Posts in category: Malayalam Breaking News
ഇവിടുത്തെ ടീമിനെ മിസ് ചെയ്യും; ഇത്ര മെനക്കെട്ട് ഞാനെന്തിന് അന്യഭാഷകളില്‍ അഭിനയിക്കണം

മലയാളികളുടെ പ്രിയ നടനാണ് ഫഹദ് ഫാസിൽ. കൈയ്യെത്തും ദൂരത്തിലൂടെയായിരുന്നു ഫഹദിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. ഏഴുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ഫഹദ് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. അൻവർ റഷീദിന്റെ ട്രാൻസ് ആണ് ഫഹദിന്റെ റിലീസിനെത്തിയിരിക്കുന്ന സിനിമ. ഇപ്പോൾ ഇതാ മലയാളവും തമിഴും വിട്ട് മറ്റ് ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ഫഹദ് ”എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഞാന്‍ ഈ ചെയ്യുന്ന തരം സിനിമകള്‍ എനിക്ക് വേറെ എവിടെയും ചെയ്യാന്‍ പറ്റില്ല. ഇവിടുത്തെ സിനിമാപ്രേക്ഷകരില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. തൃപ്തനാണ്. അതുകൊണ്ടു […]

അൻപതാം ദിനത്തിൽ സർപ്രൈസ്‌ ഒരുക്കി ബിഗ് ബോസ്; വൈയിൽഡ് കാർഡ് എൻട്രി വഴി അമൃത സുരേഷും അഭിരാമി സുരേഷും; സഹോദരിമാർ എത്തിയതിന് പിന്നിൽ!

ബിഗ് ബോസ് സീസണ്‍ 2 അമ്പത് ദിവസങ്ങള്‍ പിന്നിടുകയാണ്. 16 മത്സരാര്ഥികളുമായി തുടങ്ങിയ ബിഗ് ബോസിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി നാല് പേരാണ് ബിഗ് ബോസ്സിൽ എത്തിയത് ആദ്യം ദയ അശ്വതിയും ജസ്ല മാടശ്ശേരിയും, പിന്നീട് ആര്‍ജെ സൂരജും പവന്‍ ജിനോ തോമസുമാണ് ഇപ്പോഴിതാ പുതിയൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രികൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയിരിക്കുകയാണ് മലയാളിയുടെ പ്രിയങ്കരിയായ ഗായിക അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ […]

വിജയ് ആകുന്നതിനേക്കാൾ സുരക്ഷിതം മോഹൻലാൽ ആകുന്നതാണ്; കെ.ആർ മീര

നികുതി വെട്ടിപ്പ് നടത്തിയതിനെ തുടർന്ന് നടൻ വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്തതുമൊക്കെ വലിയ വിവാദങ്ങളായിരുന്നു. വിജയുടെ പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിംഗ് കടലൂര്‍ ജില്ലയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഷൂട്ടിംഗ് സെറ്റിലെത്തി ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്തത്. ബിജെപിക്കും എഐഎഡിഎംകെ സര്‍ക്കാരിനുമെതിരെ പലതവണ രംഗത്തുവന്നിരുന്നു വിജയ്, ബിഗിലിന്റെ ഓഡിയോ ലോഞ്ചിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിമർശനം നടത്തിയത് കൊണ്ടാണ് വിജയ് ക്ക് ഇതെല്ലാം നേരിടേണ്ടി വന്നത്. അതെ സമയം തന്നെ ഈ ഒരു […]

ഉസ്താദ് ഹോട്ടലിന് ശേഷം സിനിമ ചെയ്യാതിരുന്നതിന്റെ കാരണം ഒന്ന് മാത്രം; തുറന്ന് പറഞ്ഞ് അന്‍വര്‍ റഷീദ്

2012 ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉസ്താദ്‌ ഹോട്ടല്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ട്രാൻസിലൂടെയാണ് വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചുവന്നത്. മലയാളത്തിലെ കഴിവുറ്റ യുവ സംവിധായകരിലൊരാളായ അൻവർ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ചിത്രം മലയാളി സിനിമാപ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല. മികച്ച അവതരണ രീതിയും വ്യത്യസ്തമായ കഥയും മികച്ച അഭിനയം കാഴ്ച്ചവെച്ച കഥാപാത്രങ്ങളുമൊക്കെയെയും ട്രാൻസ് ഒരു ദൃശ്യ വിരുന്നുതന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത് ഉസ്താദ്‌ ഹോട്ടല്‍’ എന്ന സിനിമയ്ക്ക് ശേഷം വലിയ ഒരിടവേളയെടുത്താണ് അന്‍വര്‍ […]

ഉദയനും സിബിയും ഒന്നിച്ചാൽ സി.ഐ.ഡി. മൂസയുടെ രണ്ടാംഭാഗം ഉടൻ; ജോണി ആന്റണി

സഹസംവിധായകനായി സിനിമയിൽ തുടക്കം സംവിധായകനാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചിരാജാവ്, തുറുപ്പുഗുലാൻ തുടങ്ങിയ ചിത്രങ്ങൾ മാത്രം മതി സംവിധായകനെ പ്രേക്ഷകർക്ക് മറക്കാതിരിക്കാൻ. സി.ഐ.ഡി മൂസ ഇറങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോയെന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഇപ്പോൾ ഇതാ പ്രേക്ഷകരുടെ ആ ചോദ്യത്തിന് ഉത്തരവുമായി സംവിധായകൻ സി.ഐ.ഡി. മൂസയുടെ രണ്ടാംഭാഗം ഉണ്ടാകും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. അങ്ങനെ സംഭവിക്കണമെങ്കിൽ ഉദയനും സിബിയും ഒന്നിക്കണം. അവരാണല്ലോ തിരക്കഥാകൃത്തുക്കൾ. അവർ ഒന്നിച്ചുവന്നാലേ സി.ഐ.ഡി. മൂസ രസകരമാവുകയുള്ളൂ. ദിലീപിനും […]

ഈ നിമിഷത്തില്‍ ഒരു നടന്‍ പരിപൂര്‍ണ്ണമായി കഥാപാത്രമായി മാറുന്നത് ഞാന്‍ കണ്ടു. ഫഹദിന്റെ പ്രകടനത്തെ പ്രശംസിച്ച് ഗീതു മോഹന്‍ദാസ്

പ്രേക്ഷക ഹൃദയങ്ങളിലേക്ക്ഇടിച്ചുകയറി തിയറ്ററുകൾ തകർത്തോടുന്ന സിനിമയാണ് ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ ട്രാൻസ്. ഫെബ്രുവരി 14 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്ന് പറഞ്ഞെങ്കിലും 20 നാണു ട്രാൻസ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത് അന്‍വര്‍ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ഇപ്പോഴിതാ ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. ‘ഈ […]

മരക്കാരെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകൾക്കെതിരെ സംവിധായകൻ പ്രിയദർശൻ

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത് മാര്‍ച്ച് 26 നു ആണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ ചിത്രത്തിന്റെ റീലീസ് മാറ്റി എന്ന രീതിയില്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. വ്യാജ വാർത്തയോട് പ്രതികരിച്ച് പ്രിയദര്‍ശന്‍. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. നേരത്തെ അറിയിച്ചിരിക്കുന്നപോലെ മാര്‍ച്ച് 26 ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ചിത്രത്തെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന കുത്സിത നീക്കങ്ങളാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നലുള്ളതെന്നാണ് […]

വിവാഹത്തോടനുബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും സത്യമല്ല; തുറന്ന് പറഞ്ഞ് ചെമ്പൻ വിനോദ്

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദിനിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് നടനായും വില്ലനായും സ്വഭാവ നടനായും തിളങ്ങിയ താരം വീണ്ടും വിവാഹിതനാകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം. കോട്ടയം കറുകച്ചാല്‍ ശാന്തിപുരം ചക്കുങ്കല്‍ വീട്ടില്‍ മറിയം തോമസ് ആണ് വധു. മനശാസ്ത്രജ്ഞയാണ് മറിയം. ചെമ്പന്‍ വിനോദിന്‍റെ രണ്ടാം വിവാഹവും മറിയത്തിന്‍റെ ആദ്യ വിവാഹവുമാണ് ഇത്. ഇവരുടെ വിവാഹ തീരുമാനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് അങ്കമാലി […]

തെറി വിളിക്കാൻ ഉള്ളവർ എന്നെ മാത്രംവിളിക്കുക; ഭാര്യയേയും പിള്ളേരെയും വിളിക്കുന്നത് നിർത്തുക!

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്‌ബോസ് ഷോ 2 മാസങ്ങൾ പിന്നിടുകയാണ്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയായ രജിത് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സാബു കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. ഇതേ തുടര്‍ന്ന് താരത്തിന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ തനിക്ക് ഇതൊന്നും ഒരു പ്രശ്നം അല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ് സാബുമോന്‍. ബിഗ് ബോസ് രണ്ടാം ഭാഗത്തിന്റെ ഓരോ ദിവസം വിശകലനങ്ങള്‍ തുടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റില്‍ തെറി […]

മഹാനായ ഒരു കലാകാരനുനേരെ മലയാളികളായ ഇസ്ലാമിക സംഘ പരിവാരത്തിന്റെ പോർവിളിയാണിത്; രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി

മോഹൻലാൽ പങ്കെടുക്കുന്ന പരിപാടി വിലക്കണമെന്ന ജിദ്ദ പ്രവാസി കൂട്ടായ്മയുടെ പ്രചരണത്തിനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷവിമർശനവുമായി ഹരീഷ് എത്തിയത്. മഹാനായ ഒരു കലാകാരനുനേരെ മലയാളികളായ ഇസ്ലാമിക സംഘ പരിവാരത്തിന്റെ പോർവിളിയാണിതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം മഹാനായ ഒരു കലാകാരനുനേരെ മലയാളികളായ ഇസ്ലാമിക സംഘ പരിവാരത്തിന്റെ പോർവിളിയാണ് ഈ ചിത്രത്തിലുള്ളത് …ഇവിടെ ഹിന്ദു സംഘപരിവാരം അവരുടെ ചൊൽപടിക്ക് നിൽക്കാത്ത കലാകാരൻമാർക്കെതിരെ നടത്തുന്ന അതെ മാനസികാവസ്ഥയിലുള്ള വർഗ്ഗീയ ഭ്രാന്ത്…ഇവർ രണ്ട് […]