ജിയേ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ചിത്രം പുരോഗമനമായിട്ടുള്ള ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നു എന്നതിനൊപ്പം സംമിശ്ര പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. സിനിമയില്‍ പുരുഷന്മാരെ ചിത്രീകരിച്ചിരിക്കുന്ന രീതി ശരിയല്ലെന്നും. ഇത്രത്തോളം ഭീകരന്മാരാണ് കേരളത്തിലെ പുരഷ്ന്മാരെന്ന അഭിപ്രയം തനിക്കില്ലെന്നും നടിയും അവതാരികയുമായ ദീപ രാഹുല്‍ ഈശ്വര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ നേര്‍ക്കുനേര്‍ എന്ന പരിപാടിയിലാണ് ദീപ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ചില കാര്യങ്ങള്‍ വേണ്ടതിനേക്കാള്‍ കൂടുതലായി കാണിച്ചിട്ടുണ്ട്. നമ്മള് ഇപ്പോള്‍ ജീവിക്കുന്ന ഒരു സമൂഹത്തെ […]
പത്ത് വർഷങ്ങൾക്ക് മുമ്പ് മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിൽ ‘കുട്ടു’ എന്ന കഥാപാത്രത്തിലൂടെ കടന്നു വന്ന് അഭിനയ വൈവിധ്യം കൊണ്ട് മലയാള സിനിമയിൽ സ്വന്തമായ ഒരിടം നേടിയ നടനാണ് അജു വർഗീസ്. ഇപ്പോഴിതാ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയെ പറ്റി വാചാലനായി രംഗത്തെത്തിയിരിക്കുകയാണ് അജു. അനുഭവങ്ങളിൽ നിന്നാണ് പാഠങ്ങൾ പഠിക്കേണ്ടതെന്നും ഒരു യൂണിവേഴ്സിറ്റിയും പഠിപ്പിക്കാത്ത കോഴ്സാണ് ലവ് ആക്ഷൻ ഡ്രാമ എന്ന തന്റെ ആദ്യ ചിത്രം പഠിപ്പിച്ചതെന്നും താരം പറയുന്നു. ‘അനുഭവങ്ങളിൽ നിന്നു വേണം […]
കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം അടച്ചിട്ട തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യ റിലീസ് ആയെത്തിയ വിജയ് ചിത്രം ‘മാസ്റ്ററി’നു ലഭിക്കുന്ന പ്രേക്ഷകപ്രതികരണം സാകൂതം നിരീക്ഷിക്കുകയായിരുന്നു ഇന്ത്യന്‍ സിനിമാലോകം. തമിഴ്നാട്ടില്‍ മാത്രമല്ല, കേരളമുള്‍പ്പെടെയുള്ള മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും വിതരണക്കാരെ ആഹ്ളാദിപ്പിക്കുന്ന പ്രതികരണവും കളക്ഷനും നേടി ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് മാസ്റ്റര്‍ ആയിരുന്നെന്ന വിവരം നിര്‍മ്മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് തന്നെ അറിയിച്ചിരുന്നു. ഹോളിവുഡ്, ബോളിവുഡ് റിലീസുകള്‍ ഒന്നും ഇല്ലാതിരുന്നതിനാലാണ് ഈ അപൂര്‍വ്വനേട്ടം […]
വിജീഷ് മണിയുടെ സംവിധാനത്തിൽ ജയറാം പ്രധാനവേഷം അവതരിപ്പിച്ച സംസ്കൃത ചിത്രമായ നമോ ഇന്നലെ ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. ജയറാം കുചേലന്റെ വേഷം അവതരിപ്പിക്കുന്ന നമോയുടെ ആദ്യപ്രദർശനമായിരുന്നു ഇന്നലെ കഴിഞ്ഞത്. ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കൂടാതെ ഇന്ത്യന്‍ പനോരമയില്‍ മുസ്തഫ സംവിധാനം ചെയ്ത കപ്പേളയും കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു. 2020 ല്‍ പുറത്തിറങ്ങിയ കപ്പേള മികച്ച പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു. അന്നബെന്‍, റോഷന്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശശാങ്ക് […]
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ശരത് അപ്പാനി സണ്ടക്കോഴി 2 എന്ന ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചാണ് തമിഴകത്ത് എത്തുന്നത്.എന്നാലിപ്പോൾ ഒരു സിനിമയിൽ മുഴുനീളെ വില്ലൻ വേഷത്തിൽ എത്താനൊരുങ്ങുകയാണ് ശരത്ത്. തമിഴ് ബിഗ് ബോസ് നാലാം സീസൺ വിജയിയായ നടൻ ആരി അർജ്ജുനൻ നായക വേഷത്തിൽ എത്തുന്ന ചിത്രം നവാഗതനായ അബിൻ ഹരിഹരൻ സംവിധാനം ചെയ്യുന്നു. സംവിധായകൻ എ.ആർ മുരുഗദോസിന്റെ ശിഷ്യനാണ് അബിൻ. ദിവ്യ പ്രദീപാണ് […]
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സമൂഹ മാധ്യമങ്ങളിൽ ഉണ്ടാക്കിയ ചലനങ്ങൾ വലിയ തോതിലാണ് ചർച്ചയാവുന്നത്. സിനിമയുമായി ചേർത്ത് സമൂഹത്തിലെ സദാചാര കുടുംബ സങ്കല്പങ്ങളെക്കുറിച്ചുള്ള ട്രോളുകളും സജീവമാണ്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കുലസ്ത്രീ അമ്മുമ്മ’ എന്ന തലക്കെട്ടിൽ സംഗീത സംവിധായകനായ കൈലാസ് മേനോൻ രസകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. The post ‘പ്രേമത്തിലൊന്നും ചാടരുതേ.. അമ്മുമ്മ കണ്ടുപിടിച്ച പയ്യനെത്തന്നെ കെട്ടണെ’; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കുലസ്ത്രീ അമ്മുമ്മ; വീഡിയോ പങ്കുവെച്ച് സംഗീത സംവിധായകൻ […]
ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. ഭര്‍ത്താവും കുട്ടികളുടെയുമൊപ്പമാണ് നടി കേരളത്തിലെത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍ അവതാരകയായെത്തുന്ന സ്പ്ലിറ്റ്സ് വില്ല എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനാണ് നടി എത്തിയിരിക്കുന്നത്. വരുന്ന ഒരാഴ്ച ക്വാറന്റീനിലായിരിക്കും നടി. ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം നടി കേരളത്തിലുണ്ടാവുമെന്നാണ് വിവരം. 2017 ല്‍ കൊച്ചിയില്‍ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ സണ്ണി ലിയോണിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. നടിയെ കാണാന്‍ വന്‍ ജനാവലി തടിച്ചു കൂടിയതു മൂലം കൊച്ചിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടായതും നടിയെ […]
മലയാളത്തിന്റെ അഭിമാന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരമിപ്പോൾ. എന്നാൽ മമ്മൂട്ടി ഇന്നും സിനിമയില്‍ സജീവമായി തുടരുന്നതിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി.അയാൾ അയാളുടെ പ്രൊഫഷനിൽ നിൽക്കാൻ വേണ്ടി ശാസ്ത്ര സാങ്കേതിക വിദ്യയിൽ എന്തെല്ലാം ലഭ്യമാണോ അതെല്ലാം ഉപയോഗിക്കും. എനിക്ക് മമ്മൂട്ടിയെ ഏകദേശം നാൽപ്പത് വർഷമായി അറിയാം. ഞങ്ങൾ കാണുന്ന കാലത്തു മമ്മൂട്ടി കഴിക്കുന്ന ഭക്ഷണം ഇന്ന് അദ്ദേഹം ഒന്ന് രുചിച്ചു പോലും നോക്കില്ല. അയാൾ ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നതൊക്കെ ഉപേക്ഷിച്ചു എന്നായിരുന്നു […]
തനിക്ക് ഇറോട്ടോമാനിയ എന്ന മാനസികപ്രശ്നമുണ്ടെന്ന റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസാമിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്.ഗോസിപ്പുകാര്‍ക്ക് നാണമില്ലേയെന്നും വാട്സ്ആപ്പ് ചാറ്റുകള്‍ വായിച്ച് അത് പ്രചരിപ്പിക്കുന്നത് ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും കങ്കണ ട്വിറ്ററിലൂടെ പറഞ്ഞു. കങ്കണയുടെ വാക്കുകള്‍: ”ആരുടെയെങ്കിലും ചോര്‍ന്ന സ്വകാര്യ ചാറ്റുകള്‍, കത്തുകള്‍, മെയിലുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ കാണാന്‍ ഇതുവരെ ഞാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഇത് ധാര്‍മ്മിക മൂല്യങ്ങള്‍, സ്വഭാവം, ആത്മാഭിമാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണ്. ലിബറലുകള്‍ക്ക് ഇത് മനസിലാകില്ല. നിങ്ങള്‍ക്ക് കൂടുതല്‍ […]