ആരാധകരെ നിരാശരാക്കികൊണ്ട് ഒരു വാർത്ത പുറത്തുവരുകയാണ്. മരക്കാർ റിലീസ് വീണ്ടും നീളുമെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. മാര്‍ച്ച് 26 ന് മരക്കാർ തീയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മരക്കാർ ഓണത്തിനായിരിക്കും പ്രദർശനത്തിനെത്തുക. മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, […]
തിയേറ്ററുകള്‍ സജീവമായതോടെ പ്രിയ താരങ്ങളുടെ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും ഓഗസ്റ്റ് 12 ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണന് സൗത്ത്ലൈവിനോട് പ്രതികരിച്ചു. മാസ് എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ആറാട്ടിനായി ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന് എന്ന മോഹന്‍ലാല്‍ കഥാപാത്രം ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആറാട്ടിന്റെ കഥ. കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് […]
കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ജയസൂര്യയുടെ വെള്ളം തിയേറ്ററിൽ എത്തിയത്. കോവിഡിൻെറയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ മാസത്തോളം അടഞ്ഞ് കിടന്ന തിയേറ്ററുകൾ വെള്ളം റിലീസ് ചെയ്ത് കൊണ്ടാണ് തുറന്നത്. സിനിമയെ കുറിച്ചുള്ള നിരൂപണങ്ങള്‍ക്കിടയില്‍ രസകരമായ പല കഥകളും പ്രചരിച്ചിരുന്നു. അതിലൊന്ന് മുരളി കുന്നുംപുറത്ത് എഴുതിയ പഴയൊരു ഫേസ്ബുക്ക് പോസ്റ്റാണ്. മുഴുവന്‍ സമയം കള്ള് കുടിച്ചിരുന്ന തന്റെ ജീവിതത്തെ കുറിച്ചും മോഹന്‍ലാലിനെ ഫോണില്‍ വിളിക്കുന്നതിനെ കുറിച്ചുമൊക്കെയാണ് കഴിഞ്ഞ വര്‍ഷം മുരളി ഫേസ്ബുക്കിലെഴുതിയത്. ഇപ്പോള്‍ പുറത്തിറങ്ങിയ വെള്ളം എന്ന […]
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഗുഡ്വില് അംബാസിഡറായി നടന് മോഹന്‍ലാല്‍. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയിലാണ് മോഹന്‍ലാല്‍ ഗുഡ്വില് അംബാസിഡറാകുന്നത്. ആരോഗ്യ മന്ത്രി കെ കെ ഷൈലജയാണ് ഇക്കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. സംസ്ഥാനത്തെ ക്ഷയരോഗ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ മോഹന്ലാലുമുണ്ടാകുമെന്നാണ് ആരോഗ്യ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. സംസ്ഥാനത്ത് കൊവിഡിന് പുറമെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് ക്ഷയ രോഗം. സംസ്ഥാനത്ത് സുസ്ഥിര വികസനം കൈവരിക്കുന്നതിന്റെ ഭാഗമായി 2025-ഓട് കൂടി ക്ഷയരോഗം പൂര്‍ണ്ണമായി നിവാരണം […]
മോഹന്‍ലാലും ചിരഞ്ജീവിയും സൂപ്പര്‍സ്റ്റാറുകളാണ്. അതേസമയം അവര്‍ വ്യത്യസ്തരായ നടന്മാരുമാണെന്ന് സംവിധായകന് മോഹന്‍ രാജ. അതിനാല്‍ ഒരിക്കലും ലൂസിഫറിന്റെ തെലുങ്കു പതിപ്പിനെ റീമെയ്ക്ക് എന്ന് വിളിക്കാനാകില്ലെന്നും സംവിധായകന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ലൂസിഫറിനെ തനിക്ക് ഇഷ്ടമായി. അതിനാല്‍ സിനിമ ചിരഞ്ജീവിക്ക് വേണ്ടി അഡാപ്പ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നും മോഹന്‍രാജ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ പൂര്‍ത്തിയായത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍രാജ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തിയത്. മോഹന്‍ലാലും ചിരഞ്ജീവിയും […]
ഒരുകാലത്തെ മലയാളത്തിന്റെ വേറിട്ട സിനിമക്കാഴ്ചയാണ് കടത്തനാടൻ അമ്പാടി. വടക്കൻ പാട്ടിലെ കഥാപാത്രങ്ങളായി മോഹൻലാലും പ്രേം നസീറും ഒന്നിച്ചെത്തിയ സിനിമ. പക്ഷേ വിവാദത്തീയിലായിരുന്നു സിനിമയുടെ തുടക്കം മുതലുള്ള കാര്യങ്ങള്‍.1990ല്‍ പ്രിയദർശനാണ് ചിത്രം സംവിധനാനം ചെയ്തത് സിനിമ ആദ്യ ആഴ്ചയില്‍ വൻ വിജയം നേടിയിരുന്നു. ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തുണ്ടായ അപകടം അന്ന് വലിയ ചർച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിൽ അന്ന് നടന്ന സംഭവം പങ്കു വെച്ചിരിക്കുകയാണ് മോഹൻലാൽ. ‘ സിനിമയുടെ ഒരു രംഗത്തില്‍ […]
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് കുളപ്പുള്ളി ലീല എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ലീല. നീണ്ട ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത വിജയുടെ മാസ്റ്റര്‍ എന്ന ചിത്രത്തിലും ലീല ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നീണ്ട നാളായി സിനിമാ മേഖലയില്‍ നില്ക്കുന്ന താന്‍ മോഹന്‍ലാലിനെ ചൂലു കൊണ്ടു തല്ലിയിട്ടുണ്ടെന്നും പറയുകയാണ് ലീല. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ലീല ഇതേ കുറിച്ച് പറഞ്ഞത്. താന്‍ […]
പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം തീയറ്ററുകളിലേക്ക് ഇന്ന് മലയാളചിത്രം വെള്ളം റിലീസിന് എത്തുകയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ചിത്രമാണിത്. ഇപ്പോഴിതാ സിനിമ കാണാനായി പ്രേക്ഷകർ തീയറ്ററുകളിലേക്ക് വരണമെന്ന അഭ്യർത്ഥനയുമായി നടൻ മോഹൻലാൽ. പ്രധാനമായും, ജയസൂര്യ നായകനായി എത്തുന്ന ‘വെള്ളം’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം തന്റെ വീഡിയോ സന്ദേശത്തിലൂടെ ഈ അഭ്യർത്ഥന നടത്തിയത്. ഏറെ കാലത്തിന് ശേഷം മലയാളത്തിന്റേതായി ഒരു ചിത്രം 22ന് റിലീസ് ചെയ്യുകയാണ് സിനിമയുടെ ചക്രം ചലിക്കണമെങ്കിൽ സിനിമകൾ വരികയും അത് […]
319 ദിവസങ്ങൾക്ക് ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ മലയാളത്തിൽ നിന്നുള്ള ആദ്യ ചിത്രമായി ‘വെള്ളം’ തീയറ്ററുകളിലേയ്ക്ക്. 153 സ്ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ജയസൂര്യ നായകനാകുന്ന സിനിമ പ്രജേഷ് സെൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ സിനിമ കാണുവാനായി പ്രേക്ഷകരെ തീയറ്ററുകളിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്. പ്രേക്ഷകർ സിനിമ തീയറ്ററുകളിൽ കണ്ട് വിനോദ വ്യവസായത്തെ രക്ഷിക്കണമെന്ന് അഭ്യർഥിക്കുന്ന മോഹൻലാലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുറത്ത് വന്നിട്ടുണ്ട്. മോഹൻലാലിന്റെ വാക്കുകൾ നമസ്കാരം, ഒരു വർഷത്തിന് ശേഷം തീയറ്ററുകൾ സജീവമാവുകയാണ്. […]
സിനിമാചരിത്രത്തിലെ അപൂര്‍വ്വതയാണ് ശ്രീകുമാരൻ തമ്പി. അനശ്വര ഗാനങ്ങളുടെ അമരക്കാരൻ. ഓരോ തവണയും തൂലികത്തുമ്പിൽ വിരിയുന്ന വാക്കുകൾ ആ രചനാവൈഭവത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ഇന്നിപ്പോൾ മോഹന്‍ലാലിനെ കുറിച്ച് സംവിധായകന് ശ്രീകുമാരന്‍ തമ്പി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അനായാസതയാണെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. കാര്യം അഭിനയത്തില്‍ രണ്ട് തലങ്ങളുണ്ട്. പ്രധാനമായിട്ട് നമുക്ക് രണ്ടായിട്ട് തരംതിരിക്കാം. ഒന്ന് ഒരു സ്റ്റൈലുളള ആക്ടിംഗ്, മറ്റൊന്ന് അനായാസത. ഇപ്പോ ഒരു നടന് അല്ലെങ്കില്‍ എക്സ് അഭിനയിക്കുമ്പോള്‍ ഒരു […]