Posts in category: nda
എന്‍ഡിഎയില്‍ നിതീഷ് കുമാര്‍ സമ്മര്‍ദ്ദത്തില്‍, മഹാസഖ്യത്തിലേക്ക് മടങ്ങി വരൂ; കോണ്‍ഗ്രസ്

പാറ്റ്‌ന: ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വലിയ സമ്മര്‍ദ്ദമനുഭവിക്കുന്നുവെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തിന്റെ വികസനത്തിന് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്നതിന് നിതീഷ് കുമാര്‍ മഹാസഖ്യത്തിലേക്ക് മടങ്ങിവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ഈ വിഷയത്തെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് അജിത് ശര്‍മ്മയുടെ പ്രസ്താവന. ഈ രീതിയില്‍ പ്രതികരിക്കുന്നയാളായി അറിയപ്പെടുന്ന വ്യക്തിയല്ല നിതീഷ് കുമാര്‍. അദ്ദേഹം എന്‍ഡിഎയില്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. […]

എന്‍ഡിഎയില്‍ ഐക്യമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; കൂടുതല്‍ നിയമസഭ സീറ്റുകള്‍ ആവശ്യപ്പെടാന്‍ നീക്കം

കേരളത്തിലെ എന്‍ഡിഎയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ശക്തി കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെന്നും തുഷാര്‍ വ്യക്തമാക്കി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് കൂടുതല്‍ നിയമസഭാ സീറ്റുകള്‍ ആവശ്യപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 39 സീറ്റുകളിലാണ് ബിഡിജെഎസ് അവകാശവാദം ഉന്നയിച്ചിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നത്. എന്നാല്‍, എവിടെയും വിജയിക്കാനായിരുന്നില്ല. ഇക്കഴിഞ്ഞ തദ്ദേശ […]

വോട്ട് വ്യത്യാസത്തില്‍ ഇടതിന്റെ നേട്ടം 5.40 ലക്ഷം വോട്ടുകള്‍; പഞ്ചായത്തില്‍ മാത്രം വ്യത്യാസം രണ്ടര ലക്ഷം

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുണ്ടായിരുന്ന വോട്ടുകളുടെ വ്യത്യാസം 5.40 ലക്ഷത്തിലധികമാണ്. The post വോട്ട് വ്യത്യാസത്തില്‍ ഇടതിന്റെ നേട്ടം 5.40 ലക്ഷം വോട്ടുകള്‍; പഞ്ചായത്തില്‍ മാത്രം വ്യത്യാസം രണ്ടര ലക്ഷം appeared first on Reporter Live.

കേരളത്തില്‍ എന്‍ഡിഎ ഭരണം ഉറപ്പിച്ചത് നാല് പഞ്ചായത്തില്‍ മാത്രം

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി ഭരണം ഉറപ്പിച്ചത് നാല് പഞ്ചായത്തില്‍ മാത്രം. തിരുവനന്തപുരം ജില്ലയിലെ കരവാരം, കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, കാസര്‍ഗോഡ് ജില്ലയിലെ മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. കഴിഞ്ഞ തവണ 13 പഞ്ചായത്തില്‍ എന്‍ഡിഎ ഭരിച്ചിരുന്നു. എന്നാല്‍ ഇത് നാലായി ചുരുങ്ങി. അതേസമയം 13 പഞ്ചായത്തില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ജില്ലാ പഞ്ചായത്തില്‍ ബിജെപിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കോഴിക്കോട് കണ്ണൂര്‍, മലപ്പുറം, […]

ഡയലോഗുകളും കൊട്ടിഘോഷങ്ങളും വെറുതെയായി; തിരുവനന്തപുരം പ്രതീക്ഷകള്‍ തകര്‍ന്ന നിരാശയില്‍ ബിജെപി

തലസ്ഥാന നഗരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷകള്‍ തകര്‍ന്നത് ബിജെപിക്ക് തിരിച്ചടിയായി. കോണ്‍ഗ്രസ് സിപിഐഎം കൂട്ടുകെട്ടെന്ന് ആരോപിച്ചു പരാജയം മറയ്ക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. രാജ്യമൊട്ടാകെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേത്. ഹൈദരാബാദിലെ മുന്നേറ്റത്തിന്റെ ചുവട് പിടിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനും പിടിച്ചെടുക്കാം എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കോര്‍പറേഷനില്‍ ഒരു സീറ്റ് കൂടിയാതല്ലാതെ അട്ടിമറി വിജയം എന്ന സ്വപ്നം ബിജെപിക്ക് അന്യമായി. ബിജെപി സംസ്ഥാന സെക്രട്ടറിയായ എസ് സുരേഷ് ഒരേയൊരു സിറ്റിംഗ് സീറ്റായ വെങ്ങാനൂര്‍ ഡിവിഷണില്‍ തോറ്റത്തും ബിജെപിക്ക് തിരിച്ചടിയായി. […]

‘നരേന്ദ്ര മോദി മര്‍ക്കടമുഷ്ടി അവസാനിപ്പിക്കണം’; ഹനുമാന്‍ ബേനിവാള്‍ എത്തി, കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് എന്‍ഡിഎ സഖ്യകക്ഷിയും

നഗൗര്‍: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 17ാം ദിവസത്തിലേക്ക് കടക്കവെ സമരത്തിന് പിന്തുണയേറുന്നു. ഹനിമാന്‍ ബേനിവാള്‍ എംപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഘടകകക്ഷികളായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയാണ് (ആര്‍എല്‍പി) പ്രത്യക്ഷ സമരത്തിനിറങ്ങിയിരിക്കുന്നത്. രാജസ്ഥാനില്‍നിന്നും ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിലാണ് ബേനിവാള്‍ പങ്കെടുക്കുന്നത്. ‘ആയിരക്കണക്കിന് കര്‍ഷകര്‍ കോത്പുത്‌ലിയിലെത്തും. അവിടെവെച്ച് എന്താണ് ഇനി ചെയ്യേണ്ടതെന്ന കാര്യം തീരുമാനിക്കും’, ബേനിവാള്‍ പറഞ്ഞു. ഇപ്പോഴുള്ളത് യുദ്ധ സമാനമായ അവസ്ഥയാണെന്നും രാജസ്ഥാനിലെ കര്‍ഷകര്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും പ്രതിനിധികളാണെന്നും അദ്ദേഹം പിന്തുണ നല്‍കുന്നതിനെക്കുറിച്ച് […]

‘എന്നെ തട്ടിക്കൊണ്ടുപോയതല്ല’; കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി

കൊല്ലം: കൊല്ലത്ത് കാണാതായെന്ന് പറയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ഒടുവില്‍ തിരിച്ചെത്തി. നെടുവത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അജീവ് കുമാറാണ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചിലരില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നതിനാല്‍ മാറി നിന്നതാണെന്നും അജീവ് കുമാര്‍ പ്രതികരിച്ചു. ഇയാളെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അജീവ് കുമാറിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിപിഐ അനുഭാവിയായിരുന്ന അജീവ് അടുത്തകാലത്താണ് ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ […]

ഇടതിനെ ചതിക്കാത്ത കഞ്ഞിക്കുഴി ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കും? പൂജ്യത്തില്‍നിന്നും അഞ്ചിലേക്ക് വളര്‍ന്ന യുഡിഎഫിനും പ്രതീക്ഷ

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പഞ്ചായത്ത് എക്കാലത്തും ഇടത്തേക്കേ ചാഞ്ഞിട്ടുള്ളു. എന്നാല്‍ ഇക്കുറി മത്സരം കൊഴുപ്പിച്ച് ഇടത് പാരമ്പര്യം മാറ്റിയെഴുതാനുള്ള വാശിയിലാണ് യുഡിഎഫ്. അണുവിട വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് എല്‍ഡിഎഫും. 2000ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കഞ്ഞിക്കുഴിയില്‍ എല്ലാ സീറ്റും എല്‍ഡിഎഫിന്. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു സീറ്റ് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്തായിരുന്നു യുഡിഎഫിന്റെ ജയം. ഇതോടെ പ്രതീക്ഷ തളിരിട്ട യുഡിഎഫ് ഇത്തവണ ഏതുവിധേനയും ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. 18 സീറ്റിലേക്കാണ് മത്സരം. വികസനം ചൂണ്ടിക്കാട്ടി എല്‍ഡിഎഫും വാഗ്ദാന ലംഘനത്തിലൂന്നി യുഡിഎഫും പ്രചരണം […]

ബിഹാര്‍ ഇലക്ഷന് മുമ്പ് മോഡി തന്ന വാക്ക് മാറ്റി; രാജ്യത്തെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കില്ലെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി കേന്ദ്രസര്‍ക്കാര്‍. പൗരന്‍മാര്‍ക്ക് എല്ലാം വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.എന്നാല്‍ ഒക്ടോബര്‍ 29ന് മോദി പറഞ്ഞത് ഇങ്ങനെ: ”കൊവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കും. ആരെയും പിന്നോട്ട് നിര്‍ത്തില്ല. ഓരോ പൗരനും വാക്‌സിന്‍ നല്‍കുക എന്നത് രാജ്യത്തിന്റെ കടമയാണ്.” വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയിലും മോദി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. […]

കര്‍ഷകപ്രക്ഷോഭം: ബിജെപിക്ക് മുന്നറിയിപ്പുമായി സഖ്യകക്ഷി; ഹരിയാനയില്‍ പിന്തുണ പിന്‍വലിച്ച് സ്വതന്ത്ര എംഎല്‍എ

ഛണ്ഡീഗഢ്: ദില്ലി കര്‍ഷകപ്രക്ഷോഭം ശക്തമായതോടെ ഹരിയാനയില്‍ ഭരണകക്ഷിയായ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി ഏറ്റവും വലിയ സഖ്യകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി). സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഗൗരവമായി കാണണം. അവരുടെ ആവശ്യങ്ങള്‍ എത്രയും വേഗത്തില്‍ പരിഹരിക്കണമെന്നും ജെജെപി നേതാവ് അജയ് ചൗട്ടാല ആവശ്യപ്പെട്ടു. താങ്ങുവില സമ്പ്രദായം തുടരുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കാര്‍ഷിക നിയമത്തില്‍ താങ്ങുവില കൂടി ഉള്‍പ്പെടുത്തണം. കര്‍ഷകര്‍ നിരാശരായി തെരുവുകളിലാണ്. കര്‍ഷകസംഘടനകളുമായി നടക്കുന്ന ചര്‍ച്ചയില്‍ ഗുണപരമായ തീരുമാനമുണ്ടാവണമെന്നും അജയ് ചൗട്ടാല ആവശ്യപ്പെട്ടു. ജെജെപിയുടെ […]