Posts in category: Mammotty
മമ്മൂട്ടിക്കൊപ്പം പുതിയ ചിത്രവുമായി ‘കെട്ട്യോളാണ് എന്റെ മാലാഖ’ സംവിധായകന്‍

മമ്മൂട്ടിയുമായി പുതിയ ചിത്രം ചെയ്യാനൊരുങ്ങി ‘കെട്ട്യോളാണ് എന്റെ മാലാഖ’ സംവിധായകന്‍ നിസാം ബഷീര്‍. ‘ഇബിലീസ്’, ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെയും തിരക്കഥ നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രെളറും നിര്‍മ്മാതാവുമായ ബാദുഷയുടെ ബാദുഷാ പ്രൊഡക്ഷന്‍സും വണ്ടര്‍ ഹാള്‍ സിനിമാസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് സൂചന. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ജനുവരി 20ന് അമല്‍ നീരദിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. […]

ദൈവവും.. ലൂസിഫറും..; ദുരൂഹത ഉണർത്തി മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ ടീസർ

ഈ വർഷത്തെ ആദ്യത്തെ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിന്റെ ടീസർ റിലീസ് ആയി. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പങ്കുവെച്ചിരിയ്ക്കുന്നത്. ഫെബ്രുവരി നാലാം തീയതിയാണ് സിനിമ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോസഫീന്‍ ടി ചാക്കോയാണ്. The post ദൈവവും.. ലൂസിഫറും..; ദുരൂഹത ഉണർത്തി മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ ടീസർ appeared first on Reporter […]

‘സംവിധായകൻ പരാജിതൻ, സിനിമയിൽ അഭിനയിക്കില്ലെന്ന് മമ്മൂട്ടി’; ഡെന്നിസ് ജോസഫ്

മോഹൻലാലിനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിച്ച സിനിമയായിരുന്നു രാജാവിന്റെ മകൻ. എന്നാൽ സിനിമയിൽ നായകാനായി ആദ്യം മമ്മൂട്ടിയെയാണ് പരിഗണിച്ചിരുന്നതെന്നു തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് നിറക്കൂട്ടുകളില്ലാതെ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതി. തമ്പി കണ്ണന്താനം സംവിധായകനായത് കൊണ്ടാണ് സിനിമയിൽ അഭിനയിക്കുവാൻ മമ്മൂട്ടി മടിച്ചതെന്നും ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യുവാൻ മമ്മൂട്ടി താത്പര്യക്കുറവ് കാണിച്ചതായും ഡെന്നിസ് ജോസഫ് പറയുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്തു മമ്മൂട്ടി നായകനായ ‘ ആ നേരം അല്പദൂരം’ പരാജയപ്പെട്ടതാണ് കണ്ണന്താനത്തോടുള്ള വിശ്വാസം നഷ്ടപ്പെടാൻ […]

സേതുരാമയ്യരുടെ വിക്രമായി ജഗതി ശ്രീകുമാർ മടങ്ങി എത്തുമോ? മറുപടിയുമായി തിരക്കഥാകൃത്ത്

സേതുരാമയ്യരുടെ വിക്രമായി ജഗതി ശ്രീകുമാർ സിനിമയിലേക്ക് മടങ്ങി എത്തുമോ? മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം ഒരുങ്ങുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ഉയർന്നു കേട്ട ചോദ്യമായിരുന്നു ഇത്. വാർത്ത ശരിവയ്ക്കുന്ന വിധത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ജഗതി ശ്രീകുമാർ അഭിനയത്തിലേക്ക് മടങ്ങി വരാന്‍ സാധ്യതയുണ്ടെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. വാർത്തയുടെ നിജസ്ഥിതിയെക്കുറിച്ച് തിരക്കഥാകൃത്ത് എസ് എൻ സ്വാമി റിപ്പോർട്ടർ ലൈവുമാണ് സംസാരിച്ചു. ജഗതി ശ്രീകുമാർ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിൽ ഉണ്ടാകും എന്ന രീതിയിൽ വാർത്തകൾ ഉണ്ടായിരുന്നു?ജഗതി ശ്രീകുമാർ സിനിമയിൽ […]

ബാലതാരത്തിന് ശബ്ദം നൽകാൻ തയ്യാറാണോ? മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിൽ കുട്ടി ഡബ്ബിങ് ആർട്ടിസ്റ്റിനെ തേടുന്നതായി മഞ്ജു വാരിയർ; വീഡിയോ

മമ്മൂട്ടിയും മഞ്ജു വാരിയരും കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന പ്രീസ്റ്റ് എന്ന സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റ് തേടുന്നു. കൈതി എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ ബേബി മോണിക്കയ്ക്ക് വേണ്ടി ശബ്ദം നൽകുവാൻ താത്പര്യമുള്ള എട്ടിനും പതിമൂന്ന് വയസ്സിനും ഇടയിലുള്ള കുട്ടികളെയാണ് തേടുന്നത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെ മഞ്ജു വാരിയർ പങ്കുവെച്ചു. സിനിമയിലെ ഒരു സംഭാഷണം റെക്കാർഡ് ചെയ്തു 99477 033 64 എന്ന നമ്പറിലേക്ക് 2021 ജനുവരി 12 നകം വാട്സാപ്പ് ചെയ്യണം. മമ്മൂട്ടി […]

‘പിണറായിയെ വിമർശിക്കുന്നത് മമ്മൂട്ടിയ്ക്ക് ഇഷ്ടമല്ല’; ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യു

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിയ്ക്കുന്നത് മമ്മൂട്ടിയ്ക്ക് ഇഷ്ടമല്ലെന്ന് നടനും സംവിധായകനും ആയ ജോയ് മാത്യു. മറുനാടൻ മലയാളിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പിണറായി ആരാധനയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. താനും മമ്മൂട്ടിയും അഭിനയിച്ച സിനിമയിൽ പിണറായി വിജയനെ പ്രശംസിക്കുന്ന ഒരു സംഭാഷണം ഉണ്ടായിരുന്നു. സിനിമയിലെ തിരക്കഥാകൃത്ത് എന്ന രീതിയിൽ ആ സംഭാഷണം ഉചിതമായി തോന്നാത്തത് കൊണ്ട് ഞാൻ തിരുത്താൻ ശ്രമിച്ചു. എന്നാൽ മമ്മൂട്ടി അനുവദിച്ചില്ലെന്നും ജോയ് മാത്യു പറഞ്ഞു. ജോയ് മാത്യുവിന്റെ വാക്കുകൾ ‘മമ്മൂട്ടി പഠിക്കുമ്പോഴേ എസ്എഫ്ഐക്കാരനായിരുന്നു. അത് […]

‘നിയുക്ത കൊച്ചി മേയർ, നുമ്മക്കടെ ബിലാൽ ജോൺ കുരിശിങ്കിലിനൊപ്പം’ മമ്മൂട്ടിയുടെ പുതിയ ലുക്കിൽ അന്തംവിട്ട് സോഷ്യൽ മീഡിയ

കൊച്ചിയിലെ നിയുക്ത മേയർ അനിൽ കുമാറിനൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഫോട്ടോയിലെ മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചാണ് ആരാധകരുടെ കമന്റ്സ് . വെള്ള ജുബ്ബയും മുണ്ടും ധരിച്ച് താടി വളർത്തിയാണ് മമ്മൂട്ടിയുടെ നിൽപ്പ്. കൊച്ചി പഴയ കൊച്ചി അല്ല എന്ന് നുമ്മ നേരത്തേ പറഞ്ഞൂ. മേയർ പഴയ മേയറല്ലെന്നും.നിയുക്ത കൊച്ചി മേയർ, നുമ്മക്കടെ ബിലാൽ ജോൺ കുരിശിങ്കിലിനൊപ്പം എന്ന ക്യാപ്‌ഷനാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്. ആരാധകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ ബിലാലിന്റെ ലുക്കിലാണ് മമ്മൂട്ടിയുടെ നിൽപ്പ്. […]

മലയാള സിനിമയിലെ ചില നടന്മാർ സ്റ്റാർ വാല്യൂ കൊണ്ട് മാത്രം പിടിച്ചുനിൽക്കുന്നു; സംവിധായകൻ ഫാസിൽ

മലയാള സിനിമയിലെ ചില നടന്മാർ സ്റ്റാർ വാല്യൂ കൊണ്ട് മാത്രം പിടിച്ചുനിൽക്കുന്നവരാണെന്ന് സംവിധായകൻ ഫാസിൽ. നടന്മാരാരുടെ പേര് പറഞ്ഞാൽ അവർക്കു ചിലപ്പോൾ ഫീൽ ആകുമെന്നും സംവിധായകൻ ഫാസിൽ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. ബോളിവുഡിൽ അനിൽ കപൂർ, ഷമ്മി കപൂർ, ജിതേന്ദ്ര തുടങ്ങിയ നടന്മാർ സ്റ്റാർസ് മാത്രമായിരുന്നു. എന്നാൽ അവർക്ക് സിനിമയിൽ അവരുടേതായ ലൈഫും സ്പാനും ഉണ്ടായിരുന്നു. അഭിതാഭ് ബച്ചനും, രജനി കാന്തും, കമൽഹാസനുമൊക്കെ സ്റ്റാർസും ആക്ടേഴ്‌സുമാണെന്നു ഫാസിൽ പറഞ്ഞു. The post മലയാള സിനിമയിലെ ചില നടന്മാർ […]

സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ നിങ്ങള്‍ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ അതുകൊണ്ട് നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണെന്ന് സംവിധായകൻ സിദ്ധിക്ക്!

മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒട്ടനവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ധിക്ക്.പ്രധാനമായും മോഹന്ലാലിനേയും മമ്മൂട്ടിയെയും വെച്ചാണ് സിദ്ധിക്ക് ചിത്രണങ്ങൾ ഇറക്കിയിട്ടുള്ളത്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് സൊസിലെ മീഡിയയിൽ വൈറലാകുന്നത്. സിനിമയിലെ പുതുതലമുറ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍- മമ്മൂട്ടി ചിത്രങ്ങളെ ആക്രമിച്ച് ഇല്ലാതാക്കിയാല്‍ അവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാനിന്നാണ് സിദ്ധിക്ക് പറയുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പോലുള്ള സിനിമകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലടക്കം സ്വീകാര്യത ലഭിച്ചത് ഒരു വാതില്‍ അവര്‍ അവിടെ തുറന്നിരുന്നത് കൊണ്ടാണെന്നും സംവിധായകൻ പറയുന്നു. […]

സെൽഫി എടുത്തത് എന്റെ വീട്ടിൽ വെച്ച്;ഞങ്ങള്‍ക്കെല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു അത്,സെൽഫിക്ക് പിന്നിലെ കഥ ഇങ്ങനെ!

മലയാള സിനിമയിലെ താരങ്ങൾ ഒരുമിച്ചുള്ളൊരു സെൽഫി ഇതാദ്യമായിരിക്കും.കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരുന്നത് യുവതാരങ്ങളും മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ളൊരു സെൽഫിയാണ്.നടന്‍ ഉണ്ണി മുകുന്ദന്‍ ആണ് പോസ്റ്റ് ഡിന്നര്‍ സെല്‍ഫി എന്ന ക്യാപ്ഷനോടെ ചിത്രം പങ്കുവച്ചത്. ഉണ്ണിക്കും മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമേ ജയസൂര്യ, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ എന്തിന് വേണ്ടിയുള്ള ചിത്രമാണ് ഇതെന്നാണ് ആരാധകർ തിരക്കുന്നത്. ആ സംശയത്തിന് ഉത്തരവുമായി വന്നിരിക്കുകയാണ് നടന്‍ സിദ്ദിഖ് എത്തി. സിദ്ദിഖിന്റെ […]