Posts in category: monisha
അവര്‍ മരിച്ച്‌ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊന്നും പറയരുത്;അവര്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതാമായിരുന്നു!

പകരംവെയ്ക്കാൻ കഴിയാത്തവരാണ് ഓരോ ദുരന്തത്തിലൂടെയും നമ്മെ വിട്ടു പോകുന്നത്. ഇതു പോലൊരു രാത്രിയാത്രയുടെ നഷ്ടമായിരുന്നു നടി മോനിഷ. വളരെ ചെറുപ്പത്തിലെ ആ യുവനടിയുടെ മരണം സംഭവിച്ചു.എന്നാൽ മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച്‌ എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക്‌ (Facebook) അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ വിമര്‍ശനം. എന്തിനാണ് മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയതെന്ന് തനിക്കറിയില്ലെന്നും മുഖത്ത് യാതൊരു ചലനങ്ങളുമില്ലാത്ത ഒരു നടിയെ മലയാള സിനിമയില്‍ താന്‍ കണ്ടിട്ടില്ലെന്നും ശാരദക്കുട്ടി പറഞ്ഞു. […]

മോനിഷയുടെ മരണത്തോടെ ആ വിശ്വാസം നഷ്ടമായി; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍!!

മോനിഷയുടെ വിയോഗം ഇന്നും മലയാളികളെ നൊമ്പരപ്പെടുത്തുകയാണ് .കണ്ട് കൊതിതീരും മുൻപേ വിടവാങ്ങിയ മോനിഷ മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത മുഖശ്രീയായി നിൽക്കുന്നു. മോനിഷയുടെ മരണത്തോടെയാണ് തനിക്ക് ജോത്സ്യത്തിലുള്ള വിശ്വാസം നഷ്ടമായതെന്ന് പ്രിയ ഗായകന്‍ എംജി ശ്രീകുമാര്‍. ഭാര്യ ലേഖയ്‌ക്കൊപ്പം കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച്‌ പറഞ്ഞത്. സമയത്തിലും രാശിയിലുമൊക്കെ എത്രത്തോളം വിശ്വാസമുണ്ടെന്നായിരുന്നുവെന്ന അവതാരകയുടെ ചോദ്യത്തിന് എം ജി ശ്രീകുമാര്‍ പറയുന്നതിങ്ങനെ.. ‘ഞാനങ്ങനെ ജോത്സ്യനെ പോയി കാണുന്നയാളൊന്നുമല്ല. പിന്നെ നമുക്കെന്തെങ്കിലും വിഷമം വരുമ്ബോഴാണല്ലോ പെട്ടെന്ന് ഓടുന്നത്. ശുക്രനും […]

ബാംഗ്ലൂര്‍ പോയതിന് ശേഷം ഒന്നുകൂടി വരാമെന്നു പറഞ്ഞു യാത്രയായി; എന്നാൽ സംഭവിച്ചത്; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില പറയുന്നു

മലയാളത്തിലെ ഒരുപാട് താരങ്ങളെ മേക്കപ്പ് ചെയ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് അനില ജോസഫ് നടി പാര്‍വതി, പ്രിയ കുഞ്ചാക്കോ ബോബന്‍ തുടങ്ങി വലിയ ഒരു താര നിറയെ സുന്ദരിയാക്കിയ അനില അകാലത്തില്‍ വിട്ടുപിരിഞ്ഞ നടിമോനിഷയെക്കുറിച്ച്‌ പങ്കുവയ്ക്കുന്നു. മലയാളിത്തം തുളുമ്ബുന്ന സൗന്ദര്യമാണ് മോനിഷയുടേത്. തന്റെ പേര്‍സണല്‍ കളക്ഷനില്‍ ഉള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് വനിതയ്ക്ക് നല്‍കിയ പരിപാടിയിലാണ് അനിലയുടെ പങ്കുവയ്ക്കല്‍. ‘ലോക്ക് ഡൌണ്‍ കാലത്ത് വെറുതെ പഴയ ആല്‍ബം മറിച്ചു നോക്കിയപ്പോള്‍ കണ്ണില്‍ ആദ്യം പതിഞ്ഞതും ഈ ചിത്രങ്ങള്‍ തന്നെ. എന്റെ […]

മോനിഷ മരിക്കുന്നതിന് രണ്ടുദിവസം മുൻപ് കണ്ടപ്പോൾ സംസാരിച്ചത് മുഴുവൻ ലാലേട്ടനെ കുറിച്ച്;വെളിപ്പെടുത്തലുമായി വിനീത്!

മലയാളികൾക്കെല്ലാ കാലവും മറക്കാനാവാത്ത നായികയാണ് ‘മോനിഷ’ . മലയാളികൾ കണ്ട് കൊതിതീരും മുൻപേ വിടവാങ്ങിയ ഈ താരം മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത മുഖശ്രീയായി നില്കുന്ന നടിയാണ്. കുറഞ്ഞ കാലയളവിൽ മാത്രമാണ് മലയാള സിനിമയിൽ ഉണ്ടായിരുന്നതെങ്കിലും മലയാളികളുടെ പ്രിയങ്കരിയാവാൻ കഴിഞ്ഞ നടികൂടിയാണ് മോനിഷ.1986ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ് മാത്രമേ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. നഖക്ഷതങ്ങള്‍, അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ […]

മോനിഷയ്ക്ക് അപകടം സംഭവിച്ച അതെ സ്ഥലത്ത് എന്റെയും കാര്‍ ആക്സിഡന്റായി… ജീവിതത്തില്‍ സംഭവിച്ച മറക്കാനാകാത്ത അനുഭവം പറഞ്ഞു നടി ശാന്തി കൃഷ്ണ

നടി മോനിഷയുടെ അപകടമരണം സിനിമാലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ ഒരു ട്രാജഡിയുടെ അനുഭവം പറഞ്ഞു നടി ശാന്തി കൃഷ്ണ. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കയറിയ ശാന്തി കൃഷ്ണ വലിയ ഒരു കാര്‍ അപടകത്തെ അതിജീവിച്ച സംഭവം പറയുകയാണ് താരം. അടുത്തിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞത്. സുകൃതം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന വേളയിലാണ് എനിക്ക് വലിയ ഒരു കാര്‍ […]

വിടപറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം; കണ്ണീരോര്‍മയായി മോനിഷ ഇന്നും ജനഹൃദയങ്ങളില്‍

അന്ന് കാറപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ മലയാള ചലച്ചിത്ര ലോകത്ത് ഒരു അഭിനേത്രിക്കും അവകാശപ്പെടാനില്ലാത്തത്രയും നേട്ടങ്ങള്‍ മോനിഷയെ തേടിയെത്തിയേനെ The post വിടപറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം; കണ്ണീരോര്‍മയായി മോനിഷ ഇന്നും ജനഹൃദയങ്ങളില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.