തിരുവനന്തപുരം: എന്‍സിപിയില്‍ ഭിന്നത അതിന്റെ പാരമ്യത്തിലേക്ക് എത്തിയെന്ന് സൂചന. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എന്‍സിപി നേതാക്കളായ മാണി സി കാപ്പനും എകെ ശശീന്ദ്രനും നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. മുന്നോട്ടുവെച്ച കാര്യങ്ങളില്‍ സമവായത്തിലെത്താന്‍ ഇരുനേതാക്കള്‍ക്കും കഴിഞ്ഞില്ല. നിയമസഭയിലെ ശശീന്ദ്രന്റെ ഓഫീസില്‍വെച്ചായിരുന്നു ചര്‍ച്ച. കാര്യോപദേശക സമിതി ചേരുന്നതിന് മുമ്പ് മുഖ്യമന്ത്രി മാണി സി കാപ്പനുമായും എകെ ശശീന്ദ്രനുമായും വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇരുവരെയും പ്രത്യേകം പ്രത്യേകം കണ്ട മുഖ്യമന്ത്രി ഒരുമിച്ച് പോകണമെന്ന നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് എകെ ശശീന്ദ്രനും മാണി സി […]
എന്‍സിപി തര്‍ക്കം പിളര്‍പ്പിലേക്ക് നീങ്ങുന്നു. മന്ത്രി എകെ ശശീന്ദ്രന് വിഭാഗം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും മാണി സി കാപ്പന് വിഭാഗം വിട്ട് നിന്നു. സിഎച്ച് ഹരിദാസ് അനുസ്മരണ യോഗത്തില്‍ നിന്നാണ് മാണി സി കാപ്പന് വിഭാഗം പങ്കെടുക്കാതെ മാറി നില്‍ക്കുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റിയുടെ അറിയിപ്പ് ലഭിക്കാത്തതിനാലാണ് വിട്ടു നില്‍ക്കുന്നതെന്നാണ് വിശദീകരണം. യൂത്ത് കോണ്‍ഗ്രസ് എസ് നേതാവായിരുന്ന സിഎച്ച് ഹരിദാസിന്റെ 36 ാം ചരമ ദിനാചരണമാണ് കോട്ടയത്ത് സംഘടിപ്പിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനാണ് […]
കോട്ടയം: പാലാ സീറ്റ് തര്‍ക്കത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും പാര്‍ട്ടി നിലപാട് എന്താണെന്ന് മുന്നണിയെ അറിയിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാലാ സീറ്റ് എന്‍സിപി വിട്ട് കൊടുക്കില്ലായെന്ന നിലപാടില്‍ ഉറച്ചതോടെയാണ് സീറ്റിനെ ചൊല്ലി അനിശ്ചിതത്വം ഉടലെടുത്തത്. എന്നാല്‍ സീറ്റ് സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പ്രാപ്തിയുള്ള നേതൃത്വമാണ് എല്‍ഡിഎഫിന്റേതെന്നും കേരള കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് […]
തിരുവനന്തപുരം: ആഭ്യന്തര തര്‍ക്കം രൂക്ഷമായ കേരള എന്‍സിപിയില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നെന്ന് റിപ്പോര്‍ട്ട്. ജോസ് കെ മാണിയുടെ വരവോടെ പാലാ സീറ്റിനെച്ചൊല്ലി അസ്വസ്ഥമായ എന്‍സിപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രഫുല്‍ പട്ടേല്‍ കേരളത്തിലെത്തും. കേരളത്തിലെ നേതാക്കളെ ഉടന്‍ കാണുമെന്ന് പ്രഫുല്‍ പട്ടേലിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രത്തെ അനുനയിപ്പിക്കാന്‍ ശശീന്ദ്രന് വിഭാഗം നീക്കം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. എകെ ശശീന്ദ്രന് ബുധനാഴ്ച എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. എന്‍സിപി […]
കാപ്പന് പാലയില്‍ വിജയസാധ്യതയുണ്ടെന്നും യുഡിഎഫിന്റെ ഭാഗമായി മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ പക്കലുള്ള പാല സീറ്റ് വിട്ടു നല്‍കുമെന്നുമാണ് പി ജെ ജോസഫിന്റെ വാഗ്ദാനം. The post മത്സരിക്കാനാണ് തീരുമാനമെങ്കില്‍ യുഡിഎഫ് സീറ്റു നല്‍കും; മാണി സി കാപ്പനുവേണ്ടി വീണ്ടും പി ജെ ജോസഫ് appeared first on Reporter Live.
പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പികെ രാജനെ പ്രസിഡന്റാക്കി പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് എകെ ശശീന്ദ്രന് വിഭാഗത്തിന്റെ നീക്കം. The post ‘കേരള എന്‍സിപി’യെ ശക്തിപ്പെടുത്താന്‍ ഒരുങ്ങി ശശീന്ദ്രന് വിഭാഗം; പുതിയ പാര്‍ട്ടിയെന്ന് സൂചന appeared first on Reporter Live.
പാലാ സീറ്റിനെച്ചൊല്ലി എന്‍സിപി നേതാക്കള്‍ തമ്മില്‍ തുറന്ന വാക്പോര്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ എ കെ ശശീന്ദ്രന് നടത്തിയ പ്രതികരണവും അതിന് മാണി സി കാപ്പന് നല്കിയ മറുപടിയുമാണ് വീണ്ടും പിളര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാട് കാപ്പന് ഇന്നും ആവര്‍ത്തിച്ചു. വഴിയേ പോകുന്നവര്‍ക്ക് പാലാ സീറ്റ് ചോദിക്കാന്‍ എന്തവകാശമെന്ന് മാണി സി കാപ്പന് ചോദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു നില്ക്കുന്ന ജോസ് കെ മാണിക്ക് പാലാ […]
എന്‍സിപി ഇടത് മുന്നണി വിടുകയാണെന്ന വാര്‍ത്ത നിഷേധിച്ച് മാണി സി കാപ്പന്. നിലവില്‍ മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ തുടരും.’ മാണി സി കാപ്പന് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍സിപി ഇടത് മുന്നണി വിടുമെന്നായിരുന്നു റിപ്പോര്‍ട്ട്. പാലാ സീറ്റ് സംബന്ധിച്ച് തര്‍ക്കമാണ് എന്‍സിപിയെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചതെന്നുമായിരുന്നു എന്‍സിപി ക്യാമ്പില്‍ നിന്നുള്ള വിവരം. ഇടത് മുന്നണി വിട്ടാല്‍ മാണി സി കാപ്പന് പാലയില്‍ […]
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടത് മുന്നണി വിടാനുള്ള എന്‍സിപി തീരുമാനത്തില്‍ മന്ത്രി എകെ ശശീന്ദ്രന് വിഭാഗത്തിന് അതൃപ്തി. ഇവരെ ഒരുമിച്ച് കൊണ്ട് പോകാനുള്ള ശ്രമം മാണി സി കാപ്പന് നടത്തി വരികയാണ്. എന്നാല്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിതാംബരന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിഭാഗം പാലാ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുന്നതിനോട് യോചിക്കുന്നില്ല. അതിനാല്‍ അദ്ദേഹം എന്‍സിപിയുടെ യുഡിഎഫ് പ്രവേശത്തെ അംഗീകരിക്കുന്നുണ്ട്. പക്ഷെ ശശീന്ദ്രന് വിഭാഗം തീരുമാനത്തെ അംഗീകരിക്കുന്നില്ല. പാലാ സീറ്റ് സംബന്ധിച്ച് തര്‍ക്കമാണ് എന്‍സിപിയെ യുഡിഎഫിലെത്തിക്കുന്നത്. മാണി സി […]