Posts in category: metromatinee mention
‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ റിലീസ് 14 ലേക്ക് മാറ്റി!

ടോവിനോ തോമസ് മുഖ്യ വേഷത്തില്‍ എത്തുന്ന ‘ കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ റിലീസ് നീട്ടി.മാർച്ച് 12ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് 14ലേക്ക് മാറ്റിയിരിക്കുന്നത്.പരീക്ഷകള്‍ ആരംഭിച്ചതും കൊറോണ ഭീതി ശക്തമായി നിലനില്‍ക്കുന്നതും മൂലം പൊതുവില്‍ അവധി ദിനമായ ശനിയാഴ്ച റിലീസ് ചെയ്യുന്നതാണ് കൂടുതല്‍ ഉചിതമെന്ന് തോന്നിയതാകാം ചിത്രത്തിന്റെ റിലീസ് നീട്ടാൻ ഉണ്ടായ കാരണം എന്നാണ് കരുതുന്നത്. രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് നായിക.അമേരിക്കയിൽ നിന്നുള്ള വനിത […]

സസ്പെൻസിട്ട് മുന്തിരി മൊഞ്ചൻ ട്രെയ്‌ലർ,സലിം കുമാറിന്റെ അഭിനയം ഒരു രക്ഷയുമില്ല;വീഡിയോ കാണാം!

മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.ഡിസംബർ ആറിനാണ് ചിത്രം പുറത്തിറങ്ങുന്നത്.ഇപ്പോൾ പുറത്തുവിട്ട ഈ ട്രെയിലറിന് മികച്ച പ്രതികരണമാണ് സിനിമ പ്രേമികൾ നൽകുന്നത്.ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നും ,ട്രെയ്‌ലർ കളർഫുൾ ആയിട്ടുണ്ടന്നുമൊക്കെയാണ് ആളുകളുടെ പ്രതികരണം.മാത്രമല്ലാ ഇതിനോടകം തന്നെ ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ നിൽക്കുകയാണ്.അതുകൊണ്ട് തന്നെ ചിത്രത്തിനും നല്ല പ്രതികരണം തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.ചിത്രത്തിന്റെ […]

മികച്ച പ്രതികരണവുമായി സച്ചിൻ മുന്നേറുന്നു!!

ഒരിടവേളയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് സച്ചിന്‍. കുഞ്ഞിരാമായണം മുതലുളള മിക്ക ചിത്രങ്ങളിലും ധ്യാനിനൊപ്പം പ്രധാന വേഷത്തില്‍ അജു വര്‍ഗീസും അഭിനയിച്ചിരന്നു. കുഞ്ഞിരാമായണത്തിന് ശേഷം അടി കപ്യാരെ കൂട്ടമണി, ഒരേമുഖം, ഗുഢാലോചന തുടങ്ങിയ സിനിമകളിലായിരുന്നു ഈ കൂട്ടുകെട്ട് ഒന്നിച്ചഭിനയിച്ചിരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരുടെതുമായി സച്ചിന്‍ എന്നൊരു ചിത്രം കൂടി റിലീസ് ചെയ്തിരിക്കുന്നത്.റൊമാന്റിക്ക് കോമഡി ചിത്രമായിട്ടാണ് സച്ചിന്‍ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. 136 മിനിറ്റ് ദൈര്‍ഘ്യമാണ് […]