Posts in category: News
‘വികാരങ്ങളെ ലാളിക്കു’: പഴയ ചിത്രത്തിന്റെ ഓർമ്മ പുതുക്കി നടി പൂർണിമ

സംരംഭക, നടി, മലയാളത്തിലെ പോപ്പുലർ സിനിമ കുടുംബത്തിലെ അംഗം. വിവിധ മേഖലകളിൽ വ്യാപിക്കുമ്പോഴും സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് പൂർണിമ ഇന്ദ്രജിത്. ഇരുപതു വർഷം മുൻപുള്ള തന്റെ പഴയ ചിത്രം പങ്കുവെച്ച് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപാടുകൾ പങ്കുവെച്ചിരിക്കുകയാണ് താരം. The post ‘വികാരങ്ങളെ ലാളിക്കു’: പഴയ ചിത്രത്തിന്റെ ഓർമ്മ പുതുക്കി നടി പൂർണിമ appeared first on Reporter Live.

കോര്‍പ്പറേറ്റുകളുടെ കാരുണ്യത്തിനായി അവര്‍ക്ക് കെഞ്ചേണ്ടി വരരുത്, ഇതാണ് കര്‍ഷകര്‍ക്കായി നില്‍ക്കേണ്ട സമയം, അത് എണ്ണപ്പെടും: പി സായ്‌നാഥ്

കൊവിഡ് വ്യാപനസമയത്ത് ഇത്തരമൊരു നിയമം പാസാക്കിയാല്‍ അതിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ ആരുമെത്തില്ലെന്ന് കേന്ദ്രം വിശ്വസിച്ചു. പക്ഷേ അവരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചതായി സായ്‌നാഥ് പറഞ്ഞു. The post കോര്‍പ്പറേറ്റുകളുടെ കാരുണ്യത്തിനായി അവര്‍ക്ക് കെഞ്ചേണ്ടി വരരുത്, ഇതാണ് കര്‍ഷകര്‍ക്കായി നില്‍ക്കേണ്ട സമയം, അത് എണ്ണപ്പെടും: പി സായ്‌നാഥ് appeared first on Reporter Live.

ലൈഫ്മിഷന്‍ ക്രമക്കേട്: സ്വപ്‌ന സുരേഷിന്റേയും ശിവശങ്കറിന്റേയും വാട്‌സ്ആപ്പ് ചാറ്റുകള്‍ വിജിലന്‍സിന് കൈമാറാന്‍ അനുമതി

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ്മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, ചാറ്റേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ വിജിലന്‍സിന് കൈമാറാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കി. ഒരാഴ്ച്ചക്കുള്ളില്‍ സിഡാക്കില്‍ നിന്നുള്ള വിവിരങ്ങള്‍ വിജിലന്‍സിന് കൈമാറണം. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനും വിജിലന്‍സിന് അനുമതി ലഭിച്ചിട്ടുണ്ട്. കേസില്‍ മൂവരുടേയും വാട്‌സ്ആപ്പ് ചാറ്റുകള്‍ വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ലൈഫ് മിഷന്‍ […]

ഹൈദരാബാദില്‍ ടിആര്‍എസിന് മുന്നേറ്റം; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

തെലങ്കാന: ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയ ശേഷം പേപ്പര്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി. ഏറ്റവും പുതിയ കണക്കനുസരിച്ച് ഭരണകക്ഷിയായ ടിആര്‍എസാണ് മുന്നേറുന്നത്. 69 സീറ്റുകളിലാണ് ടിആര്‍എസ് ലീഡ് ചെയ്യുന്നത്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 31 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 38 സീറ്റുകളില്‍ ബിജെപിയും രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. നേരത്തേ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ ബിജെപിയായിരുന്നു മുന്നില്‍. 26-ാം നമ്പര്‍ വാര്‍ഡിലെ 69ാം പോളിംഗ് സ്റ്റേഷനില്‍ ബാലറ്റ് പേപ്പറില്‍ അച്ചടി […]

കൊറോണ വാക്സിൻ പരസ്യമായി സ്വീകരിക്കാനൊരുങ്ങി ബൈഡനും , ഒബാമയും, ബുഷും, ക്ലിന്റനും

കൊറോണ വാക്സിനിലുള്ള പൊതുജനവിശ്വാസം വളർത്താൻ തങ്ങളുടെ പങ്കാളിത്തം സഹായിക്കുമെന്നാണ് കരുതുന്നതെങ്കിൽ വാക്സിൻ സ്വീകരിക്കുന്നത് പരസ്യപ്പെടുത്താൻ തങ്ങൾ തയ്യാറാണെന്നാണ് അമേരിക്കയുടെ ജനനായകന്മാർ അറിയിച്ചിട്ടുള്ളത്. The post കൊറോണ വാക്സിൻ പരസ്യമായി സ്വീകരിക്കാനൊരുങ്ങി ബൈഡനും , ഒബാമയും, ബുഷും, ക്ലിന്റനും appeared first on Reporter Live.

ജമാഅത്ത് സഖ്യത്തെ യുഡിഎഫ് എങ്ങനെ ന്യായീകരിക്കുമെന്ന് എ വിജയരാഘവന്‍; ജനത്തെ പറ്റിക്കാനാണ് യുഡിഎഫ് വ്യത്യസ്ത സ്വരത്തില്‍ സംസാരിക്കുന്നത്

തിരുവനന്തപുരം: ബിജെപിയുമായും ജമാഅത്തുമായും യുഡിഎഫിന് സഖ്യമുണ്ടെന്ന് ആവര്‍ത്തിച്ച് എ വിജയരാഘവന്‍. യുഡിഎഫ് എങ്ങനെ ജമാഅത്ത് സഖ്യത്തെ ന്യായീകരിക്കുമെന്നും വിജയരാഘവന്‍ ചോദിച്ചു.വെല്‍ഫയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി. എം.എം ഹസന്‍ തീര്‍ത്ഥാടനം പോലെയാണ് വെല്‍ഫയര്‍പാര്‍ട്ടി നേതാക്കളെ കാണാന്‍ പോയത്. ന്യൂനപക്ഷ വിരുദ്ധതയും അവസരവാദ രാഷ്ട്രീയമാണ് യുഡിഎഫിന്റേത്. കേന്ദ്ര നേതാക്കളും കേരളത്തിലെ ഒരു വിഭാഗം നേതാക്കളും അവിശുദ്ധ സഖ്യത്തിനെതിരെയാണ്. ആളുകളെ പറ്റിക്കാനാണ് വ്യത്യസ്ത സ്വരത്തില്‍ അവര്‍ സംസാരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. അപകടകരമായ തകര്‍ച്ചയാണ് യുഡിഎഫ് നേരിടുന്നത്. രണ്ട് പ്രബല നേതാക്കള്‍ ജയിലിലാണ്. […]

രണ്ടു ദിവസം ഇന്ത്യയില്‍ നെറ്റ്ഫ്‌ളിക്‌സ് സൗജന്യം, ചെയ്യേണ്ടത് ഇത്രമാത്രം

ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാം. ഡിസംബര്‍ 5,6 തിയ്യതികളിലാണ് നെറ്റ്ഫ്‌ളിക്‌സ് ഷോകളും സിനിമകളും സൗജന്യമായി കാണാനാവുക. ഡിസംബര്‍ ആറിന് 11. 59 ഓടു കൂടി ഈ ഓഫര്‍ അവസാനിക്കും. നെറ്റ്ഫ്‌ളിക്‌സ് സട്രീം ഫെസ്റ്റ് എന്ന പേരിലാണ് ഈ ഓഫര്‍. ഇതുവരെ നെറ്റ്ഫ്‌ളിക്‌സില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കു മാത്രമാണ് ഈ ഓഫര്‍. അതിനാല്‍ വലിയ തോതില്‍ പുതിയ വരിക്കാരെ ലഭിക്കുന്നതിന് ഈ ഓഫര്‍ സഹായിക്കുമെന്ന് കമ്പനി മുന്നില്‍ കാണുന്നുണ്ട്. ഈ ഓഫര്‍ നേടാന്‍ […]

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; നാലുദിവസത്തിനിടെ കൂടിയത് 1,120 രൂപ

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.1 ശതമാനം വര്‍ദ്ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. The post സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; നാലുദിവസത്തിനിടെ കൂടിയത് 1,120 രൂപ appeared first on Reporter Live.

സ്ഥാനാര്‍ത്ഥി പട്ടിക വൈകിയെങ്കിലും പ്രചരണം ശക്തമാക്കി കോണ്‍ഗ്രസ്; വീല്‍ചെയറില്‍ സജീവമായി രമ്യാ ഹരിദാസ് എംപിയും

തദ്ദേശ തെരഞ്ഞെടുപ്പില്‍ കുന്നംകുളത്ത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിക്കുന്നതില്‍ കോണ്‍ഗ്രസ് വലിയ അനിശ്ചിതത്വം നേരിട്ടെങ്കിലും പ്രചാരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. മന്ത്രി എസി മൊയിതീനും രമ്യ ഹരിദാസ് എംപിയും നേരിട്ടെത്തിയാണ് ഇവിടെ പ്രചാരണം. മന്ത്രി എസി മൊയിതീന്‍ നിയോജക മണ്ഡലത്തില്‍ സജീവമായി തന്നെ സജീവമാണ്. കാല്‍വഴുതി വീണ് എല്ലിന് പൊട്ടലേറ്റ് കിടപ്പിലായ രമ്യാ ഹരിദാസ് എംപിയും ഇവിടെ പ്രചാരണത്തില്‍ സജീവമാണ്. ശുചിമുറിയില്‍ തെന്നിവീണ് ഇടത് കാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ് രമ്യഹരിദാസ് എംപി. ഒരുദിവസമെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ […]

‘ബ്ലോക്ക് ചെയ്തതിൽ സന്തോഷം, രാവണൻ പ്രവേശിച്ചാൽ ഇങ്ങനെയിരിക്കും’ കങ്കണയ്ക്കെതിരെ ഗോദ താരം

‘ബ്ലോക്ക് ചെയ്തതിൽ സന്തോഷം, രാവണൻ പ്രവേശിച്ചാൽ ഇങ്ങനെയിരിക്കും’ കങ്കണയ്ക്കെതിരേ ഗോദ താരം. ബോളിവുഡ് നടി കങ്കണ റണൗത് ട്വിറ്ററിൽ തന്നെ ബ്ലോക്ക് ചെയ്തതിൽ സന്തോഷമേയുള്ളൂവെന്ന് ബിഗ് ബോസ് താരവും പഞ്ചാബി ഗായികയും നടിയുമായ വമിഖ ഗബ്ബി. കർഷക സമരത്തെ വിമർശിച്ച് കൊണ്ടുള്ള കങ്കണയുടെ നിലപാടിനെ വമിഖ വിമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് കങ്കണ വമിഖയയെ ട്വിറ്ററിൽ നിന്നും ബ്ലോക്ക് ചെയ്തത്. ‘എന്നെ ബ്ലോക്ക് ചെയ്തതിൽ സന്തോഷം. കർഷക സമരത്തിൽ പങ്കെടുത്ത സ്ത്രീയ്ക്ക് നൽകിയ മറുപടി നല്കിരുന്നെങ്കിൽ എന്റെ ഹൃദയം […]