Posts in category: NCP
‘കുണ്ടറ കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം’; യുവതിയുടെ പരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഡിഐജി; ‘കൃത്യമായ തെളിവോ മൊഴിയോ ഇല്ല’

കുണ്ടറയില്‍ എന്‍സിപി നേതാവ് പത്മാകരനെതിരെ യുവതി ഉന്നയിച്ച പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഡിഐജിയുടെ റിപ്പോര്‍ട്ട്. പരാതിക്കാരി കൃത്യമായ തെളിവോ മൊഴിയോ നല്‍കിയിട്ടില്ലെന്നും പരാതിയുടെ നിജസ്ഥിതി സംബന്ധിച്ച് സംശയമുണ്ടെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗരുഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പരാതി കൈകാര്യം ചെയ്യുന്നതില്‍ കുണ്ടറ സ്റ്റേഷന്‍ ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. കഴമ്പില്ലാത്ത പരാതി എന്നറിഞ്ഞിട്ടും തീര്‍പ്പിക്കാന്‍ ശ്രമിച്ചില്ലെന്നതാണ് സ്റ്റേഷന്‍ ഓഫീസറുടെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്. മന്ത്രി […]

കുണ്ടറ പീഡന പരാതി; ശശീന്ദ്രന് എന്‍സിപിയുടെ താക്കീത്, ആറ് നേതാക്കളെ പുറത്താക്കിയെന്ന് പി സി ചാക്കോ

കുണ്ടറയില്‍ എന്‍സിപി നേതാക്കള്‍ക്ക് എതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചെന്ന ആരോപണത്തില്‍ മന്ത്രി എ കെ ശശീന്ദ്രന് പാര്‍ട്ടിയുടെ താക്കീത്. ഫോണ്‍ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്ന് എന്‍സിപി നേതൃത്വം മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം വിഷയത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതായി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ വ്യക്തമാക്കി. പീഡന പരാതിയുമായി ബന്ധപ്പെട്ട് ആറ് നേതാക്കളെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേതാക്കളെ പുറത്താക്കിയത്. പരാതി പരിശോധിക്കാന്‍ […]

‘വീട് ആക്രമിച്ച് ഡിഷ് ആന്റിനയും വേലിയും പൊളിച്ചു’; അയല്‍വാസിക്കെതിരെ പരാതിയുമായി കുണ്ടറയിലെ പരാതിക്കാരി

മന്ത്രി എകെ ശശീന്ദ്രന്‍ പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടുവെന്ന ആരോപണം ഉന്നയിച്ച കുണ്ടറയിലെ യുവതിയുടെ വീട് ആക്രമിച്ചതായി പരാതി. ഡിഷ് ആന്റിനയും വേലിയും നശിപ്പിച്ചതായാണ് പരാതി. ഇരുകൂട്ടറും തമ്മില്‍ കിണര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി നേരത്തെ മുതല്‍ തര്‍ക്കമുള്ളതായി കുണ്ടറ പൊലീസ് പറഞ്ഞു. അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ നേരത്തെ യുവതിയുടെ പിതാവും സഹോദരനും നേരത്തെ റിമാന്‍ഡിലായിരുന്നു. ഇവരുടെ പരാതിയില്‍ അയല്‍ക്കാരനും അറസ്റ്റിലായിരുന്നു. അതിനിടെ യുവതിയുടെ പിതാവ്, എന്‍സിപി ദേശീയ നിര്‍വാഹക സമിതി അംഗമായ അഭിഭാഷകനോട് പീഡനപരാതി പിന്‍വലിക്കുന്നത് […]

‘പരാതി പിന്‍വലിപ്പിക്കാം’; എന്‍സിപിക്ക് മുന്നില്‍ ഡിമാന്‍ഡുകള്‍ വെച്ച് കുണ്ടറ പരാതിക്കാരിയുടെ പിതാവ്, ഫോണ്‍ സംഭാഷണം റിപ്പോർട്ടറിന്

കുണ്ടറ പീഡന പരാതിയില്‍ വഴിത്തിരിവുണ്ടാക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. പരാതിക്കാരിയുടെ പിതാവും അഡ്വ. വര്‍ക്കല രവികുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പരാതി പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും എന്നാല്‍ പത്മാകരന്‍ ക്രിയേറ്റ് ചെയ്ത തനിക്കും മകനുമെതിരായ പരാതി പിന്‍വലിക്കണമെന്നുമാണ് പിതാവിന്റെ ഡിമാന്‍ഡ്. ബിജെപിക്കാരുടെ കാലുപിടിച്ച് കേസ് പിന്‍വലിപ്പിക്കാമെന്നും പിതാവ് പറയുന്നുണ്ട്. വര്‍ക്കല: ഹലോ പിതാവ്: ഹലോ വര്‍ക്കല: ഞാന്‍ അഡ്വ. വര്‍ക്കല രവികുമാര്‍. പിതാവ്: നമസ്‌കാരം സര്‍. വര്‍ക്കല: ഇന്നലെ രണ്ടു തവണ വിളിച്ചു കിട്ടിയില്ല. […]

‘പരാതിക്കാരിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല, രാഷ്ട്രീയ ഗൂഢാലോചന’; മുഖ്യമന്ത്രിക്ക് പരാതിയുമായി കുണ്ടറയിലെ എന്‍സിപി നേതാവ്

മന്ത്രി എകെ ശശീന്ദ്രന്‍ കേസൊതുക്കാക്കാന്‍ ഇടപെട്ടന്ന് ആരോപണമുയര്‍ന്ന കുണ്ടറയിലെ പീഡന പരാതിയില്‍ ആരോപണവിധേയനായ എന്‍സിപി നേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് ആരോപിച്ചാണ് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരന്‍ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ ആരോപണ വിധേയനായ പത്മാകരനുള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയാറാണ്. പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. […]

പത്മാകരന് സസ്‌പെന്‍ഷന്‍, കുണ്ടറ പീഡനക്കേസില്‍ എന്‍സിപിയില്‍ നടപടി

മന്ത്രി എകെ ശശീന്ദ്രന്‍ കേസൊതുക്കാക്കാന്‍ ഇടപെട്ടന്ന് ആരോപണമുയര്‍ന്ന കുണ്ടറയിലെ പീഡന പരാതിയില്‍ എന്‍സിപിയില്‍ നടപടി. വിളിച്ച് വരുത്തി കയ്യില്‍ കയറിപ്പിടിച്ച് ലൈംഗീക അതിക്രമത്തിന് ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ആരോപണ വിധേയനായ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരനുള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ജി പത്മാകരന്‍, എസ് രാജീവ്, തുടങ്ങിയവര്‍ക്ക് എതിരെയാണ് നടപടിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നു എന്നാണ് എന്‍സിപി നല്‍കുന്ന വിശദീകരണം. എന്‍സിപി അധ്യക്ഷന്‍ പിസി ചാക്കോ […]

ശശീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി; ‘മന്ത്രി വിളിച്ചത് പാര്‍ട്ടിക്കാര്‍ തമ്മിലെ പ്രശ്‌നമെന്ന നിലയ്ക്ക്, തെറ്റ് ചെയ്‌തെന്ന് പറയാനാകില്ല’

മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് പിസി വിഷ്ണുനാഥ് സഭയില്‍ ചൂണ്ടിക്കാട്ടി. എകെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല The post ശശീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി; ‘മന്ത്രി വിളിച്ചത് പാര്‍ട്ടിക്കാര്‍ തമ്മിലെ പ്രശ്‌നമെന്ന നിലയ്ക്ക്, തെറ്റ് ചെയ്‌തെന്ന് പറയാനാകില്ല’ appeared first on Reporter Live.

‘ശശീന്ദ്രനെതിരായ ആരോപണം പെരുപ്പിച്ച് കാണിച്ചു’; രാജിവെക്കേണ്ടതില്ലെന്ന് ശരദ് പവാര്‍

കുണ്ടറ പീഡനപരാതി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ആരോപണം പെരുപ്പിച്ച് കാണിച്ചുവെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. വിഷയത്തില്‍ പാര്‍ട്ടി റിപ്പോര്‍ട്ട് ലഭിച്ചതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു. റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് കൈമാറിയെന്നും എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് ശരദ് പവാറിന്റെ നിലപാടെന്നും പി സി ചാക്കോ വ്യക്തമാക്കി. എ കെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം കണക്കിലെടുക്കുന്നില്ലെന്നും എന്‍ സി പി നിലപാട് സിപിഐഎം […]

‘ശശീന്ദ്രനുണ്ടെങ്കില്‍ നിയമസഭ തടസ്സപ്പെടുത്തും’; ഭീഷണിയുമായി യുവമോര്‍ച്ച

മന്ത്രി എ കെ ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍. മന്ത്രി നിയമസഭയിലുണ്ടെങ്കില്‍ യുവമോര്‍ച്ച സഭ തടസ്സപ്പെടുത്തുമെന്നും സമ്മേളനം നടക്കുമ്പോള്‍ യുവമോര്‍ച്ച പ്രതിഷേധം നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. മന്ത്രി രാജി വെച്ചില്ലെങ്കില്‍ വഴിയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രഫുല്‍ കൃഷ്ണന്‍ വ്യക്തമാക്കി. കുണ്ടറ പീഡനപരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ്. അല്പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ എ കെ […]

‘എന്‍സിപി അന്വേഷിക്കാനാണെങ്കില്‍ പിന്നെ പൊലീസും കോടതിയും എന്തിന്’; മുഖ്യമന്ത്രി വേട്ടക്കാരെ സംരക്ഷിക്കുന്നെന്ന് കെ സുരേന്ദ്രന്‍

സ്ത്രീപീഡന കേസില്‍ നിന്നും എന്‍സിപി നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിലെ ജനാധിപത്യത്തിന് തീരാകളങ്കമാണ്. പിണറായി വിജയനും സര്‍ക്കാരും വേട്ടക്കാര്‍ക്കൊപ്പമാണ് എന്ന് നിരന്തരം തെളിയിക്കുകയാണ് എന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രി എകെ ശശീന്ദ്രന്‍ ഉടന്‍ രാജിവെക്കണം. ഇല്ലെങ്കില്‍ പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം. മുഖ്യമന്ത്രിയില്‍ നിന്നും നീതി കിട്ടിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞത് കേരളത്തിന് […]