Posts in category: nandhu
വമ്പൻ മേക്കോവർ, ചുള്ളന്‍ പിള്ളേർ പോലും തോറ്റുപോകുന്ന ഗെറ്റപ്പ്…മലയാളികളുടെ പ്രിയ താരത്തെ മനസ്സിലായോ?

മലയാളികളുടെ ഇഷ്ട്ട്ട താരമാണ് നന്ദലാൽ കൃഷ്ണമൂർത്തി എന്ന നന്ദു. 30 വർഷമായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നന്ദു പ്രേക്ഷകരുടെ പ്രിയ നടനായി മാറി. സംവിധായകനാകാൻ കൊതിച്ച് സിനിമാരംഗത്തേക്കു വരികയും പിന്നീട് അഭിനേതാവാകുകയും ചെയ്ത താരം കൂടിയാണ് നന്ദു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ചുള്ളന്‍ പിള്ളേർ പോലും തോറ്റുപോകുന്ന ഗെറ്റപ്പിലാണ് നന്ദു ചിത്രങ്ങളിൽ എത്തുന്നത്. ഹോളിവുഡ് നടനെപ്പോലെ ഉണ്ടെന്നും ഈ മേക്കോവറിൽ […]

ഇരുപത് ദിവസം കൊണ്ട് താടിയും മുടിയുമെല്ലാം വളര്‍ത്തി ഏറ്റവും വൃത്തികെട്ട രൂപത്തില്‍ എന്റെ മുന്നില്‍ വന്ന് നില്‍ക്കണമെന്നും രഞ്ജിത്ത് പറഞ്ഞു; തുറന്ന് പറഞ്ഞ് നന്ദു

രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രം സ്പിരിറ്റില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ നന്ദു. പടത്തിന്റെ കാര്യം പറയാന്‍ ആദ്യം വിളിച്ചത് ശങ്കര്‍ രാമകൃഷ്ണനാണെന്നും പിന്നീടാണ് രഞ്ജിത്ത് വിളിച്ചതെന്നും നന്ദു അഭിമുഖത്തില്‍ പറയുന്നു. ‘മദ്യപാനിയായാണ് അഭിനയിക്കേണ്ടത്. നിനക്കീ കഥാപാത്രം കൂതറയായും അഭിനയിക്കാം വൃത്തിയായും അഭിനയിക്കാം. വൃത്തിയായി അഭിനയിച്ചാല്‍ ഈ ഒറ്റ സിനിമകൊണ്ട് നിന്റെ ജീവിതം മാറുമെന്നും രഞ്ജിത്ത് പറഞ്ഞു. ഇരുപത് ദിവസം കൊണ്ട് താടിയും മുടിയുമെല്ലാം വളര്‍ത്തി ഏറ്റവും വൃത്തികെട്ട രൂപത്തില്‍ എന്റെ മുന്നില്‍ വന്ന് നില്‍ക്കണമെന്നും രഞ്ജിത്ത് […]

അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല, ആഹ്, അത് നമ്മുടെ നന്ദുവല്ലേ എന്ന് പറയും; മനസു തുറന്ന് നന്ദു പൊതുവാള്‍

ചെറിയ കഥാപാത്രങ്ങളിലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയ നടനാണ് നന്ദു പൊതുവാള്‍. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ നന്ദു പ്രൊഡക്ഷന്‍ കണ്‍ട്രോളറായും ജോലി നോക്കിയിരുന്നു. സീരിയലുകളിലും സജീവമായിരുന്നു. കൊച്ചിന്‍ സാഗറിന്റെ പ്രൊഡക്ഷന്‍ മാനേജരായി ആയിരുന്നു നന്ദു പൊതുവാളിന്റെ തുടക്കം. അബി, നാദിര്‍ഷ, ദിലീപ്, കോട്ടയം നസീര്‍, സലിം കുമാര്‍ തുടങ്ങിയ പ്രമുഖര്‍ക്കുമൊപ്പം അക്കാലത്ത് പ്രവര്‍ത്തിച്ച നന്ദു പൊതുവാള്‍ പിന്നീട് സിനിമയിലെത്തുകയായിരുന്നു. ദിലീപാണ് തന്നെ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതെന്ന് നന്ദു പൊതുവാള്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ലേലം സിനിമയിലും […]

എന്റെ ജനനത്തോടെ അമ്മയുടെ മരണം; ആ വേർപാട് ഉണ്ടാക്കിയ ആ വിള്ളൽ…. ഓർമ്മകളുമായി നന്ദു

മലയാളികളുടെ പ്രിയ നടനാണ് നന്ദു. മലയാളസിനിമയിലാണ് താരം കൂടുതലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മുപ്പത് വർഷത്തോളമായി അഭിനയ രാഗത്തുണ്ട്. കമലദളം പോലുള്ള ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാൽ നായകനായി രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ കുടിയൻ കഥാപാത്രമാണ് നന്ദുവിനെ പ്രശസ്തനാക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കാനും നന്ദുവിന് സാധിച്ചിട്ടുണ്ട് ഇപ്പോള്‍ തന്റെ കുട്ടിക്കാല ഓര്‍മകളും അമ്മയുടെ വേര്‍പാട് ഉണ്ടാക്കിയ വിള്ളലുമൊക്കെ പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദു […]

ക്യാമറയുടെ സൈഡില്‍ പോയി മമ്മൂട്ടി പൊട്ടിക്കരഞ്ഞു; ആ അനുഭവം പങ്കുവെച്ച് നന്ദു

മ്മൂട്ടിയുമൊത്തുളള ഒരു ഓര്‍മ്മ പങ്കുവെച്ച് നടൻ നന്ദു. മനോരമയുടെ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത് ‘എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് ‘വിഷ്ണു’ എന്ന സിനിമയില്‍ കരഞ്ഞു അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ എനിക്ക് കരയാന്‍ അറിയില്ല, കരയാന്‍ പറ്റുന്നില്ല. മമ്മൂക്കയോട് ‘ഈശ്വരന്‍ നിങ്ങളെ വെറുതെ വിടും’ എന്ന് കരഞ്ഞു പറയുന്ന സീന്‍ ആണ്. മമ്മൂക്ക എഴുന്നേറ്റു വന്നു പറഞ്ഞു, ഞാന്‍ ക്യാമറയുടെ സൈഡില്‍ നിന്ന് കാണിച്ചു തരാം നീ അതുപോലെ അങ്ങ് ചെയ്യൂ എന്ന്, എന്നിട്ടു അദ്ദേഹം ക്യാമറയുടെ സൈഡില്‍ പോയി നിന്ന് […]