Posts in category: News Video
യൂറോ കപ്പിന് കോവിഡ് ഭീഷണി; കാണികള്‍ക്കിടയില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചവരെ കണ്ടെത്തി, 4000 പേരോട് പരിശോധന നടത്താന്‍ ആവശ്യപ്പെട്ട് ഡാനിഷ് സര്‍ക്കാര്‍

കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയില്‍ നടത്തുന്ന യൂറോ കപ്പ് ഫുട്‌ബോളിന് കോവിഡ് ഭീഷണി. യൂറോ മത്സരങ്ങള്‍ക്കായെത്തിയ കാണികളില്‍ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗഭീതി ഉയരുന്നത്. ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ ഹേഗനില്‍ കഴിഞ്ഞ 17-ന് നടന്ന ഡെന്‍മാര്‍ക്ക്-ബെല്‍ജിയം മത്സരം വീക്ഷിക്കാന്‍ സ്‌റ്റേഡിയത്തില്‍ ആരാധകരില്‍ ചിലര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്നു പേരില്‍ ഡെല്‍റ്റ വകഭേദമായ വൈറസാണ് കണ്ടെത്തിയതെന്നും ഇവരുമായി അടുത്തിഴപഴകിയവര്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തണമെന്നും ഡാനിഷ് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ചവര്‍ക്കു സമീപം നാലായിരത്തിനടുത്ത് […]

‘അധോവായു വിടാത്ത, ഏമ്പക്കമില്ലാത്ത കാശുകാരന്‍ വരനെ ആവശ്യമുണ്ട്’; സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് ‘ഫെമിനിസ്റ്റ്’ പരസ്യം; ബിബിസി റിപ്പോര്‍ട്ട്

ഏതെങ്കിലും ഫെമിനിസ്റ്റ് ഇത്തരത്തിലൊരു വരനെ തെരഞ്ഞ് ആത്മാര്‍ഥമായി നല്‍കിയ പരസ്യമല്ല ഇതെന്നാണ് ബിബിസി കണ്ടെത്തിയത്. The post ‘അധോവായു വിടാത്ത, ഏമ്പക്കമില്ലാത്ത കാശുകാരന്‍ വരനെ ആവശ്യമുണ്ട്’; സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് ‘ഫെമിനിസ്റ്റ്’ പരസ്യം; ബിബിസി റിപ്പോര്‍ട്ട് appeared first on Reporter Live.

ധനുഷ്- ശേഖര്‍ കമ്മൂല ചിത്രം; താരത്തിന് ലഭിക്കുക റെക്കോർഡ് പ്രതിഫലം?

ശേഖർ കമ്മൂല ചിത്രത്തിനായി ധനുഷിന് 50 കോടി രൂപ പ്രതിഫലം ലഭിക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. The post ധനുഷ്- ശേഖര്‍ കമ്മൂല ചിത്രം; താരത്തിന് ലഭിക്കുക റെക്കോർഡ് പ്രതിഫലം? appeared first on Reporter Live.

രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ജാമ്യം; ‘പടച്ചോന്‍ സത്യത്തിന്റെ കൂടെ’യെന്ന് പ്രതികരണം

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നേരത്തെ ഐഷ സുല്‍ത്താനയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെ ദ്വീപിലെത്തി ചോദ്യം ചെയ്യലിന് ഹാജരായ ഐഷയെ മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു. പിന്നാലെ നാട്ടിലേക്ക് മടങ്ങാനും അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. അതേ സമയം, പടച്ചോന്‍ സത്യത്തിന്റെ കൂടെയെന്നായിരുന്നു […]

ബൊളീവിയയെ തകര്‍ത്ത് കോപ്പയില്‍ യുറുഗ്വായ് മുന്നേറ്റം; ഒപ്പം തോറ്റ ചിലിയും ജയിച്ച പരാഗ്വായും ക്വാര്‍ട്ടറില്‍

കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനക്കാരെ ഏറെക്കുറേ ഉറപ്പായി. അര്‍ജന്റീനയ്ക്കും ബ്രസീലിനും പിന്നാലെ യുറുഗ്വായ്, ചിലി, പരാഗ്വായ് എന്നിവര്‍ കൂടി അവസാന എട്ടി ഇടംപിടിച്ചു. കളിച്ച മത്സരങ്ങള്‍ മൂന്നും തോറ്റ ബൊളീവിയ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായപ്പോള്‍ ശേഷിച്ച മൂന്നു സ്ഥാനങ്ങള്‍ക്കു വേണ്ടി കൊളംബിയ, പെറു, ഇക്വഡോര്‍, വെനസ്വേല എന്നിവര്‍ തമ്മിലാണ് മത്സരം. ഗ്രൂപ്പ് ബിയില്‍ നാലു മത്സരങ്ങളും പൂര്‍ത്തിയാക്കിയ കൊളംബിയ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ടെങ്കിലും മറ്റു മൂന്നു ടീമുകള്‍ക്ക് ഓരോ മത്സരം വീതം ശേഷിക്കുന്നതിനാല്‍ […]

നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവം: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി; ഇത്തിക്കരയാറില്‍ തിരച്ചില്‍

കൊല്ലത്ത് കരിയിലകൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കൊല്ലം ഊഴാനിക്കോട് ഇക്കഴിഞ്ഞ ജനുവരിയിലാണ് നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദര്‍ശനന്‍ പിള്ളയുടെ മകള്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യെയാണ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന്റെ ഭാഗമായി രേഷ്മയുടെ ഭര്‍തൃസഹോദര ഭാര്യയെയും സഹോദരിയുടെ മകളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇന്നലെ […]

യൂറോ കപ്പ് കളിച്ച ഫിന്‍ലന്‍ഡ് ദേശീയ താരം ഐ.എസ്.എല്ലിലേക്ക്; സൂപ്പര്‍ സൈനിങ്ങുമായി എ.ടി.കെ. മോഹന്‍ ബഗാന്‍

സജീവ ഫുട്‌ബോളില്‍ നിന്നു പടിയിറങ്ങിയ വയസന്‍ പടക്കുതിരകളെയാണ് വിദേശത്ത് നിന്ന് ഐ.എസ്.എല്‍. ടീമുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നതെന്ന വിമര്‍ശനം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തുടങ്ങിയ കാലം മുതല്‍ക്കേ നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇക്കുറി അതിന് മാറ്റം വരുത്താന്‍ ശ്രമിക്കുകയാണ് എ.ടി.കെ. മോഹന്‍ ബഗാന്‍. വരുന്ന സീസണിലേക്ക് ഈ യൂറോ കപ്പില്‍ കളിച്ച ഒരു സൂപ്പര്‍ താരത്തെ തന്നെ എത്തിച്ച് വമ്പന്‍ സൈനിങ് നടത്തിയിരിക്കുകയാണ് അവര്‍. യൂറോ കപ്പില്‍ ബെല്‍ജിയത്തിനും ഡെന്‍മാര്‍ക്കിനുമൊപ്പം കളിച്ച ഫിന്‍ലന്‍ഡിന്റെ സജീവ താരം ജോണി കൊകെയുമായാണ് അവര്‍ […]

തച്ചങ്കരി പുറത്ത്; സംസ്ഥാന പൊലീസ് മേധാവി അന്തിമ പട്ടികയില്‍ മൂന്നുപേര്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്കുള്ള അന്തിമ പട്ടിക തയ്യാറായി. സുധേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നീ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. ഇന്നുചേര്‍ന്ന യുപിഎസ്‌സി പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം. അതേസമയം, അന്തിമ പട്ടികയില്‍ നിന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിയെ ഒഴിവാക്കി. മനുഷ്യാവകാശ കമ്മീഷന്‍ ഇന്‍വിസ്റ്റിഗേഷന്‍ ഡിജിപി തസ്തികകയില്‍ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ടോമിന്‍ ജെ തച്ചങ്കരി സംസ്ഥാന പൊലീസ് മേധാവി പദത്തിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തച്ചങ്കരി ഉള്‍പ്പടെ ഒമ്പതുപേരടങ്ങുന്ന പട്ടികയായിരുന്നു സംസ്ഥാനം […]

വാത്തി കമിങ്ങിന് പാകിസ്ഥാനിൽ നിന്നും അഭിനന്ദനം; ഏറ്റെടുത്ത് വിജയ് ആരാധകർ

. ഇപ്പോഴിതാ വാത്തി കമിങ്ങിനും സംഗീത സംവിധായകൻ അനിരുദ്ധിനും പാകിസ്ഥാനിൽ നിന്നും അഭിനന്ദനം. The post വാത്തി കമിങ്ങിന് പാകിസ്ഥാനിൽ നിന്നും അഭിനന്ദനം; ഏറ്റെടുത്ത് വിജയ് ആരാധകർ appeared first on Reporter Live.

അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കും വരെ വഴിതടയും; ജോസഫൈനെതിരെ സമര പ്രഖ്യാപനവുമായി കെപിസിസി

തിരുവനന്തപുരം: വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ വഴിതടയല്‍ സമരം പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അങ്ങേയറ്റം പിന്തിരിപ്പന്‍ മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുകയും അപമാനിക്കുകയും ചെയ്ത എം സി ജോസഫൈനെ ഇനിയും തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കെ സുധാകരന്‍ പറഞ്ഞു. അധികാരത്തില്‍ നിന്നും പുറത്താക്കിയുള്ള നടപടിയുണ്ടാകും വരെ എം സി ജോസഫൈനെ വഴി തടയാനാണ് തീരുമാനമെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. വനിത കമ്മീഷന്റെ അധ്യക്ഷയില്‍ നിന്ന് […]