Posts in category: Mamankam
പട്ടികള്‍ കുരക്കട്ടെ, കാരവാന്‍ മുന്നോട്ട് തന്നെ പോകും; മാമാങ്കം കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് നിർമ്മാതാവ്..

നൂറു കോടി ക്ലബ്ബിൽ ഇടം നേടിയ മമ്മൂട്ടിയുടെ മാമാങ്കം തീയേറ്ററുകൾ പ്രദർശനം തുടരുകയാണ് . റിലീസ് ചെയ്ത് എട്ടാം ദിനത്തിലാണ് നൂറു കോടി ക്ലബ്ബിൽ ഇടം നേടിയത്. നൂറു കോടി ക്ലബ്ബിൽ ഇടം നേടുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമല്ല മാമാങ്കം. ഇതിന് മുൻപ് താരത്തിന്റെ മധുരരാജ ക്ലബിൽ ഇടം നേടിയിരുന്നു. 45 രാജ്യങ്ങളിലായി 2000 സ്‌ക്രീനുകളിലായാണ് മാമാങ്കം റിലീസ് ചെയ്തത്. ഇപ്പോൾ ഇതാ വീണ്ടും മാമാങ്കത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാവ് . ‘പട്ടികള്‍ കുരക്കട്ടെ, കാരവാന്‍ മുന്നോട്ട് […]

ഹോട്ട് ലുക്കിൽ മാമാങ്കം നായിക; ചിത്രങ്ങൾ കാണാം

മമ്മൂട്ടി യുടെ മാമാങ്കത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രാചി തെഹ്‍ലാൻ . ഇപ്പോൾ ഇതാ താരത്തിന്റെ ഫോട്ടോ ഷൂ ട്ടാണ് വൈറാലായി മാറിയിരിക്കുന്നത്. മാമാങ്കം നായിക കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ മലയാളത്തിലെത്തിയ നടി പ്രാചി തെഹ്‍ലാന്റെ ഗ്ലാമർ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു. അതീവ ഗ്ലാമറിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ആരധകർക്കായി ചിത്രം പങ്കുവെച്ചത്. ദേശീയ ബാസ്കറ്റ് ബോൾ താരമാണ് പ്രാചി. മാമാങ്കത്തിലെ മൂക്കുത്തി എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് […]

മാമാങ്കത്തിലെ ആ രംഗം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല; ചിത്രം ഇറങ്ങി ദിവസങ്ങൾ കഴിയുമ്പോൾ അനു സിതാരയുടെ വെളിപ്പെടുത്തൽ!

പഴശ്ശിരാജയ്ക്ക് ശേഷം ചരിത്ര പശ്ചാത്തലമുള്ള കഥാപാത്രവുമായാണ് മമ്മൂട്ടി മാമാങ്കത്തിൽ എത്തിയത്. റിലീസ് ചെയ്ത് ഇരുപത് ദിവസം പിന്നിടുമ്പോഴും ചിത്രം വിജയകരമായ തന്നെ പ്രദർശനം തുടരുകയാണ് ചിത്രത്തിൽ മാമാങ്കത്തില്‍ നടി അനു സിതാരയുടെ വേഷം ഏറെ ശ്രദ്ധ നേടി. ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷം അനു സിത്താര ഗംഭീരമായി തന്നെ കൈകാര്യം ചെയ്തു. ചിത്രത്തെ കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇമോഷണലായ ഒരു രംഗം അവതരിപ്പിക്കാന്‍ താന്‍ അല്‍പ്പം പ്രയാസപ്പെട്ടു. […]

മാമാങ്കത്തിനേറ്റ ഡീഗ്രേഡിംഗ്;തുറന്ന് പറഞ്ഞ് മമ്മൂക്ക!

മമ്മൂട്ടി നായകനായെത്തിയ ബിഗ്ബജറ്റ് ചരിത്ര സിനിമ മാമാങ്കം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. എന്നാല്‍ റിലീസ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് തന്നെ സിനിമയ്‌ക്കെതിരെ ആസുത്രിതമായ ഡീഗ്രേഡിങ് ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടായിരുന്നു എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെ നടക്കുന്ന ഡീഗ്രേഡിങിനെക്കുറിച്ച് മുന്‍ധാരണയുണ്ടായിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മമ്മൂട്ടി മറുപടി നല്‍കിയിരിക്കുകയാണ്. കൊച്ചിയില്‍ ടീം മാമാങ്കവുമായി ഒരുമിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.മാമാങ്കത്തിനെതിരെ ഡീ ഗ്രേഡീങ് നടക്കുമോ എന്ന മുന്‍ധാരണ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഡീ ഗ്രേഡിങ് ഉണ്ടാകും […]

സിനിമ രംഗത്ത് ഉള്ളവർ മാമാങ്കത്തെ തകർക്കാൻ ശ്രമിക്കുന്നു; വെളിപ്പെടുത്തലുമായി നിർമ്മാതാവ് വേണു കുന്നപ്പിള്ളി!

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം റിലീസ് ചെയ്തിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. സൈബര്‍ ലോകത്ത് നിന്ന് സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുവെന്ന് സംവിധായകന്‍ പദ്മകുമാറിന്റെ പരാതിയ്ക്ക് പിന്നാലെ സിനിമയെ തകർക്കാൻ പലരും ശ്രമിക്കുന്നുവെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളിയും. സോഷ്യല്‍മീഡിയയിലെ ചില കുബുദ്ധികളും മനോരോഗികളുമാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെന്നാണ് സംവിധായകന്‍ പദ്മകുമാര്‍ വ്യക്തമാക്കിയത്. എന്നാൽ സിനിമാരംഗത്ത് ഉള്ളവരാണ് സിനിമയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. എറണാകുളത്ത് നടന്ന പത്ര സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത് […]

മാമാങ്കം ഡീഗ്രേഡിങ്ങിന് പിന്നിൽ ആര്? തുറന്ന് പറഞ്ഞ് പദ്മകുമാർ!

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം റിലീസ് ചെയ്തിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. സൈബര്‍ ലോകത്ത് നിന്ന് സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് പരാതി. സോഷ്യല്‍മീഡിയയിലെ ചില കുബുദ്ധികളും മനോരോഗികളുമാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെന്നാണ് സംവിധായകന്‍ പദ്മകുമാര്‍ വ്യക്തമാക്കുന്നത്. മാമാങ്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു പദ്മകുമാര്‍. സോഷ്യല്‍മീഡിയയിലെ താറടിച്ചുകാട്ടല്‍ ആസൂത്രണത്തിന്റെ ഭാഗമാണ്. ഒടിയന് ശേഷം കാത്തിരുന്ന ചിത്രമാണ് മാമാങ്കം എന്നുപറയുന്ന ഒരു വോയിസ് ക്ലിപ്പ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. എന്നാല്‍ ഒടിയന് ശേഷം മമ്മൂട്ടി ചിത്രങ്ങള്‍ […]

അങ്ങനെ മാമാങ്കത്തിനും വ്യാജനെത്തി!

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പുറത്ത്. മൂന്ന് ദിവസം മുൻപാണ് ചിത്രം റിലീസ് ചെയ്തത്. ഇന്റർനെറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബിഗ് ബജറ്റ് ചിത്രമായതിനാൽ നേരത്തെ തന്നെ വ്യാജന്മാരെ തടയാനുള്ള മുൻകരുതലുകൾ അണിയറ പ്രവർത്തകർ എടുത്തിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഇപ്പോൾ ചിത്രം ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ടോറന്റിൽ ചിത്രം ലഭ്യമായി തുടങ്ങി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ഒറ്റ […]

മാമാങ്കത്തിന്റെ ചാവേറുകള്‍ക്കായി സൈബര്‍ അന്വേഷണം മുറുകുന്നു; അന്വേഷണം പോകുന്നത് ഈ പ്രമുഖ നിര്‍മ്മാതാവിലേക്ക്..

മാമാങ്കം സിനിമക്കെതിരായ വ്യാജ പ്രചരണത്തിന് പിന്നില്‍ ഒരു പ്രമുഖ സിനിമാ നിര്‍മ്മാതാവിന് പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്. സൂപ്പര്‍ താരത്തിന്റെ അടുപ്പക്കാരനായ ഈ നിര്‍മ്മാതാവിനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടേതുള്‍പ്പെടെ ചില ഫോണുകള്‍ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന സൂചന.നേരത്തെ സൈബര്‍ ആക്രമണത്തിനെതിരെ മാമാങ്കം സിനിമയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിയില്‍ വിതുര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മുന്‍ സംവിധായകന്‍ ഉള്‍പ്പടെ ഏഴോളം പേരാണ് പ്രതികള്‍. അന്വേഷണ സംഘം ചില ഫോണ്‍ കോള്‍ വിശദാംശങ്ങളും ശേഖരിച്ച് കഴിഞ്ഞതായാണ് ലഭിക്കുന്ന സൂചന. […]

മാമാങ്കം കണ്ടവർക്ക് ഒന്ന് മാത്രമേ ചോദിയ്ക്കാനുള്ളൂ; നീരജ് മാധവ് എവിടെ; കാരണം വെളിപ്പെടുത്തി താരം!

ചരിത്ര പശ്ചാത്തലത്തില്ൻ്റെ അണിയറയില്‍ ഒരുങ്ങിയ മാമാങ്കം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർക്ക് ചോദിക്കാനുള്ളത് ഒന്ന് മാത്രമാണ്. മാമാങ്കത്തിൽ നീരജ് മാധവ് എവിടെ? മാമാങ്കം സെറ്റിൽ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങളും നീരജ് മുമ്പ് പങ്കുവച്ചിരുന്നു. എന്നാൽ സിനിമ പുറത്തിറങ്ങിയതോടെ സിനിമയിൽ താരത്തെ കാണാനില്ല. ഒടുവിൽ കാരണം വെളിപ്പെടുത്തി നീരജ് എത്തിയിരിക്കുകയാണ് നീരജിന്റെ കുറിപ്പ് മാമാങ്കത്തിൽ ഞാൻ എവിടെയെന്ന് ഒരുപാട് പേർ ചോദിച്ചു. അതിന്റെ ഉത്തരം ഇതാണ്. നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് ഞാൻ അഭിനയിച്ചത്. കഴിഞ്ഞ […]

ഇതിഹാസമായ മമ്മൂക്കയ്ക്ക് ഹൃദയംഗമമായ അഭിനന്ദനം, ഉണ്ണിയുടെ അതിശയകരമായ പ്രകടനങ്ങള്‍ മലയാള സിനിമ തീര്‍ച്ചയായും കാണും; മാമാങ്കത്തെകുറിച്ച് അരുണ്‍ ഗോപി!

ഒടുവിൽ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തീയേറ്ററുകളിൽ എത്തിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് അഭിനന്ദന വുമായി എർത്തിയത്.മാമാങ്കം സിനിമ കണ്ടതിനെ കുറിച്ച് തന്റെ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ച് സംവിധായകനായ അരുണ്‍ ഗോപി. ഇതിഹാസമായ മമ്മൂക്കയ്ക്ക് ഹൃദയംഗമമായ അഭിനന്ദനം. മികച്ച പ്രകടനം കാഴ്ചവെച്ച ഉണ്ണി മുകുന്ദനെയും അഭിനന്ദിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഉണ്ണിയുടെ അതിശയകരമായ പ്രകടനങ്ങള്‍ മലയാള സിനിമ തീര്‍ച്ചയായും കാണുമെന്നും ഫേസ് ബുക്കിൽ കുറിച്ചു കുറിപ്പിന്റെ പൂര്‍ണരൂപം… ‘മാമാംങ്കം […]