Posts in category: News Video
കുറുവച്ചന്‍ പൃഥ്വി തന്നെ; ‘കടുവ’യ്‌ക്കെതിരെയുളള വിവാദങ്ങള്‍ക്ക് ഇനി വിരാമം

വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കടുവാക്കുന്നിലെ കുറുവച്ചനാവാന്‍ ഇനി പൃഥ്വിരാജ്. മാസങ്ങളായി നിലനിന്നിരുന്ന വിവാദങ്ങള്‍ക്കാണ് കോടതി വിധി വന്നതോടെ അവസാനമായത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം നിര്‍വ്വഹിച്ച് സുരേഷ് ഗോപി നായകനായെത്തുന്ന സിനിമയ്ക്ക് ജില്ലാ കോടതി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സുരേഷ് ഗോപിയുടെ 250-ാം ചിത്രം എന്ന പേരില്‍ നല്ല രീതിയില്‍ പ്രചരണവും നടന്നിരുന്നു. പൃഥ്വിരാജ് നായകനാവുന്ന കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് സുരേഷ് ഗോപി ചിത്രത്തിനെതിരെ കോടതിയില്‍ പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ജില്ലാകോടതി ഏര്‍പ്പെടുത്തിയ വിലക്കില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ […]

‘വേണമെങ്കില്‍ വോട്ട് ചെയ്താ മതി’; തന്റെ പ്രചരണ വേദിയില്‍ ലാലുവിന് മുദ്രാവാക്യം വിളിച്ച ജനങ്ങളോട് പൊട്ടിത്തെറിച്ച് നിതീഷ് കുമാര്‍

പട്‌ന: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കൊണ്ടുപിടിക്കുകയാണ്. തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യത്തിന്റെയും നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎയുടെയും പ്രചരണ റാലികളും യോഗങ്ങളും ശക്തി തെളിയിക്കാനുള്ള അക്ഷീണ ശ്രമത്തിലാണ്. ഇതിനിടെ മുഖ്യമന്ത്രികൂടിയായ നിതീഷ് കുമാറിന്റെ റാലിയില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് അനുകൂല മുദ്രാവാക്യമുയര്‍ന്നത് വിവാദമാവുന്നു. ലാലു പ്രസാദ് സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് നിതീഷിന്റെ റാലിക്കിടെ ഉയര്‍ന്നത്. ഇതോടെ കോപാകുലനായ നിതീഷ് അണികളോട് പൊട്ടിത്തെറിച്ചു. ‘എന്താണ് നിങ്ങള്‍ പറഞ്ഞത്? എന്താണ് നിങ്ങള്‍ വിളിച്ചുപറഞ്ഞത്?’ തന്റെ സമീപിത്തുണ്ടായിരുന്ന […]

‘എനിക്കെതിരെയുള്ള വധഭീഷണി പൊലീസിന് പെറ്റിക്കേസ്’; ഇനി സഹകരിക്കില്ലെന്ന് കെഎം ഷാജി

തനിക്കെതിരെയുണ്ടായ വധഭീഷണി കേരള പൊലീസ് അന്വേഷിക്കുന്നത് പെറ്റിക്കേസ് പരിഗണിക്കുന്നത് പോലെയാണെന്ന് അഴീക്കോട് എംഎല്‍എ കെഎം ഷാജി. അന്വേഷണം ഗൗരവത്തിലെടുക്കാത്തതുകൊണ്ട് കേസുമായി ഇനി സഹകരിക്കില്ല. പരാതിയേക്കാള്‍ ഭീഷണി സന്ദേശം എങ്ങനെ ചോര്‍ന്നു എന്ന് അന്വേഷിക്കാനാണ് പൊലീസിന് താല്‍പര്യമെന്നും എംഎല്‍എ പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്ന് എംഎല്‍എ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ക്വട്ടേഷന്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ് നല്‍കിയത്. മുംബൈയിലുള്ള സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. പിന്നില്‍ സിപിഐഎം ആണോയെന്ന് ഇപ്പോള്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടൊപ്പം ഗൂഡാലോചന സംഭാഷണം കെഎം […]

പ്ലസ് ടു കോഴക്കേസ്: ലീഗിന് ബന്ധമില്ലെന്ന് അബ്ദുള്‍ കരീം ചേലേരി; ‘പറയേണ്ടത് ഇ ഡി യോട് പറഞ്ഞിട്ടുണ്ട്’

നവംബര്‍ പത്തിന് ഹാജരാകാനാണ് അഴീക്കോട് എംഎല്‍എയോട് ആവശ്യപ്പെട്ടിരിക്കുന്നത്. The post പ്ലസ് ടു കോഴക്കേസ്: ലീഗിന് ബന്ധമില്ലെന്ന് അബ്ദുള്‍ കരീം ചേലേരി; ‘പറയേണ്ടത് ഇ ഡി യോട് പറഞ്ഞിട്ടുണ്ട്’ appeared first on Reporter Live.

അശ്ലീല ഫോണ്‍ കോള്‍; അമ്മയും മകളും മദ്ധ്യവയസ്‌ക്കനെ വീട്ടില്‍ വിളിച്ച് വരുത്തി വിറകിനടിച്ച് കൊലപ്പെടുത്തി

നിരന്തരമായി ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ മദ്ധ്യവയസ്‌ക്കനെ അമ്മയും മകളും ചേര്‍ന്ന് വിറകുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂര്‍ രത്‌നപുരി അരുള്‍നഗര്‍ സ്വദേശി എന്‍ പെരിയസ്വാമിയാണ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയെയും അമ്മ സുജാതയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുജാതയുടെ ഭര്‍ത്തവ് മരിച്ചത്. അന്ന് മുതല്‍ കോയമ്പത്തൂര്‍ കരമടെ നഗറില്‍ ശ്രേയയും അമ്മ സുജാതയും ഒന്നിച്ചാണ് താമസിക്കുന്നത്. ഒരാഴ്ച മുന്‍പ് ശ്രേയയുടെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പരില്‍ നിന്ന് ഒരു മിസ്ഡ് കോള്‍ വന്നു. പിന്നീട് യുവതി […]

‘അന്ന് ശിവസേന, പിന്നെ ശിരോമണി അകാലിദള്‍, ഇപ്പോള്‍ ഖഡ്‌സെ, ബിജെപിയുടെ അടിത്തറ ഇളകുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?’; ഖഡ്‌സെ പാര്‍ട്ടി വിടുന്നതില്‍ ഉദ്ദവ് താക്കറെ

മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ ബിജെപി വിടുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ. അടിത്തറ ഇളകുന്നതിന്റെ കാരണമെന്താണെന്ന് ബിജെപി ചിന്തിക്കണമെന്ന് താക്കറെ പറഞ്ഞു. ‘ഏക്‌നാഥ് ഖഡ്‌സെയെപ്പോലെയുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍നിന്നം പുറത്താവുമ്പോള്‍, അല്ലെങ്കില്‍ പാര്‍ട്ടി വിടാന്‍ തീരുമാനിക്കുന്ന സാഹചര്യത്തില്‍, അടിത്തറ ഇളകുന്നതിന്റെ കാരണമെന്താണെന്ന് ചിന്തിക്കാന്‍ ബിജെപി തയ്യാറാവണം. അടിത്തട്ടിലെ കല്ലുകള്‍ ഇളകിമാറുന്നതിനെക്കുറിച്ച് അറിയുന്നില്ലെങ്കില്‍ മേല്‍ത്തട്ടിനെക്കുറിച്ച് ആലോചിക്കുന്നതില്‍ കാര്യമില്ല’, മുന്‍ ഘടകകക്ഷിയോട് താക്കറെ പറഞ്ഞു. ‘നേരത്തെ ശിവസേന എന്‍ഡിഎ […]

‘സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിരിക്കാം’; ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ഇഡി

വേണുഗോപാലിന്റെ വാട്സപ്പ് ചാറ്റുകള്‍ സ്വപ്നയുടെ കള്ളപ്പണ ഇടപാടുകളുമായി ശിവശങ്കറിനുള്ള ബന്ധം തെളിയിക്കുന്നതാണെന്നും ഇഡി The post ‘സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിരിക്കാം’; ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ഇഡി appeared first on Reporter Live.

‘നിന്റെ ശവക്കുഴി ജമ്മുവില്‍ത്തന്നെ കുഴിക്കും’; കത്വ കേസിലെ അഭിഭാഷകയ്ക്ക് നേരെ ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ വധഭീഷണി

ജമ്മു കശ്മീരിലെ കത്വയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക ദീപിക സിങ് രജാവത്തിന് നേരെ വധഭീഷണി. ഹിന്ദുത്വ മുദ്രാവാക്യങ്ങളുയര്‍ത്തി അഭിഭാഷകയുടെ വീടിന് മുന്നില്‍ എത്തിയ അക്രമികളാണ് വധഭീഷണി മുഴക്കിയത്. ദീപിക തന്നെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തെത്തിച്ചത്. ‘ശ്രദ്ധിക്കൂ, എന്റെ വീടിന് പുറത്ത് തടിച്ചുകൂടിയ ആളുകള്‍ എനിക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുകയാണ്’, എന്ന അടിക്കുറിപ്പോടെയാണ് ദീപിക വീഡിയോ ട്വീറ്റ് ചെയ്തത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പൊലീസെത്തുന്നത് […]

‘പുരസ്‌കാര വേളയിലെ സ്തുതിഗീതം പോരാ’; ഇച്ഛാശക്തിയുണ്ടെങ്കില്‍ സാംസ്‌കാരിക വകുപ്പ് ഈ കാര്യങ്ങള്‍ നടപ്പാക്കണം

‘സ്വതന്ത്ര, കലാമൂല്യ സിനിമകള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രോത്സാഹനവും ലഭിക്കാത്ത ഒരു സംസ്ഥാനം ആണ് കേരളം.’ The post ‘പുരസ്‌കാര വേളയിലെ സ്തുതിഗീതം പോരാ’; ഇച്ഛാശക്തിയുണ്ടെങ്കില്‍ സാംസ്‌കാരിക വകുപ്പ് ഈ കാര്യങ്ങള്‍ നടപ്പാക്കണം appeared first on Reporter Live.

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കൊവിഡ്; 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് 8369 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. The post സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കൊവിഡ്; 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ appeared first on Reporter Live.