Posts in category: Narendra Modi
മോദിയുടെ അഭിസംബോധനയ്ക്ക് ഡിസ്‌ലൈക്ക് പ്രവാഹം; ഒടുവില്‍ ഓപ്ഷന്‍ എടുത്തുമാറ്റി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച വീഡിയോയ്‌ക്കെതിരെ വിമര്‍ശനം രൂക്ഷമാകുന്നു. പ്രധാനമന്ത്രി സംസാരിച്ച പെട്ടന്നവസാനിപ്പിച്ച വീഡിയോയ്ക്ക് മിനുട്ടുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ഡിസ്‌ലൈക്കുകളാണ് ഉണ്ടായത്. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലെ വീഡിയോയ്ക്കായിരുന്നു ഡിസ് ലൈക്കുകള്‍. ഇതിന് പിന്നാലെ ഡിസ് ലൈക്ക് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്തിരിക്കുകയാണ് പാര്‍ട്ടി. ഇതോടെ കമന്റ് ബോക്‌സിലേക്കായി വിമര്‍ശകരുടെ പ്രവാഹം. ഡിസ്‌ലൈക്ക് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്തത് എന്തിനാണെന്നാണ് പലരും ചോദ്യമുന്നയിച്ചത്. എന്നാണ് കമന്റ് ബോക്‌സ് പൂട്ടിക്കെട്ടുക എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് […]

ഒന്നുമില്ല, പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ കൊറോണ മാത്രം; ‘എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക ലക്ഷ്യം’

ജനത കര്‍ഫ്യൂ മുതല്‍ രാജ്യം കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. സ്ഥിതി മെച്ചപ്പെട്ടെങ്കിലും കൊറോണ വൈറസ് നമുക്കിടയില്‍ത്തന്നെയുണ്ടെന്ന ഓര്‍മ്മ വേണമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. പ്രതിരോധത്തില്‍ കരുതല്‍ നഷ്ടപ്പെടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ അവസാനിച്ചിട്ടുണ്ടാവാം. പക്ഷേ, വൈറസ് നമുക്കിടയില്‍ത്തന്നെയുണ്ട്. ലോകത്തെ മറ്റ് രാജ്യങ്ങളിലേക്കാളും മികച്ചതാണ് നമ്മുടെ കൊവിഡ് പ്രതിരോധം. പല രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട കണക്കുകളാണ് നമ്മുടേത്. മാസ്‌കില്ലാതെ പുറത്തിറങ്ങുന്നവര്‍ നിങ്ങളെയും കുടുംബത്തെയും അപായപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയം വരെ പോരാട്ടം തുടരണം. വാക്‌സിന്‍ വന്നുകഴിയുമ്പോള്‍ അത് എല്ലാവരിലേക്കും […]

പ്രധാനമന്ത്രി വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; ഒരു സന്ദേശമുണ്ടെന്ന് മോദി; അഭ്യൂഹങ്ങള്‍ ഏറെ

സന്ദേശമെന്ത് എന്നത് സംബന്ധിച്ച് മറ്റുവിശദാംശങ്ങളൊന്നും മോദി ട്വീറ്റില്‍ പങ്കുവെയ്ക്കുന്നില്ല The post പ്രധാനമന്ത്രി വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; ഒരു സന്ദേശമുണ്ടെന്ന് മോദി; അഭ്യൂഹങ്ങള്‍ ഏറെ appeared first on Reporter Live.

‘ഹിന്ദുക്കളുടെ പ്രത്യുല്‍പാദനനിരക്ക് കുറയുകയാണ്’; പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്ന് മോഡിയോട് രാഹുല്‍ ഈശ്വര്‍

‘നമ്മുടെ ഹിന്ദു ജനസംഖ്യ ഇനിയും ഇടിയും.’ The post ‘ഹിന്ദുക്കളുടെ പ്രത്യുല്‍പാദനനിരക്ക് കുറയുകയാണ്’; പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്ന് മോഡിയോട് രാഹുല്‍ ഈശ്വര്‍ appeared first on Reporter Live.

‘അദ്ദേഹത്തിന്റെ മഹനീയാദര്‍ശങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടും’; ഡോ ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്തയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്ത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. അദ്ദേഹത്തിന്റെ മഹനീയാദര്‍ശങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡോ ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്ത ദരിദ്രരുടെയും താഴെക്കിടയിലുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം നടത്തുകയും മാനവികതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച പ്രധാന വ്യക്തിത്വമായിരുന്നു. വിനയം കൊണ്ടും സഹാനുഭൂതി കൊണ്ടും അദ്ദേഹം അനുഗ്രഹിക്കപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ മഹനീയാദര്‍ശങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സാമൂഹിക തിന്മകള്‍ക്കെതിരെ നിര്‍ഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് […]

മോദിക്കെതിരെ ശിവലിംഗത്തിലെ തേള്‍ പരാമര്‍ശം: ശശി തരൂരിനെതിരായ മാനനഷ്ടക്കേസ്‌ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ആര്‍എസ്എസ് നേതാവ് മോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് ഉപമിച്ചതായി തരൂര്‍ സൂചിപ്പിച്ചതാണ് വിവാദമായത്. The post മോദിക്കെതിരെ ശിവലിംഗത്തിലെ തേള്‍ പരാമര്‍ശം: ശശി തരൂരിനെതിരായ മാനനഷ്ടക്കേസ്‌ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു appeared first on Reporter Live.

‘പാകിസ്താന്‍ പോലും കൊവിഡിനെ ഇതിലും വൃത്തിയായി നേരിടുന്നു’; അടുത്ത കനപ്പെട്ട നേട്ടമെന്ന് പരിഹസിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്ത് ജിഡിപിയില്‍ 10.3 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമെന്ന രാജ്യാന്തര നാണയ നിധി(ഐഎംഎഫ്) റിപ്പോര്‍ട്ടിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് എന്‍ഡിഎ സര്‍ക്കാരിന്റെ മഹത്തായ നേട്ടമാണിത് എന്നാണ് രാഹുലിന്റെ ട്വീറ്റ്. ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍, ചൈന, ഭൂട്ടാന്‍, പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെയും ഇന്ത്യയുടെയും ഐഎംഎഫ് റിപ്പോര്‍ട്ടുകളുടെ ഗ്രാഫ് പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യ 2020-21 വര്‍ഷങ്ങില്‍ ജിഡിപി നിരക്കില്‍ 10.3 ശതമാനം ഇടിവിലേക്ക് പോകുമെന്ന […]

മോദി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സമ്പന്നന്‍, ഒറ്റവര്‍ഷം കൊണ്ട് 26.26 ശതമാനത്തിന്റെ വര്‍ധന, അമിത് ഷാ താഴേക്ക്

ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് മോദിയുടെ മൊത്തം ആസ്തി 2.85 കോടിയാണ്. The post മോദി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സമ്പന്നന്‍, ഒറ്റവര്‍ഷം കൊണ്ട് 26.26 ശതമാനത്തിന്റെ വര്‍ധന, അമിത് ഷാ താഴേക്ക് appeared first on Reporter Live.

‘അന്ന് അധികം പേര് ചിത്രം കാണാനെത്തിയില്ല’; മോദി ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ്

വിവേക് ഒബ്‌റോയ് പ്രധാനമന്ത്രി നരേന്ദ്രമോദിയായെത്തിയ പിഎം നരേന്ദ്രമോദി എന്ന ചിത്രം റി റിലീസിംഗിനൊരുങ്ങുന്നു. ഒക്ടോബര്‍ 15ന് തിയ്യേറ്ററുകള്‍ തുറക്കുമ്പോള്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം മെയ് 24നാണ് ചിത്രം റിലീസ് ചെയ്തത്. രാഷ്്ട്രായ അജണ്ടകളില്‍ ചിത്രം വീണുപോയെന്നും അധികം പേര്‍ ചിത്രം കാണാനെത്തിയില്ലെന്നും നിര്‍മ്മാതാവ് സന്ദീപ് സിങ് പറഞ്ഞു. ഇക്കുറി ആളുകള്‍ ചിത്രം കാണാനെത്തുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒമുംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ബോമന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍, പ്രശാന്ത് നാരായണന്‍ […]

രാം വിലാസ് പാസ്വാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ ലോകത്തെ പ്രമുഖര്‍

കേന്ദ്ര ഭക്ഷ്യമന്ത്രിയും ലോക്ജനശക്തി പാര്‍ട്ടി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചു. ഹൃദയ ശസ്ത്രകൃയയ്ക്ക് വിധേയനായി ആശുപത്രിയിലായിരുന്നു അദ്ദേഹം. The post രാം വിലാസ് പാസ്വാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ ലോകത്തെ പ്രമുഖര്‍ appeared first on Reporter Live.