Posts in category: Media Gag Order
‘വിമര്‍ശനമുണ്ടാകുന്ന വിധത്തിലെ നീക്കം പോരായ്മ’; പൊലീസ് നിയമഭേദഗതിയില്‍ സര്‍ക്കാരിനെതിരെ എംഎ ബേബി

പൊലീസ് നിയമഭേദഗതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വിമര്‍ശനമുണ്ടാകുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പാര്‍ട്ടി ചര്‍ച്ച ചെയ്താണ് ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും എംഎ ബേബി പറഞ്ഞു. വിമര്‍ശനമുണ്ടാകുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പാര്‍ട്ടി ചര്‍ച്ച ചെയ്താണ് ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിവാദങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്ന് ചര്‍ച്ചചെയ്യുമെന്നും എംഎ ബേബി പറഞ്ഞു. വ്യാപകമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍നിന്നും പിന്മാറിയത്. എതിര്‍പ്പ് വ്യാപകമായ […]

‘പിണറായി വിജയന് ഇനിയെങ്കിലും മൂക്കുകയറിടാന്‍ യെച്ചൂരിക്ക് കഴിയട്ടെ’; വിടി ബല്‍റാം

വിവാദ പൊലീസ് നിയമ ഭേദഗതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറാന്‍ തീരുമാനിച്ചതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. ജനങ്ങളുടെ വായ് മൂടിക്കെട്ടുന്ന കരിനിയമത്തില്‍ നിന്ന് പിണറായി വിജയനെ പിന്തിരിപ്പിച്ച കേരളീയ സമൂഹത്തിന് അഭിവാദ്യങ്ങള്‍. പിണറായിക്കും സ്തുതിപാഠകര്‍ക്കും മൂക്കുകയറിടാന്‍ സീതാറാം യെച്ചൂരിയടങ്ങുന്ന സിപിഐഎം നേതൃത്വത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘ജനങ്ങളുടെ വായ് മൂടിക്കെട്ടുന്ന പോലീസ് നിയമ ഭേദഗതി 118(A) എന്ന കരിനിയമത്തില്‍ നിന്ന് പിണറായി വിജയനെ പിന്തിരിപ്പിച്ച കേരളീയ പൊതു സമൂഹത്തിന് അഭിവാദ്യങ്ങള്‍. ഗവര്‍ണര്‍ ഒപ്പിട്ട് വിജ്ഞാപനം ചെയ്ത […]

നിയമസഭ വിശദമായി ചര്‍ച്ച ചെയ്യും; വിവാദ പൊലീസ് നിയമ ഭേദഗതി ഉപേക്ഷിച്ചത് വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമ ഭേദഗതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതില്‍ഡ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം […]

എതിര്‍പ്പ് കനത്തു, കേന്ദ്ര നേതൃത്വം തിരുത്തി; പൊലീസ് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി

തിരുവനന്തപുരം: വ്യാപകമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍നിന്നും പിന്മാറി. എതിര്‍പ്പ് വ്യാപകമായ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. നിയമത്തില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ നടക്കുന്ന ദുഷ്പ്രചരണം തടയാനാണ് നിയമം […]

പൊലീസ് നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സീതാറം യെച്ചൂരി; സര്‍ക്കാരിനെ തള്ളി

കേരള പൊലീസ് ഭേദഗതി നിയമം പുനഃപരിശോധിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമ ഭേ ഭേദഗതിയില്‍ രൂക്ഷ വിമര്‍ശനമുയരുന്നതിന് പിന്നാലെയാണ് യെച്ചൂരി നിയമം പുനപരിശോധിക്കുമെന്ന് അറിയിച്ചത്. മാധ്യമങ്ങളോട് പ്രതിചകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ ആശങ്കകളും പാര്‍ട്ടി വിശദമായി പരിഗണിക്കുമെന്നും അദ്ദേ ഹം പറഞ്ഞു. വിഷയത്തില്‍ ക്രിയാത്മകമായ ആശയങ്ങള്‍ പരിഗണിക്കുമെന്നായിരുന്നു സിപിഐഎം കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്. നിയമം കൊണ്ടുവരാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍നിന്നും ഉയരുന്നത്. സര്‍ക്കാരിനെതിരെ […]

‘ഇത് പിണറായി വിജയന്‍ തന്നെയോ? ഒരു സിപിഐഎം സര്‍ക്കാര്‍ തന്നെ ഇടതുപക്ഷത്തെ നാണം കെടുത്തരുത്’; കവിത കൃഷ്ണന്‍

പൊലീസ് ആക്ടില്‍ ഭേദഗതികള്‍ വരുത്തിയ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎംഎല്‍ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍. അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന നിര്‍ദ്ദയമായ നിയമത്തിനെതിരെ നില്‍ക്കുകയല്ലേ സിപിഐഎം ചെയ്യേണ്ടതെന്നും കവിത കൃഷ്ണന്‍ പറഞ്ഞു. ഇത് പിണറായി വിജയന്‍ തന്നെയോ? അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന നിര്‍ദ്ദയമായ നിയമത്തിനെതിരെ നില്‍ക്കുകയല്ലേ സിപിഐഎം ചെയ്യേണ്ടത്. ഒരു സിപിഐഎം സര്‍ക്കാര്‍തന്നെ ഇത്തരമൊരു നിയമം നടപ്പിലാക്കി ഇടതുപക്ഷത്തെ നാണം കെടുത്തരുത്’, കവിത കൃഷ്്ണന്‍ ട്വീറ്റ് ചെയ്തു. പിണറായി വിജയനെയും സിപിഐഎമ്മിനെയും ടാഗ് ചെയ്തായിരുന്നു കവിതയുടെ […]