Posts in category: malayalam cinema
ഈ കൊച്ചുപിള്ളേരെ ചീത്ത പാത കാണിച്ചു കൊടുക്കുന്ന നിങ്ങൾ നല്ലൊരു അച്ഛനല്ല.. ഇന്ദ്രജിത്തിന്റെയും മക്കളുടെയും ചിത്രത്തിന് താഴെ സദാചാരവാദവുമായി സ്ത്രീകൾ !

ഇന്ദ്രജിത്തിന്ന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം..ഇന്ദ്രജിത്ത് പങ്കുവെച്ച് ഒരു ചിത്രത്തിനാണ് കമന്റുകളുമായി സദാചാര വാദികൾ എത്തിയത്. ഇന്ദ്രജിത്തും മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രമായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. സദാചാരവാദികൾ ഇതിനു താഴെ കമന്റുകളും ആയി എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ മകൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിലാണ് സദാചാരവാദികൾ കമന്റുകളുമായി എത്തിയത്. പെൺകുട്ടികളാണ് മാന്യമായി വസ്ത്രം ധരിപ്പിച്ചാൽ കൊള്ളാം, മക്കളുടെ വസ്ത്രങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്നൊക്കെയാണ് സദാചാരവാദികളുടെ ഉപദേശങ്ങൾ. മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. അഭിനയജീവിതത്തിലെ […]

മലയാള സിനിമയിൽ താര രാജാക്കന്മാരുടെ മക്കൾ മാത്രം എങ്ങനെ നായക പദവിയിലേക്ക് നേരിട്ട് എത്തുന്നു..കാരണം ഇതാണ്..

മലയാള സിനിമയിൽ രാജാക്കന്മാരുടെ മക്കൾ മാത്രം എങ്ങനെ നായക പദവിയിലേക്ക് നേരിട്ട് എത്തുന്നു .നായക പദവികൾ അവർ കൈകാര്യം ചെയ്യുമ്പപോൾ ഒതുങ്ങി പോകുന്നത് കഴിവുണ്ടായിട്ടും സാധാരണ വേഷംചെയ്യുന്ന നടിനടൻമാർ ആണ്.അവരെക്കുറിച്ചു ആരും ചിന്തിക്കുന്നില്ല എന്നത് മറ്റൊരു യാഥാർഥ്യം.തിലകന്റെ മകനായ ഷമ്മി തിലകൻ നല്ല ഒന്നാന്തിരം ഡബ്ബിങ് ആർട്ടിസ്റ് ആയി വന്ന് സ്വന്തം കഴിവിലൂടെ സിനിമ ലോകം കൈയ്യടക്കുമ്പോൾ താര രാജാക്കൻ മാരുടെ മക്കൾ ആയതു കൊണ്ടാണോ മറ്റുള്ളവർ നേരിട്ട് നായക പദവിയിലേക്ക് എത്തിയത്. എത്രയോ ഉദാഹരണങ്ങൾ നമുക്ക് […]

തന്റെ ആദ്യ ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ പോലീസ് പിടിച്ചു;അനുഭവം പങ്കുവച്ച് അഷറഫ് ഹംസ!

തമാശ സിനിമയുടെ ഒന്നാം വാർഷികത്തിൽ സിനിമയുമായി ബന്ധപ്പെട്ട രസകരമായൊരു സംഭവം വെളിപ്പെടുത്തി സംവിധായകൻ അഷ്റഫ് ഹംസ. അഷറഫ് ഹംസയുടെ വാക്കുകൾ ഇങ്ങനെ: ‘തമാശ. ഇന്നെന്റെ സിനിമ റിലീസാണ്, പടം തുടങ്ങിക്കാണും സർ. അതു കൊണ്ട് വേഗത കൂടിപ്പോയതാണ്. പൊലീസുകാർ ചിരിയോടെ അടുത്തേക്ക് വന്നു, ഓ, ഡയറക്ടർ ആണല്ലേ. ഏതാ പടം? തമാശ. ഓൾ ദ് ബെസ്റ്റ് ധൈര്യമായി പോകൂ. ഇത്രേം വേഗത വേണ്ട. എല്ലാവരും ചിരിയോടെ ആശംസിച്ചു. നന്നായി വരുമെന്ന്. എല്ലാവർക്കും നന്ഗി’. തന്റെ ആദ്യ ചിത്രത്തിന്റെ […]

ചാലക്കുടിക്കാരന്റെ മണിനാദം നിലച്ചിട്ട് നാല് വർഷങ്ങൾ….

സിനിമയിലെ മണിനാദം വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വര്ഷം തികയുകയാണ്. മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായ താരം എന്നും മലയാളിക്ക് പ്രിയപ്പെട്ടവനാണ്. 2016 മാര്ച്ച് 6നായിരുന്നു സിനിമാപ്രേമികളെ ഞെട്ടിച്ച കലാഭവന് മണിയുടെ അപ്രതീക്ഷിതവിയോഗം .മലയാള സിനിമയില് കലാഭവന് മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങൽ മാത്രമാണ് ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന് മലയാളവും കടന്ന് അന്യ ഭാഷകള്ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി […]

പിള്ളേര് തകര്‍ത്ത വര്‍ഷം; 2019 ലെ മികച്ച പുതുമുഖ താരങ്ങളാണ് ഇവര്‍!

യുവതാരങ്ങള്‍ ഒരുപാട് പേര്‍ കടന്നു വന്ന വര്‍ഷമായിരുന്നു 2019. ടീനേജ് സ്റ്റോറികള്‍ പറഞ്ഞ സിനിമകളിലൂടെയായിരുന്നു മിക്കവരുടേയും അരങ്ങേറ്റം. നായകന്മാരായും ഹീറോയെ വെല്ലുന്ന പ്രകടനം കാഴ്ച വച്ച സഹനന്മാരുമായും ഒക്കെ ഞെട്ടിച്ച പുതുമുഖങ്ങളുണ്ട്. പതിവ് ഹീറോ-വില്ലന്‍ കോമ്പിനേഷന്‍ മറികടന്ന് മുന്നോട്ടു പോകുന്ന മലയാള സിനിമയുടെ യാത്രയുടെ കൂടി ഭാഗമാണ് കൂടുതല്‍ യുവതാരങ്ങളുടെ കടന്നു വരവും എന്നു വേണം വിലയിരുത്താന്‍. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ നടന്മാരില്‍ മികച്ചവരുടെ പട്ടികയിലെ ആദ്യ ഏഴ് സ്ഥാനക്കാരെ പരിചയപ്പെടാം. 2019 ല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച […]

മോനിഷയ്ക്ക് അപകടം സംഭവിച്ച അതെ സ്ഥലത്ത് എന്റെയും കാര്‍ ആക്സിഡന്റായി… ജീവിതത്തില്‍ സംഭവിച്ച മറക്കാനാകാത്ത അനുഭവം പറഞ്ഞു നടി ശാന്തി കൃഷ്ണ

നടി മോനിഷയുടെ അപകടമരണം സിനിമാലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ ഒരു ട്രാജഡിയുടെ അനുഭവം പറഞ്ഞു നടി ശാന്തി കൃഷ്ണ. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കയറിയ ശാന്തി കൃഷ്ണ വലിയ ഒരു കാര്‍ അപടകത്തെ അതിജീവിച്ച സംഭവം പറയുകയാണ് താരം. അടുത്തിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞത്. സുകൃതം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന വേളയിലാണ് എനിക്ക് വലിയ ഒരു കാര്‍ […]

നടൻ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവം; ബിനീഷിന് വേണ്ടി ഞാൻ കാല് പിടിച്ച് മാപ്പ് ചോദിക്കുന്നു; അജയ് നടരാജ്

സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവത്തിൽ മലയാള സിനിമയിലെ താരങ്ങളും സംവിധായകരും അവരുടെ നിലപാടുകൾ അറിയിച്ചിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചുമായിരുന്നു അവരുടെ അഭിയപ്രായങ്ങൾ രേഖപ്പെടുത്തിയത്. എന്നാൽ ഈ സംഭവത്തിൽ ബിനീഷിന് വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാൻ മാപ്പു പറയുമെന്ന് നടന്‍ അജയ് നടരാജ്. ഫേസ്ബുക്കിലാണ് പ്രതികരണം കുറിച്ചത്. അജയ് നടരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഈ മനുഷ്യനെ ഞാൻ ഇന്നുവരെനേരിൽ കണ്ടിട്ടില്ല , ഫോണിൽ പോലും സംസാരിച്ചിട്ടില്ല. എന്റെ സാമാന്യ ബോധത്തിൽ മനസിലായൊരുകാര്യം. യാതൊരുതെറ്റും […]

മലയാള സിനിമയിൽ ജാതിവിവേചനംഉണ്ടോ? ടോവിനോ പറയുന്നു

സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവത്തിൽ മലയാള സിനിമയിലെ താരങ്ങൾ തങ്ങളുടെ നിലപാടുകൾ അറിയിച്ചിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചുമായിരുന്നു അവരുടെ അഭിയപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഒടുവിൽ ടോവിനോ തോമസ് തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ്. മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്ന് ടൊവിനോ തോമസ്. ഷാർജ പുസ്തക മേളയിൽ നടന്ന ദ് യൂത്ത്സ്റ്റാർ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടോവിനോ. മനസ്സിൽ കടക്കുന്ന അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ തന്നെ എല്ലാത്തിനും പരിഹാരമാകും. ഇന്ന് മ​ല​യാ​ള സി​നി​മാ മേ​ഖ​ല […]

ചാക്കോച്ചന് അറിയാമോ; ഞാൻ ചാക്കോച്ചന്റെ സഹോദരനാണ്!

മലയാളികളുടെ റോമാറ്റിക് ഹീറോയാണ് നടൻ കുഞ്ചാക്കോ ബോബൻ. സിനിമയിൽ അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ കഴിയുന്ന ഒരു ചാൻസ് പോലും ആരും ഒഴിവാക്കാറില്ല. ആദ്യ സിനിമ യിലൂടെ ചാക്കോച്ചന്റെ സഹോദരനായി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് നവീൻ അറക്കൽ. പുത്തൂരം പുത്രി ഉണ്ണിയാർച്ചയിൽ ചാക്കോച്ചൻ അവതരിപ്പിച്ച ആരോമൽ ഉണ്ണിയുടെ സഹോദരനായിരുന്നു നവീൻ. വർഷങ്ങൾക്ക് മുൻപുള്ള സിനിമയാണ് പുത്തൂരം പുത്രി ഉണ്ണിയാർച്ച. ചാക്കോച്ചന്റെ സഹോദരനായി വന്നത് ഞാനാണെന്ന് ഓർമ്മ പോലും ഉണ്ടാവില്ലെന്നും നവീൻ മെട്രോ മാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. […]

ഇരുപത് വർഷത്തെ പ്രതികാരം തീരാതെ ഗംഗ വീണ്ടും എത്തിയപ്പോൾ.. ആകാശ ഗംഗ2 റിവ്യൂ വായിക്കാം

ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ ട്രെയ്‌ലറും ആരാധകർ ഏറ്റെടുക്കാറുണ്ട്. അതുപോലെയൊരു ഏറ്റെടുക്കലായിരുന്നു ആകാശഗംഗ രണ്ടാം പാർട്ടിലും.സിനിമയുടെ രണ്ടാംഭാഗത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തത് താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ട്രെയ്‌ലർ മലയാള സിനിമയിലെ താര രാജാക്കന്മാർ റിലീസ് ചെയ്യുന്നത് ഇത് ആദ്യമായിരിക്കും എന്ന പ്രത്യേകത കൂടി ഉണ്ട്. ട്രെയ്‌ലർ ഏറ്റെടുത്തത് പോലെ മലയാളികൾ സിനിമയും ഏറ്റെടുത്തിരിക്കുന്നു. ഇരുപത് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകൻ എത്തിയത്. കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഒന്ന് മാത്രമേ പറയാനുള്ളു … […]