Posts in category: Muhammad Siraj
‘പിതാവിനെ നഷ്ടമായി, വംശീയമായി അധിക്ഷേപിക്കപ്പെട്ടു, പൊരുതി’; ബ്രിസ്‌ബേന്‍ വിജയം സിറാജിന്റേതെന്ന് രെഹാനെ

ബ്രിസ്‌ബേന്‍ വിജയത്തിന്റെ ക്രെഡിറ്റ് പേസ് ബൗളര്‍ സിറാജിന് അവകാശപ്പെട്ടതെന്ന് ഇന്ത്യന്‍ നായകന്‍ അജിന്‍കെ രെഹാനെ. സ്‌പോര്‍ട്‌സ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സീരീസിന്റെ തുടക്കത്തില്‍ പിതാവിന്റെ വിടവാടങ്ങല്‍, വംശീയ അധിക്ഷേപങ്ങള്‍ നേരിട്ടു. പക്ഷേ അവന്‍ മാനസികമായി കരുത്തുള്ളവനാണ്. ഈയൊരു അവസരത്തിന് വേണ്ടി അവന്‍ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ടെന്നും രഹാനെ പറഞ്ഞു. ”ബ്രിസ്‌ബേന്‍ വിജയത്തില്‍ സഹപ്രവര്‍ത്തകരുടെ പ്രകടനത്തില്‍ സന്തോഷവനാണ്. പ്രത്യേകിച്ച് സിറാജിന്റെ പ്രകടനത്തില്‍. വലിയ മാനസിക കരുത്തുമായിട്ടാണ് സിറാജ് ടെസ്റ്റ് സീരീസിന് ഇറങ്ങിയത്. തുടക്കത്തില്‍ പിതാവിന്റെ വിടവാടങ്ങല്‍, […]

‘കുരങ്ങനെന്നു വിളിച്ചു, കളം വിട്ടോളുവെന്ന് അംമ്പയര്‍, കളിക്കാന്‍ വന്നതാണ് കളിച്ചിട്ടേ പോകുന്നുള്ളുവെന്ന് രെഹാന’; സിറാജിന്റെ വെളിപ്പെടുത്തല്‍

ഓസീസില്‍ നടന്ന വംശീയ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്. സിഡ്‌നി ടെസ്റ്റിനിടെ നടന്ന സംഭവങ്ങളെക്കുറിച്ചാണ് സിറാജിന്റെ വെളിപ്പെടുത്തല്‍. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ആസ്‌ട്രേലിയ ഇന്ത്യന്‍ ടീമിനോട് മാപ്പ് പറഞ്ഞിരുന്നു. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സിറാജിനോട് പ്രത്യേകം മാപ്പ് പറയുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ‘പിതാവ് മരിച്ചിട്ട് ഒരു നോക്ക് കാണാനായില്ല’; മൈതാനത്ത് കണ്ണുനിറഞ്ഞ പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ സിറാജ് ”കാണികളില്‍ ചിലര്‍ എന്നെ തവിട്ടുനിറമുള്ള കുരങ്ങനെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. വംശീയ ആക്രമണം നേരിട്ടതോടെ ഞാനെന്റെ […]

‘പിതാവ് മരിച്ചിട്ട് ഒരു നോക്ക് കാണാനായില്ല’; മൈതാനത്ത് കണ്ണുനിറഞ്ഞ പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ സിറാജ്

ഐപിഎല്ലിലേക്ക് അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ നമുക്ക് നഷ്ടപ്പെട്ടു പോയേക്കാമായിരുന്നു അപൂര്‍വ്വ പ്രതിഭയാണ് മുഹമ്മദ് സിറാജ്. പര്യടനത്തിനായി ആസ്‌ട്രേലിയയിലെത്തി ഒരാഴ്ച്ച പിന്നീടുമ്പോള്‍ സിറാജിന്റെ പിതാവ് മരണപ്പെട്ടിരുന്നു. കോവിഡ് മാനദണ്ഡങ്ങളും മറ്റു നിയമപ്രശ്‌നങ്ങളും കാരണം പിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും താരത്തിന് കഴിഞ്ഞില്ല. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിറാജിന് ലഭിച്ച സുവര്‍ണാവസരം കൂടിയായിയിരുന്നു ആസ്‌ട്രേലിയന്‍ പര്യടനം. രഞ്ജി ട്രോഫിയിലെയും ഐപിഎല്ലിലെയും മിന്നും പ്രകടനത്തിനൊടുവില്‍ ലഭിച്ച അവസരത്തില്‍ താരം കഴിവ് തെളിയിക്കുകയും ചെയ്തു. ബ്രിസ്‌ബേനിലെ ചരിത്ര […]

സിറാജിനെ സ്വീകരിച്ച് ബുമ്ര, സന്തോഷം മറച്ചുവെക്കാത്ത ആലിംഗനം; വീഡിയോ കാണാം

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച മുഹമ്മദ് സിറാജിനെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് സഹതാരങ്ങള്‍ വരവേറ്റിരുന്നു. ഇതില്‍ ശ്രദ്ധേയമായത്, ബുമ്രയുടെ സ്വീകരണമാണ്. ‘ഭായി’ എന്നു വിളിച്ച് ബുമ്ര സിറാജിനെ ആലിംഗനം ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നാലാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലായി ആറ് വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. രണ്ടാമത്തെ ഇന്നിംഗ്‌സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ മര്‍നസ് ലബുഷെയ്ന്‍ (25), സ്റ്റീവന്‍ […]

ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ നെഞ്ചിന് നേരെ സിറാജിന്റെ തീയുണ്ടകള്‍; വീഡിയോ കാണാം

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായി മുഹമ്മദ് സിറാജ്. താരം എറിഞ്ഞ മികച്ച പന്തുകളുടെ വീഡിയോകള്‍ വൈറലാണ്. നാലാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലായി ആറ് വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. രണ്ടാമത്തെ ഇന്നിംഗ്സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ മര്‍നസ് ലബുഷെയ്ന്‍ (25), സ്റ്റീവന്‍ സ്മിത്ത് (55), മാത്യു വെയ്ഡ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (1), ജോഷ് ഹേസല്‍വുഡ് (9) എന്നിവരാണ് സിറാജിന് മുന്നില്‍ […]

‘വംശീയ അധിക്ഷേപങ്ങളില്‍ പതറാത്ത പോരാട്ട വീര്യം’; ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി സിറാജ്

മൂന്നാം ടെസ്റ്റില്‍ കാണികളുടെ വംശീയ അധിക്ഷേപത്തിന് മൈതാനത്ത് മറുപടി നല്‍കി മുഹമ്മദ് സിറാജ്. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 6 വിക്കറ്റുകളാണ് സിറാജ് നേടിയത്. രണ്ടാമത്തെ ഇന്നിംഗ്‌സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ മര്‍നസ് ലബുഷെയ്ന്‍ (25), സ്റ്റീവന്‍ സ്മിത്ത് (55), മാത്യു വെയ്ഡ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (1), ജോഷ് ഹേസല്‍വുഡ് (9) എന്നിവരാണ് സിറാജിന് മുന്നില്‍ മുട്ടുമടങ്ങിയത്. ‘പൊളിച്ചു മക്കളെ’; കംഗാരുക്കളെ മെരുക്കിയ സുന്ദര്‍-താക്കൂര്‍ സഖ്യത്തിന് കൈയ്യടിച്ച് സച്ചിന്‍ […]

‘സിറാജ് നിന്നോട് ക്ഷമ ചോദിക്കുന്നു’; വംശീയ അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

വംശീയാധിക്ഷേപം നേരിട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ക്ഷമ ചോദിക്കുകയാണ്. ഓസീസ് കാണികളില്‍ നിന്ന് മെച്ചപ്പെട്ട പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. വംശീയ അധിക്ഷേപം യാതൊരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് താരം പറഞ്ഞു. നേരത്തെ ഓസീസ് നായകന്‍ ടിം പെയ്‌നും സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച് രംഗത്ത് വന്നിരുന്നു. അതിരുവിട്ട സ്ലഡ്ജിംഗിനും പെയ്ന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ് […]