താന്‍ നിര്‍ദേശിച്ചയാളെ താല്‍ക്കാലിക ഡ്രൈവറാക്കി നിയമിക്കാന്‍ നഗരസഭ കൗണ്‍സില്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മാവേലിക്കര നഗരസഭാ അധ്യക്ഷന്‍ കെവി ശ്രീകുമാര്‍. സംഭവത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്വന്തം സൈക്കിളിലാണ് നഗരസഭാ ഓഫീസിലെത്തിയത്. താല്‍ക്കാലിക ഡ്രൈവറെ നിയമിക്കാന്‍ അനുമതി തേടിയുള്ള അജണ്ട എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൗണ്‍സിലില്‍ പാസാക്കാനായിരുന്നില്ല. ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ നഗരസഭാ സെക്രട്ടറിക്ക് തിരികെ നല്‍കിയാണ് കെവി ശ്രീകുമാര്‍ മടങ്ങിയത്. രണ്ടരകിലോമീറ്ററാണ് അദ്ദേഹം സൈക്കില്‍ ചവിട്ടി നഗരസഭയിലെത്തിയത്. […]
ആലപ്പുഴ: മാവേലിക്കര ഭരണം ആര്‍ക്ക് എന്ന ചോദ്യം അവസാനിച്ചു. സിപിഐഎം വിമതനായ കെവി ശ്രീകുമാര്‍ പിന്തുണച്ചതോടെ യുഡിഎഫാണ് അധികാരമുറപ്പിച്ചത്. ശ്രീകുമാറിനെ നഗരസഭ ചെയര്‍മാനാക്കും. ആദ്യ മൂന്ന് വര്‍ഷമാണ് അധ്യക്ഷ സ്ഥാനം നല്‍കുക. ശ്രീകുമാര്‍ കോണ്‍ഗ്രസില്‍ അംഗമാവുകയും ചെയ്യും. മാവേലിക്കര നഗരസഭയില്‍ ഒന്‍പത് സീറ്റുകളിലാണ് എല്‍ഡിഎഫും എന്‍ഡിഎഫും എന്‍ഡിഎയും വിജയിച്ചത്. സ്വതന്ത്രനായി വിജയിച്ച ശ്രീകുമാറും വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ശ്രീകുമാര്‍ തന്നെ മേയറാക്കുന്നവരെ പിന്തുണക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ശ്രീകുമാര്‍. അനുഭാവം ഇടതിനോടാണെന്നും […]
രാജ്യദ്രോഹം, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. 2012 ഡിസംബര്‍ 29ന് മാവേലിക്കരയിലെ ലോഡ്ജില്‍ രഹസ്യയോഗം ചേര്‍ന്നത് കേരളത്തില്‍ റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് രൂപം നല്‍കാനായിരുന്നു. The post മാവേലിക്കരയില്‍ മാവോയിസ്റ്റ് സംഘടനയുടെ രഹസ്യയോഗം ചേര്‍ന്ന കേസില്‍ അഞ്ച് പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും അയ്യായിരം രൂപ പിഴവും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.