്പുറത്തിന്, താമസം തൃശൂരിൽ; കടവല്ലൂർ വടക്കുമുറിയിൽ നിന്നും ദുരിതം പേറി പത്ത് കുടുംബങ്ങൾ

മലപ്പുറത്തേയും തൃശൂർ ജില്ലയേയും വേർത്തിരിക്കുന്ന കടവല്ലൂർ പാടത്തിന് മറുകരയിൽ താമസിക്കുന്ന വടക്കുമുറിയിലെ പത്തോളം കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി ഈ ദുരവസ്ഥ അനുഭവിക്കുന്നത്. The post വോട്ട് മലപ്പുറത്തിന്, താമസം തൃശൂരിൽ; കടവല്ലൂർ വടക്കുമുറിയിൽ നിന്നും ദുരിതം പേറി പത്ത് കുടുംബങ്ങൾ appeared first on Reporter Live.

വാഗണ്‍ ദുരന്തം; ശ്വാസം നിലച്ച ചരിത്രത്തിലെ തന്നെ ഇരുണ്ട ഓര്‍മകള്‍ക്ക് 99 വയസ്

വാഗണ്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് തൊണ്ണൂറ്റി ഒമ്പത് വയസ്സ്. 1921 നവംമ്പര്‍ 19നാണ് മലബാറിലെ സ്വന്തന്ത്ര്യ സമര പോരാളികളെ ബ്രിട്ടീഷുകാര്‍ ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. വിദേശാധിപത്യത്തിനെതിരെ പോരാടിയ 64 പേരാണ് വാഗണ്‍ ദുരന്തത്തില്‍ രക്തസാക്ഷിത്വം വരിച്ചത്. 1921ല്‍ മലബാര്‍ കലാപകാലത്തില്‍ പുലാമന്തോള്‍ പാലം പൊളിച്ചെന്ന കുറ്റം ചുമത്തി നവംമ്പര്‍ 19ന് ബ്രിട്ടീഷുകാര്‍ മലബാറിലെ സ്വാതന്ത്ര്യ സമര പോരാളികളെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ ജയിലിലടയ്ക്കാന് ഇവരെ കൊണ്ടുപോയത് പുറത്ത് നിന്നും പൂട്ടിയ ചരക്കു തീവണ്ടിയില്‍ കുത്തിനിറച്ചായിരുന്നു. വണ്ടി […]

പിവി അന്‍വറിന്റെ സഹോദരീ പുത്രന്‍ എടവണ്ണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പേയ്‌മെന്റ് സീറ്റെന്ന് ആരോപണം

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീ പുത്രനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. പേയ്‌മെയ്ന്റ് സീറ്റാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നത്. എടവണ്ണ പഞ്ചായത്തിലെ മുണ്ടോങ്ങര വാര്‍ഡിലാണ് പിവി അന്‍വറിന്റെ സഹോദരി പുത്രനായ മാലങ്ങാടന്‍ സിയാദ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 190 വോട്ടിന് ജയിച്ച വാര്‍ഡാണിത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഒതായി മാനാഫ് കൊലക്കേസ് പ്രതിയായിരുന്നു സിയാദ്. കേസില്‍ പ്രതികളായിരുന്ന സിയാദിനെയും പിവി അന്‍വറിനെയും കോടതി വെറുതെ വിട്ടിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. […]

സിപിഐഎം ജില്ലാ കമ്മറ്റിയംഗം സ്ഥാനാര്‍ത്ഥിയായി പ്രചരണം ആരംഭിച്ചു; ദിവസങ്ങള്‍ക്ക് ശേഷം പിന്മാറി

മലപ്പുറം: മഞ്ചേരി നഗരസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി സിപിഐഎം ജില്ലാ കമ്മറ്റി അംഗവും മുന്‍ നഗരസഭാധ്യക്ഷനുമായ അസൈന്‍ കാരാട്ട്. നഗരസഭയിലെ 25ാം വാര്‍ഡായ കിഴക്കേക്കുന്നിലാണ് അസൈന്‍ കാരാട്ട് സ്ഥാനാര്‍ത്ഥിയാവുകയും പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് ഇപ്പോള്‍. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാലാണ് അസൈന്‍ കാരാട്ട് പിന്മാറുമെന്നതാണ് സിപിഐഎം വിശദീകരണം. കൊവിഡ് സമയത്ത് പൊതുസ്ഥലത്തെ സമ്പര്‍ക്കം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും അവര്‍ പറയുന്നു. കിഴക്കേകുന്നില്‍ അസൈന്‍ കാരാട്ടിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രാദേശിക നേതാക്കളില്‍ […]

മലപ്പുറത്ത് മുസ്ലീം ലീഗില്‍ കൂട്ട രാജി; എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കും

മലപ്പുറം: മലപ്പുറം മുസ്ലീം ലീഗില്‍ കൂട്ട രാജി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടിയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. മേലാറ്റൂര്‍, കണ്ണമംഗലം, തിരൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള നിരവധി ലീഗ് പ്രവര്‍ത്തകര്‍ ഇതിനകം രാജി കൈമാറി. മുസ്ലീം ലീഗ് എസ്ടിയു സംസ്ഥാന സെക്രട്ടറിയും കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെകെ ഹംസ കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചു. ശേഷം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് തീരുമാനം. എല്‍ഡിഎഫ് പിന്തുണയോടെയാണ് ഹംസ ജനവിധി […]

വെല്‍ഫെയര്‍ കൂട്ടുകെട്ട്; മേലാറ്റൂരില്‍ മുസ്‌ലിം ലീഗില്‍ കൂട്ടരാജി

മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് മേലാറ്റൂര്‍ പഞ്ചായത്ത് മുസ്ലിംലീഗില്‍ കൂട്ടരാജി. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രവര്‍ത്തകസമിതി അംഗം കെ പി ഉമ്മര്‍ ഉള്‍പ്പടെ ഇരുപതോളം പേര്‍ രാജിവെച്ചു. മേലാറ്റൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് വാര്‍ഡ് ഭാരവാഹികള്‍ ഉള്‍പ്പടെ രാജി വെച്ചത്. വാര്‍ഡ് സെക്രട്ടറി കരുവള്ളി ഇബ്രാഹിം, ട്രഷറര്‍ കളത്തുംപടിയന്‍ ഇബ്രാഹിം, കെ പി അബ്ദുള്‍ലത്തീഫ്, കെ അസൈനാര്‍, കെ റസാഖ്, കെ റഫീഖ്, കെ ഫസലുറഹ്മാന്‍, കെ ഷമീര്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് […]

ഭാര്യയെയും ഭര്‍ത്താവിനെയും സ്ഥാനാര്‍ത്ഥികളാക്കി സിപിഐഎം; മത്സരിക്കുന്നത് സ്വതന്ത്ര ചിഹ്നത്തില്‍

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയെയും ഭര്‍ത്താവിനെയും സ്ഥാനാര്‍ത്ഥികളാക്കി എല്‍ഡിഎഫ്. കോട്ടക്കല്‍ നഗരസഭയിലാണ് ദമ്പതികള്‍ രണ്ട് വാര്‍ഡുകളിലായി ജനവിധി തേടുന്നത്. നഗരസഭയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് തത്രംപള്ളി കുടുംബത്തില്‍ നിന്ന് ടിപി സുബൈറും ഭാര്യ സെറീന സുബൈറും മത്സരിക്കുന്നത്. നിലവില്‍ ഭര്‍ത്താവ് കൗണ്‍സിലറായ വാര്‍ഡിലാണ് ഭാര്യ മത്സരിക്കുന്നത്. മുസ്‌ലിം ലീഗിന്റെ കോട്ടയായ 11ാം വാര്‍ഡില്‍ നിന്നാണ് സിപിഐഎം നേതാവായ സുബൈര്‍ അട്ടിമറി വിജയം നേടിയത്. ഇക്കുറി ഈ വാര്‍ഡ് വനിതാ സംവരണമായതോടെ സ്ഥാനാര്‍ത്ഥിയായി സുബൈറിന്റെ ഭാര്യ സെറീനയെ നിശ്ചിക്കുകയായിരുന്നു. […]