Posts in category: mammootty
കൈക്കുഴയ്ക്ക് വേദന ;ചിത്രത്തിൽ നിന്നും അല്‍പ്പ ദിവസം മമ്മൂട്ടി അവധിയെടുത്തു!

നവാഗതനായ ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ചിത്രത്തിൽ നിന്നും അല്‍പ്പ ദിവസം മമ്മൂട്ടി അവധിയെടുത്തു എന്ന വാർത്തകളാണ് എപ്പോൾ ഏറ്റവും പുതിയതായി പുറത്തുവരുന്നത്. കുട്ടിക്കാനത്ത് കനത്ത തണുപ്പിലുള്ള ഷൂട്ടിംഗില്‍ കുറേ നാള്‍ തുടര്‍ന്നതോടെ കൈക്കുഴയ്ക്ക് വേദന അനുഭവപ്പെട്ടതിനാലാണ് ഇതെന്നാണ് വിവരം. കുട്ടിക്കാനത്തെ രംഗങ്ങള്‍ താരം പൂര്‍ത്തിയാക്കിയതായാണ് വിവരം. ഒരാഴ്ച കൂടി ഇവിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാകും. തുടര്‍ന്ന് മാര്‍ച്ചില്‍ എറണാകുളത്ത് ഷൂട്ടിംഗ് നടക്കും. പ്രേക്ഷകർ ഒരുപാട് ആകാംഷയോട് കാത്തിരിക്കുന്ന ചിത്രമാണ് ദി […]

എന്തുകൊണ്ട് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ചിത്രങ്ങള്‍ ചെയ്യുന്നില്ല?

മലയാളതുയിൽ ഒരുപാട് നല്ല ചിത്രങ്ങൾ ചെയ്ത സംവിധായകനാണ് ദിലീഷ് പോത്തന്‍.എന്നാൽ ഇതുവരെയും ഇതുവരെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ചിത്രങ്ങള്‍ ഒരുക്കാത്തതിന്റെ കാരണം തുറന്നുപറയുകയാണ് ദിലീഷ് പോത്തന്‍. താരങ്ങള്‍ക്ക് വേണ്ടി എഴുതാറില്ലാത്തത് കൊണ്ടാണോ ഇരുവരെയും നായകരാക്കാത്തത് എന്ന ചോദ്യത്തിനായിരുന്നു ദിലീഷിന്റെ പ്രതികരണം. താരങ്ങള്‍ക്കു വേണ്ടി എന്നല്ല ആര്‍ക്കു വേണ്ടിയും എഴുതിയിട്ടില്ല. ഫഹദിനു വേണ്ടിയും കഥ എഴുതിയിട്ടില്ല. നമ്മള്‍ ഒരു കഥയാണ് പറയാന്‍ ശ്രമിക്കുന്നത്. അതിന് ഏറ്റവും ചേരുന്ന ഒരു ആക്ടറിനെ കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. ഓരോ കഥകള്‍ എഴുതുമ്ബോഴും അത് […]

മമ്മൂക്കയെ ചൊറിഞ്ഞു..സന്ദീപ് വാര്യരെ വലിച്ചു കീറി ഒട്ടിച്ച് ആരാധിക!

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വിവാദവുമായി ബന്ധപ്പെട്ട വാർത്തകളാണ് കുറച്ചു ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ആഷിഖ് അബുവിനേയും റിമ കല്ലിങ്കലിനേയും വിമർശിച്ച് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ സന്ദീപ് വാര്യർക്ക് സുജ കെ. എന്ന ആരാധിക എഴുതിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറൽ. പരിപാടിയുടെ സംഘാടകർ അഴിമതി കാണിച്ചതിന് മമ്മൂട്ടി ഉത്തരം പറയണം, അവരെ ഉപദേശിക്കണം എന്നൊക്കെ പറയാൻ താങ്കൾക്ക് നാണമില്ലേ എന്ന് സുജ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരിൽ നടത്തിയ കരുണ സംഗീതനിശയുടെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത് മമ്മൂട്ടിയായിരുന്നു. […]

മമ്മൂട്ടിയെ കൂവണമെന്ന് പറഞ്ഞിട്ടില്ല;വാർത്ത കുറിപ്പ് ശുദ്ധ നുണ!

മമ്മൂട്ടിയെ നായകനാക്കി ബാലചന്ദ്രമേനോന്‍ ഒരുക്കിയ ചിത്രമായിരുന്നു ‘നയം വ്യക്തമാക്കുന്നു’. ചിത്രത്തെക്കുറിച്ച് വന്ന ഒരു പത്രക്കുറിപ്പ് പങ്കുവച്ച് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. മമ്മൂട്ടിയെ കൂവണമെന്ന് കോളേജ് വിദ്യര്‍ഥികളോട് പറഞ്ഞതായി പത്രക്കുറിപ്പില്‍ പറയുന്നത് ശുദ്ധ അബദ്ധമാണെന്നും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ അച്ചടിക്കരുതെന്ന് വിമര്‍ശിച്ചാണ് കുറിപ്പ്. ഫെയ്‌സ്ബുക്ക് പോസ്റ്റ്: ‘നയം വ്യക്തമാക്കുന്നു’ എന്ന എന്റെ ചിത്രത്തിന്റെ പിന്നാമ്പുറക്കഥയായി പ്രസിദ്ധീകൃതമായ ഒരു പത്ര ശകലത്തില്‍ ആവശ്യമില്ലാത്ത കടന്നുകൂടിയ രണ്ടു അസത്യങ്ങള്‍ വായിച്ചപ്പോള്‍ അത് ഒന്ന് തിരുത്തണമെന്ന് തോന്നി . അതുകൊണ്ടു തന്നെ ഫെസ്ബൂക് […]

മമ്മൂക്ക വേണ്ടെന്നു പറഞ്ഞ കഥയാണ് ഡ്രൈവിംഗ് ലൈസൻസ്; ആ കഥയുമായി മമ്മൂട്ടിയെ പോയി കണ്ട എന്നെ തല്ലണം!

സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി മനസുതുറക്കുന്നു. സച്ചിയുടെ തൂലികയിൽ പിറന്നുവീണ ബ്ലോക്ക് ബ്ലാസ്റ്റർ ചിത്രങ്ങളാണ് ചോക്ലേറ്റ്, റോബിൻ ഹുഡ്, രാമലീല, ഷെർലക്ക് ടോംസ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ . അനാർക്കലി, അയ്യപ്പനും കോശിയും എന്നിവ സച്ചിയുടെ സംവിധാനമികവിൽ പിറവിയെടുത്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളും. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങളായിരുന്നു ഇവയെല്ലാം. വ്യത്യസ്തമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സച്ചി ഇപ്പോൾ. തന്റെ പുതിയ ചിത്രമായ അയ്യപ്പനും കോശിയിലെ വിശേഷങ്ങളും തന്റെ തിരക്കഥയിൽ പിറന്ന ഡ്രൈവിംഗ് ലൈസൻസ് […]

അങ്ങയുടെ അഭിനയം സിനിമയില്‍ മാത്രമാണ് എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്; മമ്മൂട്ടിക്കെതിരെ സന്ദീപ് വാര്യർ!

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം കണ്ടെത്താന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ ‘കരുണ’ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട്  വിവാദം കൊഴുക്കുകയാണ്. പരിപാടിയുടെ ഭാഗമായി പിരിച്ച തുക സര്‍ക്കാരിന് നല്‍കിയില്ലെന്ന് ഒരു വിഭാഗം പറയുമ്ബോള്‍ പരിപാടി നഷ്ടമായിരുന്നുവെന്നും, വെറും 6.22 ലക്ഷം രൂപ മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും നടത്തിപ്പിന് തങ്ങളുടെ കൈയില്‍ നിന്നും 23 ലക്ഷം രൂപ ചിലവായെന്നും സംഘാടകര്‍ പറയുന്നു. പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ […]

”മമ്മൂക്കയും ലാലും അത് തന്നെയല്ലേ ചെയ്യുന്നത്..ഈ സിനിമ അന്ന് ഇഷ്ടമായിരുന്നു ഇന്നും ഇഷ്ടമാണ് എപ്പോഴും ഇഷ്ടമായിരിക്കും!

ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് സുരേഷ് ഗോപി.എന്നാൽ ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് താരത്തിന് ആരാധകർക്കിടയിൽ വിമർശനം നേടിക്കൊടുത്തു.വലിയ ഒരു ഇടവേളയ്ക്ക് ശേഷം തരാം വീണ്ടും മലയാള സിനിമയിലേക്ക് എപ്പോൾ തിരിച്ചു വന്നിരിക്കുമാകയാണ്.അനൂപ് സത്യന്‍ ചിത്രം ‘വരനെ ആവശ്യമുണ്ടി’ലെ മേജര്‍ ഉണ്ണികൃഷ്ണനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. വരനെ ആവശ്യമുണ്ടതില്‍ അഭിനയിക്കാനൊരുങ്ങിയിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. പുതിയ തലമുറയോടൊപ്പമാണ് ജോലി ചെയ്യുന്നത് എന്നൊന്നും നോക്കിയില്ല, സിനിമ ഇഷ്ടപ്പെട്ടതിനാലാണ് അഭിനയിച്ചതെന്നാണ് സുരേഷ് ഗോപി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. […]

‘ഉണ്ട’ സിനിമയുടെ ചിത്രീകരണം; സിനിമാ കമ്പനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയം!

കാറഡുക്ക പാര്‍ഥക്കൊച്ചി വനത്തില്‍ ‘ഉണ്ട’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിനിമാ കമ്പനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയ റിപ്പോര്‍ട്ട്. ഷൂട്ടിങ്ങിനായി വനത്തില്‍ കാര്യമായ നശീകരണപ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്നും പുറമെനിന്ന് മണ്ണ് കൊണ്ടുവന്നിട്ടത് വനംവകുപ്പ് തന്നെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുപോരുന്ന റോഡിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ചറിയ അളവിലുള്ള മണ്ണ് വനംവകുപ്പിനുതന്നെ നീക്കംചെയ്യാവുന്നതേ ഉള്ളൂ. ഇതിന്റെ ചെലവ് സിനിമാക്കമ്പനിയില്‍നിന്ന് ഈടാക്കിയാല്‍ മതിയാകും. അനുമതിയില്ലാതെ പുറമെനിന്നുള്ള മണ്ണുകൊണ്ടുവന്നിട്ടതിന് കമ്പനി മുന്‍കൂറായി കെട്ടിവെച്ചരിക്കുന്ന തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടാമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം പഴയ ആവാസവ്യവസ്ഥ […]

ഒരു പാട് അലഞ്ഞും കഷ്ടപ്പെട്ടുമാണ് പലരും സിനിമാ രംഗത്തെത്തിയത്-മമ്മൂട്ടി!

ചലച്ചിത്രസംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഉദ്ഘാട ചടങ്ങിൽ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പണ്ട് ഹ്രസ്വ ചിത്രങ്ങളെടുക്കുന്നത് വളരെ പ്രയാസകരമായിരുന്നുവെന്ന് മമ്മൂട്ടി. ഒരു പാട് അലഞ്ഞും കഷ്ടപ്പെട്ടുമാണ് പലരും സിനിമാ രംഗത്തെത്തിയത് എത്തിയവര്‍ നിലനില്‍ക്കാന്‍ കഷ്ടപ്പെടുകയാണെന്നും മമ്മൂട്ടി അവകാശപ്പെടുന്നു. വരാന്‍ പോകുന്ന തലമുറ നിലവിലുള്ള തലമുറയെക്കുറിച്ച് അവരുടെ സിനിമകളെക്കുറിച്ച് മനസ്സിലാക്കി നല്ലൊരു ധാരണയുണ്ടാക്കിയെടുക്കാന്‍ ഇത്തരം ഫെസ്റ്റിവലുകള്‍ കൊണ്ട് സാധ്യമാകുമെന്ന് മമ്മൂട്ടി പറഞ്ഞു. 341 ഷോര്‍ട്ട് ഫിലിമുകളില്‍ […]

ബാപ്പച്ചി എന്റെ സിനിമകൾക്ക് അഭിപ്രായം പറയാറില്ല;ചിലപ്പോൾ അതൊക്കെ കേട്ട് എന്റെ ‘തല’ വലുതായാലോ എന്നു വിചാരിച്ചിട്ടാകും!

ദുൽഖര്‍ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്.മലയാളത്തിന്റെ പ്രിയ താരം ശോഭന ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്ക്രീനില്‍ മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.സിനിമ വലിയ വിജയം നേടി മുന്നേറുമ്പോള്‍ മക്കളുടെ പ്രകടനത്തെക്കുറിച്ച് അച്ഛന്മാർ എന്തുപറ‍ഞ്ഞു എന്നായിരുന്നു മാധ്യമ പ്രവർത്തകർക്ക് അറിയാനുണ്ടായിരുന്നത്. അച്ഛൻ സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ സിനിമ കണ്ട ആളുകൾ ഒരുപാട് മെസേജുകൾ അച്ഛന് അയച്ചിരുന്നതായും പറയുകയാണ് കല്യാണി പ്രിയദർശൻ. ആ […]