കേരളാ നായകന് സഞ്ജു സാംസണിന്റെ സഞ്ജുവിന്റെ രസികന്‍ ചോദ്യത്തിന് അതേനാണയത്തില്‍ തിരിച്ചടിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്. ബിസിസിഐ ടിവിക്ക് വേണ്ടി ഇരുവരുമൊന്നിച്ച് നടത്തി അഭിമുഖത്തിനിടെയായിരുന്നു സംഭവം. മെലിഞ്ഞിരിക്കുന്ന നിനക്ക് എങ്ങെനെയാണ് ഇത്രയും മികച്ച പവര്‍ ഹിറ്റ് നടത്താന്‍ കഴിയുന്നതെന്നായിരുന്നു സഞ്ജുവിന്റെ ചോദ്യം. സിനിമ ഡയലോഗില്‍ അസ്ഹറുദ്ദീന് തിരിച്ചടിക്കുകയും ചെയ്തു. ”പവര്‍ ഫുള്‍ പീപ്പിള്‍ കംസ് ഫ്രം പവര്‍ ഫുള്‍ പ്ലേസസ്” എന്നായിരുന്നു അസ്ഹറുദ്ദീന് മറുപടി. തന്റെ കരുത്ത് കാസര്ഗോഡനാണെന്നും താരം ചിരിച്ചുകൊണ്ട് മറുപടി നല്കി. കാസര്‍കോട് തളങ്കര സ്വദേശിയാണ് […]
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ അതിവേഗ സെഞ്ച്വറി സ്വന്തമാക്കിയ മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഉയരങ്ങള്‍ കീഴടക്കാന്‍ അസ്ഹറുദ്ദീനും കേരളാ ടീമിനും കഴിയട്ടെയെന്നും മുഖ്യമന്ത്രി ഫെയിസ്ബുക്കില് കുറിച്ചു. സയ്യിദ് മുഷ്താഖ് അലി ട്വന്റിട്വന്റി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു […]
സയിദ് മുഷ്താഖ് അലി ടി20യില്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദനവുമായി നടന് നിവിന്‍ പോളി. മാച്ചില്‍ എന്തൊരു പെര്‍ഫോമന്‍സായിരുന്നു എന്നാണ് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ബാറ്റ്സ്മാനായി പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള താരമാണ് നിവിന്‍ പോളി. നടന് കുഞ്ചാക്കോ ബോബനും അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ പ്രകടനത്തിന് അഭിനന്ദനം അറിയിച്ചിരുന്നു. What a knock from you Mohammed Azharuddeen!!! Congrats brother! 👏👏👏 #SyedMushtaqAliT20 Posted […]
സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടമല്ലാതെ മറ്റൊന്നും കേരളം ലക്ഷ്യം വെക്കുന്നില്ല. മുംബൈയ്ക്കെതിരായ തകര്‍പ്പന്‍ വിജയത്തിന് ശേഷം തയ്യാറെടുപ്പുകള്‍ ശക്തമാക്കാനാണ് കേരളാ കോച്ചിന്റെ തീരുമാനം. കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം അസഹ്റുദ്ദീന് ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ പൂര്‍ണമായും വരും മത്സരങ്ങളിലേക്ക് കേന്ദ്രീകരിക്കു. നിലവില്‍ ഡെല്‍ഹിക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷം മാത്രം മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ അനുവദിച്ചാല്‍ മതിയെന്നാണ് മാനേജ്മെന്റിന്റെ തീരുമാനം. അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ താരങ്ങള്‍ക്ക് ഫോണുള്‍പ്പെടെയുള്ളവ ഉപയോഗിക്കാന്‍ അനുവാദമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയുള്ള മത്സരങ്ങളില്‍ അസ്ഹറുദ്ദീന് കൂടുതല്‍ മികച്ച പ്രകടനം സാധ്യമാവുമെന്നാണ് […]
മുംബൈയുടെ കരുത്തരായ ബൗളിംഗ് നിരയെ തകര്‍ത്തടിച്ച മുഹമ്മദ് അസ്ഹറുദ്ദീന് കേരളാ ക്രിക്കറ്റ് അസോസിയേഷന് 1.37 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കെ.എസി.എ സെക്രട്ടറി ശ്രീജിത് വി. നായരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ അസഹ്റുദ്ദീന്റെ ഏറ്റവും ടി20 പ്രകടനമാണിത്. 54 പന്തുകള്‍ നേരിട്ട അസറുദ്ദീന് 9 ഫോറുകളും 11 സിക്സറുകളുമാണ് അടിച്ചു കൂട്ടിയത്. സയിദ് മുഷ്താഖ് അലി ടി20 ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന്. 253.70 സ്ട്രൈക്ക റേറ്റിലായിരുന്നു ബാറ്റിംഗ്. ടി.യു ദേശ്പാണ്ഡ്യ, ഡിഎസ് […]
മുഹമ്മദ് അസറൂദ്ദീന്റെ ചിത്രവും കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കൂടെ ചേർത്തിട്ടുണ്ട്. The post ‘വിജയ ശില്പിയായ അസറൂദ്ദീന്‍’; അഭിനന്ദനവുമായി ചാക്കോച്ചൻ appeared first on Reporter Live.
മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. മുംബൈ ഉയര്‍ത്തിയ 197 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം വെറും 15.5 ഓവറില്‍ കേരളം മറികടന്നു. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ച മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്റെ വിജയ ശില്‍പ്പി. 54 പന്തില്‍ പുറത്താവാതെ 137 റണ്‍സാണ് അസറൂദ്ദീന്‍ നേടിയത്. പേരുകേട്ട മുംബൈ ബൗളര്‍മാരെ അടിച്ചു പരത്തിയ അസറുദ്ദീനൊപ്പം നായകന് സഞ്ജു സാസംണും (12 പന്തില്‍ 22 റണ്‍സ്), റോബിന് ഉത്തപ്പയും (33) കൂടി ചേര്‍ന്നതോടെ കേരളം […]