Posts in category: Malayalam
ബിഗ് ബോസ്സിന് പിന്നാലെ വീണ്ടും ചില വീട്ടുവിശേഷങ്ങളിലൂടെ രജിത് കുമാര്‍ പ്രേക്ഷകരിലേക്ക് എത്തുന്നു

ബിഗ് ബോസ്സിൽ രജിത്ത് കുമാർ ഇല്ലെങ്കിൽ എന്താ, ഞങ്ങളുടെ ചങ്കിൽ രജത് സർ ഇപ്പോഴും ഉണ്ടെന്നാണ് പലരും പറയുന്നത്. ടെലിവിഷൻ ഷോ ബിഗ് ബോസ് രണ്ടാം ഭാഗത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു രജിത് കുമാർ. ബിഗ് ബോസിന് ശേഷം രജിത് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന, വീണ്ടും ചില വീട്ടുവിശേഷങ്ങളിലൂടെയാണ് രജിത് കുമാർ വീണ്ടും എത്തുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി നൂതനസാങ്കേതികവിദ്യയുടെ സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന പരിപാടി കൂടിയാണിത് പരിപാടിയുടെ […]

സ്വയം പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ല; അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാഴ്ചപ്പാടുണ്ട്;എം.കെ അര്‍ജുനന്‍ മാസ്റ്ററിനെ അനുസ്മരിച്ച് ഔസേപ്പച്ചന്‍

സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്ററിനെ അനുസ്മരിച്ച് ഔസേപ്പച്ചന്‍. സ്വയം പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ല മാഷ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാഴ്ചപ്പാടുണ്ട്. അതിനുവേണ്ടി അടുയുറച്ചു നില്‍ക്കുമെന്ന് ഔസേപ്പച്ചന്‍ മനോരമയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു ‘ഏറ്റവും എളിമയോടെ ജീവിച്ച ഒരു കലാകാരനായിരുന്നു അദ്ദേഹം. ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം ചെയ്ത നിരവധി ഗംഭീര പാട്ടുകളുണ്ട്. ത്രിമൂര്‍ത്തികളായി ദേവരാജന്‍ മാഷ്, ബാബുക്ക പിന്നെ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍…ഈ മൂന്നുപേരെക്കുറിച്ചും സിനിമാക്കാര്‍ പറയും. പക്ഷേ, അര്‍ജുനന്‍ മാഷ് ഒട്ടും പുറകിലല്ല. അത്രയും അറിവ് മാഷിനുണ്ട്.’ ‘സ്വയം […]

ആ വാർത്ത എനിക്ക് ഒരുസർപ്രൈസായിരുന്നു; വിവാഹ വാർത്തയെ കുറിച്ച് തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്

കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിളിലൂടെ പുറത്തുവന്നത്. പ്രമുഖ വ്യവസായിയാണ് വരനെന്നും, വിവാഹ തിയ്യതിയെ കുറിച്ചും ഉടന്‍ അറിയിക്കുമെന്നും അച്ഛന്‍ സുരേഷ് കുമാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹത്തിന് കീര്‍ത്തിയും സമ്മതം മൂളിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. തൽക്കാലം വിവാഹം കഴിക്കാനുള്ള പ്ലാൻ തനിക്കില്ലെന്നും വാർത്ത സത്യമല്ലെന്നും തുറന്നുപറഞ്ഞ് കീർത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കീർത്തി വിവാഹത്തെ കുറിച്ചുള്ള വാർത്തകൾക്ക് മറുപടി നൽകിയത് “ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് […]

പെട്രോള്‍ പമ്പിനു മുന്നില്‍ ഐക്യദീപം; കാട്ടുപോത്തിന് എന്ത് ഏത്തവാഴ; പരിഹാസവുമായി ലാൽ

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാൻ മോദി ആഹ്വാനം ചെയ്തിരുന്നു. മലയാളത്തില്‍ നിന്ന് മമ്മൂട്ടി അടക്കം നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്ത് വന്നത്. ഇതിനു പിന്നാലെ ചില അപകട റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.ഇപ്പൊൾ ഇതാ പെട്രോള്‍ പമ്പിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് വെച്ച് ഐക്യദീപത്തിനു പിന്തുണ അറിയിച്ച ചിത്രം പങ്കുവെച്ച് പരിഹാസവുമായി നടൻ ലാൽ. കാട്ടുപോത്തിന് എന്ത് ഏത്തവാഴ’ എന്ന […]

ധൈര്യം പകരാനെത്തുന്ന നമ്മുടെ സൈന്യാധിപനെ കാണാൻ ഞാനും എന്റെ കുടുംബവും കാത്തിരിക്കാറുണ്ട്

കൊറോണയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിന്ദനവുമായി എത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ഞാനും കുടുംബവും ടി.വി ഓണ്‍ ചെയ്യുന്നത് ‘ ഭയപ്പെടേണ്ട, ഞങ്ങളുണ്ടിവിടെ” എന്ന് ധൈര്യം പകരാനെത്തുന്ന നമ്മുടെ സൈന്യാധിപനെ കാണാനാണെന്ന് റോഷൻ ഫേസ്ബുക്കിൽ കുറിച്ചു കുറിപ്പിന്റെ പൂര്‍ണരൂപം… അശാന്തിയുടെ കാലമാണിത്. ഇന്ന് മരണമെത്ര, രോഗികളായവരെത്ര എന്ന ആശങ്കയോടെ വാര്‍ത്തയ്ക്കു വേണ്ടി കാത്തിരിക്കുന്ന ക്ഷാമകാലം. പൊരുതുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത യുദ്ധകാലം. എങ്കിലും എല്ലാ […]

‘അനുഗ്രഹപൂര്‍വ്വമുള്ള ആ തലോടല്‍ ഇപ്പോഴുമുണ്ട് കവിളത്ത്’;ബിജിബാല്‍

‘വാത്സല്യമാണ് അദ്ദേഹത്തിന്. അനുഗ്രഹപൂര്‍വ്വമുള്ള ആ തലോടല്‍ ഇപ്പോഴും കവിളത്തുണ്ടെന്ന് ബിജിബാല്‍. അന്തരിച്ച പ്രിയ സംഗീത സംവിധായകന്‍ എം.കെ അര്‍ജുനനെ അനുസ്മരിക്കുകയാണ് ബിജിബാല്‍ ‘വാത്സല്യമാണ് അദ്ദേഹത്തിന്. അനുഗ്രഹപൂര്‍വ്വമുള്ള ആ തലോടല്‍ ഇപ്പോഴുമുണ്ട് കവിളത്ത്. പഞ്ഞിക്കെട്ട് പോലെ പതുപതുത്ത ഒരാള്‍. അത്ര തന്നെ മൃദു ആയൊരാള്‍. ചമ്പകത്തെകള്‍ പൂത്ത പോലെ സുന്ദരമായൊരാള്‍. പ്രിയപ്പെട്ട അര്‍ജ്ജുനന്‍ മാസ്റ്റര്‍.’ ബിജി ബാല്‍ ഫേസ് ബുക്കിൽ കുറിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. […]

‘നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല’

നിത്യഹരിത ഗാനങ്ങളുടെ രാജശില്‍പിയായ പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റർ വിടവാങ്ങിയതിന് പിന്നാലെ തന്റെ പ്രിയ സുഹൃത്തിന്റെ നിര്യാണത്തില്‍ ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇത്രമാത്രം. ‘അവസാനമായി കണ്ടിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടില്ല. അന്ന് പാര്‍വതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുന്‍പ് ഞാന്‍ ആ നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല…’ ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി കുറിച്ചു.മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ചവരാണ് എം.കെ അര്‍ജുനനും ശ്രീകുമാരന്‍ […]

പ്രധാനമന്ത്രി യുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി ഗായിക ചിത്ര

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി ഗായിക ചിത്ര കോവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ ഭാരതീയര്‍ ഒരുമിച്ച് ഒറ്റ മനസോടെ പൊരുതുകയാണ്. ഈ അവസരത്തില്‍ ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ അഭ്യര്‍ഥന പ്രകാരം ഏപ്രില്‍ 5 ഞായറാഴ്ച്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു. 130 കോട് ഭാരതീയരുടെയും മനസിസില്‍ പ്രതീക്ഷയുടെയും ഐക്യത്തിന്റെയും പ്രകാശം പരത്തുന്ന […]

വിളക്ക് തെളിയിച്ചാല്‍ വൈറസ് നശിക്കില്ല, രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും; പിന്തുണയുമായി പ്രിയദര്‍ശൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി സംവിധായകന്‍ പ്രിയദര്‍ശൻ . വിളക്ക് തെളിയിച്ചാൽ വൈറസിനെ ഇല്ലാതാക്കില്ല. പക്ഷെ നാനാത്വത്തില്‍ ഏകത്വം എന്നതില്‍ രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് ഫേസ്ബുക്കിൽ കുറിച്ചു കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാനാണ് മോദി ആഹ്വാനം ചെയ്തത്. പ്രിയദര്‍ശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് “രാത്രി ഒന്‍പത് മണിയ്ക്ക് വിളക്ക് തെളിയിച്ചു കൊണ്ട് കോവിഡ് 19 ന് […]

ലോക്ക്ഡൗണ്‍ കാലത്ത് പുതിയൊരു ചലഞ്ചുമായി അഞ്ജലി അമീര്‍; ചിത്രം പങ്ക് വെച്ച് താരം… ഏറ്റെടുത്ത് സോഷ്യൽമീഡിയ…

പ്രേക്ഷകരുടെ ഇഷ്ട താരമാണ് മോഡലും നടിയുമായ അഞ്ജലി അമീര്‍. ഇപ്പോൾ ഇതാ ലോക്ക്ഡൗണ്‍ കാലത്ത് പുതിയൊരു ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് അഞ്ജലി അമീര്‍. രാവിലെ എഴുന്നേല്‍ക്കുമ്പോൾ, മേക്കപ്പ് ഇല്ലാതെ എങ്ങനെയുണ്ടാകും എന്ന ചലഞ്ചാണ് അഞ്ജലി ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം തന്റെ ചിത്രവും അഞ്ജലി പങ്കുവെച്ചിട്ടുണ്ട് അതെ സമയം ബിഗ് ബോസ് സീസണ്‍ വണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി അഞ്ജലി മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് അഞ്ജലിയ്ക്ക് ഷോയില്‍ നിന്ന് പുറത്തു പോകേണ്ടി വന്നിരുന്നു. ഷോയില്‍ പങ്കെടുക്കാനായത് തന്റെ സമൂഹത്തിന് […]