ബ്രിട്ടനിൽനിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. കോവിഡ് പൊസിറ്റീവാണെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് താരം. തനിയ്ക്ക് കോവിഡ് ഇല്ലെന്നും ലണ്ടനിൽ നിന്ന് താൻ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് താരം പറയുന്നു. ‘എനിക്ക് കോവിഡ് പോസിറ്റീവാണെന്നും ബാംഗ്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില വാർത്തകൾ പരക്കുന്നുണ്ട്. എന്നാൽ ലണ്ടനിൽ നിന്ന് പോന്നപ്പോൾ തന്നെ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. യുകെയിൽ നിന്നുള്ള യാത്രക്കാർക്കുള്ള […]
സിനിമാ ചിത്രീകരണത്തിനു ശേഷം ബ്രിട്ടനിൽനിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ താരത്തിന് അവിടെ നടത്തിയ ആർടി പിസിആർ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കേരളത്തിലേക്കുളള കണക്ടിങ് ഫ്ലൈറ്റിൽ കയറുന്നതിനു വേണ്ടിയായിരുന്നു താരം ബെംഗളൂരുവിൽ ഇറങ്ങിയത്. ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയർ സെന്ററിൽ ഐസൊലേഷനിലാണ് നടി. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന പരിശോധനയുടെ ഫലം വന്നാലേ കോവിഡിന്റെ പുതിയ വകഭേദമാണോ ഇതെന്ന് അറിയാൻ സാധിക്കുകയുള്ളു ലെനയ്ക്കൊപ്പം മലയാളി […]
സിനിമയിൽ അവസരം വാഗ്ദ്ധാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ കമലിനെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സുനിൽ മാത്യുവാണ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്. പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി ആരോപിച്ച് യുവനടി കമലിനെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ ‘അത് നമ്മുടെ സിനിമയിൽ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാൻ സെറ്റിൽ ചെയ്തെന്നും’ കമൽ പരാമർശിച്ചതിനെതിരെയാണ് പരാതി. ശിക്ഷ ലഭിക്കേണ്ട […]
ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് നിര്‍ണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ സൈറ്റുകള്‍ ഹൈക്കോടതി നിരോധിച്ചു. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവനദാതാക്കളായ വൊഡഫോണ്‍, എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. സിനിമയുടെ പ്രധാന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിതരണകാർക്കായി നടത്തിയ ഷോയിൽ നിന്ന് രംഗങ്ങൾ ചോർന്നതായാണ് സംശയം. സംഭവത്തിൽ അടിയന്തിര ഇടപെടൽ തേടി സമീപിച്ച നിർമ്മാണ കമ്പനിയ്ക്ക് അനുകൂലമായാണ് ഹൈക്കോടതി […]
വിനോദ നികുതി കുറച്ച് സംസ്ഥാനത്തെ തിയ്യേറ്ററുകളെ സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സിനിമാ ലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് ഉള്‍പ്പെടെയുളള താരങ്ങളെല്ലാം നന്ദി കുറിപ്പുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഈ സങ്കടകാലത്ത് കേരളത്തിലെ തിയറ്റർ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ ചിത്രമാണ് വിജയ്യുടെ മാസ്റ്ററെന്ന് തിയറ്റര്‍ ഉടമയും ഫിയോക് ചെയര്‍മാനുമായ നടന് ദിലീപ് പറഞ്ഞത് . മാസ്റ്റർ സിനിമയ്ക്ക് യാതൊരു നിബന്ധനകളുമില്ലെന്നും കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കുമെന്നും ദിലീപ് പറഞ്ഞു. അൻപത് ശതമാനം മാത്രമാണ് ആളുകളെ […]
സംസ്ഥാനത്തെ തിയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച ചെയ്യാൻ സിനിമാ സംഘടന പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ചലച്ചിത്ര മേഖലക്കായി ആവശ്യപ്പെട്ട ഇളവുകളെപ്പറ്റിയാണ് ചര്‍ച്ച. തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഫിലിം ചേമ്പർ സംഘടന പ്രതിനിധികള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. വിനോദ നികുതിയും വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജും ഒഴിവാക്കാതെ തിയേറ്ററുകളില്‍ പ്രദര്‍ശനം പുനരാരംഭിക്കാന്‍ ആവില്ലെന്ന നിലപാടില്‍ സംഘടനകള്‍ ഉറച്ചു നിൽക്കുകയാണ് നേരത്തെ കോവിഡ് പശ്ചാത്തലം മുന്‍നിര്‍ത്തി നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള അനുമതി സംസ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ […]
കൊവിഡ് ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച ഒരു മേഖലയാണ് സിനിമാ മേഖല. കോവിഡിന്റേയും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിടുകയും സിനിമ ചിത്രീകരണം നിർത്തലാക്കുകയും ചെയ്തു. വൻ സാമ്പത്തിക പ്രതിസന്ധിയായിരുന്നു സിനിമാ മേഖലയ്ക്ക് താങ്ങേണ്ടി വന്നത്. ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയതോടെ സിനിമ ചിത്രീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ തിയേറ്ററുകൾ ഇനിയും സജീവമായിട്ടില്ല. കർശന നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. തിയേറ്റർ ഉടമകളും […]
നടിയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണയെ കാണുന്നതിന് വേണ്ടിയാണ് താൻ നടന്റെ മരുതൻകുഴിയിലുള്ള വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പറയുന്നത്. ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും പിന്നീട് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫസല്‍-ഉൽ -അക്ബര്‍ ആണെന്ന് പോലീസ് പറയുന്നു 27 കാരനായ ഫസല്‍ ഞായറാഴ്ചയാണ് കൃഷ്ണകുമാറിന്റെ ഇരുനില വീടിന്റെ ഗേറ്റ് ചാടിക്കടക്കുകയും മകളും ചലച്ചിത്ര താരവുമായ അഹാനയെ കാണണമെന്ന് വാശിപിടിക്കുകയും ചെയ്തത്.മാന്യമായ വസ്ത്രധാരണത്തോടെയാണ് കൃഷ്ണകുമാറിന്റെ വീട്ടില്‍ ഫസൽ […]
നടന് കൃഷ്ണകുമാറിന്റെ വീട്ടിലേയ്ക്ക് അതിക്രമിച്ചു കടന്ന യുവാവിനെ കഴിഞ്ഞ ദിവസമായിരുന്നു കയ്യോടെ പോലീസ് പിടികൂടിയത് ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും പിന്നീട് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫൈസലുള്ള അകബര് ആണ് പ്രതി യുവാവ് വീട്ടിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ദിയ സംഭവം വിവരിക്കുന്നത് സൈക്കോ പോലെ ഒരാളാണ് വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതെന്നും എല്ലാവരും പേടിച്ചുപോയി. യുവാവ് മതിലു ചാടിക്കടന്ന സമയത്ത് […]
അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കായംകുളം പൊലീസ് സ്റ്റേഷനിൽ. ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് കായംകുളം പോലീസ് തിരുവനന്തപുരത്തേക്കു പുറപ്പെടും. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയെ തുടര്‍ന്ന് അസ്വഭാവിക മരണത്തിവ് കേസെടുത്തു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു തിരുവനന്തപുരത്തെ ആശുപത്രിയിൽ അനിൽ പനച്ചൂരാന്റെ അന്ത്യം. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടർന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ അദ്ദേഹത്തിന്റെ നില പിന്നീട് ഗുരുതരമായതോടെ തിരുവനന്തപുരത്തെ […]