Posts in category: NCP
പാലാ തര്‍ക്കത്തില്‍ തന്ത്രപൂര്‍വ്വം ചുവട് നീക്കി ജോസ് കെ മാണി; ചര്‍ച്ച തുടങ്ങിയില്ലെന്ന് പ്രതികരണം

കോട്ടയം: പാലാ സീറ്റ് തര്‍ക്കത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും പാര്‍ട്ടി നിലപാട് എന്താണെന്ന് മുന്നണിയെ അറിയിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാലാ സീറ്റ് എന്‍സിപി വിട്ട് കൊടുക്കില്ലായെന്ന നിലപാടില്‍ ഉറച്ചതോടെയാണ് സീറ്റിനെ ചൊല്ലി അനിശ്ചിതത്വം ഉടലെടുത്തത്. എന്നാല്‍ സീറ്റ് സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പ്രാപ്തിയുള്ള നേതൃത്വമാണ് എല്‍ഡിഎഫിന്റേതെന്നും കേരള കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് […]

‘പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത് ശരിയോ തെറ്റോ എന്ന് കടന്നപ്പള്ളി ചിന്തിക്കട്ടെ’; എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എസിലേക്കുള്ള കടന്നപ്പള്ളി രാമചന്ദ്രന്റെ ക്ഷണത്തില്‍ പ്രതികരിച്ച് മന്ത്രി എകെ ശശീന്ദ്രന്‍. കടന്നപ്പള്ളി രാമചന്ദ്രന് തന്നെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്യാന്‍ അവകാശമുണ്ട്. സ്വാഗതം ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് ചിന്തിക്കേണ്ടത് കടന്നപ്പള്ളിയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപിയിലെ തര്‍ക്കം രൂക്ഷമാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു കടന്നപ്പള്ളി ശശീന്ദ്രനെ കോണ്‍ഗ്രസ് എസിലേക്ക് ക്ഷണിച്ചത്. കടന്നപ്പള്ളിക്കെതിരെ പരുഷമായ ഭാഷയില്‍ പ്രതികരിക്കാത്തത് സൗഹൃദത്തിന്റെ പേരിലാണ്. സ്വാഗതം ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് ചിന്തിക്കേണ്ടത് കടന്നപ്പള്ളിയാണ്. എന്‍സിപിയുടെ മുന്നണി മാറ്റവുമായി ഉയര്‍ന്നുവന്ന വാര്‍ത്തകള്‍ […]

എല്‍ഡിഎഫ് വിടണോ? പിളര്‍പ്പോ? എന്‍സിപി പ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രഫുല്‍ പട്ടേല്‍ വരുന്നു; ശശീന്ദ്രന്‍ പറാറിനെ കാണും

തിരുവനന്തപുരം: ആഭ്യന്തര തര്‍ക്കം രൂക്ഷമായ കേരള എന്‍സിപിയില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നെന്ന് റിപ്പോര്‍ട്ട്. ജോസ് കെ മാണിയുടെ വരവോടെ പാലാ സീറ്റിനെച്ചൊല്ലി അസ്വസ്ഥമായ എന്‍സിപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രഫുല്‍ പട്ടേല്‍ കേരളത്തിലെത്തും. കേരളത്തിലെ നേതാക്കളെ ഉടന്‍ കാണുമെന്ന് പ്രഫുല്‍ പട്ടേലിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രത്തെ അനുനയിപ്പിക്കാന്‍ ശശീന്ദ്രന്‍ വിഭാഗം നീക്കം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. എകെ ശശീന്ദ്രന്‍ ബുധനാഴ്ച എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. എന്‍സിപി […]

‘അത്രേയുള്ളൂ, വെരി സിംപിള്‍’; ദേശീയ നേതൃത്വം പറഞ്ഞാല്‍ യുഡിഎഫില്‍ പോകുമെന്ന് എന്‍സിപി

എന്‍സിപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ യുഡിഎഫില്‍ പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം പി മാത്യു. ഒരു സീറ്റുമില്ലാതെ എല്‍ഡിഎഫില്‍ തുടരാന്‍ ദേശീയ നേതൃത്വം പറഞ്ഞാല്‍ എന്‍സിപി എല്‍ഡിഎഫില്‍ തുടരും. ആ കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട. അതാണ് അതിന്റെ രാഷ്ട്രീയം. ഞങ്ങള്‍ക്ക് അതിനേക്കുറിച്ച് ആശങ്കയില്ല. യുഡിഎഫില്‍ പോകുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ദേശീയ നേതൃത്വമാണ് അത് പറയേണ്ടതെന്നും സലിം പി മാത്യു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറിലായിരുന്നു എന്‍സിപി നേതാവിന്റെ പ്രതികരണം. ഞങ്ങള്‍ യുഡിഎഫില്‍ […]

പാലാ എന്‍സിപിക്ക് നല്‍കുമോ? എല്‍ഡിഎഫിന്റെ മറുപടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിക്ക് നല്‍കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലാതെ എ വിജയരാഘവന്‍. ”ഇപ്പോള്‍ തെരഞ്ഞെടുപ്പില്ല, തെരഞ്ഞെടുപ്പ് വരുമ്പോള്‍ പറയാം. എന്തിനാണ് നമ്മള്‍ മുന്‍കൂട്ടി അത് പറയുന്ന”തെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി വിജയരാഘവന്‍ പറഞ്ഞത്. ”എന്‍സിപി പിളര്‍പ്പ് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പറയുന്നതാണ്. മുന്നണിക്ക് ശ്രദ്ധയില്‍ അതൊന്നുമില്ല. ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ആലപ്പുഴയില്‍ ഇടതു മുന്നണി മുന്നേറ്റം നേടി. അവിടെയുള്ള വിഷയങ്ങള്‍ പ്രാദേശിക കാര്യങ്ങളാണ്.” പരസ്യ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമാണെന്നും അത് പ്രാദേശികമായി തന്നെ പരിശോധിക്കുമെന്നും […]

‘പാലാ ആയാലും കുട്ടനാടായാലും തീരുമാനിക്കേണ്ടത് എല്‍ഡിഎഫ്’; ഇടതിനെ വിടില്ലെന്ന് തോമസ് കെ തോമസ്

ആലപ്പുഴ: ഇടത് മുന്നണി വിടില്ലെന്നുറപ്പിച്ച് എന്‍സിപി നിര്‍വാഹക സമിതിയംഗം തോമസ് കെ തോമസ്. പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും എല്‍ഡിഎഫ് വിടില്ല. മാണി സി കാപ്പന്‍ പറയുന്നത് അദ്ദേഹത്തിന്റെ നിലപാടാണെന്നും തോമസ് കെ തോമസ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘എന്‍സിപിയില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ ഒന്നുമില്ല. അത് മാധ്യമസൃഷ്ടിയാണ്. മാണി സി കാപ്പന്‍ പറയുന്നത് അദ്ദേഹത്തിന്റെ നിലപാടാണ്. അദ്ദേഹം പാലയില്‍ നിന്ന് ജയിച്ചതുകൊണ്ട് പാല വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറയുന്നു. പാലാ ആയാലും കുട്ടനാട് ആയാലും ആര് എവിടെ […]

‘കോണ്‍ഗ്രസ് എസില്‍ ചേരുമെന്നുള്ളത് ഭാവനാസൃഷ്ടി മാത്രം’; എന്‍സിപി 40 വര്‍ഷമായി ഇടത് മുന്നണിക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയെന്ന് എകെ ശശീന്ദ്രന്‍

എന്‍സിപിയെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. The post ‘കോണ്‍ഗ്രസ് എസില്‍ ചേരുമെന്നുള്ളത് ഭാവനാസൃഷ്ടി മാത്രം’; എന്‍സിപി 40 വര്‍ഷമായി ഇടത് മുന്നണിക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയെന്ന് എകെ ശശീന്ദ്രന്‍ appeared first on Reporter Live.

മത്സരിക്കാനാണ് തീരുമാനമെങ്കില്‍ യുഡിഎഫ് സീറ്റു നല്‍കും; മാണി സി കാപ്പനുവേണ്ടി വീണ്ടും പി ജെ ജോസഫ്

കാപ്പന് പാലയില്‍ വിജയസാധ്യതയുണ്ടെന്നും യുഡിഎഫിന്റെ ഭാഗമായി മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ പക്കലുള്ള പാല സീറ്റ് വിട്ടു നല്‍കുമെന്നുമാണ് പി ജെ ജോസഫിന്റെ വാഗ്ദാനം. The post മത്സരിക്കാനാണ് തീരുമാനമെങ്കില്‍ യുഡിഎഫ് സീറ്റു നല്‍കും; മാണി സി കാപ്പനുവേണ്ടി വീണ്ടും പി ജെ ജോസഫ് appeared first on Reporter Live.

‘കേരള എന്‍സിപി’യെ ശക്തിപ്പെടുത്താന്‍ ഒരുങ്ങി ശശീന്ദ്രന്‍ വിഭാഗം; പുതിയ പാര്‍ട്ടിയെന്ന് സൂചന

പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പികെ രാജനെ പ്രസിഡന്റാക്കി പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് എകെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ നീക്കം. The post ‘കേരള എന്‍സിപി’യെ ശക്തിപ്പെടുത്താന്‍ ഒരുങ്ങി ശശീന്ദ്രന്‍ വിഭാഗം; പുതിയ പാര്‍ട്ടിയെന്ന് സൂചന appeared first on Reporter Live.

‘നാലല്ല, അഞ്ച് സീറ്റ് ആവശ്യപ്പെടും’; ജോസ് കെ മാണിക്കും അതേ അവകാശമുണ്ട്; യുഡിഎഫ് പ്രവേശനം തള്ളി എകെ ശശീന്ദ്രന്‍

എന്‍സിപി ഇടത് മുന്നണി വിടുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. മാണി സി കാപ്പന്‍ പാലാ സീറ്റുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ മുന്നണി വിടേണ്ട സ്ഥിതിയൊന്നുമില്ലെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. പാലാ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍സിപി ഇടത് മുന്നണി വിട്ട് യുഡിഎഫില്‍ ചേരുകയാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലായിരുന്നു ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ ഏത് പാര്‍ട്ടിക്കും അവകാശമുണ്ടെന്നും […]