Posts in category: manju warrior
അത് താൽപര്യമില്ല , എല്ലാം വളച്ചൊടിക്കുന്നു, വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ !

ലോകം മുഴുവൻ ഇന്നൊരു കുടക്കീഴിലാണെന്നൊക്കെ പറയുമ്പോഴും പത്തിരുപത് വർഷം കൊണ്ടാണ് ഈ പദവിയിലേക്ക് എത്തിയതെന്ന് ഏവരും വിസ്മരിക്കുന്നു. വളരെ പെട്ടന്ന് പടർന്നു പന്തലിച്ച ഇന്റർനെറ്റ് എന്ന മഹാ ശൃഖലയെ ഉപയോഗപ്പെടുത്താത്തവരായി ഈ കാലത്ത് ആരും തന്നെയുണ്ടാകില്ല. വളരെപെട്ടെന്നുതന്നെയാണ് സോഷ്യൽ മീഡിയയും മനുഷ്യരെ അടിമകളാക്കി വാഴാൻ തുടങ്ങിയത്. സോഷ്യൽ മീഡിയ ഗുണങ്ങൾക്കൊപ്പം ഉപദ്രവവും വിതയ്ക്കാറുണ്ട്. അതിൽ കൂടുതലും ഇരയാക്കപ്പെടുന്നത് പ്രമുഖരാണ്. നാല് ചുവരുകൾക്കകത്തിരുന്നു എന്തും സൃഷ്ട്ടിച്ചു വിടാം എന്നതാണ് സോഷ്യൽ മീഡിയ ഇത്രത്തോളം മലിനമാക്കപ്പെടാൻ കാരണം. ഇപ്പോഴിതാ സോഷ്യൽമീഡിയയെ […]

ക്രിസ്മസ് കരോൾ ഒരുക്കി ഗോപി സുന്ദർ; ഗാനം പങ്കുവെച്ച് മഞ്ജു വാരിയർ

ഉണ്ണീശോ – ഗോപി സുന്ദറിൻ്റെ ക്രിസ്മസ് കരോൾ ഗാനം പ്രശസ്ത സിനിമാ താരം മഞ്ജു വാര്യർ പുറത്തിറക്കി. ഗോപി സുന്ദറും ഹരിനാരായണനും ഒന്നിച്ച് ആദ്യമായൊരുക്കുന്ന ക്രിസ്മസ് കരോൾ വീഡിയോ ഗാനമാണിത്. പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യുവിനൊപ്പം പ്രശസ്ത ഗായകരായ സിയ ഉൽ ഹഖ്, അക്ബർ ഖാൻ, സുജയ് മോഹൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. The post ക്രിസ്മസ് കരോൾ ഒരുക്കി ഗോപി സുന്ദർ; ഗാനം പങ്കുവെച്ച് മഞ്ജു വാരിയർ appeared […]

ഒടിയന്റെ ‘രണ്ടാം പിറന്നാളില്‍’ ആ സന്തോഷ വാര്‍ത്ത പങ്ക് വെച്ച് മഞ്ജു വാര്യര്‍; വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം, കഥയിലും അവതരണത്തിലും പുതിയൊരു പ്രമേയം കൊണ്ട് മലയാള പ്രേക്ഷകര്‍ക്ക് വലിയൊരു വിസ്മയം തന്നെയാണ് നല്‍കിയത്. ആഗോളതലത്തില്‍ 2018 ഡിസംബര്‍ പതിനാലിനാണ് വമ്പന്‍ റിലീസിനായി ഒടിയന്‍ എത്തുന്നത്. റിലീസായി രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ഒടിയന്റെ തിരക്കഥ പുസ്തകമായി പുറത്തിറങ്ങുന്നു എന്ന വാര്‍ത്തയാണ് മഞ്ജു പങ്ക് വെച്ചത്. തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ […]

കിം കിം ഗാനത്തിന് ചുവട് വെച്ച് നടൻ ബിജുക്കുട്ടന്റെ മകൾ; ‘ഒന്നും പറയാനില്ല’ എന്ന നടന്റെ വാക്ക് കടമെടുത്ത് ആരാധകരുടെ കമന്റ്‌

മഞ്ജു വാരിയർ ആലപിച്ച കിം കിം എന്ന വൈറൽ ഗാനത്തിന് ചുവട് വെച്ച് നടൻ ബിജു കുട്ടന്റെ മകൾ. ഫേസ്ബുക്കിലൂടെയാണ് താരം മകളുടെ നൃത്തം പങ്കുവെച്ചത്. “മഞ്ജു വാരിയറിന് ശേഷം ഒരു പാട് പെർഫോമൻസ് കണ്ടു. ഒന്നിനും ജീവനില്ല. എന്നാൽ സത്യമായിട്ടും, സെയിം ഫീൽ കിട്ടിയത് ഇപ്പോളാ. മോള് ഒരു പാട് പ്രശസ്തയാകും.. ഉറപ്പ്. മോളുടെ അഛന്റെ ശൈലിയിൽ പറയുകയണെങ്കിൽ “ഒന്നും പറയാനില്ല’ ഇപ്രകാരമായിരുന്നു ബിജു കുട്ടന്റെ മകൾക്കു സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ച കമന്റുകൾ. The […]

‘കാന്താ കാതോർത്ത് നിന്ന് കാന്താ..’; കിം കിം ഗാനത്തിന് ചുവട് വെച്ച് മഞ്ജു വാരിയർ

ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലെ കിം കിം എന്ന വൈറൽ ഗാനത്തിന് ചുവട് വെച്ച് ‌ മഞ്ജു വാരിയർ. മഞ്ജു വാരിയർ തന്നെയാണ് കിം കിം ഗാനം ആലപിച്ചത് . ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ലിറിക്കൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. പാരിജാതപുഷ്പഹാരം എന്ന മ്യൂസിക്കൽ ഡ്രാമയിലെ ‘കാന്താ തൂങ്ങുന്നു തൂമണം’ എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കിം കിം എന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത്. The post ‘കാന്താ കാതോർത്ത് നിന്ന് കാന്താ..’; കിം […]

‘കിം കിം’ പാടി മഞ്ജു: ജാക്ക് ആൻഡ് ജില്ലിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ

ജാക്ക് ആൻഡ് ജിൽ എന്ന സിനിമയ്ക്ക് വേണ്ടി മഞ്ജു വാരിയർ പാടിയ കിം കിം എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. പാരിജാതപുഷ്പഹാരം എന്ന മ്യൂസിക്കൽ ഡ്രാമയിലെ കാന്താ തൂങ്ങുന്നു തൂമണം എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കിം കിം എന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പികെ ഹരിനാരായണന്റെ വരികൾക്ക് റാം സുരേന്ദറാണ് സംഗീതം നൽകിയിരിക്കുന്നത് . ഗാനത്തെ അഭിനന്ദിച്ച് കൊണ്ട് പൃഥ്വിരാജ് അടക്കമുള്ള പ്രമുഖ താരങ്ങൾ ഫേസ്ബുക്കിലൂടെ ഗാനം പങ്കുവെച്ചു. സൗബിൻ ഷഹീർ […]

മഞ്ജു വാര്യരുടെ കാര്യത്തില്‍ അന്ന് നടത്തിയ ആ പ്രവചനം ഫലിച്ചു! വെളിപ്പെടുത്തലുമായി സിബി മലയിൽ

ഏത് കഥാപാത്രവും അനായാസമായി കൈ കാര്യം ചെയ്യാൻ കഴിയുന്ന ലേഡി സൂപ്പർ സ്റ്റാറെന്ന് മലയാളികൾ ഹൃദയത്തിൽ നിന്ന് വിളിയ്ക്കുന്ന മഞ്ജു മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് . ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത മഞ്ജു 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.. റോഷന്‍ ആഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ തന്റെ തിരിച്ച്‌ വരവ് ഗംഭീരമാക്കിയപ്പോള്‍ പ്രേക്ഷകര്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. […]

അത് ചെയ്യാൻ കാവ്യയ്ക്ക് പേടിയാണ് പക്ഷേ മഞ്ജു അങ്ങനെ അല്ല;ഭാഗ്യലക്ഷ്മി പറയുന്നു!

ഡബ്ബിങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയെ അറിയാത്തവരായി ആരും ഉണ്ടാകില്ല. നാനൂറിലേറെ ചിത്രങ്ങളില്‍ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ് ഭാഗ്യലക്ഷ്മി ഇതിനോടകം തന്റെ ശബ്ദം നല്‍കിയത്. ഇപ്പോഴിതാ താരം മഞ്ജു വാര്യരെക്കുറിച്ചും കാവ്യയെക്കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് ഭാഗ്യലക്ഷ്മി ഇവരെ കുറിച്ച്‌ പറയുന്നത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ : മലയാളത്തില്‍ മഞ്ജുവിനെ പോലെ തന്നെ വേറെയും മികച്ച നടിമാരുണ്ട്. പക്ഷെ അവരൊക്കെ സ്വന്തം ശബ്ദം ഉപയോഗിക്കാത്തതിനാലാകാം ആ പേരുകള്‍ മഞ്ജുവിന് ശേഷം പറയുന്നതെന്നും ഭാഗ്യലക്ഷ്മി […]