Posts in category: Malayalam
‘ദുരന്തം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്ബാര്‍ തുടങ്ങിയ കമന്റുകൾ വരും;എന്നാൽ അവരുടെ നിലവാരത്തിലേക്ക് താഴാന്‍ എനിക്കാകില്ല!

മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് പ്രയാഗ മാര്‍ട്ടിന്‍.ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ തനിക്കെതിരേയുള്ള ട്രോളുകള്‍ ആസ്വദിക്കാറുണ്ടെങ്കിലും അവയില്‍ ചിലത് പരിധി ലംഘിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് പ്രയാഗ. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഈ കാര്യം പറയുന്നത്. ‘ദുരന്തം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്ബാര്‍ തുടങ്ങി മോശമായ കമന്റുകള്‍ ചിലര്‍ എഴുതുന്നത് കണ്ടിട്ടുണ്ട്. ഒരാളുടെ മുഖത്ത് നോക്കി നമ്മള്‍ ഇങ്ങനെ സംസാരിക്കുമോ? ആ ഒരു സ്വാതന്ത്ര്യം […]

കേസില്‍ നിര്‍ണായക സാക്ഷികളായ നടി മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും കോടതിയില്‍!

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞയാഴ്ച നടന്ന സാക്ഷിവിസ്താരത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് പുനരാരംഭിക്കുന്നത്. കേസില്‍ നിര്‍ണായക സാക്ഷികളായ നടി മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും അടക്കമുള്ള താരങ്ങളാണ് വരും ദിനങ്ങളില്‍ കോടതിയില്‍ എത്തുക. മഞ്ജു വാര്യര്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവര്‍ നാളെയും ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ 28നും മൊഴി നല്‍കാന്‍ എത്തും. 29-ാം തിയതി ശനിയാഴ്ച ശ്രീകുമാര്‍ മേനോനും അടുത്ത മാസം 4ന് റിമി ടോമിയും […]

തീ കത്തുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയം…

പൗരത്വനിയമഭേദഗതി നിയമത്തെ തുടർന്ന് ഡൽഹിയിൽ വീണ്ടും പ്രതിഷേധം പൊട്ടിപുറപ്പെടുകയാണ്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുന്ന രീതിയിൽ നിമിഷംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ അരങ്ങേറുന്ന കലാപത്തില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍.തീ കത്തുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയമെന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത് നിലവിലെ കണക്കുകൾ അനുസരിച്ച് സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ല. ഹരീഷ് ശിവരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം മതത്തിന്റെ പേരില്‍ […]

‘കൂട്ട്’ എന്നതും ‘കുടുംബം’ എന്നതും എത്ര സുന്ദരമായ വാക്കുകൾ; അശ്വതിയുടെ പിറന്നാൾ ആഘോഷമാക്കി കുടുംബാംഗങ്ങൾ!

ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് അശ്വതി ശ്രീകാന്തിന്റെ പിറന്നാൾ ആഘോഷമാണ്. പാലായിൽ നിന്ന് അച്ഛനും അമ്മയും അനിയനും ഉൾപ്പടെ കുടുംബാംഗങ്ങളെല്ലാം കാക്കാനാട് എത്തി അശ്വതിക്ക് സർപ്രൈസ് നൽകി.ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഷൂട്ടിനുശേഷം തിരക്കുപിടിച്ച് കാക്കനാട് തിരിച്ചെത്തിയ അശ്വതിയോട് സുഹൃത്തിന്റെ വീട്ടിൽ കയറിയശേഷം പോകാമെന്നു ഭർത്താവു പറഞ്ഞപ്പോൾ കേക്ക് മുറിക്കൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ കേക്കിനും അലങ്കാരങ്ങൾക്കുമൊപ്പം കാത്തുനിൽക്കുന്ന പ്രിയപ്പെട്ടവരെയാണ് കണ്ടത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. ജീവിതത്തിലെ ഏറ്റവും നല്ല സര്‍പ്രൈസ് എന്നാണ് അശ്വതി ജന്മദിനാഘോഷത്തെ വിശേഷിപ്പിച്ചത്. വിഡിയോയും […]

വിവാദത്തിന്റെ പേരില്‍ എനിക്ക് പ്രശസ്തി ആവശ്യമില്ല.കമല്‍ ഹാസന്‍ ചുംബിച്ചെന്ന ആരോപണത്തിൽ നടി രേഖ

കമൽ ഹാസനും നടി രേഖയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം.കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത ‘പുന്നഗൈ മന്നന്‍’ എന്ന സിനിമയില്‍ കമല്‍ഹാസന്‍ തന്നെ അനുവാദം കൂടാതെയാണ് ചുംബിച്ചതെന്ന് രേഖ ഒരു അഭിമുഖത്തിനിടെ പറയുകയുണ്ടായി. അഭിമുഖം ചര്‍ച്ചയായതോടെയാണ് കമല്‍ഹാസനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കമല്‍ ഹാസന്‍ രേഖയോട് മാപ്പ് പറയണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി രേഖ. തന്റെ അഭിമുഖത്തിന്റെ പേരില്‍ ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് രേഖ […]

തന്റെ സിനിമയിലേക്ക് പാര്‍വതിയെ വിളിക്കുന്നതിന് മുൻപ് ഒന്നൂടെ ചിന്തിക്കും..

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് താരനിശയില്‍ പൃഥ്വിരാജ് നടി പാര്‍വതി തിരുവോത്തിനെ കുറിച്ച്‌ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. ‘ചെയ്തിട്ടുള്ള സിനിമകളുടെ എണ്ണം കുറവായിരുന്നിട്ടും പാര്‍വതി ചുരുങ്ങിയ കാലം കൊണ്ട് എത്തിപ്പെട്ട ഒരു ഉയരമുണ്ട്. ഒരു സംവിധായകന്‍ തന്റെ സിനിമയിലേക്ക് പാര്‍വതിയെ വിളിക്കുന്നതിന് മുമ്ബ് ആ കഥാപാത്രം പാര്‍വതിയെ ഡിസര്‍വ് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കും.. ‘ആരാണ് പറയുന്നതെന്ന് നോക്കൂ.. നടനായും എഴുത്തുകാരനായും സംവിധായകനായും ഒരു പത്ത് പൃഥ്വിയെങ്കിലും എപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്..’ എന്നാണ് ഇതിന് പാർവതി നൽകിയ […]

സമ്മർ ഇൻ ബെത്‌ലഹേമിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു;എന്നാൽ അച്ഛന് അതിന് കഴിയാതെ പോയി!

പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒരു മുഖമാണ് കുതിരവട്ടം പപ്പുവിന്റേത്.മലയാളത്തിന്റെ ഏക്കാലത്തേയും ഹാസ്യനടനായ പപ്പു ഓര്‍മയായിട്ട് ഇന്നേക്ക് 20 വര്‍ഷം. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ടെങ്കിലും ചില കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മളെ കരയിച്ചിട്ടുമുണ്ട്. പപ്പുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ മകന്‍ ബിനു അച്ഛനെക്കുറിച്ച് ആരും അറിയാതെ പോയ ചില സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിനു മനസ്സുതുറന്നത്. ബിനുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.. അഭിനയ ജീവിക്കാത്തതില്‍ ഒരിക്കല്‍ പോലും അച്ഛന്‍ വിഷമിച്ചത് ഞാന്‍ കണ്ടിട്ടില്ല. നൂറു ശതമാനം ആസ്വദിച്ചാണ് അച്ഛന്‍ […]

വെറും ഒരു സിനിമ കാണാനാണെങ്കില്‍ ട്രാന്‍സിന് നിങ്ങൾ ടിക്കറ്റെടുക്കരുത്; പ്രേക്ഷകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

അൻവർ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ട്രാൻസ് തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ട്രാൻസിലൂടെയാണ് വീണ്ടും സംവിധാന രംഗത്തേക്ക് അൻവർ റഷീദ് തിരിച്ചെത്തുകയാണ് ട്രാന്‍സിനെ കുറിച്ച് രാജ് നാരായണന്‍ എന്ന പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നു കുറിപ്പ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിരിക്കുകയാണ് വെറും ഒരു സിനിമ കാണാനാണെങ്കില്‍ അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് ന് നിങ്ങള്‍ ടിക്കറ്റെടുക്കരുതെന്നാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…. വെറും ഒരു സിനിമ കാണാനാണെങ്കില്‍ അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് […]

തമിഴനായി ജോഷ്വയിൽ;കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് ദിനേശ് പണിക്കർ!

about new ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലുമായി ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് നടൻ ദിനേശ് പണിക്കർ .നടനെന്നതിലുപരി ഒരു നിർമ്മാതാവ് എന്ന നിലയിലും ദിനേശ് പണിക്കർ പ്രേക്ഷകർക്ക് സുപരിചിതനാണ്.താരം ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് ജോഷ്വ.പീറ്റർ സുന്ദര്‍ദാസിന്റെ സംവിധാനത്തിൽ ഈ മാസം 28 ന് പുറത്തിറങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ നിരവധി മുൻനിര താരങ്ങളും അണിനിരക്കുന്നു.ഇപ്പോളിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ദിനേശ് പണിക്കർ .മെട്രോമാറ്റിനിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. ഇതുവരെ ചെയ്തതിൽ നിന്നും […]

കടലിനടിയിൽ ആക്ഷൻ സീനുകൾ; ആവേശമുണർത്തി ജോഷ്വായുടെ ട്രെയ്‌ലർ

കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ജോഷ്വാ യുടെ ട്രെയ്‌ലർ പുറത്ത്. പ്രണയവും സസ്‌പെന്‍സും നിറഞ്ഞ ഫാമിലി ത്രില്ലറാണെന്ന് ചിത്രമെന്ന് ട്രെയ്‌ലറിൽ വ്യക്തമാണ്. നവാഗതനായ പീറ്റര്‍ സുന്ദര്‍ദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം ഫെബ്രുവരി 28ന് തീയേറ്ററുകളിൽ എത്തുകയാണ്. ഒരു മിനിറ്റ് പതിനൊന്ന് സെക്കന്റണ് ട്രെയ്‌ലർ പ്രണയവും, ത്രില്ലറും ഒരേ പോലെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് ശ്രമിച്ചെന്ന് ട്രെയ്‌ലറിൽ വ്യക്തമാണ്. മാസ്റ്റര്‍ ഏബല്‍ പീറ്ററാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയങ്കാ നായര്‍, ഹേമന്ത് മേനോന്‍, ഫെബിന്‍, അനുട്രെസ്സ, ആനന്ദ്, ദിനേശ് […]